കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2309

“ഹേയ് വേണി.. പോവാം നമ്മുക്ക്..”

പെട്ടെന്നാണ് ലിനു അങ്ങോട്ടെക്ക് വന്നത്.. അവൻ വന്നപ്പോൾ അവളുടെ മുഖത്തെ സന്തോഷം കണ്ട് എനിക്ക് സംശയം തോന്നി ഇനി അവൻ ആണോ എന്ന്..

“സർ വരട്ടെ.. കുറച്ചു തിരക്കുണ്ട്..”

അതും പറഞ്ഞവൾ പോയപ്പോൾ ഞാൻ അവൾ പോകുന്നത് നോക്കി ഇരുന്നു..

അവർ രണ്ടു പേരും കൈ കോർത്ത് ക്യാന്റീനിന്റെ പുറത്തേക്ക് ഇറങ്ങി.. കൂടെ ഞാനും.. അവർ പോകുന്നത് നോക്കി വാതലിൽ ചാരി നിന്നു..

അവന്റെ ബൈക്കിന്റെ പുറകിൽ അവൾ അവനെ ഇറുകെ കെട്ടിപിടിച്ചു ഇരുന്നപ്പോൾ നെഞ്ചിൽ ആരോ കത്തി ഇറക്കുന്ന പോലെയാണ് തോന്നിയത്.. കണ്ണുകൾ നിറഞ്ഞു കാഴ്ച മങ്ങിയെങ്കിലും.. ഞാൻ അത് പുറത്തു വരാതെയിരിക്കാൻ ശ്രദ്ധിച്ചു..

അപ്പോഴാണ് മിഷേൽ എന്റെ അടുത്തേക്ക് ഓടി വന്നത്..

“എന്തായി.. അവൾ എന്തുപറഞ്ഞു?.. നി ഹാപ്പി അല്ലെ ആഷ്..?”

“മ്മ്മ് യെസ് അവൾ പറഞ്ഞു.. ഷി ഇസ് ഇൻ ലവ്.. ”

ഞാൻ അത് പറഞ്ഞപ്പോൾ മിഷേലിനു സന്തോഷം ആയി..

“വിത് സംബോഡി..ആൻഡ് ആം ഹാപ്പി ഫോർ ഹർ മിഷേൽ.. അവൾക്ക് ഇഷ്ടമുള്ള ജീവിതം അവൾ തിരഞ്ഞെടുത്തു..”

“വാട്ട്??..”

“യാ.. സോ ദാറ്റ് ചാപ്റ്റർ ഇസ് ക്ലോസ്‌ഡ് വണ്സ് അഗയിൻ..”

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ അവൾ ഒന്നും മനസ്സിലാവാതെ നിന്നു..

“നി ക്ലാസിലേക്ക് പൊക്കോ.. എനിക്ക് ഒന്ന് പുറത്തു പോകണം.. ”

ഞാൻ പതിയെ പാർക്കിങ്ങിലേക്ക് നടന്നു..

****

അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഒരു ദേഷ്യത്തോടെ അക്സിലേറ്റർ പിടിച്ചു തിരിച്ചപ്പോൾ മിഷേലിന് മനസിലായി അവനെ തനിയെ വിട്ടാൽ ശരിയാവില്ല എന്ന്.. അവൾ ഓടി ചെന്ന് അവന്റെ പുറകിൽ കയറി ഇരുന്നു..അവൻ അതൊന്നും ശ്രദ്ധിക്കാതെ വണ്ടി മുൻപോട്ട് പായിച്ചപ്പോൾ വീഴാതെ ഇരിക്കാൻ അവൾ അവനെ മുറുകെ കെട്ടിപിടിച്ചു..തിരക്കിട്ട റോഡിലൂടെ അവൻ വണ്ടി വെടിച്ചില്ല് പോലെ പായിച്ചു.. മിഷേലിന് പേടി തോന്നി..

“ആഷ് പ്ലീസ് സ്റ്റോപ്..”

അവൾ അവനോട് സ്പീഡ് കുറക്കാൻ അലറി.. പക്ഷെ അവൻ ഇതൊന്നും ശ്രദ്ധിക്കാതെ വീണ്ടും സ്പീഡ് കൂട്ടി.

അവൾ മുഖം അവന്റെ പുറത്തു ചായ്ച്ചു കണ്ണുകൾ അടച്ചിരിന്നു..അവൻ എന്ത് ഭാവിച്ചാണ് എന്ന് അവൾ ഓർത്തു..പക്ഷെ എന്ത് വന്നാലും തന്റെ കൂട്ടുകാരനെ ഈ സമയത്തു ഒറ്റയ്ക്ക് ആക്കില്ല എന്ന് ഉറപ്പിച്ചിരുന്നു അവൾ..

****

492 Comments

  1. Eth pole love after marriage stories suggest cheyamo

  2. എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.

  3. ഭീഷമർ

    ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️

    താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️

    നല്ല ഫീൽ ഉണ്ടാരുന്നു

    1. Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
      Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story

  4. കാർത്തിക

    Pdf ആക്കിത്തരമോ….

    1. മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും

  5. ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ്‌ അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
    God bless you?
    മനോരോഗി?

  6. Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.

  7. കിരൺ കുമാർ

    ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️

  8. ധ്രുവരാജ്

    കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
    ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
    .നല്ല എഴുത്ത്
    ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️

  9. I got the chills?? so many times toward the end of this story. It completely blew my mind.? It managed to surpass my high expectations AND be nothing at all like I expected??. Really wonderful story. ??

  10. ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️

Comments are closed.