” രാമാ…….. നീ വരുന്നുണ്ടോ……..”
താഴെ നിന്നും മുത്തച്ചന്റെ അലർച്ച കേട്ടപ്പോഴാണ് അവരൊക്കെ കാത്തു നിൽക്കുന്ന കാര്യം രാമനൊർമ വന്നത്…….. ഭാമ അപ്പുവിനെ എടുത്ത് രാമന്റെ കൂടെ താഴോട്ട് നടന്നു…….. ഉമ്മറത്ത് മുറ്റത്തേയ്ക്ക് നോക്കി രാമന്റെ അമ്മയും സഹോദരിമാരും നിൽപ്പുണ്ടായിരുന്നു………
രാമനാഥൻ: ” അവരൊക്കെ എന്ത്യേ അമ്മേ…….”
ഭവാനിയമ്മ: ” നിന്നെ കാത്തിരുന്ന് മുഷിഞ്ഞ് അവരു പോയി……… നിന്നോട് ആവുമ്പോൾ വരാൻ പറഞ്ഞു……..”
അമ്മ പറഞ്ഞതും രാമൻ ഭാമയെ ഒന്നു നോക്കി……..
അപ്പു: ” അച്ചാ…….. അപ്പൂപ്പനൊക്കെ പോയി……..”
രാമനാഥൻ: ” അവരൊക്കെ പൊക്കോട്ടെ…….. മോനെ അച്ചൻ ബൈക്കിൽ ഉത്സവത്തിന് കൊണ്ടുപോവാട്ടോ……..”
അവിടെ നിന്നിരുന്നവർകൊക്കെ ഒരുമ്മയും കൊടുത്ത് അപ്പു അച്ചന്റെ കൂടെ ബൈക്കിൽ കേറി……….
******************************
അപ്പു: ” അച്ചാ…….. എനിക്ക് തോക്ക് വാങ്ങിച്ച് തരോ………”
രാമനാഥൻ: “തരാല്ലോ…….”
അപ്പു: “ബലൂണോ……..”
രാമനാഥൻ: “അതും വാങ്ങിച്ച് തരാം…..”
അപ്പു: “എന്നാ കൂറേ വേണം……..”
രാമനാഥൻ: “മോൻക്ക് അച്ചൻ എല്ലാം വാങ്ങിച്ചു തരാം…….. പക്ഷെ അവിടെ ഓടി കളിക്കാത്തെ എന്റെ കൂടെ തന്നെ നിൽക്കണം………”
അതിന് സമ്മതമറിയിച്ച് അപ്പു ബൈക്ക് യാത്ര ആസ്വാദിക്കൽ തുടർന്നു……..
***************************
രാമനാഥൻ: ” അച്ചൻ പറഞ്ഞപ്പോലെ അച്ചന്റെ കൂടെ തന്നെ നിൽക്കണംട്ടോ……..”
അമ്പലത്തിൽ പ്രവേശിച്ചപ്പോൾ രാമൻ മകനെ ഒന്നുകൂടി ഓർമിപ്പിച്ചു…….. ഉത്സവ പറമ്പിൽ നല്ല തിരക്കുണ്ട്…….. കുറച്ച് നടന്നപ്പോഴേക്കും അപ്പു അപ്പൂപ്പാ എന്നു വിളിച്ച് അച്ചന്റെ കൈ വിട്ട് ഓടി…….. അവൻ ഓടിയപ്പോൾ ആദ്യം രാമൻ ഒന്നു പകച്ചെങ്കിലും അവൻ ഓടിയ ദിശയിലേക്ക് നോക്കിയപ്പോൾ തന്റെ അച്ചച്ചനും പിന്നെ ഭാമയുടെ മുത്തച്ചനെയും കണ്ടു സമാധാനമായി…….. രാമനും അങ്ങോടെയ്ക്ക് നടന്നു……….
ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……
Waiting for next part
ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?
ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
(ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)
ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.
നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…
Kollam bro nalla feelund. Nalla story ???
Eppolum നോക്കും വന്നോ വന്നോ എന്ന്
എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.
എൻ്റെ ബ്രോ,
സംഭവം പോളിയ…
ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ
പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…