അപൂർവരാഗം 6( രാഗേന്ദു) 861

ദേഷ്യം കൊണ്ട് ജ്വലിക്കുന്ന കണ്ണുകളോടെ എന്നെ നോക്കി ശര വേഗത്തിൽ അവിടെ നിന്നും പോകുന്നവളെ ഞാൻ നോക്കി ഇരുന്നു..

അടുത്ത് നിന്ന സെക്യൂരിറ്റിസിനോട് സുകന്യ എന്തോ പറഞ്ഞുകൊണ്ട് എന്നിൽ നിന്നും അവരെ മാറ്റി.. ഒന്നും കേൾക്കുന്നില്ല.. കാത് അടച്ചു പോയത് പോലെ.. അവൾ എന്തുകൊണ്ട് അങ്ങനെ പെരുമാറി എന്ന ചിന്തയിൽ ആയിരുന്നു ഞാൻ.. എന്നെ മറന്നു കാണുമോ.. അല്ലെങ്കിലും എന്നെ ഓർക്കാൻ ഞാൻ ആരാണ്..!! ആരുമല്ല..!!

ഓരോന്ന് ചിന്തിച്ചു കാട് കയറിയപ്പോൾ ആണ് ആരോ എന്നെ തട്ടി വിളിച്ചത്.. നോക്കിയപ്പോ ജാനെറ്റ് ആണ്..

“വാട്ട്സ് ഗോയിങ് ഓണ് മാൻ..?!”

അവൾ വെപ്രാളപ്പെട്ട് ഒന്നും മനസ്സിലാവാതെ എന്നോട് ചോദിച്ചു..മറുപടി പറഞ്ഞില്ല..പറയാൻ ഒന്നുമില്ല അതാണ് സത്യം..

ഞാൻ ഒന്നുമില്ല എന്ന് തലയാട്ടി..

അപ്പോഴേക്കും സുകന്യ എന്റെ അടുത്തേക്ക് വന്നു..

“ടാ നിനക്ക് മാഡത്തിനെ നേരത്തെ അറിയുമോ?.. എന്താ ഇവിടെ നടന്നത്..??”

അവർ എന്നെ കുലുക്കി വിളിക്കുന്നുണ്ട്..

ഞാൻ ഒന്നും പറയാതെ അവളുടെ മുഖത്ത് നോക്കി ഇരുന്നു..

“ടാ കുന്തം വിഴുങ്ങിയ പോലെ ഇരിക്കാതെ ഇങ്ങോട്ട് എണീറ്റ് വാ.. അവരെ പറഞ്ഞു കൺവിന്സ് ചെയ്യ്.. എൽസ് യു ആർ ഫിനിഷ്ഡ്..ജോലി പോകണ്ടങ്കിൽ എന്റെ കൂടെ വാ എണീറ്റ്..!!”

സുകന്യ എന്നെ പിടിച്ചു വലിച്ചുകൊണ്ട് കാന്റീൻ വിട്ട് ഇറങ്ങി..ചെന്ന് നിന്നത് ഒരു ഡോറിന് മുൻപിൽ ആണ്..

“സ്റ്റേ ഹിയർ.. ഞാൻ ആദ്യം സംസാരിക്കട്ടെ..”

165 Comments

  1. മറുവാക്കുപറയാതെ നീ പോയതല്ലേ….
    എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!

    ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ്‌ എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു

    മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്

    അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?

  2. ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട്‌ ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??

    1. Athinu vazhi undaakaam

  3. ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
    ഇനീം കാത്തിരിപ്പിക്കല്ലേ…
    ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
    ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…

  4. കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി

  5. എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?

  6. മൃത്യു

    ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
    കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
    ഒരു അപ്ഡേറ്റ് എങ്കിലും തായോ…
    സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
    അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!

  7. Ith stope aaki enn thonunnu

  8. Chechi….. ?

  9. എവിടെയാണ് ചേച്ചി ബാക്കി??

  10. Ee kadha nirthiyo… Nalla kadhayaayirunnu❗️

Comments are closed.