അപൂർവരാഗം 6( രാഗേന്ദു) 861

“നിന്റെ സ്വാധീനം ഉപയോഗിച്ച് എന്നെ പോലിസ് സ്റ്റേഷനിൽ നിന്ന് ഇറക്കിയത്തിനു താങ്ക്സ്.. പക്ഷെ ഇനി ഇത്തരത്തിൽ ഒരു സഹായവും എനിക്ക് വേണ്ടി നീ ചെയ്യരുത്.. എനിക്ക് അത് ഇഷ്ടമല്ല.. ”

ഞാൻ പറയുന്നത് കേട്ട് ജാനറ്റും സെന്തിലും ഞങ്ങളുടെ രണ്ട് പേരുടെ മുഖത്തേക്ക് നോക്കി…

അവൻ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

“പോട്ടെ.”

എന്നും പറഞ്ഞവൻ തിരിഞ്ഞു നോക്കാതെ പുറത്തേക്ക് പോയപ്പോൾ..ഞാൻ നേരെ റൂമിലേക്ക് കയറി വാതിൽ ആഞ്ഞടച്ചു..

ദേഷ്യവും സങ്കടവും ഇരച്ചു കയറി..
കണ്ണുകൾ എന്തിനോ നിറഞ്ഞൊഴുകി..
അത് നിതയെ കുറിച്ച് ഓർത്ത് ആയിരുന്നില്ല എന്നു മാത്രം..

അങ്ങനെ തന്നെ കട്ടിലിലേക്ക് ചാഞ്ഞു.. കണ്ണുകൾ അടച്ചു..

വല്ലാത്ത ക്ഷീണം കൊണ്ടാണെന്ന് തോന്നുന്നു ഉറങ്ങിയത് പോലും അറിഞ്ഞില്ല..

കണ്ണുകൾ തുറന്നപ്പോൾ മൊബൈൽ എടുത്തു സമയം നോക്കി..
ഞാൻ എണീറ്റ് മുറിയുടെ പുറത്തേക്ക് ഇറങ്ങി.. അടുക്കളയിൽ പോയി ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളം കുടിച്ചു.. വല്ലാത്ത ആശ്വാസം.. നേരെ ഹാളിലേക്ക് വന്നപ്പോൾ
കാണുന്നത് ജാനറ്റും സെന്തിലും സോഫയിൽ എന്തോ ആലോചിച്ച് ഇരിക്കുന്നതാണ്..അല്ലെങ്കിൽ ഒരു സമയം വെറുതെ ഇരിക്കാതെ അടി കൂടിയോ സ്നേഹിച്ചോ ഇരിക്കുന്ന ആൾക്കാർ ആണ്..എന്നെപ്പറ്റി ആലോചിച്ചുള്ള ഇരുപ്പാണെന്ന് എനിക്ക് മനസിലായി.. കൈ കൊണ്ട് കണ്ണും മുഖവും നന്നായി ഒന്ന് തുടച്ചു ചുണ്ടിൽ ഒരു ചെറു ചിരിയുയോടെ ഞാൻ അവരുടെ അടുത്തേക് ചെന്നു.

165 Comments

  1. മറുവാക്കുപറയാതെ നീ പോയതല്ലേ….
    എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!

    ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ്‌ എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു

    മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്

    അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?

  2. ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട്‌ ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??

    1. Athinu vazhi undaakaam

  3. ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
    ഇനീം കാത്തിരിപ്പിക്കല്ലേ…
    ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
    ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…

  4. കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി

  5. എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?

  6. മൃത്യു

    ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
    കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
    ഒരു അപ്ഡേറ്റ് എങ്കിലും തായോ…
    സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
    അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!

  7. Ith stope aaki enn thonunnu

  8. Chechi….. ?

  9. എവിടെയാണ് ചേച്ചി ബാക്കി??

  10. Ee kadha nirthiyo… Nalla kadhayaayirunnu❗️

Comments are closed.