അപരാജിതൻ- 51 4681

അവർക്ക് പുറകെയായി മാനവേന്ദ്രവർമ്മനും കൂടെ ശിങ്കിടിയായ പഞ്ചാപകേശനും.

“അമ്മയ്‌ക്കെന്താ സൂര്യന്റെ കഴിവിൽ വിശ്വാസമില്ലേ?”

ശ്രീധർമ്മസേനൻ അവരോടു ചോദിച്ചു.

“ശ്രീധർമ്മാ,,ഇത് വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ കാര്യമല്ല ,,ആ കുട്ടിക്ക് ഒരു പോറൽ പോലുമേൽക്കരുത് ,,അതിനാണ് ഇവിടെ പ്രാധാന്യം”  അവർ മറുപടി നൽകി.

“അമ്മെ ,,എന്റെ മകൻ ഒറ്റയ്ക്ക് മതി,,അവിടെയൊരു സംഹാരതാണ്ഡവമാടാൻ,,പിന്നെ ആവശ്യമായത് കൊണ്ട് മാത്രം നമ്മുടെ പടയാളികളെയും മറവോർപ്പോരാളികളെയും കൂടെ കൂട്ടിയെന്നെയുള്ളൂ ,,മൂന്നു നാൾക്കകം ശിരസിൽ പ്രജാപതിമകുടം ശിരസിൽ ഏറ്റെണ്ടവനാണ് സൂര്യൻ,,അല്ലെ ഇളയച്ഛ”

ശ്രീധർമ്മൻ ഇരിപ്പിടത്തിലിരിക്കുന്ന മാനവേന്ദ്ര വർമ്മനോട് കൂടെ തിരക്കി.

“ഉറപ്പായും ,,,ഏടത്തി ഒന്നും ആലോചിക്ക വേണ്ടാ,,ആ മാവീരനെ ജീവനില്ലാത്ത ജഡമാക്കി ആ പെണ്ണിനേയും കുട്ടിയെ സൂര്യനിവിടെ വരൂ”

മാനവേന്ദ്രവർമ്മൻ അഭിമാനത്തോടെ പറഞ്ഞു.

@@@@

അൽപ്പം കഴിഞ്ഞപ്പോൾ

സഭാമണ്ഡപത്തിലേക്ക് സൂര്യനും മറവോർ മുഖ്യൻ നരഹരിഗുപ്തനും കടന്നു വന്നു.

നരഹരിഗുപ്തൻ എല്ലാവരെയും പ്രണമിച്ചു.

സൂര്യൻ ചിന്താമഗ്നനായി അവിടെയുള്ള യുവരാജാവിനുള്ള ഇരിപ്പിടത്തിൽ ഇരുന്നു നഖം കടിച്ചു തുപ്പി.

“സൂര്യാ ,,,ആ കുട്ടിയെവിടെ,,,എന്താ അവിടെ നടന്നേ?”

മഹാശ്വേതാദേവി ആശങ്കയോടെ സൂര്യനോട് ചോദിച്ചു.

സൂര്യൻ മറുപടി നൽകാതെ വന്നപ്പോൾ അവർ നരഹരിഗുപ്‍തനെ നോക്കി.

“വല്യതമ്പുരാട്ടി ,,,ആ കുട്ടിയ്ക്ക്  കുഴപ്പമൊന്നുമില്ല”

“ആശ്വാസമായി എന്റെ നാരായണാ ,,,” അവർ കൈകൾ കൂപ്പി വന്ദിച്ചു.

“എന്താ അവിടെ നടന്നത് മറവോർ പടനായകാ ” ശ്രീധർമ്മസേനൻ ചോദിച്ചു.

“പ്രഭോ ,, മാവീരൻ കൊല്ലപ്പെട്ടു,,, അയാളുടെ കൂട്ടത്തിലെ ഭൂരിഭാഗവും ചത്ത്തുലഞ്ഞു,,അതൊന്നും കൂടാതെ അവിടത്തെ മാളികയും അഗ്നിക്കിരയാക്കി”

“ഭേഷ് ,,,ബലേ ഭേഷ് ,,,,” ശ്രീധർമ്മ൯ ആവേശത്തോടെ സൂര്യനരികിൽ ചെന്ന് സൂര്യന്റെ ചുമലിൽ അഭിമാനത്തോടെ  കൈ വെച്ചു.

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.