അപരാജിതൻ- 51 4698

“ഉണ്ടെടാ,,അല്ലാതെ പിന്നെ ആരെ കരുതിയാ ,,മിക്കവാറും നാളെ ഡിസ്ചാർജ് ചെയുമായിരിക്കും ,,ഞങ്ങൾ എല്ലാരും കൂടെ  ഒരു ആഴ്ച അക്കയുടെ വീട്ടിൽ പോയി താമസിക്കാനാ പ്ലാൻ ,,അതാകുമ്പോ നമ്മളെ ഒക്കെ കാണുമ്പോ മച്ചാന് സന്തോഷമാകും,,,അപ്പോ ഉള്ള അസുഖവും വേഗം ഭേദമാകും ”

“ആ ,,അത് നല്ലതാ ,,മണിയേട്ടാ ,,”

“എന്നാ ഞാൻ പോയി പറഞ്ഞിട്ട് ഇറങ്ങട്ടെ ,,”

“ഞാനും വരാം റൂമിലേക്ക് ”

ആദി നരനുമായി പെരുമാൾ കിടക്കുന്ന റൂമിലേക്ക് ചെന്നു.

ആദ്യം എല്ലാവരും അവനെ പോകാൻ അനുവദിച്ചില്ല.

പിന്നെയവന്റെ നിർബന്ധത്തിനു വഴങ്ങി അവിടെ നിന്നും പോകാൻ അനുവദിച്ചു.

പോകും മുന്നേ അവൻ പെരുമാളിനെ കെട്ടിപിടിച്ചു ഇരുകവിളിലും മുത്തം നൽകി.

അതോടെ പെരുമാൾ കൂടുതൽ മാനസ്ഥനായി തല ഉയർത്തി ചിരിച്ചു.

ആദി അവിടെ നിന്നും ഇറങ്ങി.

@@@@@

ഇല്ലത്തു പാട്ടിയമ്മയ്ക്ക് കൂട്ടിനായി നീലാംബരി മാമിയും ഉണ്ടായിരുന്നു.

ആദി, ഇല്ലത്തു കയറി പാട്ടിയമ്മയെ കണ്ടു.

അന്നേരം പാട്ടിയമ്മയ്ക്ക് ആകെയൊരു വല്ലായ്മയായിരുന്നു.

ചെറുതായി പനിക്കുന്നുമുണ്ടായിരുന്നു.

ആദി വേഗം പാട്ടിയമ്മയുടെ അടുത്തേക്ക് ചെന്ന് അവർക്കരികിൽ ഇരുന്നു.

അവനെ കണ്ടതോടെ പാട്ടിയമ്മ കണ്ണീർ വാർത്തു വിതുമ്പി.

അവൻ അരികിൽ ഇല്ലാത്ത സങ്കടമായിരുന്നു കണ്ണുനീരായി ഒഴുകിയത് എന്നവന് വ്യക്തമായിരുന്നു.

അവൻ പാട്ടിയമ്മയെ കെട്ടിപിടിച്ചു നെറ്റിയിൽ മുത്തം കൊടുത്തു.

“ശോ,,പനിക്കുന്നുണ്ടല്ലോ,,” അവരുടെ നെറ്റിയിൽ കൈ വെച്ച് അവൻ പറഞ്ഞു.

“നാരായണാ ,,,” എന്ന് വിളിച്ചു പാട്ടിയമ്മ അവന്റെ കൈയിൽ മുറുകെ പിടിച്ചു മുത്തം നൽകി.

“എന്താന്നെ ,,,?”

“ഇങ്കെ വാ,,,എനക്ക് എപ്പോതും ഉന്നെ പാക്കണമേ” അവർ വിക്കി വിക്കി പറഞ്ഞു.

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.