അപരാജിതൻ- 51 4681

“തക്കസമയത്ത് എത്തിയല്ലോ,,എന്റെ കുഞ്ഞെവിടെ ,,അവൾക്ക് കുഴപ്പം വല്ലതുമുണ്ടോ ,,അവളെവിടെയാ ,,മാവീരനെ എന്താ ചെയ്തത് ?’ രംഗരാജൻ ഒരുമിച്ചു എല്ലാം കൂടെ ചോദിച്ചു.

സൂര്യൻ നിർവികാരനായി ഗേറ്റിൽ കെട്ടി നിർത്തിയ മാവീരനെ കൈ ചൂണ്ടി കാണിച്ചു.

അത് കണ്ട ശ്യാം ദേഷ്യത്തോടെ അവിടെ കിടന്ന ഒരു വലിയ കല്ലും എടുത്ത്  മാവീരനെ ഇടിക്കണം എന്ന ലക്ഷ്യത്തോടെ  ആരോടും ചോദിക്കാതെ ഉള്ളിലേക്ക്  കയറി.

കയറിയ പാടെ കൈ അറുത്ത് മുഖം തകർന്നു താഴെ അങ്ങിങ്ങായി മാംസകഷ്ണങ്ങൾ ചിതറി കിടക്കുന്ന മാവീരനെ കണ്ടിട്ട് ഭയന്ന് വിറച്ചു കൊണ്ട് കൈയിലെ കല്ല് താഴെയിട്ടു.

ചോരയുടെ മണമടിച്ചു മനം പുരട്ടി ഓക്കാനിച്ചു പുറത്തേക്ക് ഓടി.

“തലയില്ലാത്ത ശവമാ ,,,,,” ശ്യാം ഓക്കാനിച്ചു പറഞ്ഞു.

എല്ലാവരും ഭയത്തോടെ മാവീരനേയും ആളിക്കത്തുന്ന മാളികയും നോക്കി നിന്നു.

“എന്റെ മോളെവിടെ തമ്പുരാനേ ” ഭയത്തോടെ നിലവിളിച്ചു കൊണ്ട് രംഗരാജൻ ചോദിച്ചു.

“എനിക്കറിയില്ല ,,,ദേവപാലരെ ,,ഞങ്ങൾ ഇപ്പൊ വന്നതേയുള്ളൂ ,,ആ കുട്ടി എവിടെയെന്നറിയില്ല ,,ഇവിടെ വന്നപ്പോൾ  കണ്ട കാഴ്ചയിതാണ്” സൂര്യസേനൻ രംഗരാജനോട് പറഞ്ഞു.

“അയ്യോ,,അപ്പൊൾ ,,എന്റെ കുട്ടി ,,,” രംഗരാജൻ ആളികത്തുന്ന മാളികയിലേക്ക് നോക്കി.

ഇനി മാളികയ്ക്ക് ഉള്ളിൽ ഇന്ദുലേഖ വെന്തു വെണ്ണീറായി കാണുമോ എന്ന് രംഗരാജൻ ഭയന്നു കൊണ്ട് രാമഭദ്രനെയും മറ്റുള്ളവരെയും  നോക്കി.

“അയ്യോ ,,എന്റെ മോളെ,,” എന്നലറി  ഗേറ്റ് കടന്നു കത്തുന്ന മാളിക ലക്ഷ്യമാക്കി രംഗരാജൻ ഓടാനൊരുങ്ങിയ നേരം രാമഭദ്രനും രാജശേഖരനും ഗേറ്റിനു ഉള്ളിലേക്ക് ഓടി രംഗരാജനെ മുറുകെ പിടിച്ചു.

ശക്തിയോടെ വലിച്ചു രംഗരാജനെ പുറത്തേക്ക് കൊണ്ട് വരും വഴി അവരും കണ്ടു മാവീരന്റെ ദേഹത്തെ.

ഒറ്റ നോട്ടമേ അവർക്ക് നോക്കാൻ സാധിച്ചുള്ളൂ…

പുറത്തേക്ക് വന്ന പാടെ രംഗരാജൻ നെഞ്ചിൽ ആഞ്ഞടിച്ചു നിലവിളിച്ചു.

രാമഭദ്രനും വിതുമ്പികരഞ്ഞു.

രാജശേഖരൻ കണ്ണുകൾ ഒപ്പി.

“വീട്ടുകാരോട് നമ്മളിനി എന്ത് പറയും,,മല്ലിയോട് എന്ത് പറയും ,,നാരായണാ ,,അവളെയില്ലാതെയാക്കിയല്ലോ”

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.