അപരാജിതൻ- 51 4681

ശുകപുരത്തെ ഹോസ്പിറ്റലിൽ:

മയക്കം വിട്ടുണർന്ന ഇന്ദുലേഖ, ആരെയും കാണാതെയും  ഒപ്പം അമ്മയ്ക്ക് എന്ത് സംഭവിച്ചു എന്നോർത്തും വിതുമ്പികരയുന്ന സമയമാണ് ദേവർമഠത്തിലുള്ളവർ അവളുടെ അരികിലേക്ക് ഓടിയെത്തിയത്.

എല്ലാവരെയും കണ്ടപ്പോൾ അവൾ സങ്കടത്തോടെ കരഞ്ഞു.

അവളെ ഏറ്റവും പ്രിയമുള്ള വല്യമ്മാവനായ രംഗരാജൻ വിഷമത്തോടെ അവളുടെ അരികിൽ വന്നവളെ നെഞ്ചോടു ചേർത്ത് കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു.

“ഒന്നൂല്ലാ ,,വല്യമ്മാമന്റെ മോൾക്ക് ഒന്നൂല്ലാ,,,”

അവളുടെ ബാൻഡേജ് ചുറ്റിയ നെറ്റിയിൽ മെല്ലെ തലോടി.

“‘അമ്മ ,,എന്റെ ‘അമ്മയെവിടെയാ,,എന്തേലും പറ്റിയോ അമ്മയ്ക്ക് ?” സങ്കടത്തോടെ അവൾ രംഗരാജനോട് ചോദിച്ചു.

“ഇല്ലാ ,,മോളെ ,,മല്ലിയ്ക്കും ഒന്നുമില്ല ,,,”

“‘അമ്മ ഒരുപാട് പേടിച്ച് കരയുകയായിരിക്കും,,വേഗം പോകാം മാമാ ,,എനിക്ക് അമ്മയെ കാണണം”

അവൾ വാശിപിടിച്ചു.

“പോകാം ,,,ഇപ്പോ തന്നെ പോകാം ,,,കുഞ്ഞേ” രാമഭദ്രൻ അവളുടെ അടുത്തേക്ക് വന്നു പറഞ്ഞു.

ആശ്വാസത്തോടെ രാജശേഖരൻ അവളുടെ ബെഡിൽ ഇരുന്നു കൊണ്ട് അവളുടെ കൈയിൽ മുറുകെപ്പിടിച്ചു.

“ചിറ്റപ്പനാകെ പേടിച്ചു പോയീട്ടോ ,,ഇപ്പോ ആശ്വാസമായി”

അവൾ തലയാട്ടി.

“എന്താ നടന്നെ എന്നൊന്നും ഓർമ്മയില്ല വല്യമ്മാമാ ,,ജീപ്പിൽ വെച്ചു എന്നെ ഒരുപാട് നോവിച്ചു,,അവിടെ എത്തിയിട്ടും എന്നെ മദ്യം കുടിപ്പിച്ചു,,അപ്പോളേക്കും എന്റെ ബോധമൊക്കെ പാതിയായി,,ഇടക്ക് തലയ്ക്ക് കുപ്പി കൊണ്ട്  അടികിട്ടിയിട്ട് കരഞ്ഞതു മാത്രം ഓർമ്മയുണ്ട്,,നല്ല വേദനയായിരുന്നു” അവൾ പറഞ്ഞത് കേട്ടപ്പോൾ

സങ്കടത്തോടെ രംഗരാജൻ അവളെ നെഞ്ചോടു ചേർത്ത് മുറുകെപ്പിടിച്ചു.

“ഞാൻ എങ്ങനെയാ ഇവിടെ എത്തിയത് വല്യമ്മാമാ, ആരാ എന്നെ ഇവിടെയാക്കിയത്?’

“അറിയില്ല മോളെ ,,ഒരു ചെറുപ്പക്കാരനും പിന്നെയൊരു പെൺകുട്ടിയും ആണെന്നാ അറിഞ്ഞത്”

രാമഭദ്രൻ പറഞ്ഞു.

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.