അപരാജിതൻ- 51 4698

“ചാരു ,,,ചാരു ” പുറത്തു നിന്നും ആരോ വാതിലിൽ മുട്ടുന്നശബ്ദം കേട്ട് ചാരു പോയി വാതിൽ തുറന്നു.

അമിയുടെ തോഴിയായിരുന്ന മന്ദാകിനിയായിരുന്നു.

“എന്താ ഏച്ചി?”

മന്ദാകിനി ഉള്ളിലേക്ക് കയറി.

“അതെ നിങ്ങളറിഞ്ഞോ?”

“എന്താ തിമ്മയ്യൻ മുതലാളിയുടെ കാര്യമാണോ?” ചാരു തിരക്കി.

“അതൊന്നുമല്ല ,,മാവീരൻ മുതലാളി”

“ഏത് ,,,നമ്മുടെ തിമ്മയ്യൻ മുതലാളിയുടെ തമ്പിയോ ?”

“അതെ ചാരു,,,അയാള് ഇന്ന് കൊല്ലപ്പെട്ടു”

എല്ലാവരും നടുക്കത്തോടെ ആ വാർത്ത കേട്ടു.

“എന്താ ഈ പറയുന്നേ ,,കരുത്തനായ മാവീരൻ മുതലാളിയോ ,,അതും കൂടെ പത്തു പന്ത്രണ്ടു പേരെ കൊണ്ട് നടക്കുന്ന  മൂപ്പരോ”

“അതെന്നെ,,,അയാൾ തന്നെ ,,തലപൊട്ടിതെറിപ്പിച്ച കൊന്നിരിക്കുന്നത്,,, അങ്ങേരുടെ കൂടെയുള്ള പാതിമുക്കാൽ കങ്കാണികളെയും കൊന്നു,,ആ ബംഗ്ളാവും കത്തിച്ചു”

“അയ്യോ ,,,ആരാ ഇതൊക്കെ ചെയ്തു കൂട്ടിയത്?”

“അതൊന്നും അറിയില്ല,,മുത്യാരമ്മ ഹോസ്പിറ്റലിൽ വെച്ചാണ് വാർത്തയറിഞ്ഞത് , അറിഞ്ഞപാടെ മാവീരന്റെ  ജഡം കാണാൻ പോയേക്കുവാ”

മന്ദാകിനി അവിടെ നിന്നും ഇറങ്ങി.

ചാരു ആശ്ചര്യത്തോടെ  കട്ടിലിൽ എഴുന്നേറ്റിരിക്കുന്ന അമ്രപാലിയെ നോക്കി.

“എന്താ അമിയേച്ചി ഇത് ,,ആദ്യം കുലോത്തമൻ മുതലാളി,,പിന്നെ നല്ലമുത്തു മുതലാളി,,ഇന്ന് പകൽ തിമ്മയ്യൻ മുതലാളി,,ഇപ്പോ ദേ മാവീരൻ മുതലാളി..എല്ലാരും അടിപ്പെട്ട്പോക്കാണല്ലോ,,തിമ്മയ്യൻ മുതലാളിയെ പിന്നെ അറിവഴകൻ ഏട്ടനാണ്,,,പക്ഷെ മറ്റുള്ളവരെയൊക്കെ ആരാ”

“ചാരു”

“എന്താ അമിയേച്ചി?”

“എനിക്ക് തോന്നുന്നത് മഹാശയസ്വാമിയോട് പകയുള്ള ആരേലും ആകണം ഇവരോട് ഇങ്ങനെ കാണിക്കുന്നത്,,,ഇവർ ഇല്ലാതെയാകുമ്പോൾ മഹാശയസ്വാമിയുടെ അംഗബലമാണ് ഇല്ലാതെയാകുന്നത്”

“അതിപ്പോ ആരാണാവോ അങ്ങനെയുള്ളവർ?”

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.