അപരാജിതൻ- 51 4698

ആ ഉറക്കത്തിന്റെ ഏതോ ഒരു ഘട്ടത്തിൽ.

പുറത്തു ശക്തമായ കാറ്റടിക്കുന്ന ശബ്ദം കേട്ടപ്പോൾ ആദി ഉറക്കമുണർന്നു.
മേൽക്കൂരയിൽ പാകിയ ഓടുകൾ ഉയർന്നു താഴുന്നു.
ജനാലയിലൂടെ ശക്തമായ കാറ്റ് ഉള്ളിലേക്ക് പാഞ്ഞു കയറുന്നു.
അവൻ വേഗം കയർ കട്ടിലിൽ നിന്നും എഴുന്നേറ്റു.
പുറത്തേക്ക് ഇറങ്ങിനോക്കുമ്പോൾ അതിശക്തമായ കൊടുംകാറ്റായിരുന്നു.
ശിവശൈലത്തെ മരങ്ങൾ ആടിയുലയുന്നു.
ഗോശാലയിലെ കാലികൾ ഉറക്കെ ഭയന്നു കരയുന്നു.
അതിശക്തമായ കാറ്റ്, അടിച്ചു വീശിയപ്പോൾ ശിവശൈലത്തെ പല വീടുകളും ആ കാറ്റിൽ തകർന്നു വീഴുന്നത് കണ്ടവൻ പുറത്തേക്കിറങ്ങി.
ശിവശൈലത്തുളളവർ കാറ്റിൽ പരക്കം പായുന്നതു കണ്ടവൻ നടുങ്ങി.
മലയിടിയുന്ന പോലെയൊരു ശബ്ദം കേട്ട് അവൻ മുകളിലേക്ക് നോക്കിയപ്പോൾ ആകാശത്തു മേഘങ്ങളെ പോലും വട്ടം കറക്കി അതിശക്തമായ ഒരു ചുഴലികാറ്റ് ശിവശൈലത്തെ കവാടത്തിനു മുന്നിലേക്ക് ആഞ്ഞടിച്ചു.
കവാടത്തിനു മുന്നിലെ മണ്ണിൻശിവലിംഗം ആ കൊടുംചുഴലികാറ്റിൽ തകർന്നു തരിപ്പണമായി.
അവൻ വിറച്ചു കൊണ്ട് ആ കാഴ്‌ച കണ്ടു നിന്ന അതെ അസ്മയം ചുഴലീകാറ്റ് ശക്തമായി അവന്റെ വീടിനു നേരെ കുതിച്ചു.
അചലയമ്മ പണിത വീട് ആ ചുഴലികാറ്റിൽ തകർന്നു.
എങ്ങും പൊടിയും പുകയും ഇരുളും
ആരോ തന്നെ പൊക്കിയെടുത്തതവനറിഞ്ഞു.
താൻ ചുഴലികാറ്റിന്റെ കാലിൽ പെട്ടിരിക്കുന്നത് അവനറിഞ്ഞു.
“അനിയാ ,,,,,,,,” എന്നുള്ള കസ്തൂരി ചേച്ചിയുടെ അലർച്ച അവന്റെ കാതിൽ മുഴങ്ങി.
“അപ്പുവേട്ടാ,,,,” എന്ന് കുട്ടികൾ അലറിക്കരയുന്നു.
പ്രകൃതിയുടെ ശക്തിക്ക് മേൽ താനൊന്നുമല്ലെന്നു ബോധ്യത്തിൽ അവൻ ആ അതിശക്തമായ ചുഴലികാറ്റിൽ വട്ടം കറങ്ങിയാകാശത്തേക്ക് ഉയർന്നു പൊങ്ങി.
വീടിന്റെ കല്ലുകൾ അവന്റെ ദേഹത്തും തലയിലും വന്നിടിച്ചു.
എത്ര ദൂരമെന്നറിയാതെ അവൻ ആ ചുഴലികാറ്റിൽ ആകാശത്തൂടെ പറന്നു.
കുറെ ദൂരം ചെന്നപ്പോൾ
കാറ്റിന്റെ ശക്തി കുറഞ്ഞു കുറഞ്ഞു വന്നു.
മൈലുകൾ ഉയരത്തിൽ നിന്നും അവൻ ആകാശത്തേക്ക് നിലം പതിച്ചു.
“അമ്മെ ,,,” എന്നവൻ അലറി.

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.