അപരാജിതൻ- 51 4698

അന്നേരം

അവളുടെ കൊണ്ടയഴിഞ്ഞു ഇരുവശത്തേക്കും വീണു.

അരയ്ക്ക് മേലേക്ക് അവൾ നഗ്നയായിരുന്നുവെങ്കിലും അവളുടെ ഇടതൂർന്ന കാർകൂന്തൽ, മുഖത്തെയും മാറുകളെയും മറച്ചിരുന്നതാകയാൽ അവളുടെ മുഖം വ്യക്തമല്ലായിരുന്നു അവന്.

വലത്തേ കൈവിരലുകൾ കൊണ്ട് യാഴ് മീട്ടി നാദം പൊഴിക്കുമ്പോൾ അവൾ തന്റെ ഗർഭം പേറിയ വീർത്ത വയറിൽ മെല്ലെ കീഴെ നിന്നും മേലേക്ക് തലോടുകയായിരുന്നു.

“ഉം ,,,,ഉം,,,,,ഉം,,,,,” എന്ന് യാഴ്നാദത്തിനു ഒപ്പം അവൾ താരാട്ടു മൂളുന്നുണ്ടായിരുന്നു.

ആ വയറിനുള്ളിൽ കുഞ്ഞിന്റെ കാൽ വന്നു പതിക്കുന്ന അനക്കം അവനു കാണാൻ സാധിക്കുമായിരുന്നു.

“ആരാ ?” അത്യാകാംക്ഷയോടെ അവൻ ആ യുവതിയോട് ചോദിച്ചു.

അതോടെ അവളുടെ മൂളൽ നിന്നു.

മുഖം കുനിച്ചു ഇരിക്കയായിരുന്ന അവൾ മാറിലേക്ക് വീണു കിടന്ന കൂന്തൽ പിന്നിലേക്ക് തട്ടി മാറ്റിയപ്പോൾ അവനു മുന്നിൽ അവളുടെ വിരിമാറുകൾ അനാവൃതമായി.

അതുപോലെ വീർത്തവയറും പൂർണ്ണമായും വ്യക്തമായി.

വീണ്ടും അവൻ ചോദിച്ചു.

“ആരാ ?”

അതിനു മറുപടിയായി അവൾ തന്റെ ഉദരത്തിൽ മെല്ലെ തലോടി മുഖം ഉയർത്തി.

മുഖം വ്യക്തമല്ലാത്തതിനാൽ അവൻ പന്തം അവളുടെ മുഖത്തിനരികിലേക്ക് നീക്കിപിടിച്ചു.

നടുക്കത്തോടെയവൻ പിന്നിലേക്ക് മാറി നിലത്തേക്ക് വീണുപോയി.

അവനെ തന്നെ നോക്കി വയറിൽ തടവി വലം കൈ കൊണ്ട് യാഴ് മീട്ടി താരാട്ടു മൂളുന്ന

പാർവ്വതി.

മിണ്ടാൻ പോലുമാകാതെ അവനു ഹൃദയമിടിപ്പ് വർധിച്ചു ദേഹമാസകലം വിറച്ചു വിയർപ്പിറ്റി.

അതെ നിമിഷം

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.