അപരാജിതൻ- 51 4681

ശ്യാം ഇന്ദു മരിച്ചു എന്ന് കരുതി മതിലിൽ മുഖം പൊത്തികരഞ്ഞു.

സത്യാനന്ദസ്വാമികൾ, മാനുഷികമായ ചപലതയാൽ നാരായണനെ അറിയാതെ പഴിപറഞ്ഞു.

“എന്തിനാ ആ കുഞ്ഞിനെയില്ലാതെയാക്കിയത് ?” ഹൃദയവേദനയോടെ അദ്ദേഹം ചോദിച്ചു.

“ഒരൽപം നേരത്തെ വന്നിരുന്നുവെങ്കിൽ എന്റെ കുഞ്ഞിനെ രക്ഷിക്കാമായിരുന്നല്ലോ തമ്പുരാനേ ”

ഹൃദയംപൊട്ടി രംഗരാജൻ ചോദിച്ചു.

മറുപടിയില്ലാതെ സൂര്യസേനൻ മുഖം താഴ്ത്തി നിന്നു.

അന്നേരമാണ്

രംഗരാജന്റെ  ഫോൺ റിങ് ചെയ്തത്.

രംഗരാജൻ ആരെന്നു പോലും നോക്കാതെ പോക്കറ്റിൽ നിന്നും ഫോണെടുത്തു വലിച്ചെറിഞ്ഞു.

ഫോൺ വന്നു വീണത് ശ്യാമിന്റെ മുന്നിലും.

ശ്യാം ആ ഫോൺ കുനിഞ്ഞെടുത്തു.

അതിൽ ഡോക്ടർ ഗോപിയുടെ നമ്പർ കണ്ടു.

ശ്യാം വേഗം ഫോൺ അറ്റൻഡ് ചെയ്തു.

വിതുമ്പലോടെ ശ്യാം  ഗോപിയോട് വിവരം പറഞ്ഞു.

“ഡോക്ടറെ,,,ഇന്ദു മരിച്ചു,,,ദേഹം പോലുമില്ല” അത് പറഞ്ഞുതീർക്കാനവന് ആയില്ല.

“മരിച്ചെന്നോ ,,എന്താ ഈ പറയുന്നേ”

“ഉവ്വ്,,,,” ശ്യാം സങ്കടത്തോടെ പറഞ്ഞു.

“നിങ്ങള് കരയൊന്നും വേണ്ടാ ,,ഇന്ദുലേഖയ്ക്ക് ഒരു കുഴപ്പവുമില്ല ,, ഷി ഈസ് ആൾറൈറ്റ്,,,”

ശ്യാം അത് കേട്ട് സ്തബ്ധനായി.

“എവിടെ ,,ഇന്ദു എവിടെ ?”

“നേരെ ശുകപുരത്തെ ഹോസ്പിറ്റലിലേക്ക് പൊയ്ക്കോളൂ,,അവിടെ അഡ്മിറ്റ് ആക്കിയിട്ടുണ്ട് ,,വേഗം പൊയ്ക്കോ ,,ഷി ഈസ് ഓകെ”

ഗോപി ശ്യാമിനോട് വിവരങ്ങൾ എല്ലാം പറഞ്ഞു.

ശ്യാം സന്തോഷത്തോടെ ഫോൺ വെച്ചതിനു ശേഷം ഉറക്കെ വിളിച്ചു പറഞ്ഞു.

“മാമാ,,,ഇന്ദൂന് ഒന്നുമില്ല….സേഫാണ് ”

അത് കേട്ടതും രംഗരാജൻ കരച്ചിൽ നിർത്തി.

സകലരും അത്ഭുതത്തോടെ ശ്യാമിനെ നോക്കി.

“ഇന്ദുവിന്‌ ചെറിയൊരു പരിക്ക് പറ്റിയിട്ടുണ്ട്, ശുകപുരത്തെ ഹോസ്പിറ്റലിൽ ഉണ്ട്, ഗോപി ഡോക്ടറാണ് വിളിച്ചത്”

“എന്താ ഇന്ദുമോൾക്ക് പറ്റിയത് ?” രാജശേഖരൻ ആശങ്കയോടെചോദിച്ചു.

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.