അപരാജിതൻ- 51 4681

എങ്കിലും ശാരീരിക അസ്വസ്ഥതകൾ നല്ലപോലെയുണ്ടായിരുന്നു.

വൈഗയെ കണ്ടപാടെ നരേന്ദ്രൻ ഓടിവന്നവളെ കെട്ടിപിടിച്ചു വിതുമ്പി.

“കുഞ്ഞി ,,,കുഴപ്പമൊന്നുമില്ലല്ലോ അല്ലേടാ ,,,”

അവളുടെ നെറുകയിൽ തലോടി ചോദിച്ചു.

“ഒരു പ്രശ്നവും കെടയാത് മണിമാമാ,,” അവൾ മറുപടി പറഞ്ഞു.

“മോള് പോയി അപ്പായെ കാണു,,ഞങ്ങൾ വരാം ,,”

നരേന്ദ്രൻ അവളെ പെരുമാളിന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു.

നരേന്ദ്രൻ അപ്പുവിന് നേരെ തിരിഞ്ഞു.അവനെയും കെട്ടിപിടിച്ചു.

“എന്താടാ ഞാൻ പറയണ്ടേ ,,അവളെ നീ കാത്തല്ലോ ,,നാരായണൻ തുണ,,എന്താടാ നടന്നേ? നിന്നെ എത്ര  വിളിച്ചു എന്നറിയോ?”

“അതെ മണിയേട്ടാ ,,അന്നേരം ഞാനവിടെ ഉണ്ടായിരുന്നതു കൊണ്ട് മാത്രം ,,നാരായണൻ തന്നെയാ എന്നെ അവിടെയെത്തിച്ചത് ,,അല്ലായിരുന്നെങ്കിൽ,, ഓർക്കാൻ കൂടെവയ്യ ,,അത്രയും വൃത്തികെട്ടയിടമാണ് ,,നേരിൽ കണ്ടപ്പോളാണ് എനിക്കത് ബോധ്യം വന്നത്”

“അന്ന് തീയറ്ററിൽ വിഷയമുണ്ടാക്കിയ ടീമായിരുന്നു മണിയേട്ടാ,,മാവീരൻ,,അവനാ മറ്റവനെ കൊണ്ട് വൈഗൂനെ കൊണ്ടുപോയത്,,”

“ഹോ ,,,ഓർത്തിട്ട് കൈയ്യും കാലും വിറക്കുന്നു,,ഇടയിൽ മച്ചാനും വയ്യാതെ വന്നു ,,അക്കയാണെങ്കിൽ ആകെ കരച്ചിലും ,,നാരായണൻ കാത്തു ,അവനെ നീയന്താ ചെയ്തേ എന്ന് ഞാൻ ചോദിക്കുന്നില്ല,,എനിക്ക് അറിയാം ”

“ഹ ഹാ ,,,,,,ഹഹഹ ,,,,എല്ലാം അറിഞ്ഞു ല്ലേ ,,മണിയേട്ടാ ,,അവൻ വൈഗൂനെ മാത്രമല്ല ,,ഇന്ദൂനെയും കൊണ്ട് പോയിരുന്നു,,അറിയില്ലേ ,,എന്നെ മിഥിലയ്ക്ക് വഴികാട്ടിയ കുട്ടി,,”

” ഉവ്വുവ്വ്,,,ദേവർമഠത്തിലെ കുട്ടിയല്ലേ ,,,”

“അതെ ,,,അതെ മണിയേട്ടാ ,,,അതാ എനിക്ക് എല്ലാം കൂടെ ദേഷ്യം കൂടിയത്”

“ആ മഞ്ജുളവർണ്ണനെയും കൂട്ടരെയും ഒന്നും ചെയ്യരുത് എന്ന് വൈഗു പറഞ്ഞിരുന്നു ,,അതോണ്ട് കൊന്നില്ല ,,കൈ അറുത്തു വിട്ടു,,പാവങ്ങൾ അറുത്ത കൈയും തിരികെ കൊടുത്തിരുന്നു ,,എവിടെയെങ്കിലും പോയി വെച്ച് പിടിപ്പിക്കട്ടെ എന്ന് കരുതി ,,ഇനി വെച്ച് പിടിപ്പിച്ചാലും സ്വാധീനകുറവ് നല്ലപോലെയുണ്ടാകും ,,ജീവിതകാലം മുഴുവനും അതൊരു തിരിച്ചറിവ് ആയി മനസ്സിൽ ഇരുന്നോളും,,”

“ഹ്മ്മ്,,,അതിലൊന്നും ഒരു ദോഷവുമില്ല ,,അപ്പൂ”

“വല്യമ്മ അറിഞ്ഞോ മണിയേട്ടാ?”

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.