അപരാജിതൻ- 51 4681

“മാവീരൻ,,ആ ദുഷ്ടൻ ഇങ്ങോട്ടേക്ക് വരോ മാമാ,എനിക്കവനെയും അവൻ്റെ ആളുകളേയും  ഒത്തിരി പേടിയാ ” ഭയത്തോടെ ഇന്ദു ചോദിച്ചു.

“ആരും വരില്ല മോളെ ,,,അവനും വരില്ല അവന്റെ ആളുകളൂം വരില്ല” രംഗരാജൻ മറുപടി പറഞ്ഞു.

“അതെന്താ മാമാ?”

“ആരും ജീവനോടെയില്ല ”

അത് കേട്ട് ഇന്ദു സ്തബ്ധയായി എല്ലാവരെയും നോക്കി.

“മാവീരന്റെ തല തകർത്തു കവാടത്തിൽ കെട്ടിനിർത്തിയിട്ടുണ്ട്,, കൂട്ടത്തിലുള്ളവരെയും കൊന്ന് കളഞ്ഞിട്ടുണ്ട് ,,അവന്റെ വലിയ ബംഗ്ളാവും കത്തിച്ചു കളഞ്ഞു”

“ആരായിത് ചെയ്‌തേ,,പ്രജാപതി തമ്പുരാക്കന്മാരാണോ?” ആശ്ചര്യത്തോടെ ഇന്ദു ചോദിച്ചു.

“അല്ല ,,അവരല്ല മോളെ ,,സൂര്യൻ തമ്പുരാനവിടെ എത്തും മുന്നേ ആരോ ഇതെല്ലാം ചെയ്തു തീർത്തിരുന്നു,,”

ഇന്ദു സംശയത്തോടെ എല്ലാവരെയും നോക്കി.

അവളുടെ തലയ്ക്ക് നോവ് തുടങ്ങി

“ആ,,,” എന്ന് ശബ്ദമുണ്ടാക്കി അവൾ കൈകൾ തലയ്ക്ക് ഇരുവശവും പിടിച്ചു.

അന്നേരം ശ്യാം ഉള്ളിലേക്ക് വന്നു.

“മാമാ ,,ഇന്ദൂനെ ഡിസ്ചാർജ് ചെയ്‌തിട്ടുണ്ട്,,മെഡിസിൻ തന്നിട്ടുണ്ട്, പിന്നെ ദിവസവും പോയി മുറിവ് ഡ്രസ്സ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്” ശ്യാം പറഞ്ഞു.

“എന്റെ ‘അമ്മ ,,,അമ്മയെ കാണണം മാമാ ,,,അമ്മയ്ക്ക് കുഴപ്പം വല്ലതുമുണ്ടോ ?”

ഇന്ദു ആശങ്കയോടെ ചോദിച്ചു.

“ഇല്ലാ ,,അവൾക്ക് ഒന്നുമില്ല ,,വാ,,നമുക്ക് ഇറങ്ങാം,,,”രംഗരാജൻ പറഞ്ഞു.

@@@@

പത്തു മിനിറ്റ് കൊണ്ട് അവരെല്ലാവരും ആശുപത്രിയിൽ നിന്നും ഇറങ്ങി.

കമ്മോർവാഡ വഴി പോകുന്ന സമയം

ഇന്ദു മാവീരന്റെ ബംഗ്ളാവ് കാണണം എന്ന് വാശിപിടിച്ചതിനാൽ അവിടെ അവളെയും കൂട്ടികൊണ്ട് പോയി.

ആൾക്കൂട്ടത്തിനിടയിലൂടെ അവളെ ഗേറ്റ്നരികിലേക്ക് കൊണ്ട്പോയി.

അവൾ അവിടെ നിന്നും കത്തിയെരിയുന്ന ആ വലിയ ബംഗ്ളാവ് നോക്കി നിന്നു.

എസ് ഐ ഷണ്മുഖൻ അടക്കം അരുണേശ്വരത്തെ പോലീസുകാർ എല്ലാവരും അവിടെയുണ്ടായിരുന്നു.

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.