അപരാജിതൻ- 51 4698

“ഉവ്വ് ,,,അതും കൂട്ടത്തിൽ ചെയ്തു മണിയേട്ടാ,,മാവീരന്റെ അണ്ണനെ ഉടച്ചു വിട്ടിട്ടുണ്ട്”

“ഈ തല്ലു കൊടുക്കുന്ന സ്വഭാവം എവിടെ ചെന്നാലും കളയില്ല അല്ലെ എന്റെ മോൻ”

“അത്  പിന്നെ മണിയേട്ടാ,,”

നരൻ അവന്റെ കവിളിൽ മെല്ലെ തലോടി.

“എന്തായാലും സൂക്ഷിച്ചു മതി ട്ടോ,,,നിന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല…കൊല്ലങ്ങൾ കഴിഞ്ഞു കിട്ടിയതാ നിന്നെ,,കണ്ടു കൊതി തീർന്നിട്ടില്ല,,പേടിയാടാ..അതാ” ഇടറുന്ന ശബ്ദത്തോടെ നരൻ അവനോടു പറഞ്ഞു.

അത് കേട്ട് അവനും കണ്ണ് നിറഞ്ഞു.

കൂടപ്പിറപ്പിന്റെ സ്നേഹം കണ്ടിട്ട് ആദി അത് കേട്ട് പുഞ്ചിരിച്ചു.

“മണിയേട്ടാ,,,ഒരു കാര്യം ചോദിക്കാൻ വിട്ടുപോയി”

“എന്താടാ?”

“എന്തിനാ എന്റെ അക്കൗണ്ടിലേക്ക് മൂന്നു ലക്ഷം ഇട്ടത്, മൊബൈലിൽ മെസ്സേജ് കണ്ടിരുന്നു, ഞാൻ പണമൊന്നും ചോദിച്ചില്ലല്ലോ”

“അതമ്മ ഇടീപ്പിച്ചതാ,,ഞാൻ പറയാൻ മറന്നു, നമ്മുടെ എസ്റ്റേറ്റിലും ലീസിനു എടുത്ത എസ്റേറ്റുകളിലും  ഇപ്രാവശ്യം ഏലവും കുരുമുളകും നല്ല വിളവാ കിട്ടിയത്, നമ്മുടെ ഗുണത്തിന് ഏലത്തിനു ഇപ്പോ പൊള്ളുന്ന വിലയുമാ,,ഇപ്രാവശ്യം മൂന്നരകോടിയുടെ കച്ചവടമാ നടന്നത് അറിയോ നിനക്ക്”

“മൂന്നരകോടിയോ,,കൃഷിയിൽ നിന്നുമോ,,”

“മണ്ണ് അങ്ങനെ ചതിക്കില്ലെടാ,,മണ്ണറിഞ്ഞു വിത്തിട്ടാൽ ഇതിനു അപ്പുറവും ഉണ്ടാക്കാം”

“ഹ്മ്മ് ,,,അച്ഛനും കൃഷി ഒത്തിരി ഇഷ്ടമായിരുന്നു,,എനിക്കും ഇഷ്ടമാ”

“ചിത്തപ്പനെ എങ്ങനെയെങ്കിലും കണ്ടു പിടിച്ചു കൊണ്ട് വരണം,,എന്നിട്ട് നമുക്ക് കൃഷിയുമായി ഇവിടെ കഴിയാമെടാ,,”

ആദി തല കുലുക്കി.

“നിനക്ക് അധികം കാശിനോട് താല്പര്യം ഇല്ലാത്ത കൊണ്ടു മാത്രമാണ് മൂന്ന് അയച്ചത്, പോരാത്തത് എന്നെ വിളിച്ചു പറഞ്ഞാൽ മതി കേട്ടോ”

“എന്താ മണിയേട്ടാ ഇത്,,, ഒരു കാലത്തു നേരത്തിനു അന്നമില്ലാതെ ആയിരം രൂപ ദാനത്തിനു പണി എടുത്തിരുന്ന എനിക്കിപ്പോ കോടികളുടെ സമ്പത്തും ലക്ഷങ്ങളുടെ ബാങ്ക് ബാലൻസുമാ”

നരൻ അവന്റെ ചുമലിൽ ഒന്ന് തട്ടി പുഞ്ചിരിച്ചു.

“എന്താ ഇനി നിന്റെ പരിപാടി കുട്ടാ?”

“എനിക്ക് പാട്ടിയമ്മയെ ഒന്ന് കാണണം, എന്നെ കാണാതെ വന്നാൽ പാട്ടിയമ്മയ്ക്ക് സങ്കടമാകും, ഒന്ന് രണ്ടു കാര്യങ്ങളും പറയാനുണ്ട് പാട്ടിയമ്മയോട്,,അത് കഴിഞ്ഞു ഞാൻ തിരിക്കും,,ഞാൻ ഒന്ന് കേറി പറഞ്ഞിട്ടു പുറപ്പെടട്ടെ മണിയേട്ടാ ,,പിന്നെ മച്ചാന്റെ കാര്യത്തിൽ ശ്രദ്ധ വേണേ മണിയേട്ടാ ,,എനിക്ക് അല്ലെങ്കിൽ ഒരു മനസ്സമാധാനവും ഉണ്ടാകില്ല”

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.