അപരാജിതൻ- 51 4698

“അമ്മെ ,,,” എന്ന് വിളിച്ചു കരഞ്ഞു കൊണ്ട് ഇന്ദു മല്ലികക്കരികിൽ ഓടിയെത്തി അവരെ കെട്ടിപ്പിടിച്ചു.

“എനിക്കൊന്നുമില്ലമ്മെ ,,,” എന്ന് തേങ്ങി പറഞ്ഞു.

അവർ കരഞ്ഞുകൊണ്ട് അവളെ കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു.

ഇനിയൊരിക്കലൂം തിരിച്ചു കിട്ടില്ല എന്ന് വിചാരിച്ചിരുന്ന തന്റെ മുത്തിനെ കിട്ടിയതിൽ അവർ കൈകൾ കൂപ്പി നാരായണനെ വിളിച്ചു,

ഇന്ദുവിനെ തലയിലെ മുറിവ് കണ്ടപ്പോൾ അവർക്ക് സങ്കടം സഹിക്കാനായില്ല.

“ഇതെന്താ പറ്റിയെ ,,,?” എന്നവർ കരച്ചിലോടെ ചോദിച്ചു.

“ഇതൊന്നും കുഴപ്പമില്ലമ്മെ ,,,ഇനിയമ്മയെ കാണാൻ കൂടെ കഴിയില്ലാന്നാ കരുതിയത്” അവൾ കരഞ്ഞു കൊണ്ട് അവരെ കൂടുതൽ കെട്ടിപിടിച്ചു പറഞ്ഞു.

“നാരായണൻ കാത്തു,,,എന്റെ കുഞ്ഞിനെ എനിക്ക് തിരികെ കിട്ടിയല്ലോ ,,ഒരിക്കലും കിട്ടില്ലെന്ന വിചാരിച്ചത് ,,ആ ദുഷ്ടന്മാർ ഒരുപാട് ഉപദ്രവിച്ചോ എന്റെ കുഞ്ഞിനെ ” മല്ലിക വേപഥു പറഞ്ഞ ഹൃദയത്തോടെ  ചോദിച്ചു.

“എന്താ മല്ലി ,,,ഇത് ,,അതൊക്കെ പിന്നെ അറിയാമല്ലോ ,,എന്തായാലും കേട് കൂടാതെ മോള് വന്നില്ലേ”

രംഗരാജൻ കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നത് വിലക്കി.

ഭുവനേശ്വരി ദേവി ഇന്ദുവിനരികിലേക്ക് വന്നു അവളെ ചേർത്ത് പിടിച്ചു.

അവരുടെ കണ്ണുകൾ നിറഞ്ഞൊഴുക്കുകയായിരുന്നു.

“മുത്തശ്ശി ,,,” എന്ന് സങ്കടത്തോടെ അവൾ വിളിച്ചു.

അവർ വിതുമ്പലോടെ അവളെ കെട്ടിപ്പിടിച്ചു.

“നാരായണൻ തുണയായല്ലോ ,,ജഗദീശ്വരാ ,,ഒരുപാട് ഒരുപാട് നന്ദി”

അവർ കൈകൾ കൂപ്പി നന്ദി പറഞ്ഞു.

അന്നേരമാണ്

ഡോക്ടർ ഗോപി അങ്ങോട്ടേക്ക് വന്നത്.

രംഗരാജൻ ഗോപിയുടെ കൈ പിടിച്ചു.

“ഒരുപാട് ഒരുപാട് നന്ദിയുണ്ട് ,,തന്നെക്കൊണ്ട് ആകുന്നത് താൻ ചെയ്തല്ലോ”

ഗോപി പുഞ്ചിരിച്ചുകൊണ്ട് ഇന്ദുവിനെ നോക്കി.

“വേദനയുണ്ടോ?”

“ഹ്മ്മ് ,,” അവൾ മൂളി.

“സാരമില്ല,,എളുപ്പം മാറിക്കൊള്ളും..”

“എന്താ രംഗേട്ടാ അവിടത്തെ അവസ്ഥ?” ഗോപി ചോദിച്ചു.

“എന്ത് പറയാനാ ഗോപി ,,,കണ്ടാ നടുങ്ങിപ്പോകും ,,,അതുപോലെയാ അവിടെ കാട്ടികൂട്ടിയിട്ടിരിക്കുന്നത്,, ആ ബംഗ്ളാവ്  പച്ചക്ക് കത്തിച്ചു,,തലയും മുഖവും തകർത്താണ് മാവീരനെ കൊന്നിരിക്കുന്നത് ,മാവീരനെ മാത്രമല്ല  ആ കൂട്ടത്തിൽ പകുതിയും ചത്ത് കിടക്കായിരുന്നു”

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.