അപരാജിതൻ- 51 4698

“അമിയേച്ചി പഴയകാലമൊക്കെ ഓർക്കാറുണ്ടോ?”

“അതൊന്നും  ഒരിക്കലും മറക്കാൻ പറ്റില്ല ചാരു”

“ഒരുപാട് ഒരുപാട് കഷ്ടപെടുത്തിയിട്ടുണ്ട് ല്ലേ ആ വൃത്തികെട്ട കാമാച്ചിചിത്തിയമ്മ”

“ഹ്മ്മ് ,,,,ഒരുപാട്”

“എന്നെങ്കിലും തുളുവച്ചിപട്ടണത്തിൽ പോകണെമെന്നു ആഗ്രഹമുണ്ടോ അമിയേച്ചി,,സ്വന്തം വീട് കാണാൻ”

‘ഇല്ല,,,അതെന്റെ സ്വന്തമല്ലല്ലോ ,,വീടും പറമ്പും ചിത്തിയമ്മയ്ക്ക് കൊടുത്തല്ലേ എന്റെ ‘അമ്മ പോയത് ഒരു വണിക്കന്റെയൊപ്പം”

“അമിയേച്ചിക്ക് ഓർമ്മയുണ്ടോ അമ്മയെ ?”

“ഇല്ലാ ചാരു,,,എന്റെ കുഞ്ഞിലേ പോയതല്ലേ ,,അമ്മയൊരിക്കലും എന്നെ സ്നേഹിച്ചിരുന്നില്ല എന്ന് അയൽപക്കക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്,,ഞാൻ ദുശ്ശകുനം പിടിച്ചവളായത് കൊണ്ട്,”

“അയ്യോ ,,,അമിയേച്ചി എങ്ങനെയാ ദുശ്ശകുനമാകുന്നത്?”

“പിറപ്പിച്ച വയറ്റാട്ടി വിഷം തീണ്ടി മരിച്ചു,, ഒന്നാം പിറന്നാളിൽ അമ്മമ്മ പെടുമരണപ്പെട്ടു,,രണ്ടാം പിറന്നാളിൽ അമ്മയെ വെപ്പാട്ടിയായി വെച്ച്കൊണ്ടിരുന്ന നല്ലവനായ ഒരു മനുഷ്യനപകടത്തിൽ പെട്ട് മരിച്ചു,,അങ്ങനെയൊക്കെയല്ലേ ,”

നിസ്സംഗയായി അമ്രപാലി പറഞ്ഞു.

“അമിയേച്ചി ,,”

“ഹ്മ്മ് ,,,”

“ഒരുവട്ടം പോലും അമിയേച്ചിയുടെ ‘അമ്മ കാണാൻ വന്നിട്ടില്ലേ”

“ഇല്ലാ,,,,”

“അയൽപക്കകാർ പറഞ്ഞു കേട്ടിട്ടുണ്ട് ,,ഞാൻ കുഞ്ഞുനാളിൽ വേലിയ്ക്ക് പിന്നിൽ ‘അമ്മ വരുന്നതും കാത്തു ഒരു പാവയും പിടിച്ചു നിൽക്കുമെന്ന്,, എന്നെ കളഞ്ഞുപോയതല്ലേ,,പിന്നെ എങ്ങനെയാ വരാ ,,ചാരു”

“അമിയേച്ചി ,,”

“ഹ്മ്മ് ,,,”

“കണ്ണ് നിറയുന്നുണ്ടല്ലോ ,,,കരയാണോ ,,,”

“ഹ്മ്മ് ഹ്മ്മ് ,,അല്ല ,,വയർ നോവ് ഉള്ളോണ്ട് കണ്ണ് നിറഞ്ഞതാ” ഇടറുന്ന കണ്ഠത്തോടെ അമ്രപാലി പറഞ്ഞു.

ചാരുവിനു മനസിലായി അമിയുടെ ഉള്ള് സങ്കടം കൊണ്ട് വിങ്ങുന്നുണ്ട് എന്ന്.

“സാരമില്ല അമിയേച്ചി ,,എനിക്കും ഇല്ലല്ലോ ‘അമ്മ”

“നിനക്ക് നഷ്ടമായത് നിന്നെ ഒരുപാട് സ്നേഹിക്കുന്ന അമ്മയെ അല്ലെ ,,എനിക്കങ്ങനെയല്ലല്ലോ”

“ഹ്മ്മ് ,,,അമിയേച്ചി”

“എന്താ ,,?”

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.