അപരാജിതൻ 25[Harshan] 10154

അവർ മൂവരും ആ കോട്ടേജിനുള്ളിലെ ഒരു ചെറിയ ഹാളിൽ  നിലത്തു നിരയായി വെച്ചിരുന്ന  കുഷ്യൻ സീറ്റുകളിൽ മുട്ട് കുത്തിയിരിക്കുകയായിരുന്നു. ആ ഹാളിൽ പലയിടത്തായി റാന്തലുകൾ നിരത്തിവെച്ചിട്ടുണ്ടായിരുന്നു.

അവര്‍ ആരെയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

അല്പം കഴിഞ്ഞപ്പോള്‍ അല്പം കഴിഞ്ഞപ്പോൾ ഒരു ഓടകുഴൽ നാദം മെല്ലെ മുഴങ്ങുവാനാരംഭിച്ചു. അവർ മൂവരും  ആ ഓടക്കുഴൽ നാദം കേട്ടയിടത്തേക്ക് മുഖം തിരിച്ചു. ചുവന്ന  നിറത്തിലുള്ള കിമോണോ ധരിച്ചു മുടി പരമ്പരാഗതശൈലിയിൽ മുകളിലേക്ക് ഉയർത്തി കെട്ടിയ ഒരു സുന്ദരിയായ യുവതി  അവിടേക്ക് മന്ദം മന്ദം നടന്നടുക്കുന്നു.

അവളുടെ കൈകൾ ജപ്പാനിലെ പരമ്പരാഗത ഓടക്കുഴലായ ഷാക്കുഹാച്ചി അധരങ്ങളോട് ചേർത്ത് പിടിച്ചു കൊണ്ട് അതിൽ മനോഹരമായ ഈണം ജനിപ്പിച്ചുകൊണ്ടാണ് വന്നിരുന്നത്.

അവൾക്കു പുറകെ മറ്റൊരു സുന്ദരിയായ , കിമോണോ ധരിച്ച യുവതി തന്ത്രി വാദ്യമായ സംഷിനിൽ ഈണമിട്ടുകൊണ്ടും  അവർക്കു പുറകിലായി മറ്റൊരു സുന്ദരിയായ യുവതി തുകൽ വാദ്യമായ തൈക്കോയിൽ താളമിട്ടുകൊണ്ടു൦ വരി വരിയായി നടന്നു വന്നു.

അവർ മൂന്നു യുവാക്കൾക്കും മുൻപിലായി പത്തടി ദൂരെ മാറി നിലത്തു വിരിച്ചിരുന്ന കുഷ്യൻ സീറ്റിൽ ഇരുന്നു കൊണ്ട് തങ്ങളുടെ കൈകളിലെ സംഗീത ഉപകരണങ്ങളുടെ ഉപയോഗം തുടർന്നുകൊണ്ട് ആ മുറിയിൽ അതിമനോഹരമായ നാദം തീർത്തുകൊണ്ടിരുന്നു.

അവർ മൂവരും ആ സംഗീതം ആസ്വദിച്ചു കൊണ്ടിരുന്നു.

അപ്പോൾ ഒരു കാലടി ശബ്ദം കേട്ടവർ തിരിഞ്ഞു നോക്കിയപ്പോൾ അവരെ എയർ പോർട്ടിൽ നിന്നും കൊണ്ട് വന്നയാൾ , യോദ്ധാക്കളുടെ പരമ്പരാഗത വസ്ത്രമായ ഹക്കാമ  ധരിച്ച് കൈയിൽ ഒരു വലിയ എണ്ണഛായാ ചിത്രവുമായി അവിടേക്ക് വന്നു.

സംഗീതജ്ഞരായ യുവതികൾ സംഗീതം നിർത്തി എഴുന്നേറ്റു.

മൂന്നു നിൻജാ യുവാക്കളും ഒരേ സമയം എഴുന്നേറ്റു നിന്നു

ഹാളിനു നടുവിലായി പ്രത്യേകമായി സ്ഥാപിച്ചിരിക്കുന്ന പീഠത്തിൽ  അയാൾ ആ ചിത്രം പ്രതിഷ്ഠിച്ചു ,

ഒരു ജാപ്പനീസ് മധ്യവയസ്കന്‍റെ  ചിത്രം.

അതിനു മുന്നിലായി  മെഴുകു തിരികൾ കൊളുത്തി.

എല്ലാവരും വലത്തേ കൈ ഇടത്തെ നെഞ്ചിൽ വെച്ച് കൊണ്ട്

“വതാഷി നോ യോഗെൻ ഷാ “

(എന്‍റെ  പ്രവാചകാ )

എല്ലാവരും ആദരവോടെ അവിടെ നിൽക്കുമ്പോൾ അവിടത്തെ മരം പാകിയ തറയിൽ ഉറച്ച കാലടിശബ്ദം ഉയർന്നു വന്നു കൊണ്ടിരുന്നു.

തൂവെള്ള പട്ടു കൊണ്ടുള്ള ഹകാമ ധരിച്ച്,  കൈയിൽ കഠാന എന്ന ജാപ്പനീസ് വാളുമേന്തി ആറടിയോളം ഉയരവും കരുത്തുറ്റ ശരീരവുമുള്ള ഒരു മുപ്പത്തി അഞ്ചു വയസിനടുത്ത് പ്രായമുള്ള  ഒരാൾ ഉറച്ച ചുവടുകളോടെ   അങ്ങോട്ടേക്ക്  നടന്നു വന്നു.

അയാളെ കണ്ട് സകലരും കൈകൾ കൂപ്പി.

അയാൾ ആ ചിത്രത്തിന് അഭിമുഖമായി വന്ന് മുട്ട് കുത്തി ശിരസ് പീഠത്തിനു താഴെ മുട്ടിച്ച്

“വതാഷി നോ യോഗെൻ ഷാ ”

എന്നുറക്കെയുച്ചരിച്ചു ആദരവ് അർപ്പിച്ചു കൊണ്ട് എഴുന്നേറ്റു തിരിഞ്ഞു  ആ നിന്ജ യുവാക്കളെ നോക്കി പുഞ്ചിരിച്ചു.

(തുടരും)

ഇതിലെ ഓരോ സീനും കഥയുമായി ഒരുപാട് പ്രാധാന്യമുള്ള കാര്യങ്ങളാണ്. അത് മുൻപ് ഒരു ഭാഗത്തും അവതരിപ്പിക്കാതെ, കഥയുടെ അവസാനഭാഗങ്ങളിലേക്ക് മാറ്റി വെച്ചതാണ്. കഥയും കഥയുടെ കാമ്പുമാണ് ഇപ്പോൾ പ്രധാനം , മാസ്സും  ആക്ഷനും ഒക്കെ ആവശ്യമുള്ളയിടങ്ങളിൽ പുറകെ വരുന്നതാണ്.

ആദി യാത്ര പോയിട്ടുണ്ടല്ലോ.

മറ്റൊന്ന് : ആ ബുദ്ധഭിക്ഷുക്കളുടെ മരണവുമായി ബന്ധപ്പെടുത്തി സെയിം തീമില്‍ വേറെയൊരു കഥ കൂടെ എഴുതുന്നുണ്ട് , അതും ഇതും തമ്മില്‍ യാതൊരു ബന്ധവും ഇല്ല , ഈ കഥ തീര്‍ന്നിട്ട് അതുകൂടെ ഇവിടെ പബ്ലിഷ് ആക്കുന്നതാണ് .

NEXT DATE OF PUBLISHING:

04 OCTOBER 2021, MONDAY (evening)

 

 

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.