മൂവായിരത്തിലേറെ ദ്വീപുകൾ ചേരുന്ന രാജ്യം, പസഫിക് മഹാസമുദ്രം, ജപ്പാൻ കടൽ, ഫിലിപ്പൈൻ കടൽ, കിഴക്കൻ ചൈനാ കടൽ, ഒക്കോസ്ക് കടൽ എന്നിവയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഭൂപ്രദേശ൦ , ഉദയസൂര്യന്‍റെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ജപ്പാൻ
Mt . Fuji Shizuoka Airport
നിരവധി വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യുകയും ലാൻഡ് ചെയ്യുകയും ചെയ്യുന്നുണ്ട്.
ഏഴു മണിയോടെ
നേവി ബ്ലൂ സോളിഡ് ബ്ലെയ്സറും ഡൗൺവെർഡ് സ്പൈക് മോഡലിൽ മുടിയൊതുക്കി
മാറ്റ്സുഡ ബ്രാൻഡ് സ്പെക്ക്‌സും അണിഞ്ഞു പെർഫെക്ട് മാൻ ലുക്കിൽ ഒരു ജാപ്പനീസ് യുവാവ് പുറത്തേക്കിറങ്ങി. കൈയിൽ അമേരിക്കൻ ടൂറിസ്റ്റർ ബാഗും ഉണ്ടായിരുന്നു.
എയർപോർട്ടിന് അറൈവൽ ഏരിയയിൽ നിന്നും അയാൾ ഫോണിൽ ആരെയോ വിളിച്ചു
അഞ്ചു മിനിറ്റുകൾക്കകം ഒരു മിത്സുബിഷി ലാൻസർ കാർ അവിടെ വന്നു നിന്നു.
ഡ്രൈവിങ് സീറ്റിലുരുന്നയാൾ പുറത്തേക്കിറങ്ങി
വന്ന യുവാവ് അയാളെ അഭിവാദ്യം ചെയ്തു കെട്ടിപ്പിടിച്ചു.
അയാൾ സന്തോഷത്തോടെ വിശേഷങ്ങൾ തിരക്കികൊണ്ട് ഡിക്കി തുറന്നു ബാഗ് അതിനകത്തു കയറ്റി വെച്ചു .
യുവാവ് മുൻ സീറ്റിൽ കയറിയിരുന്നു
ആ കാറിൽ പിന്നിലായി മറ്റു രണ്ടു ജാപ്പനീസ് യുവാക്കളുമുണ്ടായിരുന്നു.
അവരും പ്രൊഫഷണൽ വെൽ ഡ്രസ്സ്‌ഡ് ആയിരുന്നു.
അവരും അല്പം സമയങ്ങൾക്കു മുൻപ് ആ എയർപോർട്ടിൽ ലാൻഡ് ചെയ്തവർ തന്നെയായിരുന്നു.
തങ്ങളെ ഏൽപ്പിച്ച ദൗത്യം പൂർത്തീകരിച്ച നിർവൃതിയിൽ മൂവരും പരസ്പരം നോക്കി പുഞ്ചിരിച്ചു
കൈകൾ കൊടുത്തു.
പോകും നേരം കാർ ഓടിച്ചിരുന്നയാൾ എല്ലാവരും കേൾക്കെ പറഞ്ഞു.
“വാതാഷ്തച്ചി നോ യോഗേന്‍ ഷാ വാ ഷിയാവസേ നീ നരിമാസ് “
(നമ്മുടെ പ്രവാചകന്‍ ഒരുപാട് സന്തോഷവാനായിരിക്കും )
അത് കേട്ട് അവസാനം വന്ന യുവാവ് അയാളോട് പറഞ്ഞു
“സെത്തായ് നീ “
(ഉറപ്പായും )
ആ മൂന്നു യുവാക്കളുടെയും ദൗത്യം ഭൂട്ടാനിലെയും കമ്പോഡിയയിലെയും തായ്ലാന്‍റി ലെയും മൂന്നു ബുദ്ധ മതപരമാചാര്യൻമാരെ നിഗ്രഹിക്കുകയും അവരുടെ കൈവശമുള്ള സദൃശങ്ങളായ ലോഹ പേടകങ്ങള്‍ കൊണ്ടുവരിക എന്നതുമായിരുന്നു.അവരത് ഭംഗിയായി യാതൊരു വിധ തെളിവുകളും അവശേഷിപ്പിക്കാതെ നിർവ്വഹിച്ചു.ആ വാഹനം ആ യുവാക്കളെയും കൊണ്ട് അവിടെ നിന്നും മുന്നോട്ടു നീങ്ങി.
ഏതാണ്ട് മൂന്നു മണിക്കൂറോളം യാത്ര ചെയ്തുകൊണ്ട് ആ കാർ ജപ്പാനിലെ ഹോൻഷു ദ്വീപിൽ സ്ഥിതി ചെയുന്ന
മൌണ്ട് ഫ്യുജി അഗ്നിപർവത നിരകളിലെ താഴ്വാരത്തിലെത്തി.
ജപ്പാനിലെ വിശുദ്ധമായി കരുതിപോരുന്ന മൂന്നു പർവ്വതങ്ങളിൽ ഒന്ന് മൗണ്ട് ഫ്യൂജിയാണ്.
കാറിൽ നിന്നും ഇറങ്ങിയ അവർ മൂന്നുപേരും അവരവരുടെ ബാഗുകൾ കാറിൽ നിന്നുമെടുത്തു.
കാർ ഓടിച്ചിരുന്നയാൾ കൂടെ വരാനായി അവരോടു ആവശ്യപ്പെട്ടുകൊണ്ടു മുന്നോട്ടു നടന്നു.
നല്ലത്പോലെ മഞ്ഞു പെയ്യുന്നതിനാൽ പ്രകൃതിയാകെ തണുപ്പുള്ളതായിരുന്നു.
ആ താഴ്‌വര നിറയെ ചുവന്ന പൂക്കളോടു കൂടിയ മേപ്പിൾ മരങ്ങളും യോഷിനോ ചെറിമരങ്ങളും സാന്നിധ്യം കൊണ്ട് അതിമനോഹരമായ പ്രകൃതിസൗന്ദര്യം തീർത്തിരുന്നു.
ചെറിയ നിലാവിൽ ആ സൗന്ദര്യം അവർക്കു ആസ്വദിക്കാനും സാധിച്ചു.
അവിടെ നിന്നും കുറച്ചു ദൂരം നടന്ന് അവർ ഒരു തടികളും പലകകളും കൊണ്ട് തീർത്ത മനോഹരമായ ഒരു ജാപ്പനീസ് ശൈലിയിലെ കോട്ടേജ് നു മുന്നിലെത്തി.
കോട്ടേജിനു പുറത്തു ഒരു റാന്തൽ തെളിയിച്ചു വച്ചിരുന്നു
അവരെ നയിച്ച് കൊണ്ടിരുന്നയാൾ , മരപ്പടികൾ ചവിട്ടി കയറി വാതിലിൽ മുട്ടി.
അല്പം കഴിഞ്ഞപ്പോൾ മുടി മുകളിലേക്ക് ചുരുട്ടികെട്ടി ഇടയിൽ അലങ്കാരവസ്തുക്കൾ പിടിപ്പിച്ചുള്ള പരമ്പരാഗത ശൈലിയിൽ മുടി കെട്ടി , ചുവപ്പും വെള്ള പൂക്കളോട് കൂടിയ ജാപ്പനീസ് പരമ്പരാഗതവേഷമായ കിമോണോ ധരിച്ച ഒരു യുവതി വന്നു വാതിൽ തുറന്നു , എന്നിട്ടു ഇടതു വശത്തേക്ക് ഒതുങ്ങി തല കുമ്പിട്ടു ബഹുമാനപൂർവ്വം നിന്നു.
ആ യുവതിയുടെ കയ്യില്‍ ഒരു വൃത്താകൃതിയില്‍ ഉള്ള ലോഹത്തട്ടം ഉണ്ടായിരുന്നു.
അവരെ കൊണ്ട് വന്ന ആൾ നിർദേശിച്ചതനുസരിച്ചു ആ മൂവരും തങ്ങളുടെ ബാഗ് തുറന്നു കൊണ്ട് അവർ ബുദ്ധഭിക്ഷുക്കളിൽ നിന്നും മോഷ്ടിച്ച ലോഹപേടകങ്ങൾ ആ തട്ടത്തിൽ സമർപ്പിച്ചു.
അയാൾ അവരെ അകത്തേക്ക് ക്ഷണിച്ചു.
അവർ പുഞ്ചിരിയോടെ മരപ്പടികൾ കയറി കോട്ടേജിനുള്ളിലേക്ക് പ്രവേശിച്ചു.
ആ കിമോണോ ധരിച്ച ജാപ്പനീസ് യുവതി പുറത്തേക്കി റാന്തൽ അണച്ചു കൊണ്ട് ലോഹതട്ടവുമായി തിരിച്ചുള്ളിൽ കയറി വാതിലടച്ചു.
<<<<<O>>>>>
❤❤?️?️?️?️?️?️?️?️?️?️❤❤
Ishttapettu
???
❤️❤️❤️❤️?????
Broski ✨✨✨✌️??
???? പൊളിച്ചു
സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????
Super onnum parayanilla orupadishtamayi
ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം
ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം
???????
ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?
Same?
6.00 alle varunnath?
വരും വരാതിരിക്കില്ല
Vannu
വന്നു ????✌️✌️✌️✌️
4: 10 n varumo
4/10/21
Time 4:10
Vannillallo?
Vanillla
Ithu harshan paranjathalla vere aaro
harshan bro..
ee bhagavum ishtappettu. pettannu theernnu poyi.
ee kadhaykku vendi thankal edukkunna effortinu oru big salute.
adutha bhagathinu kaathirikkunnu..
with lots of love
Ann
HarshanHarshanOctober 4, 2021 at 12:54 pm
ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം
Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.
ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?
വെറുതെ മോഹിപ്പിക്കല്ലേ പഹയാ…
???
Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?
ഹഹ… ഹഹ… ഹഹഹ
ശിവോഹം ❤
എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ
6 മണിക്ക് വരുമെന്ന് കരുതുന്നു
4:10 ആണ് മൻസ്സ ?
ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി
ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?
Oh.. ആ kunthathil kandathno ??
മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??
Iam Waiting
പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?
ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????
അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്
കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ