അപരാജിതൻ 23[Harshan] 13399

Views : 836429

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Recent Stories

The Author

3,303 Comments

  1. മൃത്യു

    Wow ഒന്നും പറയാനില്ല വളരെയേറെ നന്നായിട്ടുണ്ട് കാത്തിരുന്നത് വെറുതെയായില്ലാ അടുത്ത പാർട്ടിലെങ്കിലും അപ്പുവിന് പാറുവിനോടുള്ള പരിഭവം മാറ്റണേ

    നല്ലപോലെ സമയം എടുത്തു നല്ലരീതിയിൽ തന്നെ അടുത്ത പാർട്ട് എഴുതാൻ സാദികട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    1. അചല മുത്തശ്ശിയുടെ ആത്മമിത്രമായിരുന്ന ഈശമ്മാമ്മയുടെ കൊച്ചു മകൾ ചാരു. മുത്യാരമ്മേം മാളികേം 😂🤣

      1. 🔥🔥🔥🔥

      2. സ്വാഹാ …🔥🔥🔥

  2. മൃത്യു

    Wow ഒന്നും പറയാനില്ല വളരെയേറെ നന്നായിട്ടുണ്ട് കാത്തിരുന്നത് വെറുതെയായില്ലാ അടുത്ത പാർട്ടിലെങ്കിലും അപ്പുവിന് പാറുവിനോടുള്ള പരിഭവം മാറ്റണേ

    നല്ലപോലെ സമയം എടുത്തു നല്ലരീതിയിൽ തന്നെ അടുത്ത പാർട്ട് എഴുതാൻ സാദികട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    All tha best bro

  3. അദ്വൈത്

    പ്രിയ ഹർഷ

    ഞാനെന്താ പറയാൻ…

    Fantasy എന്നു പറഞ്ഞാൽ ഇത്രയും realistic ഉം convincing ഓം ആയ fantasy, എൻ്റെ wildest fantasyകളിൽ പോലും കാണാൻ സാധിക്കും ഞാൻ എന്നു കരുതുന്നില്ല. അത്രക്കും fantastic fantasy ആണിത്. ഒരു മലയാളി ആയി ജനിക്കാൻ സാധിച്ചതിലും; ഈ കഥ വായിക്കാൻ സാധിച്ചതും ഒരു അത്യപൂർവ്വ ഭാഗ്യം ആണെന്നോ അല്ലെങ്കിൽ ഇതു വായിക്കണം എന്നത് എൻ്റെ നിയോഗം ആണെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.

    കൃതജ്ഞതയോടെ

    കൃതാർത്ഥനായി

    അദ്വൈത്

    1. ഇരൈൻഡ് എൻപത് മായം
      ഇരുക്കിൻ്ററാർ ഒന്രാകിയ പൊരുൾ
      അന്ത പൊരുലേ നീ താൻ..
      അദ്വൈതമേ

      സ്നേഹം മാത്രം bhruguve

  4. ഹർഷാ പൊളിച്ചു,അടുത്ത പാർട്ടിനായി എത്ര കാത്തിരിക്കേണ്ടിവരും?

  5. കൊള്ളാം, last ഭാഗം കണ്ടപ്പോൾ വൻ twist ആകുമോ എന്നാ വിചാരിച്ചത് പക്ഷെ അതുണ്ടായില്ല. തന്റെ മുത്തശ്ശിയുടെ വർഗ്ഗക്കാർക്ക് അവൻ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കി കൊടുത്തു. ഇനി അടിമത്വത്തിൽ നിന്നുള്ള മോചനം കൂടി ആയാൽ എല്ലാം ശുഭം. പക്ഷെ അതിന് വേണ്ടി അവൻ ഒരു കുരുക്ഷേത്ര യുദ്ധം തന്നെ നടത്തണം, എതിരാളികൾ അത്രയും ശക്തരാകുമ്പോൾ, സുദർശന ചക്രം പോലെ ഒരു വജ്രായുധം എതിരാളികളുടെ അടുത്ത് ഉള്ളപ്പോൾ, അതിനെ വെല്ലുന്ന ഒരു ആയുധം ശങ്കരന്റെ കയ്യിലും വേണമല്ലോ, അതാണോ നാഗങ്ങൾ കാവലിരിക്കുന്ന ആ വസ്തുവിന്റെ അകത്ത് ഉള്ളത്? ആദി ശങ്കര-പാർവതി പ്രണയം സാഫല്യമാകുമോ? അതോ നാഗമണിയുടെ പ്രവചനം പോലെ വൈഗയെ വിവാഹം കഴിക്കുമോ, എത്ര ആലോചിച്ചിട്ടും പിടി തരാത്ത കാര്യങ്ങൾ ഒരുപാട് ഉണ്ടല്ലോ ഇനിയും. അടുത്ത ഭാഗം വേഗം വരട്ടെ

    1. മുന്നോട്ട് പോകുമ്പോ ഒക്കെ പിടികിട്ടും rasheedkkia

  6. Hai harsha adipliyanu ❤🧡💛💚💙💜🤎

  7. കുഞ്ഞൻ

    അടുത്ത part എന്നാ?

  8. Harshan this was amazing and thrilling

  9. Harshan next part eppozan publish cheyyuka…

  10. Harshappi adipoli

    1. സ്നേഹം ബ്രോ..

  11. Harshetta athimanoharam ….vallatha oru ozhukum bangiyum iru bagangalkum indarnu….njan athil angu layichu oru prytheka avasthayil aarnu..entha paraya oru brugu…Vacation okke enjoy cheythu…. pathuke adutha bagathilot neengan sadhikatte…..Eagerly waiting for next part
    With lots of love and respect
    take care
    Vedanth

    1. Vedanthame..

      സ്നേഹം…

  12. പൊളി പൊളിയെ 🤓🤓🔥🔥🌴🌴

    ഇഷാനികയെ പൊട്ടിച്ച സീൻ മനസിനു പോകുന്നില്ല, ഒന്നൊന്നര സീൻ. അത് പോലെ രോമാഞ്ഞിഫിക്കേഷൻ വന്ന സീൻ ഇല്ല ഹർഷൻ ബ്രോ…….🔥🔥🤓🤓🙌🙌

  13. എന്താ പറയുക 💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
    Waiting for the next part s

  14. ഇപ്പൊ ശിവശയിലത്തെ ആളുകളുടെ അവസ്ഥയാ ഞങൾ വായനക്കാർക്ക് ഇനി എന്താകും എന്ന്. ആകെ ഒരു ബ്ലാങ്ക് ആണ് ഇപ്പൊ ഇനി കഥ എന്നു വരും എന്ന ചോദ്യമാ മനസ് ചോദിക്കുന്നെ അവിടെ ഉള്ളവർ രുദ്രതെജൻ എന്നു വരും എന്ന് ചിന്തിക്കുമ്പോലെ ഞങ്ങള്ക് ആകെ ചിന്തിക്കാൻ ഉള്ളത് കഥ എന്ന് വരും എന്നാ
    ഹർഷാപ്പി നിങ്ങൾ ഒരു മാജിക്കാരൻ തന്നെ ആരെയും കറക്കി കിശയിൽ ആകാൻ പറ്റുന്ന ഒര് മാന്ത്രികൻ. അണ്ണൻ ഗില്ലി താ 🌹🌹🌹

    1. ആവേശം (awesome)

  15. Ajith cg Ajith cg

    Love you bro atha sivane enkittu than erukke ennu ninache ana enna vide unkittu than romba neram erukke ennu enakku thiriyum nee romba koduthuvecherikken antha sankarane ninnude mulayil erukkena anal avan unnude mattum alle ennude edayathilum erukken nee ennude nanban thane chandalaaaa?

    1. നമ്മൾ പാവം….

  16. ഏവൂരാൻ

    ഹർഷൻ ചേട്ടാ… 🙏🙏🙏
    അസാദ്യം.. പുകഴ്ത്തി മടുത്തു..

    കഥ വേറെ ലെവൽ ആകുന്നു..
    പാർവതിയോട് കടുത്ത അരാദന തോന്നുന്നു.. ആഹാ സാക്ഷാൽ പാർവതി.. ശങ്കരന്റെ പാതി ശങ്കരി അല്ലാതെ ആര്.. ആദിയുടെ നിയോഗം നിറവെറ്റാൻ പ്രകൃതി അവരെ അടുപ്പിച്ചില്ല, ഇപ്പോൾ ആ പ്രകൃതി തന്നെ ആ നിയോഗത്തിലേക്ക് അവരെ ആകർഷിക്കുന്നു.. പാർവതിയെ കുറിച്ച് എന്താ നിങ്ങളുടെ എഴുത്ത് മനസ്സിൽ ഇപ്പോളും ഇങ്ങനെ തെളിഞ്ഞു നോക്കുന്നു..
    ഇനി നീണ്ട കാത്തിരിപ്പ്..

    🙏🙏🙏

    വീട്ടിൽ എല്ലാരു സുഖായി ഇരിക്കുന്നല്ലോ…

    1. Namashivaya എവൂരാ നേ..

  17. ഓം നമ: ശിവായ.

    എന്റെ പൊന്നു ഹർഷൻ ബ്രോ അടിപൊളി.
    പെട്ടന്ന് തീർന്നു പോകും എന്ന് വിചാരിച്ചു രണ്ടു ദിവസം കൊണ്ടാണ് വായിച്ചതു. ഇനി ഒരു നീണ്ട കാത്തിരിപ്പു ആണെല്ലോ അതുകൊണ്ടാണ്.

    ഈ ഇടവേളയിൽ വായിക്കാൻ പറ്റിയ അടിപൊളി കഥകൾ പറഞ്ഞു തരാമോ.

    1. ഇവിടെ ഒരുപാട് കഥകൾ ഉണ്ട് ബ്രോ…

  18. Vaayichu….. ❣️❣️❣️❣️eni kaathirupaan adutha preyanathinanayi

  19. കുന്തംവിറ്റ ലുട്ടാപ്പി

    ഒരു കഥക്ക് വേണ്ടിയും ഇത് പോലെ കത്തിരുന്നിട്ടില്ല.. പ്രതീക്ഷിച്ചതിലും അധി ഗംഭീരമായി.. ഇനി അടുത്ത പാർട് ർന്ന വരുന്നേ

    1. ഓം ഹ്രീം കുട്ടിച്ചതാ

  20. Adipoli 👌👌

    1. രാവണപ്രഭു

      Kadha valare athikam ishttapettu chetta… 👌👌👌👌

  21. Prince of darkness

    ഹർഷാപ്പി, എന്തൊക്കെയുണ്ട്. അറിയുമോ നമ്മളോയൊക്കെ

  22. Idhaanu makkalee sandhosham… Njan innale night 22nd part vaayich kayunju bayangara haapy aayirunnenkilm Inn full sangadam aayirnnu.. Aparajithan adutha part kaathirippin aalojich.. Njaan 22nd part ethra thavana venelm vahikumaayrnn.. Angane irikumbo aanu oru comment shradhichad.. 23rd part koodi vayikan undenn.. 😁Vegham poonnu ingott.. 🙌🙌Ini idh vayikatte makkalee.. Sandhishathin oru athirilla.. Vallatha surprise 💃💃💃

    1. Njanum orupad santhoshathilaa
      Ee വാക്കുകൾ കേട്ട്

  23. Ho adipoli.. parayan vakkukalilla bro ❤

  24. *വിനോദ്കുമാർ G*♥

    ❤♥♥♥♥♥ വീണ്ടും വീണ്ടും ആദി ശങ്കരനിലേക്ക് ഒഴുകി എത്തുന്നു ❤🙏

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com