അപരാജിതൻ 23[Harshan] 13393

Views : 837239

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Recent Stories

The Author

3,303 Comments

  1. ഞാൻ അവൻ തന്നെ

    ലവൾടെ ചെവിക്കല്ല് അടിച്ച് പൊട്ടിച്ച സീൻ കിടിലം
    രോമാഞ്ചം

    ഹർഷൻ ബ്രോ നിങ്ങൾ സൂപ്പറാ

  2. Harshetta oru doubt bhargava illam ayudha kalakal abyasichu porunna illam alle pinne enthu kond ann avasana yudhathil prajapathikal avare shanikkathath

    1. അവിടെ ഇപ്പോള്‍ aayudhakalakal അറിയാവുന്നവര്‍ ഇല്ലാത്തത് കൊണ്ട് ആയിരിക്കും

      1. Athe..

        Athokke pandalle..

  3. ഇതിന്റെ ക്ലൈമാക്സ് ഏത് മാസം പ്രതീക്ഷിക്കാം?

  4. സൂര്യൻ

    Gap വന്നത് ഒഴിച്ചാൽ കുഴപ്പമില്ല. കഥടേ flowയേ ബാധിച്ചു. സാരമില്ല തീർന്നിട്ട് വീണ്ടും ഒരുമിച്ചു വായിക്കാൻ. 👍👌

    1. കഥ എഴുതാൻ സമയം വേണ്ടെ ചുമ്മാ എന്തെങ്കിലും എടുത്ത് ഇട്ടാൽ മതിയോ ഇവൻ ആരടെ

  5. ചേട്ടാ ചെറിയ ഒരു ഡൌട്ട്
    ഇതിൽ അചല അമ്മൂമ്മ നല്ലത് പോലെ പാടും എന്ന് സൂചിപ്പിച്ചിട്ടുണ്ട്
    പക്ഷെ ഭദ്രമ്മയുടെ ഒരു സീനിൽ അചല ‘ഊമ’ ആണ് എന്നും പറഞ്ഞാരുന്നു
    ഞാൻ വായിച്ചതിന്റെ തെറ്റാണോ എന്നറിയില്ല ഒന്ന് പറയുമോ

    1. അചല ഊമ എന്നല്ല അചല ഉമ്മ എന്നാ പറഞ്ഞേ.

    2. ഊമ ആണെന്ന് പറഞ്ഞതായി ഓർക്കുന്നില്ല… താഴെ പറഞ്ഞിരിക്കുന്നത് പാർട്ട് 9ൽ പറഞ്ഞതാണ്..

      “പിന്നെ ലക്ഷ്മിയെ കുറിച്ച് പറയുക ആണെകിൽ ഇപ്പോളൊന്നും അല്ല ഒരു പത്തു അമ്പതു കൊല്ലം ഒക്കെ ആയി കാണും ഒരു കാലവ൪ഷപേമാരിയിൽ ആണ് നമ്മുടെ ആശ്രമത്തിൽ ഒരു നിറഗർഭിണി ആയ സ്ത്രീ വന്നത്, അവർ സംസാരിക്കുന്നുണ്ടായിരുന്നില്ല, ആകെ വിളർച്ച ബാധിച്ചു വയ്യാതെ ഒരു സ്ത്രീ, എല്ലാത്തിനോടും ഭയം, അവർ വന്നു പുലർച്ചെ പ്രസവ വേദന തുടങ്ങി, അവിടെ ഉള്ള ഞങ്ങൾ തന്നെ ആണ് പ്രസവം എടുത്തതും. അവർ അകെ അവശ ആയിരുന്നു, പ്രസവിച്ചു പൊക്കിൾ കൊടി മുറിച്ചു കുഞ്ഞിനെ തുടപ്പിച്ചു അവരെ ഒന്ന് കാണിച്ചു, ആ
      കണ്ണുകൾ നിറഞ്ഞൊഴുകി, ഒരു വലിയ ശ്വാസം എടുത്തു കണ്ണുകൾ അടഞ്ഞു, അന്ന് മരിച്ചു പോയതാ അവ൪”

      1. Ithokke yukthi alle..
        Avaravide varumbo samsarikkillayirunnu..
        Avar ooma ennath
        Bhadrammayude veekshanam aanu..
        Athu pothu abhiprayam allalo

        Aa samayatth avar samsaarikkillayirunnu..

        Koodathe marichu pokukayum cheythallo

        Ooma aanennu karuthi ennu maathram..

        1. Samsarikkunnilla..
          Athinartham janmanaa ooma ennilla

          1. Cheriya oru doubt thonni athu clear akkiyatha

          2. Thanks

  6. ഹർഷേട്ടാ…

    പറയാൻ വാക്കുകൾ ഇല്ലാ… ഇന്നലെ പാതിരക്കാണ് വായിച്ച് തീർന്നത് അപ്പോ കമൻ്റ് ഇടാൻ സാധിച്ചില്ല…. ഒരുപാട് ഇഷ്ട്ടമായി…

    അപ്പോ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു…

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. പാപ്പൻ ബ്രോ…

    1. ശരത് ബ്രോ…സ്നേഹം

  7. adipoli harshan chetto….namichu…oru rakshyum illatto…kidu..

    1. സ്നേഹം മുത്തെ…

  8. അടിപൊളി ഭാഗങ്ങൾ♥️😍… എന്തായാലും ഇതിൽ വല്ലാതെ ലാഗ് ഒന്നും തോന്നിയില്ല… ചിലപ്പോൾ ആദ്യം പറഞ്ഞത് പ്രകാരം പ്രതീക്ഷിച്ചതിനാലാകണം..

    പിന്നെ നിങ്ങളുടെ എഫർട്ടിനെ അഭിനന്ദിക്കാതിരിക്കാൻ ആകില്ല ബ്രോ👌..എല്ലാ ദിവസവും എഴുതാറുണ്ടോ.. ഒരു ദിവസം എത്ര നേരമിരിക്കും എഴുതാൻ.. കൗതുകം ലേശം കൂടുതൽ ആണേ.. അതുകൊണ്ടാ….

    മനോഹരമായ അടുത്ത അധ്യായത്തിനായി എന്നത്തേയും പോലെ കാത്തിരിക്കുന്നു 😍..ഒത്തിരി സ്നേഹത്തോടെ..♥️♥️♥️

    1. Nandi bro..
      Orupad sneham

  9. Swalpam vaiky pooyi kaanuvan. Ennum uchak ullil nookarund vannonn innale pakshe rathri aayi aa kedapp kedann vaayikunnathaan chandran maari sooryan janaliloode muriyil ethiyapolaan manassilaayath ethra samayam aayi ennullath.Entha parayendath enn ariyilla athrem nannaayi brovinarichathinekaalum appurathek ethi. Appuvinteyum paarunteyum prenayam enthaayi ennariyaan aan njn varunnath. Enthaayalum avasam avar onnikille bro allel sahikilla bro. Plss…. Nashtapedunna prenayathinte vedhana jeevithathil anubhavich mathiyaayi ividem ath varuthalle bro.

    1. ഒന്നിക്കുമോ ennariyilla
      Ezhuthi varumbo nokkamenne…

  10. ഹ൪ഷേെടാ നിങൾ ഭയങ്കര സ൦ബവമാണ് പത് തലയാ നിങൾക് ഒരുപാട് ഇഷ്ടമായി

    1. Super ❤️❤️❤️

    2. Ore oru thala..paavam

  11. ഹർഷേട്ട….
    ഇന്ന് ഉച്ചക് ആണ് തുടങ്ങിയത്….ഡ്യൂട്ടി കിടയിൽ സമയം കണ്ടെത്തി ഇരുന്നു വായിച്ചു…ഇപ്പൊ തീർന്നു…

    എന്താ ഇപ്പൊ പറയ…എന്നത്തേയും പോലെ അല്ല…അതിലും മികച്ചത്….

    കാത്തിരിക്കുന്നു…
    അടുത്ത ഭാഗത്തിനായി…രുദ്രത്തേജന്റെ ആട്ടത്തിനായി….😍

  12. നമിച്ചു അണ്ണാ നമിച്ചു 🙏🙏🙏.
    റംസാൻ മാസത്തിൽ ഒറ്റയിരിപ്പിനു ഞാൻ തീർത്തു.
    നോമ്പുതുറക്കാൻ മാത്രം ഒരു ബ്രേക്ക് എടുത്തു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. 💜💙💛💚❤അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു 💜💙💛💚❤

  13. Mrng ചേട്ടായി
    ഇന്ന് ഉച്ചക്ക് തുടങ്ങിയതാ ഇപ്പോഴാ തീർത്തത്
    ന്താ ഇപ്പൊ പറയാ ഓരോ പേജ് വായിക്കുമ്പോളും മനസിലിങ്ങനെ മായാതെ കിടക്കുവാ
    അതിമനോഹരം ഇതിൽ കൂടുതൽ ഒന്നും മനസ്സിൽ വരുന്നില്ല

    ഒത്തിരി ഇഷ്ട്ടത്തോടെ കാത്തിരിക്കുന്നു
    ആരോമൽ

    1. ആരോമൽ

      ഒരുപാട് സ്നേഹം..

  14. വാക്കുകൾ െകാണ്ട് വർണിക്കാൻ കഴിയില്ല ഹർഷാ ….
    അത്രയും മനോഹരമായി ആണ് എഴുതിയിരിക്കുന്നത് ..

    1. മനോഹരമായിരിക്കുന്നു ഹർഷാ അടി പ്രതീക്ഷിച്ചുവന്ന ഞാൻ മണ്ടനായി സൂപ്പെർ ബാക്കി എപ്പോ tharum

      1. അടുത്ത തവണ കൂടുതൽ മണ്ടൻ ആക്കിയാലോ..

    2. കിരൺ ബ്രോ

      പെരുത്ത് സ്നേഹം..

  15. ❤❤❤❤❤❤❤❤❤❤❤❤❤

  16. Ente harshan broo

    Enniku ariyilaa enthaa parayende ennu

    Vere enthoo lokathaa Njan epoo ulle

  17. Orre powli❤️❤️❤️

    1. Sajeev thiruvaikkodu

      എന്റെ പ്രിയപ്പെട്ട ഹർഷൻ bro…
      എന്താ ഞാൻ പറയേണ്ടത്..
      എനിക്ക് വാക്കുകൾ കിട്ടുന്നില്ല മുത്തേ 🥰🥰🥰🥰🥰
      Supppeeerrrrr👌👌👌👌👌👌👌👌👌

  18. Super bro💕💕💕💕💕💕

  19. 😘😘😘😘😘… ഒറ്റയിരുപ്പിൽ തീർത്തു….. 😘😘😘😘

  20. Bro aduthaaa part eppo varum oru Ku lu tharavoo 😁😁…. enthayalum eppolatheyum pole adipoliyayi….

    1. സ്നേഹം മാത്രം..

  21. വിനീത്

    അടുത്ത പാർട്ട്‌ എന്നാ വരുന്നേ ബ്രോ ഈ മാസം ഉണ്ടാകുമോ അതോ അടുത്ത മാസം ആണോ ഇടുന്നെ

    1. ജൂലൈ നോക്കിക്കോ 😊

  22. ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു 🥰🥰🥰🥰ഗംഭീരം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും.. അത്രയും നന്നായിരുന്നു… ഇനീപ്പോ അടുത്ത ഭാഗത്തിനായ് എത്ര നാൾ wait ചെയ്യണം bro 🥰? എത്ര ആയാലും കാത്തിരിക്കാൻ തയ്യാർ ആണ് ♥️♥️. ഒരുപാട് ഒരുപാട് ഇഷ്ടം ♥️♥️♥️♥️

    1. Orupad ishtam bro..

  23. ❤️❤️❤️

  24. എന്റമ്മോ വല്ലാത്ത എഴുത്തു തന്നെ പഹയാ എങ്ങനെ സാധിക്കാണ് ഇതൊക്കെ. കണ്ണ് കിട്ടണ്ടിരിക്കാൻ പ്രാര്തിക്കം.എനിക്കതല്ല പാറു പെണ്ണ് ജ്വാലാമുഖി കളിച്ചിട്ട് ആ അഹങ്കാരി പെണ്ണിനെ തോപ്പിക്കുന്നത് കാണണം. ഇഷനീ തോറ്റു നിക്കണത് എനിക്ക് കാണണം. ഒരു സെക്സ് സ്റ്റോറി പോലെ കമ്പികഥകളിൽ തുടങ്ങി അപരാജിതൻ എവിടെ എത്തി നിക്കണത് എന്ന് വല്ല ഓർമ ഉണ്ടോ വായനക്കാർക്. ഞാൻ വായിച്ചു തുടങ്ങിയത് കഥകൾ. കോം ഇൽ ആണേലും തൈവേര് തേടി ചെന്നപ്പോൾ kk കണ്ടത്. എന്തായാലും ഹർഷൻ ബ്രോ എന്നാ ബാക്കി എന്ന് ചോദിക്കാനില്ല എല്ലാം ഡേ ലോഗിൻ ചെയ്തു നോക്കും കഥകൾ. കോം. ഇതില്ലേൽ ബാക്കി കുറെ സ്റ്റോറീസ് ഉണ്ട് അതു വായിക്കും അപരാജിതൻ ലാസ്റ്റ് പാർട്ടിൽ ഹർഷാപ്പിയുടെ കമന്റ്‌ നോക്കും എന്നത്തേക്കാണ് ഡേറ്റ് ഇട്ടേക്കുന്നെ ഓക്കേ. അപ്പൊ ബ്രോ ബാക്കി എഴുത്തു ട്ടോ സ്നേഹത്തോടെ anonymous ❤️ എന്നെ അങ്ങനെ വിളിക്കുന്നതാ എനിക്ക് ഇഷ്ട്ടം…..

    1. അനോണിമസ്
      അന്നേ ഞമ്മക്ക് പേരിതിഷ്ടം പഹയാ .

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com