അപരാജിതൻ 23[Harshan] 13393

പിറ്റേന്ന് ശിവശൈലത്ത്

 

ഉച്ചകഴിഞ്ഞൊരു മൂന്നരയായി

അന്നേരം  ശൗരി കാറില്‍  അങ്ങോട്ടേക്ക് വന്നു

അവർ സ്വാമി അയ്യയെ കണ്ടു

അവരെ കണ്ടു അവിടെയുള്ള ഗ്രാമീണരും അവർക്കു ചുറ്റുമായി വന്നു

ആദരവോടെ കൈകൾ കൂപ്പി

ശൗരിയുടെ മുഖത്തു വല്ലാത്തൊരു ഭയമുണ്ടായിരിക്കുന്നു

“എന്തെ ശൗരി അങ്ങുന്നേ ?” വൈദ്യർ അയ്യ ചോദിച്ചു

“നാളെ , ഇവിടെ വെച്ചു ഗ്രാമസഭ കൂടുന്നുണ്ട് , എല്ലാ ഗ്രാമീണരും പങ്കെടുക്കണം , അതൊന്നു പറയാൻ വന്നതാണ് ”

കൈ തൊഴുതു പിടിച്ചു കൊണ്ട് ശൗരി പറഞ്ഞു

അവർക്ക് അതെല്ലാം പുതിയ ഒരു അനുഭവമായിരുന്നു

അയാൾ അവിടെ നിന്നും യാത്ര ചോദിച്ചു തിരിച്ചു

 

അന്നത്തെ സർക്കീട്ടൊക്കെ കഴിഞ്ഞു ആദിയും പിള്ളേരും സന്ധ്യയോടെ ശിവശൈലത്ത് എത്തി

അവിടെ പുറത്തു സ്വാമി അയ്യയും മറ്റുള്ളവരും നിൽക്കുകയായിരുന്നു

ആദിയും അങ്ങോട്ടേക്ക് ചെന്നു.

 

“എന്താ മുത്തശ്ശാ ?”

“അറിവഴകാ ,,,ഇവിടെ മൊത്തം അത്ഭുതങ്ങൾ ആണല്ലോ നടക്കുന്നത് ?”

“എന്ത് പറ്റി ??”

“ഇന്ന് ഉച്ചകഴിഞ്ഞു ശൗരി അധികാരി വന്നിരുന്നു , നാളെ എന്തോ ഗ്രാമസഭ യോഗം ഇവിടെ വച്ചു നടത്തുവാൻ പോകുന്നു എന്നറിയിച്ചു ”

“അത് നല്ലതല്ലേ ,,മുത്തശ്ശാ ,,,, നല്ല കാര്യമല്ലേ ,,”

“അതെ അറിവഴക,,,ഞങ്ങൾക്ക് അതൊന്നും അറിയില്ല ,,നാളെ എങ്ങും പോകരുത് ,, ആ യോഗത്തിൽ എന്തൊക്കെയാ സംസാരിക്കുക ,ഒന്നും അറിയില്ല ,,നീ ഉണ്ടാകണം ”

അതുകേട്ടവനൊന്നു ചിരിച്ചു

‘ഉറപ്പായും ,, നമുക്ക് നോക്കാം ,, ”

“കുഞ്ഞേ അതിൽ നമ്മൾ എന്തെങ്കിലും പറയേണ്ടതായി വരുമോ ,,?’

വൈദ്യര് മുത്തശ്ശൻ ചോദിച്ചു

“നാളെ ,, നമുക് ഗ്രാമസഭ യോഗം തുടങ്ങുമ്പോ  എന്തൊക്കെ വിഷയമാണ് എന്ന് നോക്കിയിട്ട് ,,പോരെ മുത്തശ്ശ ,,,’

“മതി മതി കുഞ്ഞേ ,,,”

അവർ അങ്ങനെ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ആണ് ശൗരിയുടെ മില്ലിൽ അടിമവേല കഴിഞ്ഞു പതിനഞ്ചോളം ഗ്രാമീണർ വന്നത്

അവരാകെ സന്തോഷത്തിലായിരുന്നു

“എന്താ കുട്ടികളെ ,,എന്താ ഇത്ര സന്തോഷം ” വൈദ്യര് മുത്തശ്ശൻ ചോദിച്ചു

‘സ്വാമി അയ്യാ ,,ആകെ അത്ഭുതത്തിലാ ഞങ്ങൾ എല്ലാവരും ,,’

“അതുകൊള്ളാമല്ലോ ,,മില്ലിൽ അടിമവേലയ്ക്ക് അത്ഭുതപെടാൻ എന്താ ഇത്ര ഉള്ളത് ,, വിനായകൻ ചേട്ടാ ” ആദി ചോദിച്ചു

“അറിവഴകാ ,,അതല്ലേ രസം ,,, അവിടെ ആകെ മാറ്റങ്ങളാ ,,,’

“എന്ത് മാറ്റങ്ങൾ ,, ?’ ആദി ചോദിച്ചു

“ഞങ്ങൾ രാവിലെ വേലയ്ക്കായി ചെന്നപ്പോ ആരും ചക്ക് തിരിക്കണ്ട എന്നാണ് കാര്യക്കാർ പറഞ്ഞത് ,

മില്ലിൽ യന്ത്രങ്ങൾ ഉടൻ തന്നെ കൊണ്ട് വരും ചക്ക് തിരിക്കുവാനായി ,അതുവരെ വലിയ കാളകളെ ഉപയോഗപ്പെടുത്തുമെന്നും പറഞ്ഞു , ഉച്ചയോടെ വലിയ കാളകളെ കൊണ്ട് വന്നു

മില്ലിനുള്ളിൽ തത്ക്കാലം ചക്കിൽ കൊപ്ര ഇടാനും പാകം നോക്കാനും എണ്ണ എടുക്കാനും കാളകളെ തെളിക്കാനുമുള്ള പണികൾ മാത്രം ചെയ്താൽ മതി എന്ന് പറഞ്ഞു അതുപോലെ തേങ്ങ പൊതിക്കലും പൊട്ടിക്കലും കൊപ്ര ഉണക്കലും മാത്രം ”

 

“അതുകൊള്ളാമല്ലോ ,, ‘ ആദി സന്തോഷത്തോടെ പറഞ്ഞു

“അയ്യോ ,,അറിവഴകാ ,,അത് മാത്രമല്ല ,, രാവിലെ ഞങ്ങൾക്ക് ചായയും കടിയും തന്നു ,, ഉച്ചക്ക് പിണ്ണാക്ക് കഞ്ഞിക്കു പകരം കഞ്ഞിയും പയറും അച്ചാറും പിന്നെ നാല് മണിക്ക് ചായയും പലഹാരവും ,,”

അതുകേട്ടു എല്ലാവരും അത്ഭുതപ്പെട്ടു

ആദി ഇതെല്ലം കേട്ട് ഊറിചിരിച്ചുകൊണ്ടിരുന്നു

“ഇത് കണ്ടോ ,,കൂലിയായി എല്ലാവ൪ക്കും നൂറ്റമ്പതു  രൂപ വെച്ച് തന്നിട്ടുണ്ട് ,, ” വിനായകൻ പറഞ്ഞു

“നൂറ്റമ്പത്  രൂപയോ ?? ” അതിശയത്തോടെ സ്വാമി അയ്യ ചോദിച്ചു

“അതെ ,,സ്വാമി അയ്യാ ,, എല്ലാവർക്കും നൂറ്റി അമ്പതു രൂപ വീതം ,,അത് കൂടാതെ വൈകീട്ട് ശൗരി അധികാരി വന്നിട്ട് നാളെ ഇവിടെ ഗ്രാമസഭ കൂടുന്ന കാര്യം പറഞ്ഞു , അതുകൊണ്ടു  ഉച്ചവരെ പണിതിട്ട് പോയിക്കൊള്ളാൻ പറഞ്ഞു ,, കൂലി തന്നേക്കാമെന്നും പറഞ്ഞു ”

“ഇവിടെയും വന്നിരുന്നു നാളെ യോഗം ഉള്ള കാര്യം പറയാൻ ,,” ഉമാദത്തൻ മാമൻ പറഞ്ഞു

 

“പിന്നെ ,,ശൗരി അധികാരി മറ്റൊരു കാര്യം കൂടെ പറഞ്ഞു , ഈ ഗ്രാമത്തിൽ അടിമ വേല എടുക്കുന്നവർ മാറി അവിടെക്കു ജോലിക്ക് പോകുവാനായി ,, ഇനി മുതൽ കൂലി നൂറ്റി അമ്പതു രൂപ ആയിരിക്കും ,,അപ്പോൾ എല്ലാവര്ക്കും അതിന്‍റെ ഗുണം കിട്ടുന്നതിനായി ,, രണ്ടു ദിവസം കൂടുമ്പോൾ ആളുകൾ മാറി മാറി ചെല്ലുവാനാണ് പറഞ്ഞത് ,, ”

“അങ്ങനെ പറഞ്ഞോ ,,,”

‘ഉവ്വ് അറിവഴകാ ,,,”

“എന്നാ കോളടിച്ചല്ലോ ,, അപ്പോൾ വിലക്ക് പോകുന്ന എല്ലാവര്ക്കും ആ ഗുണം ലഭിക്കില്ലേ ,,എന്നാലും ഇരുപതു രൂപയിൽ നിന്നും നൂറ്റമ്പതു രുപ കൂലി വർധിപ്പിച്ച ആ ശൗരി അധികാരിയെ ശങ്കരൻ ശരിക്കും അനുഗ്രഹിച്ചിട്ടുണ്ടാകും ,,,” ആദി ഒരു കള്ളചിരിയോടെ പറഞ്ഞു

 

അതുകേട്ടു ഉമാദത്തൻ “അല്ല അറിവഴകാ ,,, നന്മ ചെയ്തു കഴിഞ്ഞാൽ അല്ലെ അനുഗ്രഹിക്കൂ ,,,അതിനു മുന്നേ ശങ്കരൻ അനുഗ്രഹിക്കുമോ ,,അല്ല എന്‍റെ ഒരു സംശയമാണ് ”

 

“അത് മാമാ ,,, നിങ്ങൾക്ക് ശങ്കരനെ അത്ര പരിചയമില്ലാത്തോണ്ടാ ,, മൂപ്പര് ഒരു പ്രത്യേക സ്വഭാവക്കാരനാ ,,

ചിലരെയൊക്കെ  ആദ്യം നല്ലപോലെ ..നല്ലപോലെ എന്ന് പറഞ്ഞാ നല്ലപോലെ തന്നെ അനുഗ്രഹിക്കും ,, സഹിക്കാൻ പറ്റൂല്ല ,,കെട്ടിയിട്ടൊക്കെ അനുഗ്രഹിച്ചു കളയും ,, അവസാനം ശങ്കരന്‍റെ അനുഗ്രഹം താങ്ങാതെ  ബോധം കെട്ടു വീഴുകയോ കാലിൽ പിടിച്ചു കരയുകയോ ഒക്കെ ചെയ്യും ,,,, ” അവനൊന്നു ചിരിച്ചു

 

“തന്നെയോ ,,??’ താടിക്കു കൈചേർത്തു അത്ഭുതത്തോടെ ഉമാദത്തൻ മാമൻ ചോദിച്ചു

 

“അതെ ,,, സത്യമായും ,, പലയിടത്തും അങ്ങനെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്,,ഞാൻ കള്ളം പറയുന്നതല്ല ,,നിങ്ങൾ വെറുതെയാട്ടോ ,,,നിങ്ങൾക് ശങ്കരനെ അത്ര പരിചയം പോരാ ,,അതോണ്ടാ ഈ ചോദ്യമൊക്കെ ,,”

 

സ്വാമി മുത്തശ്ശൻ കൈകൾ കൂപ്പി

“എന്തായാലും ,,എന്തൊക്കെയോ ഈ ഗ്രാമത്തിൽ നടക്കുന്നുണ്ട് ,, അതിന്‍റെ ഫലങ്ങൾ കാണുന്നുമുണ്ട് , ശങ്കരാ ,,,നീയേ തുണ “””

അതുകേട്ടു ഉള്ളാലെ ചിരിച്ചു കൊണ്ട് ആദി മനസ്സിൽ പറഞ്ഞു

 

“നിങ്ങൾക്ക് ഞാനില്ലേ മുത്തശ്ശാ ,,,അറിവഴകനായും രുദ്രതേജനായും ശങ്കരനായുമൊക്കെ ,,എന്‍റെ മുത്തശ്ശിയുടെ മണ്ണാണ് ശിവശൈലം ,, അപ്പോൾ നിങ്ങളൊക്കെ എന്‍റെ ബന്ധുക്കളും ,,നിങ്ങളെ സംക്ഷിക്കേണ്ടത് എന്‍റെ ഉത്തരവാദിത്വവും ”

ആദി അവിടെ നിന്നും തന്‍റെ വീട്ടിലേക്ക് നടന്നു

തന്‍റെ മുത്തശിയുടെ വീട്ടിലേക്ക്

 

അവൻ വീട്ടിൽ ചെന്ന് കയറി

കുറച്ചു നേരം ആ തിണ്ണയിൽ ഇരുന്നു.

അന്നേരം ശൈലജ അവരുണ്ടാക്കിയ ഷെഡ് അടിച്ചു വാരി വൃത്തിയാക്കുകയായിരുന്നു

അതെല്ലാം കഴിഞ്ഞു ചൂലെല്ലാം അരികിൽ വെച്ച് കൊണ്ട് അവൾ പുറത്തേക്കിറങ്ങി

അവിടെ നിന്നും വരുന്ന വഴി തിണ്ണയിൽ അവനിരിക്കുന്നത് കണ്ടു അവന്‍റെ സമീപത്തേക്ക് ചെന്നു

അവളെ കണ്ടവനൊന്ന് പുഞ്ചിരിച്ചു

“എന്താണ് ,,ഇപ്പോ തിരക്കായോ ?” ശൈലജ തിരക്കി

“എനിക്കോ ,,തിരക്കോ ,,,?”

“അല്ല ,, ഇടയ്ക്കു രാത്രിയുള്ള പോക്കും ,, പെട്ടെന്നുള്ള യാത്രയും ഒക്കെ ഞാൻ കാണുന്നുണ്ട് ”

“അല്ല ,,അത് ,,ഓരോ ,,,ഏയ്..അതിൽ പ്രത്യേകിച്ചൊന്നുമില്ല ശൈലജെ ,,,”

അവൻ കണ്ണിറുക്കി കാണിച്ചു

അവൻ ദാവണിയുടെ തലപ്പ് അരയിൽ കുത്തി

എളിയിൽ കൈ കുത്തി നിന്നു

“എന്തോ ഒരു കള്ളത്തരമുണ്ട് ,,,,,?”

“ഹും ,,ഹും ,,,ഒന്നൂല്ല ,,,”

“ശൈലജ ഇവിടെ ഇരി ചോദിക്കട്ടെ ”

“എനിക്ക് പോയിട്ട് വിളക്ക് കൊളുത്തുവാനുള്ളതാ ”

“ഹാ ,,ഇവിടെ ഇരിക്കെന്നെ ,,,ചോദിക്കട്ടെ ”

അവൾ ചുറ്റും നോക്കി

എന്നിട്ടു തിണ്ണയിൽ ഇരുന്നു

“അതെ ,,,ഒരു കാര്യം ചോദിക്കട്ടെ ?’

“ആ ചോദിക്ക് ,,”

“ശൈലജയ്ക്ക് ആരോടെങ്കിലും ലവ് ഉണ്ട് ലവ്വ് ,,,,”

‘എന്നുവെച്ചാൽ ,,,,?????”

“ഓ ,,,ലവ്വ് ,,,പ്രേമം ,,പ്രേമം ,,,,”

“എനിക്കാരോടും ഒരു പ്രേമവുമില്ല ,,, ” ഒരിത്തിരി കോപം കലർത്തി അവൾ പറഞ്ഞു

“എന്താ ,,ചോദിച്ചത് ?”

“ഏയ് ,,,ഒന്നൂല്ല ,,, ഒരു കല്യാണമാലോചിക്കാൻ ,,,”

“ആർക്ക് ,,,നിങ്ങൾക്കോ ,,,?”

“അയ്യോ ,,എനിക്കല്ല ,,,എന്‍റെ വകയിലൊരു അപ്പൂപ്പൻ ഉണ്ട് പ്രായം എൺപത്  കഴിഞ്ഞു കാണും ,,,കാണാൻ നല്ല മിടുക്കനാ,,,നിങ്ങള് നല്ല ചേർച്ചയാ ,,,, ശൈലജയ്ക്ക് താത്പര്യമുണ്ടെങ്കിൽ എന്‍റെ അപ്പൂപ്പന് ഒരു ദാമ്പത്യ  ജീവിതം കൊടുക്കാൻ സാധിക്കുമെങ്കിൽ ,,”

“ദേ ,,,പൊക്കോട്ടോ ,,,വെറുതെ കളിയാക്കുകയാണോ ” എന്ന് പറഞ്ഞുകൊണ്ടവൾ എഴുന്നേറ്റു

 

“അല്ല ,,എന്‍റെ അമ്മൂമ്മയാകുവാനൊരു അവസരം തന്നപ്പോ വേണ്ടല്ലേ ,,,”

 

അവളൊന്നും പറയാതെ ചിരിച്ചു കൊണ്ടവിടെ നിന്നും നടന്നു

“അതെ ,,ശൈലജെ ,,,എല്ലാരോടും പറഞ്ഞേക്കൂ ,,നാളെ രാത്രി നമ്മളിവിടെ സിനിമ ഓടിക്കുന്നുണ്ട് ,, ”

അതുകേട്ട് ആശ്ചര്യത്തോടെ ശൈലജ തിരിഞ്ഞു

“സിനിമയോ ,,,”

“ആ ,,കേട്ടിട്ടില്ലേ ,,,സിനിമ ,, സിനിമ ”

“അയ്യോ ,,,അതെങ്ങനെ ” അത്ഭുതം നിറഞ്ഞ മുഖത്തോടെ അവൾ ചോദിച്ചു

“ഇനി മുതല് ഒരാഴ്‌ചത്തേക്ക് നമ്മൾ സിനിമ പ്രദർശിപ്പിക്കുന്നു , എല്ലാ ദിവസവും രാത്രി ഒൻപതു മണിമുതൽ”

“അയ്യോ ,,അതെങ്ങനെ ,,അതിനു യന്ത്രങ്ങളൊക്കെ വേണ്ടേ ?”

” നാളെ ഇങ്ങോട്ട് എത്തും ,, അപ്പൊ എല്ലാം പറഞ്ഞ പോലെ ”

ഒരു ചിരിയോടെ അവൻ പറഞ്ഞു

“സത്യായിട്ടും നാളെ സിനിമ കാണിക്കുമോ ” ഒരു കുട്ടിയുടെ ആകാംഷയോടെ അവൾ തിരക്കി

“ആ ,,, ഉറപ്പായും ,,,”

ശൈലജ ഒരുപാട് സന്തോഷത്തോടെ അവിടെ നിന്നും വേഗം വീട്ടിലേക്ക് പോയി

 

സത്യത്തിൽ അന്ന് പകൽ പെരുമാൾ മച്ചാനെ വിളിച്ചപ്പോൾ , ശിവശൈലത്തു ഒരു സിനിമ പ്രദർശനം ചെയ്യാനുള്ള മാർഗ്ഗം ആരാഞ്ഞിരുന്നു , അപ്പോൾ തന്നെ മൂപ്പർ റെഡി ആക്കി കൊടുത്തതാണ് , അതിനുള്ള ഏർപ്പാടുകളൊക്കെ

<<<<<O>>>>>

Updated: September 22, 2021 — 11:21 pm

3,303 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.