അപരാജിതൻ 23[Harshan] 13395

Views : 837095

അത്യുഗ്രമായ കോപത്തോടെ ആദി ചന്ദ്രവല്ലിയിൽ പോയി രണ്ടു ക്യാനുകൾ നിറയെ പെട്രോളും ജീപ്പിൽ വെച്ച് അതിവേഗം ഓടിച്ചു വരികയായിരുന്നു.

അവന്‍റെ മനസ്സിലൊന്നേ ഉണ്ടായിരുന്നുള്ളു

ശിവശൈലത്തെ രണ്ടു പേരൊഴികെ വേറെയൊരാളും ജീവനോട് കൂടെ ഉണ്ടാകരുത്

കാരണം

ആ ഗ്രാമം , തന്‍റെ മുത്തശ്ശിയോടു അധർമ്മം ചെയ്തവരാണ്

വൈശാലി കഴിഞ്ഞവൻ പോകും വഴി ചുടലയെ കാണണമെന്ന് അവനു തോന്നി

അവൻ ജീപ്പ് വേഗം ശ്മാശാനത്തിലേക്കു പായിച്ചു

 

അവിടെ ചുടല കാളിചരണും ലോപമുദ്രയും പാടുന്ന ബാവുൾ ഗീതികൾ കേട്ട് കിടക്കുകയായിരുന്നു

“ചുടലേ ,,,,,,,,,,,,,” എന്ന് ഉറക്കെ ആദി അലറി

അവന്‍റെ ഗാംഭീര്യമുള്ള ശബ്ദം കേട്ട് ഇരുവരും പാട്ടു നിർത്തി

അതിയായ കോപത്തോടെ ആദി അവർക്കു സമീപത്തേക്ക് ചെന്നു.

 

“എന്താ ,,ശങ്കരാ ,,,,,” ചുടല ചോദിച്ചു

“എടാ  ചുടലെ ,,,,,,, എനിക്ക് തെറ്റുപറ്റി ,,,ആ തെറ്റ് ഞാൻ തിരുത്തുവാൻ പോകുകയാ ,,, ഞാൻ ശിവശൈലത്തിന്‍റെ വിമോചകനാ ,,,അത് അവരുടെ മരണത്തിലൂടെയാണ് എന്ന് ഇപ്പോളാണ് എനിക്ക് മനസ്സിലായത് ,, ഞൻ വന്നത് ആ ദ്വിവക്ത്ര പരശു കൊണ്ട് പോകാനാ ,,, ഇന്ന് ഞാൻ ശിവശൈലത്തെ സകലരുടെയും കഴുത്തറുത്ത് പെട്രോളൊഴിച്ചു കത്തിക്കും ,,,കൊല്ലണം എനിക്കവരെ ,,,,,,”

 

“ശങ്കരാ ,,നിനക്ക് എന്ത് പറ്റി ?” ചുടല ചോദിച്ചു

 

“ചുടലെ ,,,എന്‍റെ മുത്തശ്ശിയെ നിർദാക്ഷിണ്യം ഭ്രഷ്ട് ചെയ്തവരാ ആ സമൂഹം ,, എന്‍റെ പാവം മുത്തശ്ശി എന്‍റെ അമ്മയെയും വയറ്റിലിട്ടു ഒരുപാട് സങ്കടപ്പെട്ടു ,, ആ നീചജന്മങ്ങൾക്കാണ് ഞാൻ ഇതൊന്നുമറിയാതെ സഹായങ്ങൾ ചെയ്തത് ,, അവരോരാളും ഇനി ഈ മണ്ണിൽ വേണ്ടാ ”

 

“ശങ്കരാ ,,നിനക്ക് ഭ്രാന്ത് പിടിച്ചോ ,,,,”

“അതേടാ ,,എനിക്ക് ഭ്രാന്ത് തന്നെയാ ,,എന്‍റെ അമ്മയ്ക്കും ഭ്രാന്ത് തന്നെയായിരുന്നു ,,,എനിക്ക് സകലതിനെയും കൊല്ലാനുള്ള ഭ്രാന്താ ,,നീ എന്‍റെ മുന്നിൽ നിന്നും മാറ് ,,, എനിക്കാ പരശു വേണം ,, എങ്കിൽ മാത്രമേ എന്‍റെ കർമ്മം പൂർത്തിയാകൂ ,,,”

അവൻ കോപം കൊണ്ടലറുകയായിരുന്നു

 

“ശങ്കരാ ,,അവരെന്തു ചെയ്തു പാവങ്ങൾ ,, അവർക്കു മനസ്സറിവില്ലാത്ത കാര്യത്തിന് ,, അവരുടെ ജീവനാണോ ,,നിനക്ക് വേണ്ടത് ,, എന്താടാ ശങ്കരാ ,,എന്താടാ നീയിങ്ങനെ ”

ഇടറുന്ന ശബ്ദത്തോടെ ചുടല പറഞ്ഞു

 

ആദി അത് കൂട്ടാക്കിയില്ല

മാറെടാ ,,,എന്ന് പറഞ്ഞു കൊണ്ട് അവൻ വേഗം ശ്മശാനത്തിൽ അറ്റത്തായി അഘോരി മണ്ണിൽ താഴ്ത്തിയ ദ്വിവക്ത്ര പരശു എടുക്കനായി ഓടി

 

ഒടുവിൽ , നിലാവെളിച്ചത്തിൽ അവൻ കണ്ടു

തന്‍റെ കുടുംബത്തിന്‍റെ പൈതൃക സ്വത്തായ ദ്വിവക്ത്ര പരശുവിനെ

നൂറ്റാണ്ടുകൾക്കു മുൻപേ രാക്ഷസഗണങ്ങളുടെ ഗളച്ഛേദം നടത്തിയ ദിവ്യമായ ആയുധത്തെ

അവൻ ഉഗ്രകോപത്തോടെ ആ ദ്വിവക്ത്ര പരശുവിൽ കൈ പിടിച്ചു

മണ്ണിൽ നിന്നും ആ പരശു ഉയർത്തി എടുക്കുവാൻ ശ്രമിച്ചു

 

ഇല്ല ,,,മണ്ണിൽ നിന്നുമത് ഉയരുന്നില്ല ,,,അവൻ അതിയായ ശക്തി കൊണ്ടു തന്നെ ആ പരശു മണ്ണിൽ നിന്നും ഉയർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു , ഇരുകൈകളും കൊണ്ട് മുറുകെ പിടിച്ച് അന്ന് കാഞ്ഞിരമരം മണ്ണിൽ നിന്നും കട പുഴക്കി എടുത്ത അത്രയും ശക്തിയിൽ അവൻ ശ്രമിച്ചു

 

പക്ഷെ ഒരു കടുകിട പോലും ആ ദിവ്യായുധം അനങ്ങിയില്ല

അവൻ വേഗം അതിനു കീഴെയുള്ള മണ്ണ് മാറ്റി ദ്വിവക്ത്ര പരശു ഇടം വലം ഇളക്കി മണ്ണിൽ നിന്നും ഊരിയെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു

ഒരു തരിമ്പ് പോലും ആ പരശു അനങ്ങുകയേ ചെയ്തില്ല

അവൻ വീണ്ടും വീണ്ടും പരിശ്രമിച്ചെങ്കിലും അവൻ പരാജിതനായി

അവൻ തളർച്ചയോടെ നിലത്തിരുന്നു

 

പിന്നെ എഴുന്നേറ്റു

ദ്വിവക്ത്ര പരശു ഇല്ലെങ്കിലും കുഴപ്പമില്ല

എന്ന മനസോടെ അവൻ അവിടെ നിന്നും വേഗം ഓടി വന്നു

അവിടെ ആരും ഉണ്ടായിരുന്നില്ല

അവൻ വേഗം ജീപ്പിനു സമീപത്തേക്ക് നടന്നപ്പോൾ

 

ചുടല ,ജീപ്പിൽ നിന്നും ഒരു ക്യാൻ പെട്രോൾ എടുത്ത് ലോപമുദ്രയുടെ തലവഴി ഒഴിച്ചു കൊണ്ടിരിക്കുകയായിരുന്നു

 

“ചുടലെ ,,,,,,നീ എന്താ ചെയ്യുന്നത് ” എന്നലറി കൊണ്ട് അവൻ ഓടിയടുത്ത് ആ ക്യാൻ ചുടലയുടെ കൈയ്യിൽ നിന്നും പിടിച്ചു വാങ്ങി

 

“നിനക്കെന്താ ഭ്രാന്താണോ ചുടലെ” ആദി ചോദിച്ചു

അതുകേട്ടു ചുടല ഒരു ഭ്രാന്തനെ പോലെ പൊട്ടിച്ചിരിച്ചു

“എൻ നന്പനുക്ക് പൈത്യം ,,അന്തമാതിരി എനക്കും പൈത്യം ,,,” എന്ന് പറഞ്ഞു പൊട്ടി ചിരിച്ചു കൊണ്ടിരുന്നു

 

“പോ ,,ശങ്കരാ ,,പോയി എല്ലാവരെയും നീ കത്തിച്ചു കൊല്ല് ,,അതിനും മുൻപ് , ഇവളെ കൂടെ കത്തിയ്ക്ക് നീ ,,”

“ഇവളെഎന്തിനാ ഞാൻ കത്തിക്കുന്നത് ,,ഇവൾ എന്ത് തെറ്റ് ചെയ്തു ?”

ലോപമുദ്രയെ നോക്കി ആദി ചോദിച്ചു

“തീയിൽ വെന്തു വെണ്ണീറാകാൻ തെറ്റ് ചെയ്യണമെന്ന് ഒരു നിർബന്ധവുമില്ലാ ശങ്കരാ ,,,”ചുടല പറഞ്ഞു

ആദിക്ക് ഉത്തരമുണ്ടായില്ല

“അചലയമ്മയെ ഭ്രഷ്ടാക്കിയത് അവരുടെ മുത്തശ്ശനാ ,,ശിവമണി വാദ്യാർ ,, അല്ലാതെ ആ പാവങ്ങളല്ല ,, ”

ആദി ഒന്നും മിണ്ടാതെ കേട്ട് നിന്നു

“അതുകൊണ്ടു ആർക്കാടാ ശങ്കരാ ഗുണം കിട്ടിയത് ,, നിന്‍റെയമ്മ കാതങ്ങൾക്കപ്പുറം പിറന്നു വീണു ,, നല്ലൊരു വളർത്തമ്മയെ കിട്ടി ,, അവിടെ വളർന്നു ,, പഠിച്ചു … ,, ആ അമ്മക്ക് തുണയായി നിന്‍റെ അച്ഛൻ വന്നു ,, അവർ വിവാഹം കഴിച്ചു ,,നീയുണ്ടായി ,, നീ വളർന്നു നീ പഠിച്ചു ,,”

 

ആദി എല്ലാം കേട്ടുകൊണ്ട് നിന്നു

 

“അചലയമ്മയെ ഭ്രഷ്ട് ചെയ്തില്ലായിരുന്നു എങ്കിൽ നിന്‍റെ ‘അമ്മ ശിവശൈലത്തു പിറന്നേനെ ,,അവിടെ അടിമയായി ജീവിച്ചേനെ ,, അറിവ് നേടാതെ പോയേനെ ,, ,, പട്ടിണി കിടന്നേനെ ,,കാപാലികന്മാർ ബലാൽക്കാരം ചെയ്തരുന്നേനെ ,,,ഒടുവിൽ ശിവശൈലത്തെ ഏതെങ്കിലുമൊരുവനെ വിവാഹം കഴിച്ചേനെ ,,പക്ഷെ അങ്ങനെ വന്നാൽ അതിൽ നീയുണ്ടാകണമെന്നില്ല ,,, ജനിക്കുന്നത് വേറെ മക്കൾ ആയിരുന്നേനെ ,, ഇനി നീയാണ് ജനിക്കുന്നതെങ്കിൽ നീയും വെറുമൊരു അടിമയായി മരണം വരെ ജീവിച്ചേനെ ,,,”

 

ചുടല വന്നു ആദിയുടെ കൈകളിൽ പിടിച്ചു

“ഇനി പറ ശങ്കരാ ,,,, അപ്പൊ അന്ന് നടന്ന ആ ഭ്രഷ്ട് കൊണ്ട് ആർക്കാ ഗുണ൦ വന്നത് ,,, ഇവിടെ നിന്നും പോയത് കൊണ്ട് മാത്രം ലക്ഷ്മിയമ്മ മണ്ണിൽ പിറന്നു ,, അചലയുടെയും തൃലോകരുദ്രന്‍റെയും നിയോഗം ലക്ഷ്മിയമ്മയ്ക്ക് ജന്മം കൊടുക്കൽ മാത്രമായിരുന്നു ,, അത് പൂർത്തിയായി ,,അവർ മടങ്ങി ,, ഒന്നാലോചിക്ക്  ശങ്കരാ ,,,,ഞാൻ പറയുന്നതല്ലേടാ ശരി ,, അല്ലെങ്കിൽ നീ ആദ്യം എന്നെ ഇല്ലാതെയാക്ക് ,,,കാരണ൦ ഞാനല്ലേ നിന്നോട് ഇതൊന്നും പറയാഞ്ഞത് ,,, ”

 

ആദി തലയ്ക്കു കൈ കൊടുത്തുകൊണ്ട് മണ്ണിലിരുന്നു

അവനാകെ വിയർക്കുകയായിരുന്നു

ആദിക്ക് എല്ലാം കേട്ടപ്പോൾ ആകെ ഒരു കുറ്റബോധം തോന്നി

 

“എനിക്കൊന്നും ,,,എനിക്കൊന്നും മനസിലാകുന്നില്ലെടാ ,,,എന്തിനാ ഞാൻ ഇങ്ങനെയൊക്കെ ദേഷ്യപ്പെട്ടത്,,എന്‍റെ സ്വബോധം പോലും ,,,എനിക്ക് നഷ്ടമായ പോലെ ആയിപോയി ,,, നീ ,,,നീ പറയുന്നത് ,,,തന്നെയാണ് ,,ശരി ,,, ഞാൻ ,,,എനിക്കെന്താ പറ്റിയത് ,,,’

 

ചുടല അവനോടൊപ്പം മണ്ണിലിരുന്നു

 

“ശങ്കരാ ,,, ഈ മണ്ണിൽ ജനിച്ചവർക്ക് ഒരു നിയോഗമുണ്ട് ,, അത് പൂർത്തിയാക്കണം ,, അത് തന്നെയാണ് നീ എന്ന രുദ്രതേജന്‍റെ ജനനവും ,, നീ കാണുന്ന സ്വപ്നങ്ങൾക്ക് പോലും അർത്ഥങ്ങളുണ്ട് ,, അതെല്ലാം നീ മനസിലാക്കും ,,”

 

“ചുടലെ ,,,നീയൊന്നു പറയെടാ ,, എന്തിനാ ലക്ഷ്മിയമ്മ ശിവശൈലത്തെ അചലമുത്തശ്ശിയില്‍ പിറന്നത് ? ഞാൻ എന്തിനാ ലക്ഷ്മിയമ്മയുടെ വയറിൽ പിറന്നത് ? എന്തു കൊണ്ട് ഞാന്‍ ,,? എന്താ ഇതിന്‍റെയൊക്കെ കാരണം ?”

 

ചുടല ഒന്നും മിണ്ടാതെ എഴുന്നേറ്റു

എന്നിട്ടു ആദിയുടെ ജീപ്പിന്‍റെ മുൻസീറ്റിൽ ചെന്ന് അവന്‍റെ ബാഗ് എടുത്തു കൊണ്ട് വന്നു

ചുടല ആ ബാഗ് തുറന്നു നാഗമണി കൈയിലെടുത്തു

എന്നിട്ടു ആദിയുടെ കൈയിൽ കൊടുത്തു

 

“ശങ്കരാ ,,, നിന്‍റെ സംശയങ്ങളെല്ലാം ഒരുമിച്ചു ദൂരീകരിക്കപെടുമോ എന്നെനിക്കറിയില്ല ,,പക്ഷെ ഈ മണി നിനക്ക് വഴികാട്ടിയാകും ,,,കാരണം ,,,ഈ നാഗമണി ” അത്രി ” യുടെ ഒരു ഭാഗമാണ് ,,, ഉന്നോടെ കുലത്തുക്ക് വരമാകിയ സ്വത്ത് ,,,,,,”

 

ഇത്രയും പറഞ്ഞു പെട്രൊളിൽ മുങ്ങി നിൽക്കുന്ന ലോപമുദ്രയുടെ കൈപിടിച്ചു ചുടലയും അവർക്കു പുറകെ കാളിചരണും ആദിയെ അവിടെ ഒറ്റയ്ക്കാക്കി ശ്മാശാനത്തിലേക്ക് നടന്നു നീങ്ങി

ആദി അല്പം നേരം അവരെ നോക്കി

എന്നിട്ടു കൈയ്യിൽ നാഗമണിയും പിടിച്ച് ജീപ്പും എടുത്ത് സാവധാനം കുന്നിറങ്ങി ശിവശൈലത്തേക്ക് തിരിച്ചു

Recent Stories

The Author

3,303 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ 🙏🙏🙏🙏
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ 🥰🥰🥰🥰🥰💞💞💞💞💞💞

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ😅.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌🏻😊

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… 😁😁

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു 😊

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. 🤔

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. 😒😒😒😒
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo🙂

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil 😋

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ 😁

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു 🙏😅)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️😁😁😁

      Nothing more nothing less 😀🔥

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      😁

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… 😍😍😍🔥🔥🔥🔥

    ഡാൻസ് കളി 💃💃💃💃💃💃💃💃

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…🤦🤦🤦🤦

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു 🤔🤔

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും 😂😂
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ 🤕🤒 അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com