അപരാജിതൻ 23[Harshan] 13393

പതിവ് പോലെ അനുപമയെ വിളിച്ചു

ഇതുവരെ പറഞ്ഞതെല്ലാം രണ്ടു ദിവസങ്ങൾ കൊണ്ട് പറഞ്ഞു കൊടുത്തു.

അങ്ങനെ മൂന്നാം ദിവസം , ബാലു വിളിച്ചതി൯ പ്രകാരം മനു ചെന്ന് ബാലുവിനെ കൂട്ടികൊണ്ട് വന്നു

റൂമിൽ ബാലു കിടന്നു കൊണ്ട് ബാക്കി പറയുവാൻ ആരംഭിച്ചു

<<<<<<O>>>>>>

 

ശിവശൈലത്തേക്ക് പോകും വഴി

ഫോൺ ശബ്‌ദിക്കുന്നത് കേട്ട് ആദി ജീൻസിന്‍റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു.

അവനാകെ ദേഷ്യമാണ് വന്നത് , പാർവ്വതിയുടെ ഫോൺ

അവൻ ഡിസ്കണക്ട് ചെയ്തു

വീണ്ടും ഫോൺ വന്നു

വീണ്ടും അവൻ ഡിസ്കണക്ട് ചെയ്തു

വീണ്ടും ഫോൺ വന്നു

മനസില്ലാ മനസോടെ അവൻ ഫോൺ എടുത്തു

ഹലോ ഒന്നും പറയാൻ നിന്നില്ല

“എന്ത് വേണം ?”

അവിടെ നിശബ്ദതയായിരുന്നു

“എന്താ വേണ്ടതെന്നല്ലേ ചോദിച്ചത് ?”

“അത് ,,,അപ്പു ,,,ഞാൻ ,,,”

“നിനക്കെന്താ കൊച്ചെ വേണ്ടത് , എന്തിനാ എന്നെ ഫോൺ വിളിക്കുന്നത് ?”

അവൻ ശബ്ദമുയർത്തി

“ഇങ്ങനെ ദേഷ്യപ്പെടല്ലേ അപ്പൂ,,എനിക്ക് പേടിയാ ”

“ഇപ്പോൾ എന്നെ വിളിച്ചതിനു വല്ല കാര്യവുമുണ്ടോ ?”

“ആ ….ഒരു കാര്യമുണ്ടായിരുന്നു ,,,ഞാൻ പറഞ്ഞോട്ടെ ”

“പറഞ്ഞു തൊലയ്ക്ക് …”

“അത് ,,,അത് ,,,ഞാൻ ഇടയ്ക്ക് അപ്പൂനെ വിളിച്ചോട്ടെ ,,,ഫോണിൽ ”

“എന്തിന് ,,,,എന്ത് കാര്യത്തിന് ?”

“വെറുതെ ,,,വിളിക്കണമെന്ന് തോന്നീട്ടാ അപ്പു ,,,”

“എന്തിനാ എന്നെ വിളിക്കുന്നെ ?”

“ആ ശബ്ദം കേൾക്കാൻ ,,എന്നെ വഴക്കു പറയുന്നത് കേൾക്കാൻ ”

“ഞാൻ പാലിയത്തെ വേലക്കാരൻ അല്ല ,, അതൊക്കെ മാറി , ഇപ്പോ ഓഫീസിലെ ഒരു ജോലിക്കാരൻ മാത്രമാണ് , എന്നെ പാലിയത്തെ കൊച്ചു തമ്പുരാട്ടി വിളിക്കേണ്ട കാര്യമില്ല , എനിക്ക് സംസാരിക്കാനും താല്പര്യമില്ല ”

അതുകേട്ടവളുടെ മനസ് നല്ലപോലെ വേദനിച്ചു

“എന്നെ ഇപ്പോ ഇത്തിരിപ്പോലും  ഇഷ്ടല്ലേ അപ്പൂ …” നോവുന്ന ഹൃദയത്തോടെ അവൾ ചോദിച്ചു

“ഫോൺ വെക്ക് ,,,”

“ഞാൻ ഇടയ്ക്കു ഒരു കോൾ എങ്കിലും ചെയ്തോട്ടെ അപ്പു ” അവൾ കെഞ്ചി

“വേണ്ടന്നല്ലേ പറഞ്ഞത് ”

“ഒരേ ഒരു കോൾ ചെയുന്നതിനെന്താ കുഴപ്പം ,,?”

“എല്ലാം തികഞ്ഞയൊരുത്തനില്ലേ വിളിക്ക്യാൻ ,,, പാലിയത്തെ തമ്പുരാട്ടിയുടെ അന്തസ്സിനും ആഭിജാത്യത്തിനും ചേരുന്ന സ്റ്റാൻഡേർഡും കൽച്ചറും ഫാമിലി സ്റ്റാറ്റസും ഒക്കെയുള്ളവൻ ,,അവനെ പോയി വിളി ,, അല്ലാതെ എന്നെയല്ല ….”

“അങ്ങനെയൊന്നും പറയല്ലേ അപ്പു ,, ഒന്നും അറിഞ്ഞോണ്ട് പറഞ്ഞതല്ല ,, “ ,,, ,”വിഷമത്തോടെയവള്‍ അപേക്ഷിച്ചു

“എന്നെ വിളിക്കണ്ട ,,,” അവൻ അലറി

അത്കേട്ടവളൊന്ന് ഭയന്നു

 

കുറച്ചുനേരം ഒന്നും മിണ്ടാതെയിരുന്നു

“ഞാൻ മരിക്കാനുള്ള നേരമായിട്ടുണ്ടപ്പൂ ,, അധികം നാളൊന്നും ഇനിയുണ്ടാവില്ല ,, അധികം ആയുസ്സൊന്നും എനിക്കില്ല ,, ഈ വൈശാലിയിൽ വന്നതുപോലും മരിക്കാതെ ഇരിക്കാനാ ,, എന്നാലും എനിക്കറിയാം , എന്‍റെ കൂടെ മരണമുണ്ടെന്ന് ,, എന്നാലും എനിക്ക് ഇപ്പോ സങ്കടമൊന്നുമില്ല ,,എന്നാലും പേടിണ്ട് ,,,എങ്ങനാ മരിക്കണെന്നു അറിയില്ലാല്ലോ ,, അതൊക്കെ ഓർത്തപ്പോ ,,മരിച്ചു കഴിഞ്ഞാ എനിക്കപ്പൂന്‍റെ ശബ്ദ൦ പിന്നെ കേൾക്കാൻ പറ്റില്ലാന്ന് ഓർത്തപ്പോ ആകെ പേടിയായി ,,അതാ വിളിച്ചേ ,,,”

അവളതു പറഞ്ഞപ്പോൾ അവന്‍റെ ഉള്ളൊന്നു പിടഞ്ഞു

അവൾ മരിക്കുമെന്ന് കേൾക്കുമ്പോ അത് തന്‍റെ മനസ്സിന് സഹിക്കാൻ പോലും സാധിക്കുന്നില്ല

“അപ്പു ,,ഒരിക്കൽ എന്‍റെ കൈയിൽ പിടിച്ചു സത്യം ചെയ്തിരുന്നു , ലക്ഷ്മിയമ്മയുടെ പേരിൽ , എന്നെ കാത്തോളാന്ന് … ഓർമ്മയുണ്ടോ ,,?”

‘ഹും ,,,,,,,,’അവനൊന്നു മൂളി

“എന്നാ ,,ഇനി അത് വേണ്ടാപ്പു ,, എനിക്കതിനുള്ള ഭാഗ്യമൊന്നുമില്ല ,,അപ്പൂനെന്നോടു ഒരുപാട് ഇഷ്ടക്കേട് ഉണ്ടെന്നറിയാം ,, അത് മാറോന്നുപോലുമറിയില്ല ,, അതൊക്കെ അങ്ങനെയിരുന്നോട്ടെ ,, എനിക്കൊരു സങ്കടോമില്ല ,, ഞാൻ വെക്കുവാ ,,,, സോറി സങ്കടപ്പെടുത്തിയതിനൊക്കെ  ,,,,”

 

ഹും ,,,” അവൻ ഒന്ന് മൂളുക മാത്രം ചെയ്തു

 

“എന്‍റെ ഈശ്വരൻ ഇപ്പോ ശങ്കരനാ ,,എന്റെ ,പ്രാർത്ഥന ഇപ്പോ ഒന്ന് മാത്രേ ഉള്ളു ,, അധികം വേദനിപ്പിക്കാത്ത മരണം തരണേയെന്ന് ,,,പിന്നെ ആ മടിയിൽ തലവെച്ച് മരിക്കാൻ ഭാഗ്യം തരണേയെന്ന് ,,അത്രയെങ്കിലും ഈ ഭാഗ്യ൦ കെട്ടവൾക്ക് ആഗ്രഹിക്കാല്ലോ ,,,പ്രാർത്ഥിക്കാല്ലോ ,,,” വിതുമ്പി പറഞ്ഞു കൊണ്ടവൾ ഫോൺ വെച്ചു

 

ആദി ജീപ്പ് പെട്ടെന്ന് ചവിട്ടി നിർത്തി

അവളെ തിരികെ വിളിക്കാൻ ശ്രമിച്ചു

പക്ഷെ ഫോൺ സ്വിച് ഓഫ് ആയിരുന്നു

 

അവൻ ജീപ്പിൽ ചാരിയിരുന്നു കണ്ണുകളടച്ചു

അവസാനം അവൾ പറഞ്ഞ വാക്കുകൾ , അതാണ് അവനെയേറെ നൊമ്പരപെടുത്തിയത് ,,

അവളുടെ ഈശ്വരൻ ശങ്കരൻ ആണെന്ന് ,, ആ മടിയിൽ തലവെച്ചു മരിക്കാൻ ഭാഗ്യം തരണേയെന്ന് ,, ആരുടെ ആരുടെ മടിയിൽ ,,,,”

 

“ഞാനിവിടെയില്ലേ ,,, നിനക്ക് എന്‍റെ അമ്മയുടെ പേരിൽ ഞാൻ വാക്കു തന്നിട്ടുണ്ടെങ്കിൽ അത് പാലിക്കാൻ എനിക്ക് നന്നായിയറിയാം ,,, എന്‍റെ മുന്നിൽ ഒരു മരണവും നിന്നെ തൊടില്ല ,,പറയുന്നത് ആ വയറിൽ പിറന്ന ശങ്കരനാ ,,,,,,,,,” എന്ന് ഫോണിൽ നോക്കി പറഞ്ഞു കൊണ്ടവൻ ജീപ്പ് എടുത്തു

 

<<<<O>>>>

പ്രജാപതി കൊട്ടാരത്തിൽ

 

“നേരാണോ സാരഥി , ആ യുവാവിനെ നേരിട്ട് കണ്ടെന്നോ ?”

ഭയത്തോടെ മഹാശ്വേതാ ദേവി ചോദിച്ചു

“അതെ ദേവമ്മേ  ,, ഞാൻ സത്യമായും കണ്ടു ”

ചിന്താഭാരത്തോടെ അവർ നടന്നു കൊണ്ട് മൂന്നാം നിലയിലുളള വലിയ മണ്ഡപത്തിന്‍റെ വലിയ ജാലകത്തിനു മുന്നിൽ നിന്നും കൊണ്ട് ദൂരെ കാണുന്ന ശ്രീവത്സഭൂമിയിലേക്ക് കണ്ണ് പായിച്ചു നിന്നു

പാർത്ഥസാരഥി അവരുടെ സമീപത്തേക്ക് ചെന്നു

“അയാൾക്ക് മുന്നറിയിപ്പ് കൊടുത്തില്ലേ , എത്രയും പെട്ടന്ന് രക്ഷപ്പെടാൻ ”

“അയാൾക്ക് ഒരു ഭയവുമില്ല , എന്തൊക്കെയോ മനസ്സിൽ ചിന്തിച്ചുറപ്പിച്ച ഭാവമായിരുന്നു ദേവമ്മേ  ”

“എന്നിട്ടെന്താ അയാൾ പറഞ്ഞത് ?”

“അയാൾക്ക് ഒന്നിനെയും ഭയമില്ല , വേണ്ടി വന്നാൽ കൊട്ടാരത്തിനകത്തേക്ക് വന്നു തീർത്തുകളയുമെന്ന് ”

നടുക്കത്തോടെ മഹാശ്വേതാ ദേവി തിരിഞ്ഞുകൊണ്ട് സാരഥിയെ നോക്കി

“അറിയിക്കാനുള്ളവരെ ധൈര്യമായി അറിയിച്ചോ , അത് കാലനെ വേഗം കൊട്ടാരത്തിലേക്ക് ക്ഷണിക്കുന്ന പോലെ ആകുമെന്ന് അയാൾ പറഞ്ഞപ്പോൾ , ആ കണ്ണിലെരിയുന്ന അഗ്നി ഞാൻ ശരിക്കും കണ്ടു ദേവമ്മേ  ,, അയാൾ സാധരണക്കാരനാണെന്ന് തോന്നുന്നില്ല ,,, ദേവിയമ്മ മുൻപ് എന്നോട് പറഞ്ഞത് തന്നെയാണ് ശരി ”

“സൂര്യനോട് പറഞ്ഞോ ഈ കാര്യം ?”

“ഇല്ല ദേവമ്മേ  ,, ഞാനെങ്ങനെ പറയും ,,,”

“വേണ്ട ,,,പറയണ്ട ,, ”

അവർ വീണ്ടും ദൂരെ കാണുന്ന  ശ്രീവത്സഭൂമിയിലേക്ക് നോക്കി

“നാരായണാ ,,, എല്ലാം കൊണ്ടും ശങ്കകളാണല്ലോ ,, കൂടെയുണ്ടാകണേ ,,,ചുറ്റും ശത്രുക്കൾ തന്നെയാണ് ,,, ”

കൈകൾ കൂപ്പിക്കൊണ്ട് അവർ പ്രാത്ഥിച്ചുകൊണ്ടിരുന്നു

<<<<O>>>>

Updated: September 22, 2021 — 11:21 pm

3,303 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.