അപരാജിതൻ 23[Harshan] 13395

Views : 837112

ദേവർമഠത്തിൽ

 

അവൾ സങ്കടത്തോടെ തന്നെ മുറിയിൽ കിടക്കുകയായിരുന്നു

എല്ലാരോടും തലവേദനയാണെന്ന് പറഞ്ഞു കൊണ്ട് ഒഴിവാക്കിയിരുന്നു.

ലക്ഷ്മിയമ്മ അവളുടെ സ്വപ്നത്തിൽ വന്നു പറഞ്ഞത് അപ്പുവിന്‍റെ കൈപിടിച്ച് വന്നാൽ സ്വീകരിക്കുമെന്നു തന്നെയാണ് , പക്ഷെ അപ്പുവിന്‍റെ വാശി , തന്നോടുള്ള ദേഷ്യം അതിനി ഒരിക്കലും മാറില്ല എന്ന് അവൾക്കു നല്ല പോലെ  ബോധ്യമുണ്ടായിരുന്നു.മറ്റൊരാളുമായി വിവാഹം നിശ്‌ചയിച്ചിരിക്കുന്ന താൻ എങ്ങനെയാണ് അപ്പുവിനോട് തന്‍റെ ഇഷ്ടം പറയുക, അതൊരിക്കലും സാധിക്കില്ല , അപ്പു എന്ത് കരുതും , അപ്പുവിനിപ്പോൾ അറിയാം തനിക്കെല്ലാം അറിയാമെന്ന് , ഇനിയൊരിക്കലും അപ്പു തന്നെ ഇഷ്ടപെടുകയുമില്ല , സ്വീകരിക്കുകയുമില്ല , എന്നവളുടെ മനസ് അവളോട് പറയുന്നപോലെ , അതാണ് അവളെ ഏറെ സങ്കടപ്പെടുത്തികൊണ്ടിരുന്നതും ,,

ഒരിക്കലും കര കയറാനാകാത്ത ഒരു ഗർത്തത്തിൽ വീണുകിടക്കുന്ന പോലെ സ്വയം ഉരുകി തീർന്നു കൊണ്ടിരിക്കുന്നു ഈ ഗർത്തത്തിൽ നിന്നും എങ്ങനെയെങ്കിലും കരകയറി അപ്പുവിനോട് ചേരണമെന്ന് മനസും ആത്മാവും ഒരുപോലെ ആശിക്കുന്നു

പക്ഷെ ,,,വിധി , അതൊരിക്കലും ആ ആഗ്രഹം സാധിച്ചു തരില്ല

അവൾ ഏറെ വ്യസനപ്പെട്ടു തന്നെ ആ മുറിയിൽ ആരോടും ഉരിയാടാതെ ആരുടെ മുന്നിലും പെടാതെ കഴിച്ചുകൂട്ടി

<<<<<O>>>>>>

ശിവശൈലത്ത്

 

വൈകുന്നേരമായപ്പോളേക്കും  എല്ലാ ഗ്രാമീണരും വല്ലാത്തൊരു സന്തോഷത്തിലാണ്

സിനിമ കാണാമല്ലോ  എന്നുള്ള സന്തോഷത്തിൽ

ആദി അവിടെ ചെല്ലുമ്പോൾ കുട്ടികൾ കളിപ്പാട്ടങ്ങൾ ഒക്കെ ഉപയോഗിച്ച് കളിക്കുകയായിരുന്നു

അവൻ തിണ്ണയിൽ എല്ലാം നോക്കി ഇരുന്നു

കറണ്ട് ഉണ്ടായിരുന്നു എങ്കിൽ ഒന്നോ രണ്ടോ കമ്പ്യൂട്ടർ കൂടെ വെച്ചുകൊണ്ട് കുട്ടികളെ കമ്പ്യൂട്ടറും പഠിപ്പിക്കാമായിരുന്നു ,

അപ്പോൾ  ശംഭുവും ശങ്കരനും കൂടെ അപ്പുവേട്ടാ എന്ന് വിളിച്ചു കൊണ്ട് അങ്ങോട്ടേക്ക് വന്നു

പാവങ്ങളാണ് ആ രണ്ടു കുട്ടികളും , കളങ്കമില്ലാത്ത മനസുള്ള രണ്ടു കുട്ടികൾ

അവനു അവരെ ഒരുപാട് ഇഷ്ടവുമാണ്

 

അവർ വന്നു തിണ്ണയിൽ ഇരുന്നു

“അപ്പുവേട്ടാ ,,,ഇന്ന് സിനിമ ഇടൂല്ലേ ”

“ഇല്ല ,,,”

അതുകേട്ടു അവരുടെ മുഖം വാടി

“അയ്യോ ,,അതെന്താ അപ്പുവേട്ടാ ,,ഞങ്ങൾ ഒരുപാട് കൊതിച്ചു പോയി ”

“സിനിമ ഇടും ,,പക്ഷെ നിങ്ങളെ കാണിക്കില്ല ”

“അയ്യോ അതെന്താ ” ശങ്കരൻ ചോദിച്ചു

“വെറുതെ ,,,,” അവനൊന്നു ചിരിച്ചു

 

“അപ്പുവേട്ടൻ തമാശ പറഞ്ഞതാണല്ലേ ,,”

“ആ ,,,ചെറുതായി ”

“ഞങ്ങൾ പേടിച്ചു പോയി ” ശംഭു പറഞ്ഞു

“ഉവ്വോ ,,”

“ഉവ്വ്,,,പിന്നെ അപ്പുവേട്ടാ ,,എന്‍റെ ഏച്ചി ഒരുപാട് സന്തോഷത്തിലായിരുന്നു , ഇന്നലെ വന്നു സിനിമ കേട്ടല്ലോ ,,എച്ചിക്ക് ഒരുപാട് സന്തോഷമായി ,,” ശങ്കരൻ പറഞ്ഞു

ആദി പുഞ്ചിരിച്ചു

“അപ്പുവേട്ടാ ,,,”

“എന്താടാ ,,,ശങ്കര ”

“ആ ഡോട്ടർ അപ്പുവേട്ടന്‍റെ കൂട്ടുകാരനല്ലേ ,,” ശങ്കരൻ ചോദിച്ചു

“അതേല്ലോ ,,”

“എന്നാലേ ,, ആ ഡോട്ടറിനോട് ചോദിച്ചിട്ട് എന്‍റെ ഒരു കണ്ണ് എന്‍റെ എച്ചിക്ക് വെച്ച് കൊടുക്കാൻ ഒന്ന് പറയാവോ ,, അപ്പൊ ഏച്ചിക്ക് ഒരു കണ്ണ് കാണാൻ പറ്റില്ലേ ,, എല്ലാരും സിനിമയൊക്കെ കാണുമ്പോ എന്‍റെ കൂടെ ഇരുന്നു സിനിമ കേക്കുമ്പോ ,, ഒരുപാട് സങ്കടമാവാ ,,,” ഒരുപാട് പ്രതീക്ഷയോടെ ശങ്കരൻ ആദിയെ നോക്കി

 

ആദിക്ക് ദേഹമാകെ വലിഞ്ഞുമുറുകുന്ന പോലെ തോന്നി

അത്രക്കും വിഷമമുണ്ടായിരുന്നു

അവന്‍റെ കണ്ണൊക്കെ നിറഞ്ഞൊഴുകി

അവനൊന്നും പറയാതെ ശങ്കരനെ നെഞ്ചോടു ചേർത്ത് കെട്ടിപിടിച്ചു

ദുഃഖം കടിച്ചമർത്തി

 

“പതിനെട്ടു വയസായിരുന്നെ ആ തൊഴിലുറപ്പിൽ ഞാനും ചേർന്നേനെ ,, ഓപ്‌റേശനു കൊറേ കാശ് വേണം ,, ”

നിഷ്കളങ്കമായി  അവൻ പറഞ്ഞു

“എത്ര കാശാ നിനക്ക് വേണ്ടത് ?

“ഒരു ലച്ചം ഉറുപ്പിക ആവുമെന്നാ പറഞ്ഞെ ,,,അപ്പുവേട്ടാ ,,ഈ കൈയ്യൊന്നു വേഗം നേരെ ആയിരുന്നെ ,, എന്തേലും ചെയ്തു കാശ് ഉണ്ടാക്കായിരുന്നു ”

ആദിക്ക് സങ്കടം സഹിക്കാൻ സാധിച്ചില്ല

“ശങ്കരാ ,,, ഞാൻ തരാടാ  ,,നിനക്ക് എത്ര വേണമെങ്കിലും ,,”

അതുകേട്ട് ശങ്കരൻ ആശ്ചര്യത്തോടെ ആദിയെ നോക്കി

എന്തോ ആലോചിച്ചിട്ട് അവന്‍ പറഞ്ഞു

 

“അത് വേണ്ട അപ്പുവേട്ടാ ,,,”

“അതെന്താ ?”

“എന്‍റെ കാശ് കൊണ്ട് മതി ,,ഇല്ലേ ഏച്ചിക്ക് സങ്കടാവും ,,,,ഞാൻ എങ്ങനെയെങ്കിലും ഉണ്ടാക്കിക്കോളാ൦ ,,,” അവൻ ഇടം കൈ കൊണ്ട് മുടി മാടിവെച്ചു കൊണ്ട് വിദൂരതയിലേക്ക് നോക്കി പറഞ്ഞു

“സാരമില്ലെടാ ,,,ശങ്കരാ ,,,ഒക്കെ ശരി ആവൂടാ ,,,, നിന്‍റെ  ഏച്ചി എന്‍റെ ഏച്ചി കൂടെ ,അല്ലെ , നീ കുറച്ചു കാക്കെടാ ,  കുറച്ചു നാൾ കഴിഞ്ഞാ എനിക്കും പതിനെട്ട് ആകൂല്ലേ ,,, ഞാനും പണി എടുത്ത് തരാടാ ,, ” അവന്‍റെ തോളിൽ കൈവെച്ചു കൊണ്ട് ശംഭു പറഞ്ഞു

രണ്ടുപേരും നല്ല കൂട്ടുകാരാണ് ,,, ആ സ്നേഹമാണ് അവനെകൊണ്ടു അങ്ങനെ പറയിപ്പിച്ചതും

ആദി, ശംഭുവിനേയും ശങ്കരനേയും കെട്ടിപ്പിടിച്ചു നെറ്റിയിൽ മുത്തം കൊടുത്തു

 

ആദി വേഗം പേഴ്സിൽ നിന്നും അഞ്ഞൂറിന്‍റെ രണ്ടു നോട്ട് എടുത്ത് ശങ്കരനു നേരെ നീട്ടി

“എന്താ അപ്പുവേട്ടാ ഇത് ?”

“എടാ നിന്‍റെ ഫീസ് ,,, നീ എന്‍റെ കൂടെ വന്നു നാട് കാണിച്ചു തരുന്നില്ലേ ”

“അയ്യോ ,,ഇതൊരുപാട് ഇല്ലേ അപ്പുവേട്ടാ ,,,”

“അതിനെന്താ ,, ഇനിയും നമ്മൾ പോവില്ലേ ,,,”

അവൻ കുറച്ചു നേരം ആലോചിച്ചു

എന്നിട്ടു ആ കാശ് വാങ്ങി കീശയിലിട്ടു

 

“എടാ ശംഭു ,,നീ ഇവിടെ ഇരിക്കെടാ ,,,ഞാനീ കാശ് ഏച്ചിക്കു കൊടുത്തേച്ചു വരാം ,,,”

എന്ന് പറഞ്ഞു സന്തോഷത്തോടെ പാവം ശങ്കരൻ അവിടെ നിന്നും ഓടി

അല്പം കഴിഞ്ഞവൻ തിരികെ വന്നു

“എന്താ ശങ്കരാ ,,,എന്ത് പറ്റി ?”

ആദി ചോദിച്ചു

“ഇന്നാ അപ്പുവേട്ടാ ഉറുപ്പിക ,, ഇത് വാങ്ങിച്ചെന് ഏച്ചി വഴക്കു പറഞ്ഞു , അപ്പുവേട്ടന്‍റെ കൈയ്യീന്ന് എന്തിനാ കാശ് വാങ്ങിയതെന്ന് ചോദിച്ചുകൊണ്ട് ,,ഇത് തിരികെ തരാൻ പറഞ്ഞു ”

“അയ്യോ ,,അതെന്തിനാ ,,, ഞാൻ നേരത്തെ പറഞ്ഞുറപ്പിച്ചതല്ലായിരുന്നോ ,,,”

“എന്നാലും വേണ്ട അപ്പുവേട്ടാ ,,,ഏച്ചി പറഞ്ഞാ  പറഞ്ഞതാ ,,, ഇത് അപ്പുവേട്ടൻ വെച്ചോ ,,,എന്ന് പറഞ്ഞുകൊണ്ട് അപ്പുവിന്‍റെ പോക്കറ്റിൽ അവൻ ആ കാശ് തിരുകി

“എടാ ,,എനിക്ക് വേണ്ടി നീ സമയം കണ്ടെത്തുമ്പോ അതിനു ഞാൻ പ്രതിഫലം തരണ്ടേ ,,?”

“പ്രതിഫലം നോക്കിയാണോ ,,അപ്പുവേട്ടൻ ഞങ്ങൾക്ക് വേണ്ടി ഓരോന്ന് ചെയ്യുന്നത് ,,അപ്പൊ ഇത് വാങ്ങിക്കാൻ പാടില്ലാന്നാ ഏച്ചി പറഞ്ഞത് ,,,” ശങ്കരൻ പറഞ്ഞു

അവനു പിന്നെ കൂടുതലൊന്നും പറയാൻ സാധിച്ചില്ല

 

“എടാ പിള്ളേരെ ,,നമുക്ക് പുഴയിൽ പോയി കുളിച്ചാലോ ,,”

ആദി ചോദിച്ചു

അവർ പോകാം എന്ന് പറഞ്ഞു

അങ്ങനെ മൂവരും പുഴയിലേക്ക് പുറപ്പെട്ടു

പുഴയിൽ ഒരു തമാശകളൊക്കെ പറഞ്ഞുകൊണ്ട് കുളിക്കുന്ന നേരത്താണ് അവനുള്ളിലൊരു ഉപായം തോന്നിയത്. കുളിയൊക്കെ കഴിഞ്ഞു വസ്ത്രവും മാറി അവൻ മൊബൈലും കൊണ്ട് നെറ്വർക്ക് തിരഞ്ഞു നടന്നു.

എന്നിട്ടു വിശ്വനാഥൻ സാറിനെ ഫോണിൽ വിളിച്ചു

അദ്ദേഹം ഓഫീസിൽ തിരക്കുകളിലായിരുന്നു എങ്കിലും ഫോൺ അറ്റൻഡ് ചെയ്തു

വിശേഷമൊക്കെ തിരക്കിയതിനു ശേഷം ഇപ്പോൾ നിൽക്കുന്ന ഗ്രാമത്തിലെ വൈദ്യുതി പ്രശ്നമൊക്കെ പറഞ്ഞു.

“സപ്പ്ലൈ തരാ൯ ഇലക്ട്രിസിറ്റി ബോർഡ് തയ്യാറല്ലെങ്കിൽ പിന്നെ എന്താണ് ആദി ചെയ്യുക ?”

“സർ ,,,ഞാൻ പുഴയിൽ കുളിച്ചു കൊണ്ടിരുന്നപ്പോൾ അസ്തമയസൂര്യനെ കണ്ടു , അത് കണ്ടപ്പോ ഉള്ളിൽ തോന്നിയതാണ്  സോളാർ സിസ്റ്റം ഉപയോഗിച്ചാലോ എന്ന് ”

“അത് ,,നല്ല ഐഡിയയാണ് ..കോസ്റ്റ്ലി ആണ് , എന്നാലും നൂറ്റി ഇരുപത് വീടുകൾക്ക് , ഓരോ വീട്ടിലേക്കും പ്രത്യേകമായി ചെയ്യുമ്പോ കോസ്റ്റ് ഒരുപാട് കൂടും , അതിലും നല്ലത് , ഒരു ചെറിയ ഓഫ് ഗ്രിഡ് സബ്സ്റേഷ൯ അവിടെയുണ്ടാക്കി അവിടെ നിന്ന് തന്നെ എല്ലാ വീടുകളിലേക്കും ഡിസ്‌ട്രിബ്യുട് ചെയ്യുന്ന ഒരു സിസ്റ്റം ആകും ,,നല്ലത് ,”

“സർ ,,അങ്ങനെ സാധിക്കുമോ ,,ഓരോ വീടിനും ഇൻഡിവിജ്വൽ ആയ സിസ്റ്റം ആയിരിക്കില്ലേ നല്ലത് ?”

“അത് ഫിനാൻഷ്യലി വയബിൾ ആവില്ല ആദി ,  ഓരോ വീട്ടിലും പാനലും ഇന്വെര്ട്ടറും ബാറ്ററിയും ഒക്കെ സെറ്റ് അപ്പ് ചെയ്യുമ്പോ എങ്ങനെ പോയാലും വാട്ടെജ് അനുസരിച്ച് നല്ല ചിലവ് വരും ,, അപ്പൊ എല്ലാ വീടും കൂടെ ആകുമ്പോ നമ്മൾ കരുതുന്നതിനേക്കാളൂം കോസ്റ്റ് കൂടും , അതിലും നല്ലത് ആദ്യം നമ്മുടെ ആവശ്യത്തിനുള്ള കിലോവാട്ട് ഫിക്സ് ചെയ്ത് അതിനുള്ള ഇൻഫ്രാസ്ട്രക്ച്ചർ ഉണ്ടാക്കി ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത് , അതാകുമ്പോ പിന്നീട് ഭാവിയിൽ ആവശ്യം കൂടുന്നതിനനുസരിച്ച് കൂടുതൽ പാനലുകൾ വെച്ചാൽ മതിയല്ലോ,,, ഒരു സോളാർ പ്രോഡക്സ്റ് ആൻഡ് സർവീസ് കമ്പനിയുമായി ഡിസ്കസ് ചെയ്താൽ കൂടുതൽ ഡീറ്റൈൽ കിട്ടും ”

“സാറിന്‍റെ പരിചയത്തിൽ അങ്ങനെ ആരെങ്കിലും ഉണ്ടോ ?”

“ബാംഗ്ലൂരും മുംബൈയിലും ചെന്നൈയിലുമൊക്കെയുണ്ട് , പക്ഷെ അതൊക്കെ ഒരുപാട് ദൂരെയല്ലേ ആദി , അവിടെ കുറച്ചൂടെ ഈ പറഞ്ഞ സ്ഥലം ആന്ധ്രയുടെ അടുത്തല്ലേ ,,അപ്പോൾ അവിടെ ഹൈദരാബാദ് ബേസ്ഡ് ഫേർമ് നോക്കുന്നതാകും നല്ലത് ,,, ഞാൻ ഒന്ന് അന്വേഷിക്കട്ടെ , കിട്ടിയാൽ ഉറപ്പായും  ഡീറ്റൈൽ ഷെയർ ചെയ്യാം ,, നാളെ വരെ സമയം തരൂ ”

“ഓക്കേ ,,സർ ,,,അതുമതി ,,, ”

ആദി മറ്റ് വിശേഷങ്ങളും പറഞ്ഞു  തിരികെ ശിവശൈലത്തെക്ക് തിരിച്ചു

അന്ന് രാത്രി എല്ലാ ഗ്രാമീണരും അത്യുത്സാഹത്തോടെ പറമ്പിലേക്ക് വന്നു

അന്ന് കുമാരസംഭവത്തിന് പകരമായി തലൈവരുടെ പടയപ്പ സിനിമയാണ് ഓടിയത്

“പടയപ്പാ  ,,,,,,,,,,,”

പാട്ടൊക്കെ വരുമ്പോൾ പലരും തുള്ളുന്ന കാഴ്‌ചയും കണ്ടു

എല്ലാരും ആസ്വദിച്ചു ആർമ്മാദിച്ചു കൈയടിച്ചു പടയപ്പ സിനിമയും കണ്ടു സന്തോഷത്തോടെ തിരിച്ചു

 

<<<<<O>>>>>

Recent Stories

The Author

3,303 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ 🙏🙏🙏🙏
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ 🥰🥰🥰🥰🥰💞💞💞💞💞💞

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ😅.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌🏻😊

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… 😁😁

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു 😊

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. 🤔

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. 😒😒😒😒
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo🙂

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil 😋

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ 😁

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു 🙏😅)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️😁😁😁

      Nothing more nothing less 😀🔥

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      😁

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… 😍😍😍🔥🔥🔥🔥

    ഡാൻസ് കളി 💃💃💃💃💃💃💃💃

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…🤦🤦🤦🤦

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു 🤔🤔

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും 😂😂
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ 🤕🤒 അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com