അപരാജിതൻ 23[Harshan] 13395

Views : 837149

സന്ധ്യ കഴിഞ്ഞു ഏഴരയോടെ

അവരെല്ലാവരും ജോലിയെല്ലാം കഴിഞ്ഞു കുതിരലായതിൽ നിന്നും തിരികെ കൊട്ടാരത്തിനു സമീപത്തേക്ക് വന്നു.കൊട്ടാരത്തിലെ ജോലികൾക്ക് അവർക്കു കൂലി ലഭിക്കില്ല.

കാരണം അഞ്ഞൂറ് വർഷങ്ങൾക്കു മുൻപേ പ്രജാപതി രാജവംശത്തിനാണ് അവർ അടിമപ്പെട്ടത്.

 

എല്ലാവരും വരിയായ് നടന്നു വരും വഴി,

എതിർവശത്തോടെ ഇളയരാജകുമാരൻ സൂര്യസേനൻ നടന്നു വരുന്നത് കണ്ടു

 

പെട്ടെന്ന് , പളനി “സൂര്യസേനൻ തിരുമനസ് വരുന്നു ” എന്ന് എല്ലാരോടുമായി പറഞ്ഞു

അവർ വേഗം വഴിയുടെ ഏറ്റവും മൂലയ്ക്കായി ഭയത്തോടെ ഒതുങ്ങി നിന്നു

കൈ കൂപ്പി ചുമൽ താഴ്ത്തി  ആദരവോടെ അല്പം കുനിഞ്ഞു നിന്നു

അങ്ങനെ ചെയ്യാതെ നിന്ന ആദിയോട് സദാശിവൻ ചേട്ടൻ , അതുപോലെ ബഹുമാനം കാണിച്ചു നിൽക്കാൻ ഭയത്തോടെ ഉപദേശിച്ചു

അവനും അവർ നിൽക്കുന്ന പോലെ നിന്നു

 

സൂര്യസേനൻ അവരെ ഗൗനിക്കാതെ മുന്നോട്ടു നടന്നു

സൂര്യസേനന്‍റെ പിന്നിലായി ഇശാനിക കൂടെയുണ്ടായിരുന്നു

കുനിഞ്ഞു വണങ്ങിനിൽക്കുന്ന ശിവശൈലംകാരെ പുച്ഛത്തോടെ അവൾ നോക്കി

 

അവർ നടന്നു ആദിയെയും കഴിഞ്ഞു പോയി

ഇശാനികയ്ക്കും ആദി മുഖം മൂടിയതിനാൽ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല

ആദി , ഇഷാനികയുടെ കവിളിലേക്ക് നോക്കിയപ്പോൾ

അന്ന് കൊടുത്ത അടിയുടെ ഒരു ചെറുചുവപ്പ് അവളുടെ കവിളിൽ കാണുവാ൯ സാധിച്ചു

ഒരു പുഞ്ചിരിയോടെ അവൻ , ഇശാനിക പോകുന്നത് നോക്കി നിന്നു

 

അവർ ശിവശൈലത്തേക്ക് തിരിച്ചു

<<<<O>>>>

 

ശിവശൈലത്ത്

 

ആദി പുഴയിൽ പോയി കുളിച്ചു വസ്ത്രമൊക്കെ മാറി വീടിന്‍റെ തിണ്ണയിൽ ഇരിക്കുകയായിരുന്നു.

ഈ രണ്ടു ദിവസവും എല്ലാം നല്ലപോലെ മനസിലാക്കിയിരുന്നു.

അല്പം കഴിഞ്ഞപ്പോൾ സ്വാമിമുത്തശ്ശനും വൈദ്യർ മുത്തശ്ശനും അവന്‍റെ അടുത്തേക്ക് വന്നു

അവരും തിണ്ണയിൽ ഇരുന്നു

“എങ്ങനെ ഉണ്ടായിരുന്നു അറിവഴകാ അനുഭവങ്ങൾ ?” സ്വാമി മുത്തശ്ശൻ തോർത്ത് കൊണ്ട് വീശി ചോദിച്ചു

“നല്ലത് എന്ന് പറയാനാവില്ലല്ലോ മുത്തശ്ശാ ,,, കഷ്ട്ടം തന്നെയായിരുന്നു ”

അതുകേട്ടു അദ്ദേഹം ചിരിച്ചു

“അപ്പൊ , ശിവശൈലത്തെ കുറിച്ച് അറിവഴകൻ എല്ലാം പഠിച്ചു അല്ലെ ,,” വൈദ്യർ മുത്തശ്ശൻ ചോദിച്ചു

“ഏകദേശം കുറച്ചൊക്കെ പഠിച്ച പോലായി മുത്തശ്ശാ ,,,,”

“ദേവർമ്മഠത്തെ കൊച്ചു തമ്പുരാട്ടി , ഉറുപ്പിക തന്ന കാര്യമൊക്കെ അറിഞ്ഞു എന്താണാവോ ആ കൊച്ചു തമ്പുരാട്ടിയുടെ പേര് ” സ്വാമി മുത്തശ്ശൻ  ചോദിച്ചു

“പാർവ്വതി ” പെട്ടെന്ന് ആദിയുടെ വായിൽ നിന്നും പേര് പറഞ്ഞു

“അതെങ്ങനെ ,,അറിവഴകനു അറിയാം ” സ്വാമി മുത്തശ്ശൻ ചോദിച്ചു

“അയ്യോ ,,മുത്തശ്ശാ ,,അവിടെ വിളിക്കുന്നത് കേട്ടതാ ,,അല്ലാതെ എനിക്കെങ്ങനെയാ അവരെയൊക്കെ പരിചയം ” ആദി പെട്ടെന്ന് മറുപടി പറഞ്ഞു സ്വയം ന്യായീകരിച്ചു

“ആ ,,,അതും ശരിയാണല്ലോ ,, എങ്കിലും ആ കൊച്ചു തമ്പുരാട്ടി ചെയ്തതൊരു പുണ്യമല്ലേ ,,നമ്മളോട് അല്പമെങ്കിലും അലിവ് കാണിച്ചിട്ടുള്ളത് വളരെ കുറച്ചു പേരല്ലേ ,, മുൻപ് ശിവരശൻ സാർ , പിന്നെ അറിവഴക൯ , പിന്നെ ആ ഡോട്ടർ , ഇപ്പോ ഈ തമ്പുരാട്ടിയും ” സ്വാമി മുത്തശ്ശൻ എല്ലാരും കേൾക്കെ പറഞ്ഞു

 

“സ്വാമി ,, നിനക്ക് ഓർമ്മയുണ്ടോ ,, ഭുവനേശ്വരി തമ്പുരാട്ടിക്കു ഇളയ ഒരു മകൾ ഉണ്ടായിരുന്നില്ലേ ,,മഠത്തിൽ നിന്നും പറഞ്ഞു വിട്ട ,,,ആ കുട്ടി ” വൈദ്യർ ഓർമ്മിപ്പിച്ചു

“ആ ഉവ്വുവ്വ് ,,,,”

“ആ മകളുടെ മകൾ ആണ് പാർവ്വതി തമ്പുരാട്ടി ,,”

“ഓഹോ ,,,അന്ന് കൊച്ചുതമ്പുരാട്ടി രാത്രി എങ്ങോ പോയതാ,,മരിച്ചു പോയിക്കാണും എന്നല്ലേ നാടുമൊത്തം പറഞ്ഞിരുന്നത് ,, എന്തായാലും തിരികെ വന്നുവല്ലോ ,,പുണ്യം ”

ആദി അവർ പറയുന്നതെല്ലാം കേട്ടിരുന്നു

“അന്നത്തെ ഭുവനേശ്വരി ദേവി എന്നാൽ ആരും ഭയപ്പെട്ടു പോകും , ഇപ്പോ കുറെ മാറ്റങ്ങൾ വന്നിട്ടുണ്ട് , എങ്കിലും സമരേന്ദ്ര ദേവപാലരുടെ ശൗര്യമെല്ലാം അവർക്കു കിട്ടിയിരുന്നു ”

“ഇവരൊക്കെ ആരാ മുത്തശ്ശാ ,,എനിക്കങ്ങോട്ടു മനസിലാകുന്നില്ല ” ആദി അറിയാത്ത പോലെ ചോദിച്ചു

 

“കുഞ്ഞേ ,, പ്രജാപതി രാജവംശം , അവർ വൈഷ്ണവാനുയായികളാണ്, അവരുടെ സാമന്ത൯മാരാണ് ദേവപാലകുടുംബവും അതുപോലെ സുദർശനകുടുംബവും ,,ഈ രണ്ടു കുടുംബക്കാരും ആയോധനകലകളിൽ അതിനിപുണൻമാരാണ് ,, ഇവരും വൈഷ്ണവാരാധകരാണ്, ദേവപാലകുടുംബത്തിന്‍റെ ദേവർമഠം വൈശാലിയിലും അതുപോലെ സുദർശനമഠം അരുണേശ്വരത്തും,,ദേവർ മഠത്തെ യോദ്ധാക്കളിലെ അവസാനകണ്ണി ആയിരുന്നു സമരേന്ദ്ര ദേവപാല തമ്പുരാൻ , അദ്ദേഹത്തിനു ഒരപകടം സംഭവിച്ച് വീണുപോയിരുന്നു പിന്നെ സുഖപ്പെട്ടു  , പിന്നീടദ്ദേഹം മരണപ്പെടുകയും ചെയ്തു , ആ സമയത്താണ് ഇളയമകൾ ജനിച്ചതും  , അപ്പോൾ മകൾ അച്ഛൻകാലുമായി പിറന്നത് കൊണ്ടാണ് അദ്ദേഹം മരണമടഞ്ഞത് എന്ന് ഏതോ ജ്യോൽസ്യൻ പറഞ്ഞു , അന്ന് മുതൽ തമ്പുരാട്ടിക്ക് ഇളയ മകളോട് വെറുപ്പായിരുന്നു ,,സമരേന്ദ്രൻ തമ്പുരാന്‍റെ അമ്മയാണ് ആ കുഞ്ഞിനെ വളർത്തിയതും , ആ കുട്ടി വളർന്നു  കഴിഞ്ഞപ്പോൾ ഒരു രാത്രി എന്തോ ദേഷ്യം കൊണ്ട് അവർ പുറത്താക്കി , ആ കുട്ടി യാണ് , ദേവർമഠത്തെ മാലിനി തമ്പുരാട്ടി ”

ആദി എല്ലാം മനസിലായപോലെ തലയാട്ടി

 

“മുത്തശ്ശ ,, നിങ്ങളെങ്ങനെ ഈ പ്രജാപതികൾക്ക് അടിമകളായി ?” ആദി ചോദിച്ചു

“കുഞ്ഞേ ,,, അത് പറയാനാണെങ്കിൽ കുറച്ചധികം പറയാനുണ്ട് ,,” എന്ന് പറഞ്ഞു കൊണ്ട് സ്വാമിമുത്തശ്ശൻ ശ്രീലങ്ക മുതലുള്ള ചരിത്രം പറഞ്ഞു കൊടുത്തു , ഇതെല്ലാം തേന്മൊഴി അവനു പറഞ്ഞു കൊടുത്തത് തന്നെയായിരുന്നു , പക്ഷെ അവനു മനസിലായി ചിലതെന്തൊക്കെയോ മനപ്പൂർവം പറയാതെയും വിട്ടിട്ടുണ്ട് എന്ന് ,,

 

“അറിവഴക ,,ഇതുകൊണ്ടാണ് ഞങ്ങൾ പരദേശികളെ അംഗീകരിക്കാത്തത് , അതാണ് ഈ ഗ്രാമത്തിന്‍റെ , അല്ലെങ്കിൽ ഞങ്ങളുടെ വംശത്തിന്‍റെ നിയമം , ഇപ്പോളത്തെ തലവന്‍  എന്ന നിലയിൽ അത് പാലിക്കുവാൻ ഞാൻ ഉത്തരവാദിത്വപ്പെട്ടവനും ആണ് ”

 

അത് പറഞ്ഞതിന് ശേഷം സ്വാമി അയ്യ, പിന്നീട് തങ്ങൾ അനുഭവിച്ച ദുരന്തങ്ങളും കലിശ൯മാർ കൊല്ലാകൊല ചെയ്തു പീഡിപ്പിച്ചതും ഒടുവിൽ രക്ഷതേടി പ്രജാപതികളെ സമീപിച്ചതും അവർ ശിവനെ തള്ളി പറഞ്ഞു വൈഷ്‌ണവ വിശ്വാസം സ്വീകരിക്കാൻ ആവശ്യപ്പെട്ടതും പക്ഷെ ജീവൻപോയാലും ശൈവവിശ്വാസം മാറില്ല എന്നറിയിച്ചപ്പോൾ എങ്കിൽ വിശ്വാസത്തെ മുറുകെ പിടിച്ചു കൊണ്ട് ജീവിതകാലം മുഴുവനും തലമുറ തലമുറയായി പ്രജാപതി സിംഹാസനത്തിനു അടിമപ്പെട്ടു അടിമപ്പണി ചെയ്യുന്ന കാളകളെ  പോലെയും സമൂഹത്തിൽ ചണ്ടാലജന്മങ്ങളായി  ജീവിച്ചുകൊള്ളാം എന്ന് ശിവനാമത്തിൽ അന്നത്തെ കാരണവന്മാർ സത്യം ചെയ്തു കൊടുത്തതുമെല്ലാം അവനു പറഞ്ഞു കൊടുത്തു

അവനതു കേട്ടപ്പോൾ ഒരുപാട് വിഷമമായിരുന്നു

തോർത്ത് കൊണ്ട് നിറയുന്ന കണ്ണുകളൊപ്പി സ്വാമി മുത്തശ്ശൻ പറഞ്ഞു

“കുഞ്ഞേ ,, ഞങ്ങളെപ്പോലെ ഇവിടെ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞുങ്ങളും അടിമത്വത്തിൽ തന്നെയാണ് , അതിനർത്ഥം ഞങ്ങളെല്ലാവരും ഈ അടിമത്വത്തെ ഇഷ്ടപെടുന്നു എന്നല്ല , കുഞ്ഞ് …..പലപ്പോഴും അടിമത്തം ഇല്ല , ഞങ്ങളും ഈ നാട്ടിലെ പൗരന്മാർ ആണ് എന്ന് പറയുമ്പോളും അതൊന്നും മനസ്സിൽ പോലും കരുതാൻ സാധിക്കാത്ത അവസ്ഥയിൽ തന്നെയാണ് ഞങ്ങൾ , ശങ്കരന്‍റെ പേരിലാ,,, ഞങ്ങളുടെ പൂർവ്വികർ ഈ അടിമത്വം സ്വീകരിച്ചത് ,  ഭഗവാന്‍റെ പേരിൽ കൊടുത്ത സത്യത്തെ ലംഘിക്കുവാൻ ശിവാംശികളായ ഞങ്ങൾക്ക് ഒരിക്കലും സാധിക്കില്ല ,,,,,അങ്ങനെ ചെയ്തുപോയാൽ അത് ഞങ്ങളുടെ മരണം മാത്രമായിരിക്കും ”

ഇടറുന്ന ശബ്ദത്തോടെ അതെല്ലാം കേൾക്കുമ്പോൾ ആദിയുടെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു

അവനു സങ്കടം കൊണ്ട് ഒന്നും സംസാരിക്കാനും സാധിച്ചില്ല

അവൻ കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ടിരുന്നു

ഏറെ നേരം കഴിഞ്ഞ്

“മുത്തശ്ശ,,,, ”

“എന്താ കുഞ്ഞേ ?”

“പിന്നെ നിങ്ങളെങ്ങനെ ഈ സകലനാട്ടുകാരുടെയും അടിമകളായി ?’

“കുഞ്ഞേ ,,ഞങ്ങൾ പ്രജാപതി സിംഹാസനത്തിനാണ് അടിമകളായി ഇരിക്കുമെന്ന സത്യം ചെയ്തത് , ആദ്യം കൊട്ടാരത്തിലെ വേല മാത്രമാണ് ചെയ്തു കൊണ്ടിരുന്നത് , പിന്നെ അത് സാമന്തൻമാരുടെ കുടുംബങ്ങളിലേക്കും വ്യാപിച്ചു ,,പിന്നെ കാലം പോകുന്തോറും  ഞങ്ങൾ സകലരും ഞങ്ങളെ അടിമകളെ പോലെ കണ്ടു തുടങ്ങി ,,,ഇപ്പോ സത്യത്തിൽ ഞങ്ങൾ എല്ലാവര്ക്കും അടിമകളായ ചണ്ഡാല൯മാർ ആയി മാറി ”

“അതായത് നിങ്ങൾ അടിമത്വവും ചണ്ഡാളത്വവും പ്രതിജ്ഞയിലൂടെ സ്വീകരിച്ചവർ അല്ലെ ..അപ്പോൾ യഥാർത്ഥത്തിൽ ചണ്ഡാളൻമാർ അല്ല എന്നല്ലേ മുത്തശ്ശാ ”

 

“കുഞ്ഞേ ,,ശൈവന്മാരായ ശിവംശികൾ  ഒരു വർണ്ണങ്ങളിലും പെടുന്നവർ അല്ല ,, ഞങ്ങൾ എല്ലാ തൊഴിലുകളും ചെയ്യും , അവർക്കു ഞങ്ങളെ അടക്കിഭരിക്കുവാനും സമൂഹത്തിൽ  സ്ഥാനങ്ങൾ കിട്ടാതെ ഏവരാലും അകറ്റി നിർത്തുവാനും  ഞങ്ങളെ ചണ്ഡാലന്മാരാക്കി മുദ്രകുത്തി ,, ഇപ്പോൾ ഞങ്ങൾ തീണ്ടാപ്പാട് അകലെ നിർത്തേണ്ടവരായി …സത്യത്തിൽ ഞങ്ങൾ ചണ്ഡാലൻമാർ ആണോ എന്ന് ചോദിച്ചാൽ അല്ല ,, ഇനി അല്ലെ എന്ന് ചോദിച്ചാൽ അതെ ,, എന്നെ മറുപടി പറയാൻ സാധിക്കൂ ,,എങ്കിലും ഇപ്പോൾ ഞങ്ങൾ മനസു കൊണ്ടും ശരീരം കൊണ്ട് അടിമകളുമാണ് , ചണ്ഡാളന്മാരുമാണ് ,,എല്ലാം ശങ്കരനു വേണ്ടി ,,, അതിൽ സന്തോഷമേയുള്ളൂ ,,,”

ആദി കണ്ണടച്ച് കുറെ നേരമിരുന്നു

“മുത്തശ്ശാ ,,,,,,,ഒരു കാര്യം ചോദിച്ചോട്ടെ ”

“ചോദിച്ചോളൂ ”

“അതായതു നിങ്ങൾ ശങ്കരനാമത്തിൽ വാക്കു കൊടുത്തത്  പ്രജാപതി രാജവംശത്തിന്‍റെ  സിംഹാസനത്തിന് അടിമകളായി ഇരിക്കാമെന്നല്ലേ ,,,,, അല്ലാതെ നാട്ടുകാർക്ക് അടിമകളായി ഇരിക്കാമെന്നല്ലല്ലോ ,,അതായതു നാട്ടുകാർക്ക് മൊത്തം നിങ്ങൾ അടിമപ്പണി ചെയ്തു കൊടുക്കേണ്ട കാര്യം യാഥാർത്യത്തിൽ ഇല്ല ,,പക്ഷെ ഭയം കൊണ്ട് നിങ്ങൾ ചെയ്യുന്നു ,,അതുപോലെ  പ്രജാപ്രതികൾക്കു അവർ ആഗ്രഹിച്ചാൽ  നിങ്ങളെ അടിമത്വത്തിൽ നിന്നും മോചിപ്പിക്കാനും കഴിയും ,,,അല്ലെ .,,അങ്ങനെയല്ലേ ”

“അതെ ,,കുഞ്ഞേ ,,,,,,” വൈദ്യർ മുത്തശ്ശൻ മറുപടി പറഞ്ഞു

 

അത് കഴിഞ്ഞു അവരിരുവരും എഴുന്നേറ്റവിടെ നിന്നും തിരികെ നടന്നു

ആദി റാന്തൽ അണച്ച് വീടിനുള്ളിലേക്കും

വീട്ടിലെ കയറുകട്ടിലിൽ കിടക്കുന്നേരം

ആദിയുടെ മനസ്സിൽ അന്ന് പകൽ കണ്ട സംഭവങ്ങൾ തന്നെയായിരുന്നു.

എത്ര ശ്രമിച്ചിട്ടും ആ ദൃശ്യങ്ങൾ മനസ്സിൽ നിന്നും മായാതെ തന്നെ നിൽക്കുന്നു.

പാർവ്വതി , ഒരുകാലത്ത് തന്‍റെ പ്രാണനും ആത്മാവുമായിരുന്നവൾ

അവളുടെ പൊൻപ്രഭ തൂകുന്ന മേനിയഴക് കണ്ടത് ഇപ്പോളും അവിശ്വസനീയമായി തോന്നുന്നു.

അവൾ , പിന്നാലെ വന്നു തന്നെ അറിയാതെ ആണെകിൽ പോലും ഏട്ടാ എന്ന് വിളിച്ചുകൊണ്ട് ശിവശൈലത്തുള്ളവർക്കു പണം കൊടുത്തത് ,,

അതൊന്നും പോരാതെ അപ്പു എന്ന് വിളിച്ചു തനിക്കയച്ച മെസ്സേജ്

അവളിപ്പോ തന്നെ ഒരുപാട് സ്നേഹിക്കുന്നു എന്ന് ദേവിക പറഞ്ഞത്

അതൊക്കെ തന്നെയായിരുന്നു അവന്‍റെ മനസ്സിൽ

പക്ഷെ , മനസ് ഒരിക്കലും പൊരുത്തപെടുന്നില്ല

ഇനി ഒരിക്കലും തനിക്കവളെ സ്നേഹിക്കാൻ സാധിക്കില്ല,

എന്നെ , പാർവതിയെ തന്‍റെ മനസ്സിൽ നിന്നും പറിച്ചെറിഞ്ഞുകളഞ്ഞിരിക്കുന്നു

വൈഗ ,,,

അവൾ തന്നെയാണ് മനസിലെ ഏറ്റവും വലിയ സങ്കടം

അമ്മയുടെ പേരിൽ വാക്കു കൊടുത്തതാണ് അവൾക്ക് പുടവ കൊടുക്കാമെന്ന്

ഒരു കൊച്ചുകുട്ടിയെ പോലെ വാശിപിടിക്കുന്ന മനസ്സാണ് അവളുടേത്

പക്ഷെ അവൾ വാശിപിടിച്ചത് , തനിക്ക് വേണ്ടിയും

അത്രക്കും ഇഷ്ടമാണ് അവൾക്കു തന്നെ

അത് വെറുമൊരു നേരംപൊക്കോ ബാലചാപല്യമോ എന്നൊന്നും അറിയില്ല

എങ്കിലും , വൈഗയുടെ മനസിലും താൻ മാത്രമേ ഉള്ളു

നാഗമണി ആശാൻ പോലും അവളെ വിവാഹം കഴിക്കണം എന്നല്ലേ ഉപദേശിച്ചത്

അപ്പോൾ പിന്നെ ,,,

അവൻ ഏറെ ചിന്തിച്ചുകൊണ്ടിരുന്നു

ഒരെത്തും പിടിയും കിട്ടുന്നില്ല

ഓർത്താൽ ഒരു പരിഹാരവുമില്ല

അമ്മയുടെ പേരിൽ കൊടുത്ത വാക്ക് അത് പാലിച്ചു തന്നെ ആകണം

അവൾക്ക് പുടവ കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതെ ചെയ്യൂ

പക്ഷെ , അതിനു ശേഷം , അവൾ തന്‍റെ പാതിയായി കഴിഞ്ഞാൽ എങ്ങനെ അവളുമായി ഒരു ദാമ്പത്യജീവിതമുണ്ടാകും ,, അവൾ കൂടെ ഉള്ളപ്പോൾ , അവൾ ആവശ്യപ്പെടുന്നത് സാധിച്ചു കൊടുക്കുമ്പോൾ ,അവൾക്കൊരു ആപത്തു വന്നാൽ പോലും ഉള്ളു നടുങ്ങുന്നത് എല്ലാം അവളൊരു മകൾ ആയി മനസിലുള്ളത് കൊണ്ട് മാത്രം ,,,

കാടുകയറിയ ചിന്തകൾക്കൊടുവിലവനറിയാതെ തന്നെ ഉറക്കത്തിലേക്ക് ചായുകയും ചെയ്തു

 

<<<<<O>>>>>

Recent Stories

The Author

3,303 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ 🙏🙏🙏🙏
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ 🥰🥰🥰🥰🥰💞💞💞💞💞💞

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ😅.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌🏻😊

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… 😁😁

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു 😊

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. 🤔

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. 😒😒😒😒
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo🙂

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil 😋

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ 😁

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു 🙏😅)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️😁😁😁

      Nothing more nothing less 😀🔥

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      😁

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… 😍😍😍🔥🔥🔥🔥

    ഡാൻസ് കളി 💃💃💃💃💃💃💃💃

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…🤦🤦🤦🤦

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു 🤔🤔

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും 😂😂
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ 🤕🤒 അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com