അപരാജിതൻ 23[Harshan] 13393

ആദി ആ തിണ്ണയിൽ ഇരുന്നു

കുറച്ചു കഴിഞ്ഞപ്പോൾ കസ്തൂരിയും ഗൗരിമോളും അവിടേക്ക് വന്നു

അവരുടെ കൈയിൽ ഒരു മൺപാത്രത്തിൽ പായസവുമുണ്ടായിരുന്നു

കസ്തൂരിയത് ആദിക്ക് നേരെ നീട്ടി

“എന്താ ഇത് ?”

“പായസമാ ,,”

“എന്തിന് ,,,?”

“ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമല്ലേ ,, അദ്ദേഹം മനസ്സിൽ ഒരുപാട് ആശിച്ചിരുന്ന കാര്യം നടപ്പിലായ ദിവസം ,,അതിന്‍റെ സന്തോഷത്തിനായി ഉണ്ടാക്കിയതാ ”

“ഞാൻ ,,,,എനിക്ക് ,,വേണ്ട ,,ചേച്ചി ,,,ഞാൻ പരദേശിയല്ലേ ,,,”

“ഞാൻ പരദേശിക്കായി ഉണ്ടാക്കിയതല്ല ,,എന്‍റെ കൂടപ്പിറപ്പിനു വേണ്ടിയുണ്ടാക്കിയതാ ,,,,,,,”

അല്പം ചൂടോടെ കസ്തൂരി പറഞ്ഞു

അവനതുകേട്ടു ചിരിച്ചു കൊണ്ട് ആ മൺപാത്രം വാങ്ങി

മുഴുവനും കുടിച്ചു

“നല്ല രുചിയുണ്ട് ,,,,പണ്ടെന്‍റെ അമ്മയും ഇതുപോലെ ഉണക്കലരിയും പാലും ചേർത്തുണ്ടാക്കി തരുമായിരുന്നു …എന്തോ ആ രുചിയൊക്കെ ഓർമ്മ വന്നു ചേച്ചി ,,,,”

അവൻ ഗ്രാമത്തിലേക്ക് നോക്കി പറഞ്ഞു

കസ്തൂരി അവനു സമീപമിരുന്നു

“ഉള്ളിലിപ്പോഴും പേടിയുണ്ടനിയാ ,,,”

“എന്തിന് ,,,,,,,,,?”

“എന്നാ കൊട്ടാരത്തിൽ നിന്നും ഞങ്ങളെയൊഴിപ്പിക്കാൻ ആളുകൾ വരുന്നതെന്ന് ഒരു നിശ്ചയവുമില്ല ”

“ഓഹോ ,,അതാണോ, ,,,എന്നാ വരട്ടെ ,,,അപ്പൊ നോക്കാം ,,,”

“ഇപ്പോ വീടിനു എല്ലാ വിധ സൗകര്യങ്ങളുമായപ്പോ ,,,ഇവിടെ നിന്നും കുടിയിറങ്ങേണ്ടുന്ന സമയവുമായി എന്നൊരു തോന്നൽ ,,,”

“ഇവിടെയൊരുത്തനും വരില്ല ചേച്ചി ,,,ഒരു ഭയവും വേണ്ട ,,”

“അല്ല ,,അത് ,,അനിയനെങ്ങനെ ,,,?’ സന്ദേഹത്തോടെ കസ്തൂരി ചോദിച്ചു

“ചില കാര്യങ്ങൾ ഞാൻ പറയുന്നത് അതെ പോലെയേ നടക്കൂ ചേച്ചി ,,അത് ഞാൻ ജനിച്ചപ്പോ മുതലേ ഉള്ള ഗുണമാ ,,,”അവനൊന്നു ചിരിച്ചു

“അല്ല ,,അനിയാ ,,,എന്നാലും ,,,”

“അതിനു മുൻപേ ,, ചിലപ്പോ ആ സൂര്യസേനനും അവന്‍റെ അച്ഛനും കൊല്ലപ്പെടും ,,,,അപ്പോളോ ,,ഹ ഹ ഹ ഹ ഹ ”

“അനിയാ ,,,,,,,’ ഭയത്തോടെ കസ്തൂരി ആദിയെ നോക്കി

“ചുമ്മാ പറഞ്ഞതല്ലേ ചേച്ചി ,,, സംഹാരത്തിന്‍റെ ദേവനിവിടെയുള്ളപ്പോൾ എന്തും സംഭവിച്ചേക്കാം ,, നോക്കിക്കേ  ,,,ഇതിനു മുൻപ് എത്ര സങ്കടത്തോടെയാണ് ശിവശൈലത്തെ സാധുക്കൾ ജീവിച്ചിരുന്നത് ,,ഇപ്പോ നോക്കൂ ,,നിങ്ങളുടെ സങ്കടങ്ങൾ സംഹരിക്കപ്പെട്ടില്ലേ ,,,, ജീവിതോപാധികൾ കുറച്ചുകൂടെ ഭേദപ്പെട്ടില്ലേ ,, അതാ പറഞ്ഞത് സംഹാരതാണ്ഡവമാടുന്നവൻ സാക്ഷാൽ ശങ്കരൻ ശിവശൈലത്തുണ്ട് ,,, ഹ ഹ ഹ ,,അതാ ,,,,,,അതാ ഇതിന്‍റെ പൊരുൾ ,,നിങ്ങൾ ശങ്കരനെ ഭജിക്കുക ,,പ്രാർത്ഥിക്കുക സങ്കടങ്ങൾ പറയുക ,,”

 

അവൻ പറയുന്നതിന്‍റെ ഉഗ്രമായ ഊർജ്ജം കസ്തൂരിക്ക് എളുപ്പം അനുഭവിച്ചറിയുവാൻ സാധിച്ചു

അവളറിയാതെ തന്നെ കൈകൾ കൂപ്പി

 

“”ചേച്ചി ,,ഞാനൊരു കാര്യം ചോദിച്ചോട്ടെ ”

“ചോദിച്ചോ അനിയാ ,,”

“എന്താ ശിവശൈലത്തൊരു വീട് ഒഴിഞ്ഞു കിടക്കുന്നത് , ആ വീട്ടിലല്ലേ നമ്മൾ ബാറ്ററിയൊക്കെ പിടിപ്പിച്ചിരിക്കുന്നത് ?”

കസ്തൂരി ചുറ്റും നോക്കി അല്പം ഭയത്തോടെ ആരെങ്കിലും വരുന്നുണ്ടോ എന്നറിയുവാനായി

“അനിയാ ,,, ആരോടും ഞാൻ പറഞ്ഞതായി പറയല്ലേ ,,”

“അയ്യോ ,,ഒരിക്കലുമില്ല ,, ”

‘ഞങ്ങൾക്ക് ചിലപേരുകൾ പോലും ഉച്ചരിക്കാൻ സാധിക്കില്ല ,,അതുകൊണ്ടാ ,”

“അയ്യോ ,,എന്ന പറയണമെന്നില്ല ചേച്ചി ,,’

‘ഇല്ല ,,, ഞാൻ പറയാം ,,അനിയാ ,,,” അവൾ പറഞ്ഞു തുടങ്ങി

“അനിയാ ,,, ഞങ്ങളുടെ കുടുംബത്തിന്‍റെ വഴി എന്നാൽ ശിവശൈലത്തെ ആദ്യത്തെ കാരണവരായിരുന്നു

ശിവമണി വാധ്യാ൪ , ” കസ്തൂരി ചുറ്റും നോക്കി

ഇല്ല ആരുമില്ല

“അദ്ദേഹത്തിന് രണ്ടു  പെണ്മക്കളായിരുന്നു ”

ആദി തലയാട്ടി

ഒന്നാമത്തെ ആൾ മലർ രണ്ടാമത്തെ ആൾ മൊഴി

ഉവ്വ് ,,

“ഈ മലർ അമ്മയ്ക്ക് രണ്ടു മക്കൾ , മൊഴിയമ്മയ്ക്കും രണ്ടു മക്കൾ ”

“മനസ്സിലായി ”

മലർ അമ്മയുടെ മക്കളായിരുന്നു – അയ്യനാർ സ്വാമി എന്ന സ്വാമി മുത്തശ്ശനും അമല എന്ന് പേരുളള മകളും ,,മനസിലായോ ‘

“ഉവ്വ് ചേച്ചി ,,,”

“ഈ അമല എന്‍റെ മുത്തശ്ശി  ,,അതായത് എന്‍റെ അമ്മയുടെ ‘അമ്മ ,, എന്‍റെ അമ്മയുടെ അമ്മാവനാണ് സ്വാമി മുത്തശ്ശൻ ,,മനസിലായോ ”

“ഓഹോ,,അപ്പൊ നിങ്ങൾ അടുത്ത ബന്ധമുണ്ടല്ലേ ,,,,”

‘ഉവ്വ് …ഇനി മൊഴിയമ്മയുടെ …”

“ആ പറഞ്ഞോ ,,,”

“മൊഴിയമ്മയ്ക്കും ഒരാണും പെണ്ണുമായിരുന്നു മക്കളായി അതിൽ മൂത്തയാൾ വൈദ്യനാഥർ എന്ന വൈദ്യരു മുത്തശ്ശൻ ,,, ”

“ആ അതുപറഞ്ഞിരുന്നു ,,,അവർ സഹോദരങ്ങൾ ആണെന്ന് ,,”

“വൈദ്യരു മുത്തശ്ശന് ഒരു അനിയത്തി കൂടെ ഉണ്ടായിരുന്നു ,,,”

“അതാരാ ,,,?’

‘അചല ”

നടുക്കത്തോടെ ആദി ആ പേരുകേട്ട് കസ്തൂരിയുടെ മുഖത്തേക്ക് നോക്കി

പെട്ടെന്നവൻ മുഖത്തെ പരിഭ്രമമൊക്കെ മൂടി വെച്ചു

ഒന്നുമറിയാത്ത പോലെ

“അചലയോ ….?”

“അതെ ,,, അചല മുത്തശ്ശി ,,എന്‍റെ അമ്മയുടെ വല്യമ്മ ആയി വരും ”

ആദി മനസ്സിലോർത്തു

അപ്പോൾ സ്വാമി മുത്തശ്ശനും വൈദ്യരു മുത്തശ്ശനും അചല മുത്തശിയുടെ സഹോദരന്മാർ , തന്‍റെ അമ്മയുടെ അമ്മാവന്മാർ ,,തനിക്ക് മുത്തശ്ശൻമാർ തന്നെ ”

“ഈ അചല മുത്തശ്ശിയുടെ വീടായിരുന്നു ആ വീട് ,, അവിടെയാണ് ഇപ്പോ യന്ത്രങ്ങൾ എല്ലാം പിടിപ്പിച്ചിരിക്കുന്നത് ”

അവനത് കേട്ട് അങ്ങേയറ്റം ആകാംക്ഷഭരിതനായി

“പിന്നെ ,,അവരവിടെ പോയി ,,ആ മുത്തശ്ശി ‘

” അചല മുത്തശ്ശിക്ക് നല്ല അഴകായിരുന്നു , നല്ല ധൈര്യവുമായിരുന്നു,,നന്നായി പാടുമായിരുന്നു  ”

അതുകേട്ടു ആദി മനസിൽ അമ്മയെ കുറിച്ചോർത്തു

“അചല മുത്തശ്ശിയുടെ എല്ലാ ഗുണങ്ങളു൦ അമ്മയ്ക്ക് കിട്ടിയിരിക്കുന്നു ”

 

“ഇടയ്ക്ക് അവരെ  കാണാതെ ആയി ,,പിന്നെ മൂന്നാഴ്ച കഴിഞ്ഞാണ് ഇവിടെ തിരികെ എത്തിയത് , തിരികെ വന്നപ്പോൾ ആണ് അറിയാൻ കഴിഞ്ഞത് കലിശ൯മാർ ഉപദ്രവിക്കാനായി കൊണ്ടുപോയതാണെന്ന്”

ആശ്ചര്യത്തോടെ ,,ആദി ” കലിശന്മാർ ,,,കേട്ടിട്ടുണ്ടല്ലോ ,,കലിശപുരം എന്ന നാടിനെ കുറിച്ച് ,,,”

“അതെ അനിയാ ,,അവിടത്തെ കലിശ വംശത്തിൽ പെട്ടവർ പിശാചുക്കളാ ,,നൂറ്റാണ്ടുകളായി അവരാണ് ഞങ്ങളെ കൊല്ലാകൊല ചെയ്തു കൊണ്ടിരുന്നത് ,, ഇവിടത്തെ പുരുഷന്മാരെ ഇല്ലാതെയാക്കി ,, സ്ത്രീകളെ മാനഭംഗപ്പെടുത്തി ,,അങ്ങനെ അനവധി ക്രൂരതകൾ ചെയ്തവരാണ് ,,”

“ഓഹോ ,,,അപ്പൊ ഇങ്ങനെയും കഥയുണ്ടോ ,,,”

“,,,ഉണ്ട് അതൊക്കെ സ്വാമി മുത്തശ്ശൻ പറഞ്ഞു തരും അനിയാ ,,,ഞാൻ ബാക്കി പറയാം ,,”

“ആ പറയൂ ,,,ചേച്ചി ”

“അന്ന് ,, അവരെ   രക്ഷിച്ചത് ഒരു പരദേശി ആയിരുന്നു , അവ൪ തമ്മിൽ പ്രണയത്തിലായി ,, അവർ  രണ്ടു

ആഴ്ചയോളം ഒരുമിച്ചു കഴിഞ്ഞാണ് ഇവിടേക്ക് അചല വന്നത് ,,ആദ്യം ഇതൊന്നും ആരോടും പറഞ്ഞിരുന്നില്ല ,,കുറച്ചു നാൾ കഴിഞ്ഞപ്പോൾ മുത്തശ്ശി  ഗർഭിണിയായി ,, സംഭവമറിഞ്ഞപോ ഗ്രാമത്തിലാകേ  പ്രശനങ്ങളായി ,,

കാരണം പരദേശിയുടെ ബീജം ഇവിടത്തെ പെണ്ണിന്‍റെ വയറിൽ പിറക്കാൻ പാടില്ല ,,അത് കുലത്തിനു അശുദ്ധിയാക്കും ,,ഗർഭമലസിപ്പിക്കാൻ ഒരുപാട് നിർബന്ധിച്ചു എങ്കിലും മുത്തശ്ശി കൂട്ടാക്കിയില്ല ,, അത്  കൂടെ അനുസരിക്കാതെ വന്നപ്പോൾ അന്നത്തെ കാരണവരായ ശിവമണി വലിയമുത്തശ്ശൻ കൊച്ചുമകളായ അചലയെ ഈ ഗ്രാമത്തിൽ നിന്നും,,ഭ്രഷ്ട് കർമ്മം നടത്തി ,,”

 

“ഭ്രഷ്ടോ ?”

 

‘അതെ ,,കുലനിയമങ്ങള്‍ക്ക് വിപരീതമായി പോകുന്നവരെ ഇവിടെ നിന്നും ഭ്രഷ്ട് നടത്തി കുലത്തില്‍ നിന്നും പുറത്താക്കും  , പിന്നെ അവർക്കു ഈ ഗ്രാമത്തിലെ ഒരാളുമായും ബന്ധമുണ്ടാകില്ല ,,ആരും അവരോടു സംസാരിക്കുകയോ സഹകരിക്കുകയോ ചെയ്യില്ല ,,അതിപ്പോൾ സ്വന്തം അച്ഛനായാലും അമ്മയായാലും സഹോദരങ്ങളായാലൂം,,,മരിച്ചാൽ പോലും ആ മൃതദേഹത്തെപോലും പോയി കാണില്ല ,, പടിയടച്ചു പിണ്ഡം വെക്കുന്ന കർമ്മം,,ഭ്രഷ്ട് ”

 

ആദി അതുകേട്ടു ആകെ സങ്കടതിലായി

Updated: September 22, 2021 — 11:21 pm

3,303 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.