അപരാജിതൻ 23[Harshan] 13393

“ഗ്രാമത്തിൽ നിന്നും പുറത്താക്കിയപ്പോൾ ഗർഭിണിയായ അചലയ്ക്ക് പോകാനൊരു ഇടമില്ലാതെയായി ,,

ഒടുവിൽ ഗർഭിണിയായ അചല ഒറ്റയ്ക്ക് മണ്ണ് കുഴച്ചു ഉണ്ടാക്കിയ വീടാണ് ,,ഈ വീട് ,,അതുകൊണ്ടാണ് ഈ വീട് മാത്രം ഗ്രാമത്തിനു പുറത്തായത് ,, പക്ഷെ ഭ്രഷ്ട് ആക്കിയതിനാൽ പിന്നെ ഗ്രാമത്തിൽ ഉള്ളവർ ആരും അചലയോടു സഹകരിക്കാതെ ആയി ,,അചല എന്നിട്ടും കാത്തിരികുകയായിരുന്നു , താന്‍ ഇഷ്ടപ്പെട്ടയാളെ തന്‍റെ കുഞ്ഞിന്‍റെ അച്ഛനെ  ,,പക്ഷേ ആള്‍ വന്നിരുന്നില്ല ,,അപ്പോളേക്കും അചലയ്ക്ക് ആറ് മാസത്തോളം ഗർഭകാലമായിരുന്നു ”

 

എന്നിട്ട് ,,,?

 

“ഒരുനാള്‍ വലിയൊരു കാറ്റും മഴയുമൊക്കെ വന്ന ദിവസ൦ ,,രാത്രി കാണാതെ ആയതാണ് അചലയെ ,,കാത്തിരുന്നയാള്‍ വന്നു വിളിച്ച് കൊണ്ട് പോയതാകുമെന്നാണു പലരും പറയുന്നത് ,,അതാർക്കുമറിയില്ല ”

ആദി എല്ലാം കേട്ടു കണ്ണടച്ചിരുന്നു

“അയാള്‍ ആരാണെന്നോ എന്താണെന്നോ  ഒന്നുമാർക്കുമറിയില്ല  ,,,പിന്നെ ഒരിക്കല്‍ പോലും അചലമുതശിയെ ഈ ഗ്രാമത്തിലെ ആരും കണ്ടിട്ടില്ല ,,”

“ആരും സഹായിക്കാറില്ലായിരുന്നോ അചലയെ ” ആദി ചോദിച്ചു

“അങ്ങനെ ചോദിച്ചാല്‍ ,,ഈശമ്മാമ്മയാണ് ആരും കാണാതെ എന്തെങ്കിലും സഹായമൊക്കെ ചെയ്തു കൊണ്ടിരുന്നത് ,,അവരിരുവരും ആത്മമിത്രങ്ങളായിരുന്നു ” കസ്തൂരി പറഞ്ഞു

“ഓ ,,,അപ്പോ അതാണ് ഈശമ്മാമ്മ എനിക്കു ഭക്ഷണം തരുന്നതല്ലേ ,,കാരണം ഞാന്‍ താമസിക്കുന്നത് ഈശാമ്മമ്മയുടെ കൂട്ടുകാരിയുടെ വീട്ടിലാണ് ,,,”

കസ്തൂരി തലയാട്ടി

 

“അന്ന് സ്വാമി മുത്തശ്ശനും വൈദ്യർ മുത്തശ്ശനും ഇവിടെ ഇല്ലായിരുന്നു , അവർ കാശിയില്‍ കാല്‍നടയായി  തീർത്ഥാടനത്തിന് പോയതായിരുന്നു , അവർ വന്നപ്പോളേക്കും അചല മുത്തശ്ശി ഇവിടെ നിന്നും പോകുകയും ചെയ്തു ,, ”

 

ആദി ഒന്നും മറുപടി പറയുവാനാകാതെ കേട്ടിരുന്നു

“വൈദ്യർ മുത്തശ്ശന് സഹോദരിയെ ഒരുപാട് ജീവനായിരുന്നു , ഒരുപാട് ഇടങ്ങളിൽ തേടിയലഞ്ഞു പക്ഷെ കണ്ടുകിട്ടിയില്ല ,,വൈദ്യർ മുത്തശ്ശൻ ആ സങ്കടത്തിലാണ് പിന്നെ വിവാഹമൊന്നും കഴിക്കാതെയായത് ,,

“അതുപോലെ ,,ഈ ശിവശൈലത്ത് അഞ്ഞൂറ് വർഷങ്ങൾക്കുമിപ്പുറം ഭ്രഷ്ട് ആദ്യമായും അവസാനമായും നടന്നത് ,, അചല മുത്തശിയുടെതാണ്  ,, ഭ്രഷ്ട് നടത്തപ്പെട്ട പെണ്ണ് ജീവിച്ച വീട്ടില്‍ പിന്നെ കുടുംബം താമസിക്കില്ല ,,അങ്ങനെ രണ്ടാമതായി പണിതവീടാണ് വൈദ്യര്‍ മുത്തശന്‍റെ ഇപ്പോഴത്തെ വീട് ,, പിന്നെ ഭ്രഷ്ട് നടത്തിയ പെണ്ണിന്‍റെ പേര് ഗ്രാമത്തില്‍ ആര്‍ക്കും ഇടാന്‍ പാടില്ല , ഭ്രഷ്ട് നടത്തപ്പെട്ട പെണ്ണിന്‍റെ പേര് ഈ ഗ്രാമത്തിൽ പിന്നെയാരും ഉച്ചരിക്കാനും  പാടില്ല ,,,ഇതൊക്കെയാണ് നിയമങ്ങൾ

 

“അയ്യോ ,,അനിയാ നേരമായി ,, ഞാന്‍ എന്ന പോകട്ടെ ”

കസ്തൂരി യാത്ര പറഞ്ഞുകൊണ്ട് ഗൌരിയെയും കൂട്ടി അവിടെ നിന്നുമിറങ്ങി

അവനെല്ലാം മനസ്സില്‍ കണ്ടുകൊണ്ട് കണ്ണുകളടച്ചിരുന്നു

അവന്‍റെ കണ്ണുകള്‍ നിറയുകയായിരുന്നു

അവന്‍റെ പ്രിയപ്പെട്ട അചല മുത്തശി മുത്തശനെ പ്രണയിച്ചതു കൊണ്ട് അനുഭവിക്കേണ്ടി വന്ന സങ്കടങ്ങള്‍ ആലോചിച്ച് ,,,അന്ന് ,, ഗ്രാമീണര്‍ പറയുന്നത് കേട്ട് വയറ്റില്‍ വളരുന്ന ലക്ഷ്മിയമ്മയെ നശിപ്പിച്ചിരുന്നു എങ്കില്‍ താന്‍ മണ്ണില്‍ പിറക്കില്ലായിരുന്നു ,, അതേ ,,ശിവശൈല൦ തന്നെ ,,തന്‍റെ രക്തത്തിന്‍റെ ആരംഭം ,,ആ ആരംഭമാണ് അചല മുത്തശ്ശി ,,, അചല എന്നാല്‍ ചലിക്കാത്തവള്‍ ,,തീരുമാനങ്ങളില്‍ നിന്നും വ്യതിചലിക്കാത്തവള്‍ ,, പാർവ്വതി ദേവിയുടെ വേറെയൊരു പേര് ,,, മുത്തശ്ശന്‍റെ  പേര് ത്രിലോകരുദ്രന്‍ ,, മഹാദേവന്‍റെ മറ്റൊരു പേര്

ആദി  കുറെ നേരമാ ഇരിപ്പു തുടർന്നു

അപ്പോളാണ് അവന്‍റെ മനസ്സിൽ കോപം നിറഞ്ഞു വന്നത്

 

അവൻ സന്തോഷഭരിതമായി പ്രകാശപൂരിതമായി നിൽക്കുന്ന ശിവശൈലത്തെ നോക്കി

“ആർക്കാണ് താൻ സംരക്ഷകനായത് ,,ആർക്കാണ് താൻ സങ്കടങ്ങളില്ലാതെയാക്കിയത് …തന്‍റെ മുത്തശിയെ നിഷ്ടൂരമായി പടിയടച്ചു പിണ്ഡം വെച്ചവരെ ,,ഗർഭിണി ആയിരുന്നിട്ടു പോലും യാതൊരു കനിവും കാണിക്കാതെ ഗ്രാമത്തിൽ നിന്നും ഇറക്കി വിട്ടവരുടെ സമൂഹത്തെ ,, തലചായ്ക്കാൻ ഇടമില്ലാതെ ലക്ഷ്മിയമ്മയെയും വയറിൽ ചുമന്നു കൊണ്ട് എന്‍റെ മുത്തശ്ശി എത്ര വെയിലും മഴയും കൊണ്ടുകാണണം ,, ഒടുവിൽ ഒറ്റയ്ക്ക് മണ്ണ് കുഴച്ച് ,,അതും വയറിൽ ഒരു കുഞ്ഞു കിടക്കുമ്പോൾ ,,ഇതുപോലെ ഒരു വീട് കെട്ടേണ്ടി വന്നു,,ഒന്ന് തല ചായ്ക്കാനായി ,,അന്നും ഈ ഗ്രാമത്തിലെ ഒരാളും ഒരു ദയവും ആ അമ്മയോട് കാണിച്ചില്ല ,, ഇന്നിപ്പോൾ ആ ‘അമ്മ ചുമന്ന കുഞ്ഞിന്‍റെ മകൻ വന്നവർക്ക് എല്ലാ സംരക്ഷണവും നൽകുന്നു ,, ”

അവനു സ്വയം വെറുപ്പ് തോന്നി

ഇതൊന്നും നേരത്തെയറിയാതെ ഈ നാശം പിടിച്ച സമൂഹത്തെ സഹായിക്കാൻ മനസ്സ് തോന്നിയതിന്

അവനു നിയന്ത്രിക്കാനാകാത്ത പക നിറഞ്ഞു മനസ്സിൽ

“ഒന്നും നേരത്തെയറിഞ്ഞില്ല ,, അറിഞ്ഞിരുന്നെകിൽ ഇതൊന്നും ചെയ്യില്ലായിരുന്നു ,,എല്ലാരെയും ചാകാൻ വിട്ടേനെ ,,മാരണം പിടിക്കാ൯ ഈ നാശങ്ങളെയൊക്കെ സഹായിച്ചു ,,,തന്‍റെ എല്ലാ സമ്പത്തും ഇവർക്കായി ചിലവഴിച്ചു ,,,അർഹതയില്ലാത്തവർക്കു താൻ അഭയം നൽകി ,,,”

അവനിരുന്നിട്ടു ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല

 

“ഈ വർഗ്ഗം ,, എന്നും അടിമത്തത്തിൽ കഴിയേണ്ടവർ തന്നെയായിരുന്നു ,, അവരെ താൻ ഉയർത്തി കൊണ്ട് വന്നു ,,തനിക്ക് പിഴവ് സംഭവിച്ചു ,,, ”

 

അവനെന്തു ചെയ്യണമെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല

അവനാകെ ഭ്രാന്ത് പിടിച്ചവനെ പോലെ

മുറിക്കുള്ളിലേക്ക് കടന്നു

 

മുത്തശ്ശിയുടെ ചേല കയ്യിലെടുത്തു

“തെറ്റ് പറ്റി പോയി ,,മുത്തശ്ശി ,,,എനിക്ക് തെറ്റ് പറ്റിപ്പോയി ,,ഈ വർഗ്ഗത്തെ ,,എന്‍റെ മുത്തശ്ശിയെ ഒരു ദയവുമില്ലാതെ തള്ളിക്കളഞ്ഞ ഈ വർഗ്ഗത്തെ ഞാൻ അറിയാതെ സഹായിച്ചു പോയി മുത്തശ്ശി ,,,”

അവനൊരുപാട് മാപ്പു പറഞ്ഞു

 

അവൻ അമ്മയുടെ ഫോട്ടോ കൈയിലെടുത്തു

“അമ്മെ ,, ഈ നാശം പിടിച്ചവർ കാരണമാ ,,എന്‍റെ ‘അമ്മയെയും കൊണ്ട് മുത്തശ്ശി നാട് ചുറ്റേണ്ടി വന്നത് ,, എരണം കെട്ട ഈ വർഗ്ഗത്തിന് വേണ്ടി ഞാൻ എന്തൊക്കെ ചെയ്തു ,,,ഞാൻ വഞ്ചിക്കപ്പെട്ടു അമ്മെ ,,,”

 

അവൻ ആകെ ഭ്രാന്ത് മൂത്ത്

അമ്മയുടെ ഫോട്ടോയും മുത്തശ്ശിയുടെ ചേലയും നാഗമണിയും എടുത്തു

അവന്‍റെയുള്ളിൽ പകയുടെ തീക്കനൽ ആളികത്തുകയായിരുന്നു

 

അന്നേരമവനിലുണ്ടായത് ഒരു തോന്നൽ മാത്രമായിരുന്നു

ശിവശൈലത്തെ ഒരാളെയും വെറുതെ വിടരുത്

വൈദ്യർ മുത്തശ്ശനെ ഒഴിച്ച് ബാക്കി ഒരെണ്ണത്തിനെയും ജീവനോട് കൂടെ ചുട്ടെരിക്കണം

കാരണം ഈ സമൂഹം , അരനൂറ്റാണ്ടുകൾക്ക് മുൻപ് തന്‍റെ മുത്തശിയെ കരയിപ്പിച്ചവരാണ്

അവരുടെ തലമുറകൾ ആണ് ഇപ്പോൾ പലരും

ആ തലമുറ പോലും ഈ ശങ്കരന്‍റെ കോപത്തിൽ വെന്തു വെണ്ണീറാകണ൦ ,,ഇല്ലെങ്കിൽ താൻ അവർക്കു കൊടുത്ത സഹായങ്ങൾ കൊണ്ട് അവർ ഉയരും ,,അത് പാടില്ല ,, രുദ്രതേജനെ അവർ കാത്തിരുന്നത് അടിമത്വത്തിൽ നിന്നുമുള്ള മോചനത്തിന് വേണ്ടിയായിരുന്നു ,,അതെ താൻ തന്നെ രുദ്രതേജൻ ,,

പക്ഷെ ആ മോചനം എന്നത് ,, അവരുടെ മരണം ആണെന്ന് മാത്രം തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല ,,അവരുടെ മരണത്തിലൂടെ അവരെ അടിമത്തത്തിൽ നിന്നുമുള്ള മോചനമായിരുന്നിരിക്കണം അഘോരി മനസ്സിൽ കരുതിയിരുന്നത് ,,താനത് അറിയാതെ ,അവർക്കു നല്ലൊരു ജീവിതവും ജീവിതമാർഗ്ഗവും ഉണ്ടാക്കി കൊടുത്തു ,,,,,;”

 

അവൻ മുത്തശ്ശിയുടെ ചേല കയ്യിലെടുത്തു

 

“മുത്തശ്ശി ,,,, ഇന്ന് ഈ ഗ്രാമത്തിൽ വൈദ്യർ മുത്തശ്ശനും ഈശമ്മാമ്മയും ഒഴികെ  ആരും ജീവനോട് കൂടെ കാണില്ല ,, ഇവിടത്തെ സകലരെയും ,,ഞാൻ വെണ്ണീറാക്കും ,, ആ ചാരം കൊണ്ട് ഞാൻ മുത്തശ്ശിക്ക് ശാ൦ഭവി നദിയിൽ ബലിതർപ്പണം നടത്തും ,,,, ”

 

അവൻ കോപത്തോടെ മൺവീട്ടിൽ നിന്നുമിറങ്ങി

സുഖമായി സന്തോഷമായി വെളിച്ചത്തിൽ ജീവിക്കുന്ന ശിവശൈലത്തെ നോക്കി അവൻ നടന്നു

 

ഒടുവിൽ ആ കവാടത്തിനരികിലെത്തി

അവിടെ നിന്ന് കൊണ്ട് അവൻ മെല്ലെ പറഞ്ഞു

 

“ഇന്ന് ,,,ഇന്ന് ,,, ഈ ചണ്ഡാലന്‍റെ സംഹാരമാണ് ,, നിങ്ങളിലൊരുത്തരും ജീവനോടെ കാണില്ല

നിങ്ങൾക്ക് ഞാൻ വിധിക്കുന്ന ശിക്ഷ മരണമാണ് ,,

എന്‍റെ കോപാഗ്നിയിൽ നിങ്ങളെ ഞാൻ ചാരമാക്കി മാറ്റും

എന്‍റെ വൈദ്യർ മുത്തശ്ശൻ ,,,അദ്ദേഹമെന്‍റെ മുത്തശ്ശിയുടെ ഒരേയൊരു കൂടപ്പിറപ്പാണ് ,, അദ്ദേഹവും എന്‍റെ മുത്തശ്ശിക്ക് ആരും കാണാതെ അന്നം കൊടുത്ത ഈശമ്മാമ്മയും മാത്രം മതി ഈ ശിവശൈലത്ത് ,,  ,,, ,, ഇത് നിങ്ങള്‍ കാത്തിരുന്ന രുദ്രതേജന്‍റെ തീരുമാനമാണ് ,,അതിനൊരു മാറ്റാവുമില്ല ,, നിങ്ങളുടെ ഈ സന്തോഷം ,, ഏതാനും ചില മണിക്കൂറുകള്‍ മാത്രം ,, തയ്യാറായിക്കോ ഈ രുദ്രതേജന്‍റെ സംഹാരാഗ്നിയില്‍ എരിഞ്ഞടങ്ങാന്‍  ”

അവൻ കോപത്തോടെ അവിടെ നിന്നും നടന്നകന്നു

ജീപ്പിൽ കയറി, അതിവേഗത്തിൽ ജീപ്പുമെടുത്തു പോയി

 

<<<<<O>>>>>>

അഘോരി പറഞ്ഞത് രുദ്രതേജൻ എന്ന വിമോചകന്‍  ശിവശൈലത്തെ ഗ്രാമീണരെ

അടിമത്തത്തിൽ നിന്നും മോചിപ്പിക്കുമെന്നു മാത്രമാണ്,

അതിനു മരണം എന്നൊരു മാർഗ്ഗം കൂടെയുണ്ട്

എന്ന സത്യം

ആദിശങ്കരൻ തിരിച്ചറിഞ്ഞിരിക്കുന്നു.

ഒരുപക്ഷെ അവനിലെ രുദ്രതേജ സ്വരുപത്തിന്‍റെ നിയോഗങ്ങളിൽ

ഒന്ന് കൂടി

ഒരു കൂട്ടക്കുരുതി

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,303 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.