അപരാജിതൻ 23[Harshan] 13395

Views : 837107

 

പിറ്റേന്ന്

 

രാവിലെ ക്ഷീര സംഘത്തിൽ പാലും കൊണ്ട് കൊടുത്ത് തിരികെ  വന്നതിനു ശേഷം ശങ്കരനെയും ശംഭുവിനെയും കൂട്ടി ആദി നാട് കാണുവാനായി പോയി.

അവർ ആദ്യം പോയത് ആദിയ്ക്ക് കേട്ടറിവുള്ള ഹിരണ്യകേശി നദിയുടെ കിഴക്ക്  ഭാഗത്തുള്ള ഹിരണ്യമുക്ത പ്രദേശത്തായിരുന്നു. അവിടെയാണ് ലക്ഷ്മി ദേവിയുടെ ഹിരണ്യമുക്താ ക്ഷേത്രമുള്ളത്,

ലക്ഷ്മി ദേവി നദിയായി ഒഴുകുന്ന ഹിരണ്യകേശി നദികരയിലെ കിഴക്കേ കരയിൽ മാത്രമുള്ള പ്രത്യേകതയാണ് സുവർണ്ണ നിറത്തിലെ മുത്തുകളെ ശരീരത്തിൽ ധാരണം ചെയ്യുന്ന മുത്തുച്ചിപ്പികൾ ,

എല്ലാ മാസത്തിലെയും എട്ടാമത്തെ തിഥി വരുന്ന ദിവസം മാത്രം ആ പ്രദേശത്തുള്ള മുത്തുകൾ ശേഖരിക്കുന്ന സമുദായക്കാർ ഹിരണ്യകേശിയുടെ ആഴങ്ങളിൽ ചെന്ന് സുവർണ്ണ മുത്ത് പേറുന്ന മുത്തുച്ചിപ്പികളെ ശേഖരിക്കും , എന്നിട്ടു അതിനെ തുറന്നു അതിൽ നിന്നും സുവർണ്ണനിറത്തിലുള്ള മുത്തുകൾ ശേഖരിക്കും, അത് ചന്ദ്രവല്ലിയിലെ കല്ല് കച്ചവടക്കാർക്ക് കൊണ്ട് വന്നു വിൽക്കും

 

ആദിയും കുട്ടികളും അവിടെ ചെന്നു

അന്നേരം അവിടെ മുത്തുചിപ്പികള് ശേഖരിക്കുന്ന സമയമായിരുന്നു

അവരവിടെ ചെന്ന് മുത്തുച്ചിപ്പികളെ പൊളിക്കുന്നതും അതിൽ നിന്നും വിശിഷ്‌ഠമായ സുവർണ്ണ മുത്തുകൾ ശേഖരിക്കുന്നതും കണ്ടു

ആദി അവരോടു മുത്തിന്‍റെ വില ചോദിച്ചു

അവർ ഒരു മുത്തിന് ഇരുന്നൂറു രൂപ വില പറഞ്ഞു

കുറച്ചു പേശിയപ്പോൾ നൂറിന് കൊടുക്കാമെന്നു പറഞ്ഞു

ആ മുത്തുകൾ മാർക്കറ്റിൽ കിട്ടുന്നത് പോലും ഒരു മുത്തിന് ആയിരത്തിന് മേലെ വരും

ആദി മൊത്തം മുപ്പതു മുത്തുകൾ വാങ്ങി

ഭദ്രമ്മയ്ക്കും ഹരിതയ്ക്കും റോയിയുടെ ഭാര്യ നേഹയ്ക്കും വേണ്ടി.

 

അവിടെ നിന്നും പോയത് വൈശാലിയിൽ നിന്നും കുറച്ചു മാറിയുള്ള  സുഗന്ധദ്രവ്യങ്ങൾ നിർമ്മിക്കുന്ന സമുദായക്കാർ താമസിക്കുന്നപ്രദേശത്തായിരുന്നു

അവിടെ പൗരാണികമായ രീതിയിലുള്ള തൈലംവാറ്റുസജ്ജീകരണങ്ങൾ ആയിരുന്നു അവിടെ

അവിടെ ഉല്പാദിപ്പിക്കുന്ന സുഗന്ധതൈലങ്ങൾക്കു മാർക്കറ്റിൽ ഏറെ ഡിമാൻഡ് ഉള്ളവയാണ്

 

ചുടുകട്ടകൾ കൊണ്ടുണ്ടാക്കിയ അടിത്തറയിൽ മുകളിലായി കളിമണ്ണ് കൊണ്ടുണ്ടാക്കിയ കുംഭങ്ങളിൽ തൈലം വാറ്റേണ്ട പൂക്കളുടെ ഇതളുകളോ ചന്ദനചീളുകളോ വെള്ളത്തോടൊപ്പം ഇട്ടു താഴെ പ്ലാവിൻ വിറക് കൊണ്ട് കത്തിച്ചു കുംഭത്തിൽ നിന്നുമുയരുന്ന നീരാവി കുംഭത്തിനുമുകളിലൂടെ പിടിപ്പിച്ച ചെമ്പു കുഴലിലൂടെ വിട്ടു ചെമ്പു കുഴൽ വെള്ളത്തിൽ മുക്കി വെച്ച് തണുപ്പിച്ചു വെള്ളവും തൈലവും വേർതിരിച്ചു മാറ്റി സ്ഫടികഭരണികളിൽ  തൈലം  ശേഖരിച്ചു വെക്കും

 

അതെല്ലാം സമയമെടുത്തു  കണ്ടു മനസിലാക്കി , കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി കൊടുത്ത കാര്യക്കാരന് ഒരു തുക സമ്മാനമായും കൂടാതെ വില കൊടുത്ത്   കുറച്ചു നല്ല സുഗന്ധദ്രവ്യങ്ങളും വാങ്ങി അവർ അവിടെ നിന്നും യാത്ര തിരിച്ചു.

 

അവിടെ നിന്നും പോകും കുട്ടികൾ പറഞ്ഞയിടത്തു ആദി ജീപ്പ് നിർത്തി

അവിടെ നിന്നും എല്ലാവരും കൂടെ ഒരു ചെറിയ കുന്നിനു മുകളിലേക്ക് കയറി

“പിള്ളേരെ ,,,നല്ലൊരു വാസന വരുന്നുണ്ടല്ലോ ” ആദി ചോദിച്ചു

“ശൂ ,,,,,,,,,,,,,” മിണ്ടല്ലേ അപ്പുവേട്ടാ ..ഒരൂട്ടം കാണിച്ചു തരാം ” എന്ന് പറഞ്ഞു കൊണ്ട് അവനെയും വിളിച്ചു ഒരു ചോലയുള്ള പ്രദേശത്തേക്ക് നടന്നു

നടക്കുന്തോറും മനസിനെ വശീകരിക്കുന്ന അത്രയു൦ നവ്യമായ സുഗന്ധമാണ് അനുഭവപ്പെട്ടിരുന്നത്

“ഇതെന്താ ഈ വാസന ?” ആദി ചോദിച്ചു

അവർ മണ്ണിൽ പൂവിട്ടു നിൽക്കുന്ന ചുവന്ന നിറത്തിലുള്ള പൂക്കൾ കാണിച്ചു കൊടുത്തു.

“ഈ പൂവിന്റെയാ അപ്പുവേട്ടാ ”

അവനാകെ അത്ഭുതം കൊണ്ടാ പൂക്കൾ നോക്കി

ഇലയൊന്നുമില്ലതേ  മണ്ണിൽ പറ്റി പിടിച്ചിരിക്കുന്ന പൂക്കൾ

“ഇതെന്തു പൂവാ?” ആദി ചോദിച്ചു

“ഇന്ദ്രഗുപ്തം ,,,ഇത് ഈ നാട്ടിലു മാത്രേ ഉള്ളു അപ്പുവേട്ടാ ,,ഇത് ശരിക്കും പൂവല്ല ,, ഒരു കൂൺ ആണ് , ഈ കൂൺ മുളപൊട്ടിയാൽ ഇവിടെയുള്ള വണ്ടുകൾ വന്നു അതിലെ നീര് കുടിക്കും , അപ്പോളാ ഇതിൽ നിന്നും ഇത്രയും നല്ല വാസനയുണ്ടാകുന്നത് ,,,”

“എന്ന പിന്നെ ഈ പൂവിന്‍റെ വിത്ത് കിട്ടുമോ ,,” ആദി ചോദിച്ചു

“കൊണ്ടോയിട്ടും കാര്യമില്ല അപ്പുവേട്ടാ ,,ഈ വണ്ട് ഇവിടെ മാത്രേ ജീവിക്കൂ ,,ഈ വണ്ടില്ലാതെ വാസനയുണ്ടാകില്ല ” ശങ്കരൻ പറഞ്ഞു കൊടുത്തു

അവൻ ആ പൂവിനു സമീപം ഇരുന്നു കൊണ്ട് ഒന്നുകൂടെ വാസനിച്ചു.

മുൻപ് വൈശാലിയിൽ നിന്നും ദേവർമ്മഠത്തെ ആളുകൾ പാലിയത്ത് വന്നപ്പോൾ ഈ പൂവിന്‍റെ തൈലം കൊണ്ട് കൊടുത്തിരുന്നു , അന്ന് ,,പാർവതി ഇത് കൈയ്യിൽ പുരട്ടി നടന്നപ്പോൾ കിട്ടിയ അതെ സുഗന്ധം തന്നെ , അവനോർത്തു

അവനൊരു പൂവ് പറിച്ചെടുത്തു

എന്നിട്ടു അവരെല്ലാവരും കൂടെ അവിടെ നിന്നും തിരിച്ചു

അപ്പോഴേക്കും ഉച്ചയായിരുന്നു

അവര്‍ വൈശാലിയിലെത്തി

ആദി , ഒരു ഹോട്ടലില്‍ നിന്നും മൂന്നു ഊണ് പാര്‍സല്‍ വാങ്ങി

അവര്‍ അതും കൊണ്ട് ഒരു അരുവിയുടെ സമീപമിരുന്ന് കഴിച്ചു

കുറച്ചു നേരം വിശ്രമിച്ചു കഴിഞ്ഞപ്പോൾ

“പിള്ളേരെ ,,,ഇവിടെ ഈ ശ്രീവത്സഭൂമി എന്ന് കേട്ടിട്ടുണ്ട് , അതുകൂടി ഒന്ന് കാണണമെന്നുണ്ട് ”

“അപ്പുവേട്ടാ ,,അത് വൈശാലിയുടെ  വടക്കു ഭാഗത്താ,, അങ്ങോട്ടേക്ക് അധികം ആൾതാമസമൊന്നുമില്ല   , ” ശങ്കരൻ പറഞ്ഞു

“അതിനിപ്പോ എന്താ ,, നമുക്ക് വേഗം പോയി വരാംന്നെ ,,”

അങ്ങനെ അവർ ജീപ്പിൽ കയറി ശ്രീവത്സഭൂമി നിലകൊള്ളുന്ന പ്രദേശത്തു എത്തി

ശരിക്കും വിജനമായ ഒരു പ്രദേശം

അവിടെ ഒരു ക്ഷേത്രഗോപുര൦ കാണുന്നുണ്ടായിരുന്നു

“അതേത് അമ്പലമാ ശങ്കരാ ?” ആദി ചോദിച്ചു

“അപ്പുവേട്ടാ ,,അവിടെ പ്രതിഷ്ടയൊന്നുമില്ല ,, ആ ക്ഷേത്രഭൂമിയ്ക്ക് വേണ്ടിയാണ് പ്രജാപതിതമ്പുരാൻമാരും കലിശ തമ്പുരാൻമാരും മത്സരം നടത്തുന്നത് ,,അവിടെ ജയിച്ചാൽ മാത്രേ കൊട്ടാരത്തിലിപ്പോ സൂക്ഷിച്ചിരിക്കുന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിക്കാൻ സാധിക്കൂ ,,എന്നാ കേട്ടിരിക്കുന്നെ ”

“ഓഹോ ,,,, എന്ന് പറഞ്ഞു കൊണ്ട് ആ ക്ഷേത്രം നോക്കി നിന്നു

ഇന്ദുകുഞ്ഞും മാലിനികൊച്ചമ്മയും ചില കാര്യങ്ങളൊക്കെ പറഞ്ഞുതന്നത് ഓർമ്മയുണ്ട്

ആദ്യം യുദ്ധം നടന്നതും പിന്നെ ഉടമ്പടിയുണ്ടാക്കി യുദ്ധം പോലെ മത്സരങ്ങൾ നടത്തികൊണ്ടിരിക്കുന്നതുമെല്ലാം

 

നമുക്കൊന്ന് അവിടെ വരെ പോയാലോ ” ആദി ചോദിച്ചു

“അയ്യോ ,,ഞങ്ങളില്ല അപ്പുവേട്ടാ ,,ഞങ്ങൾക്ക് അമ്പലത്തിലൊന്നും കയറാൻ പാടില്ല ” ശംഭു പറഞ്ഞു

“ശരി ,,എന്നാൽ ഞാൻ ഒന്ന് പോയി കണ്ടു വരാം ” എന്ന് പറഞ്ഞു കൊണ്ട് ആദി ശ്രീവത്സഭൂമിയിലേക്ക് നടന്നു

തന്‍റെ ഷൂസ് അഴിച്ചു വെച്ച് കൊണ്ട് പടി തൊട്ടു തൊഴുത് വലതു കാൽ വെച്ച് മതില്കെട്ടിനകത്തേക്ക് പ്രവേശിച്ചു

മുഖത്ത് വന്നൊരു ഇളം കാറ്റ് തലോടി

“ഓം ,,,നമോ നാരായണായ ,,,,,,,,,,’ എന്ന മന്ത്രധ്വനികൾ കാതിലലയടിക്കുന്ന പോലെയൊരു പ്രതീതി

അവൻ കണ്ണുകളടച്ചു അല്പം നേരം നിന്നു അതും ശ്രവിച്ചു കൊണ്ട്

പെട്ടെന്ന്

ഒരു ചിറകടി ശബ്‌ദം കേട്ട് അവൻ മുകളിലേക്ക് നോക്കി

അവനു ചുറ്റുമായി വട്ടത്തിൽ പാറുന്ന ഒരു കൃഷ്ണ പരുന്ത്

കുറച്ചു നേരം ചിറകടിച്ചു പറന്നതിനു ശേഷം ക്ഷേത്രഗോപുരത്തിന് മുകളിൽ ചെന്നിരുന്നു

അവൻ അല്പം നേരം ആ കൃഷ്ണപരുന്തിനെ നോക്കിയിരുന്നു

അത് കഴിഞ്ഞു നടന്നു കൊണ്ട് മണ്ഡപവും കഴിഞ്ഞു പ്രധാനക്ഷേത്രത്തിനു മുന്നിലെത്തി

പ്രതിഷ്ഠയില്ലാത്ത ക്ഷേത്രം

അവൻ ചുറ്റുപാടും നോക്കി

നൂറ്റാണ്ടുകളുടെ പഴക്കം കണ്ടറിയുവാൻ സാധിച്ചു

എന്തൊക്കെയോ ചരിത്രങ്ങളുറങ്ങുന്ന ക്ഷേത്രമാണെന്നു അവന്‍റെ മനസ് അവനോടു പറഞ്ഞു

അവൻ ആ ക്ഷേത്രത്തെ ചുറ്റി നടന്നു കണ്ടു

ക്ഷേത്രത്തിനു വലതു വശത്തെ തുറന്ന പടിക്കെട്ടിനകത്തൂടെ പുറത്തേക്ക് നടന്നപ്പോൾ വലതു വശത്തായി ഒരു തുറസായ മൈതാനഭൂമിയാണ് കാണാൻ കഴിഞ്ഞത്

അവനല്പം നേരം കണ്ണുകൾ അടച്ചപ്പോൾ  കാതിൽ അന്നേരം ആനയുടെ ചിന്നം വിളികളും ആയുധങ്ങൾ പ്രയോഗിക്കുന്ന ശബ്ദവുമെല്ലാം കേൾക്കാൻ സാധിച്ചു കൊണ്ടിരുന്നു

അവൻ പെട്ടെന്ന് കണ്ണുകൾ തുറന്നു

അവനെ അത്ഭുതപെടുത്തുന്ന കാഴ്‌ചയാണ്‌ കാണുവാൻ സാധിച്ചത്

ഒരു മായകാഴ്ച

Recent Stories

The Author

3,303 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ 🙏🙏🙏🙏
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ 🥰🥰🥰🥰🥰💞💞💞💞💞💞

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ😅.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌🏻😊

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… 😁😁

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു 😊

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. 🤔

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. 😒😒😒😒
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo🙂

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil 😋

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ 😁

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു 🙏😅)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️😁😁😁

      Nothing more nothing less 😀🔥

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      😁

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… 😍😍😍🔥🔥🔥🔥

    ഡാൻസ് കളി 💃💃💃💃💃💃💃💃

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…🤦🤦🤦🤦

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു 🤔🤔

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും 😂😂
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ 🤕🤒 അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com