അപരാജിതൻ 23[Harshan] 13393

“”എന്നാ മച്ചാ ഇത് ,,,നീങ്കെ ഇരുക്കയില്ലെയാ എന്‍ കൂടെ അന്ത തലൈവര്‍ മാതിരി, അതുക്ക് മീതി എനക്ക് എന്ന തെവൈ ,,,,,,,” ആദി ഒരു ചിരിയോടെ പെരുമാളിനോട് പറഞ്ഞു

 

അതുകേട്ടപ്പോ പെരുമാളിനു ഒരുപാടങ്ങു സന്തോഷമായി

 

ആദി വല്യച്ഛന്‍റെ അസ്ഥിതറയിൽ പോയിട്ട് വരാമെന്നു പറഞ്ഞു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു നടന്നു

അവൻ നടക്കുന്നത് കണ്ടു പിന്നാലെ സങ്കടത്തോടെ വൈഗയും പോയി

അവൻ വിശാലമായ പറമ്പിലൂടെ നടന്നു കൊണ്ടിരിക്കെ

 

“മാമ ,,മാമ ,,,മാമ …മാമ ” എന്ന് വിളിച്ചു കൊണ്ട് പുറകെ വൈഗ ഓടിവന്നു

അവൻ തിരിഞ്ഞു നോക്കി

അവളാകെ ദുഖത്തിലായിരുന്നു

അവൾ ഒന്നും പറയാതെ അവനെ കെട്ടിപിടിച്ചു നെഞ്ചിൽ മുഖം ചേർത്ത് കരഞ്ഞു കൊണ്ടിരുന്നു

“അയ്യേ ,,ഇതെന്തിനാപ്പൊ കരയുന്നെ വൈഗൂ ,,,”

“നീങ്ക റൊമ്പ പാവോം ,, എനക്ക് തെരിയുമേ ,,, അങ്കെ നിറയാ കഷ്ടപ്പെട്ടാരെ ,,,’

“ഓ ,,അതാണോ ,,, അതൊക്കെ കഴിഞ്ഞില്ലേ ,,,വാ ,,നമുക് നിന്‍റെ താത്തായെ കണ്ടു വരാം ,,,”

അവൻ അവളുടെ കൈ പിടിച്ചു നടന്നു

വല്യച്ഛന്‍റെ അസ്ഥിതറയിൽ  പോയി കണ്ണുകളടച്ചു നിന്നു

അത് കഴിഞ്ഞ് അച്ഛൻ നട്ട പാരിജാതമരത്തിനു സമീപവും പോയി നിന്നു

എന്നിട്ടു അവളെയും കൂട്ടി അവിടെ നിന്നും തിരിച്ചു

വൈഗ അവന്‍റെ കൈ പിടിച്ചു കൊണ്ട് അനുസരണയുള്ള കുട്ടിയെ പോലെ നടന്നു

പെട്ടെന്ന് അവൾ മാമാ ,,,എന്ന് വിളിച്ചു കൊണ്ട് കരഞ്ഞു

അവൻ നോക്കിയപ്പോൾ കാലിൽ ഒരു മുള്ളു കയറിയിരിക്കുന്നു

അവൻ വേഗം കാലിൽ നിന്നും മുള്ളെടുത്ത് മാറ്റി

“ചെരുപ്പിടാതെ നടന്നിട്ടല്ലെ ,,,വാ ,,,,,”

“ഇല്ല ,,മാമാ ,,നടക്ക മുടിയാത് മാമാ ,,,വലി താങ്കവില്ലയെ ” എന്ന് പറഞ്ഞു ചിണുങ്ങാൻ തുടങ്ങി

വേറെ ഒരു നിവൃത്തിയുമില്ലാത്തതിനാൽ അവൻ വേഗം അവളെ പൊക്കിയെടുത്തു നടക്കാൻ തുടങ്ങി

അവൻ അവന്‍റെ  തോളിനീരുവശവും മുറുകെ പിടിച്ചു കൊണ്ട് എടുത്തുകൊണ്ടു നടക്കുന്നതിന്‍റെ സുഖം ആസ്വദിച്ചു കൊണ്ട് അവന്‍റെ മുടിയിൽ മെല്ലെ തലോടി കൊണ്ടിരുന്നു

“മാമോയി ,,,”

‘എന്താ കുഞ്ഞേ ,,,,”

“വെയ്റ്റ് ഇരുക്കാ ,,,,,”

“പിന്നെ ,,, ഇപ്പോ പണ്ടത്തേക്കാളൂം കൂടിയിട്ടുണ്ടല്ലോ ,,”

“നാനിപ്പോ നല്ല മാതിരിയാ സാപ്പിടരത് ”

“അതെന്തിനാ ഇപ്പോ നല്ല മാതിരി സാപ്പിടുന്നത്??? ”

“കൊഞ്ചം കൂടെ വെയ്റ്റ് തേവയില്ലെയാ ??,,,”

“അതെന്തിനാ ഇനി ഭാരം കൂട്ടുന്നെ ,,, ”

“ചി ,,,പോ മാമാ ,,,,ഒന്നും തെരിയാത മാതിരി ”

“ആവോ ,,, നിനക്ക് വട്ടാ ….”

“ആമാ ,,എനക്ക് ഉങ്കൾ മേലെ പൈത്യം താൻ മാമാ ,,”

“അത് ചട്ടകം പഴുപ്പിച്ചു ചന്തിക്ക് വെക്കാത്തതിന്‍റെയാ ,,അവിടെ നൈസ് ആയി പൊള്ളിച്ചാ എന്‍റെ വൈഗൂന്‍റെ എല്ലാ പൈത്യവും മാറിക്കിട്ടും ”

“അയ്യോ ,,അപ്പൊ നാൻ എപ്പടി ഒക്കാരുവേൻ ?”

“നീ ഒക്കാരണ്ട ,,,നീയേ ഓടി നടന്നാൽ മതി ,,,,,,”

“ഇന്ത മാമൻ ,,എനക്ക് ഹീറോ ,,,” അവളവന്‍റെ ഇരു കവിളിലും മെല്ലെ പിടിച്ചു കൊണ്ട് കൊഞ്ചി പറഞ്ഞു

“ആ ,,ഞാൻ ഹീറോയാ ,,”

“നാൻ ഇന്ത ഹീറോവ്ക്ക് ഹീറോയി൯ ,,,,” അവൾ പുഞ്ചിരിയോടെ പറഞ്ഞു

അവനൊന്നും മിണ്ടിയില്ല

എന്തെങ്കിലും പറഞ്ഞു വിഷമിപ്പിക്കാനും വയ്യല്ലോ ,,,

 

അവൻ അവളെയും കൊണ്ട് ഇല്ലത്തിന്‍റെ തിണ്ണയിൽ കൊണ്ടിരുത്തി

 

അത് കണ്ടു യമുന ,

“മണിയേട്ട ,,അത് കണ്ടോ ,,അങ്ങനെ വേണം സ്നേഹമുള്ളവര് ,,എന്നെ അതുപോലെ ഒന്നെടുത്ത് കൊണ്ട് നടന്നൂടെ ”

നരൻ യമുനയെ ഒരു നോട്ടം നോക്കി

‘എടാ ,,,ചെറുക്കാ ,,,നീ എന്‍റെ കുടു൦ബസമാധാനം കളയാൻ ആണോ കുഞ്ഞിയെ ഇങ്ങനെ എടുത്തു കൊണ്ട് നടക്കുന്നത് ?” നരൻ ചോദിച്ചു

‘എന്‍റെ മണിയേട്ട ,,ഇത് മുള്ളു കൊണ്ടിട്ടു വൈഗൂന് നടക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞിട്ടാ ,,,ഹോ ,,,എന്‍റെ ഏട്ടത്തി ,,മണിയേട്ടന്‍റെ ആ പിടലിക്ക്  തന്നെ കയറി ഇരിക്ക് ,, അങ്ങെടുത്തോണ്ട് നടക്ക് മണിയേട്ടാ ,,”

“നീയൊന്നു പോയെടാ,,,, എന്നിട്ടു വേണമെന്‍റെ പിടലിയുളുക്കാൻ ”

അപ്പോളേക്കും നളിനി എല്ലാവർക്കുമുള്ള ചായ കൊണ്ട് വന്നു

വല്യമ്മയും അങ്ങോട്ടേക്ക് വന്നു

 

“വല്യമ്മേ ,,എനിക്കൊരു സഹായം വേണമായിരുന്നു ‘

അല്പം ചളിപ്പോടെ അവൻ ചോദിച്ചു

“എന്താ അപ്പു ,,,,,?”

അവർ കാര്യം തിരക്കി

അവൻ വൈദ്യതിയുടെ കാര്യമൊക്കെ പറഞ്ഞു

അതിനു വരുന്ന തുകയും , കൈയിലുള്ള തുകയും എല്ലാം ,,,

 

“നിനക്കു വേറെയൊരു പണിയുമില്ലേ അപ്പു ,,ഇത്രയും കാശൊക്കെ മുടക്കി എന്ത് കാര്യത്തിനാ ,,” നരൻ അല്പം

എതിർപ്പു പറഞ്ഞു

“മണിയേട്ടാ ,, കുറെ കൊല്ലം ഞാനും കിടന്നിരുന്നു വെളിച്ചമില്ലാതെ ,,പാമ്പിനെയും പഴുതാരയെയും തേളിനെയും പേടിച്ചു കൊണ്ട് ,, അന്നത്തെ എന്നെ തന്നെയാ , ഞാൻ അവിടെ ഓരോ വീട്ടിലും കാണുന്നത് ,, ”

“എടാ ,,ഞാൻ വഴക്കായി പറഞ്ഞതല്ല അപ്പൂ ,,,,നിന്‍റെ കൈവശമുള്ള എല്ലാം എടുത്തുകൊണ്ട് അവിടത്തേക്കായി ചിലവഴിച്ചാലോ ,,,,അതാ ഞാൻ ചോദ്യം ചെയ്യുന്നത് ”

“അവിടെ നിന്നോ ഒരു ഭാഗ്യത്തിന് ഒരു പരസ്യത്തിൽ അഭിനയിക്കാൻ അവസരം കിട്ടി , അതിന്‍റെ പ്രതിഫലമായി കുറെ കാശും ,,അതിൽ ഒരു വണ്ടി ഞാൻ വാങ്ങി ,, പിന്നെ കുറച്ചു ശമ്പളവും ഒകെ കൂട്ടി ഇത്രയും തുക എന്‍റെ കൈയിലുണ്ട് ,, പക്ഷെ അതുകൊണ്ടു മാത്രം തികയില്ല ,, എനിക്ക് വേറെ ഒരിടത്തും ചോദിക്കാനില്ല ,,അതുകൊണ്ടാണ് ചോദിച്ചത് ,, സാധുക്കളാ,,, അവരുടെ ജീവിതത്തിൽ പ്രകാശം കിട്ടുമ്പോ എനിക്കും ഒരുപാട് സന്തോഷമാ ,,, ”

 

“മാമാ ,,നീങ്കെ കവലപ്പെടാതെ നാനെ അപ്പാക്കിട്ടെ പേസി ഉങ്കളുക്ക് തേവയാന കാശ് റെഡി പണ്ണലാം ” വൈഗ അവനു ആശ്വാസമായി പറഞ്ഞു

അവനവളെയൊന്നു നോക്കി ചിരിച്ചു

 

“യമു ,,,,,,”

പദ്മാവതിയമ്മയുടെ വിളികേട്ട് യമുന മുഖം തിരിച്ചു

“എന്‍റെ ചെക്ക് ബുക്ക് എടുത്തു കൊണ്ട് വാ മോളെ ,,,,”

യമുന അതുകേട്ടു ചിരിച്ചുകൊണ്ട് വേഗം ഉള്ളിലേക്ക് ചെന്നു

 

“അദ്ദേഹത്തിന്‍റെ അതെ സ്വഭാവം , അണുവിട മാറ്റമില്ല ” പദ്മാവതിയമ്മ അപ്പുവിനോട് പറഞ്ഞു

“എന്താ വല്യമ്മേ ”

“ഒന്നുമില്ല അപ്പൂ ,,നിന്‍റെ വല്യച്ഛന്‍റെ ആ സ്വഭാവം നിനക്ക് തന്നെയാ കിട്ടിയിരുന്നത് ,, ആരെങ്കിലും സങ്കടപെടുന്നത് കണ്ടാൽ എങ്ങനെയെങ്കിലും സഹായിച്ചില്ലെങ്കിൽ അദ്ദേഹത്തിന് ആകെ സങ്കടമാ ,,”

“അയ്യോ ,,,എന്‍റെ അച്ഛനും അങ്ങനെ തന്നെയായിരുന്നു വല്യമ്മേ ,,,”

“അത് പിന്നെ അങ്ങനെയല്ലേ വരൂ ,,,,”

യമുന വേഗം ചെക്ക് കൊണ്ട് വന്നു അവർക്കു കൊടുത്തു

“എത്രയാ മോനെ നിനക്ക് വേണ്ടത് ,,, പത്ത് എഴുതട്ടെ ,,,”

“അയ്യോ ,,, അതൊന്നും വേണ്ടാ ,,,ഏഴര എന്റലുണ്ട് ,,, രണ്ടര മതി ,,അത് മാത്രം മതി ,,,”

 

“മോന്‍റെ കൈയിലുള്ള ആ കാശ് കൂടെ പോയാൽ പിന്നെ മോന്റല് എന്തേലും ഉണ്ടാകുമോ ,,,?’

 

“എനിക്കെന്തിനാ വല്യമ്മേ കാശൊക്കെ ,, കുറെ കാശുണ്ടാക്കണമെന്നും കൂട്ടിവെക്കണമെന്നുമൊക്കെയുള്ള ഒരു മോഹവും എനിക്കില്ല ,, എന്തിനാ ഈ ഭൂതം നിധി കാക്കണ പോലെ സൂക്ഷിച്ചിട്ട് ,,, പിന്നെ ,,ഭദ്രമ്മ പറഞ്ഞിട്ടാ അത് പോലും ഫിക്സഡ് ആക്കി ഇട്ടത് ,, നാളെ ഒരു രൂപ ഉണ്ടാക്കാൻ പറ്റാത്തയാവസ്ഥ വന്നാൽ അപ്പോൾ ഉപകരിക്കുമെന്ന് പറഞ്ഞതു കൊണ്ട് ,, അങ്ങനെ പറഞ്ഞപ്പോ എനിക്കും പേടിയായി ,, എനിക്കെന്ന് പറഞെന്തേലും വേണ്ടേ ,,ഈ ആരോഗ്യമൊക്കെ എപ്പോളും ഉണ്ടാകുമോ ??????”

അവനൊന്നു നിര്‍ത്തി

പിന്നെ പുഞ്ചിരിയോടെ പറഞ്ഞു

“പക്ഷേ എനിക്കിപ്പോ  അങ്ങനെയൊരു തോന്നലുമില്ല ,, എന്താന്നുവെച്ചാൽ എനിക്കിപ്പോ ഒരു കുടുംബമുണ്ട് ,,അവിടെ വല്യമ്മയും ഏട്ടനും ഏട്ടത്തിയും പെങ്ങളും അളിയനുമൊക്കെ യുണ്ട് ,, പിന്നെ ഞാൻ എന്തിനാ പേടിക്കുന്നത് ,,”

എല്ലാവരുടെയും മുഖത്ത് ആ വാക്കുകള്‍ കേട്ടു സന്തോഷം നിറഞ്ഞു

“പദ്മാവതി വല്ല്യമ്മ ചെക്കെഴുതി അവന് കൊടുത്തു , അവനതില്‍ നോക്കിയപ്പോള്‍ ആകെ അതിശയമായി

“അയ്യോ വല്യമ്മേ ഇത് അഞ്ചുലക്ഷമുണ്ടല്ലോ ,,,”

“മോനാവശ്യമുള്ളത് എടുത്തിട്ട് ബാക്കി മോൻ കൈയിൽ വെച്ചോ ,, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഉപകരിക്കുമല്ലോ ,, ”

“അത് വേണ്ടായിരുന്നു വല്യമ്മേ ,,,”

“മോനേ പണം കൊണ്ട് എല്ലാമൊന്നും നേടാന്‍ സാധിക്കില്ല , പക്ഷേ പലപ്പോഴും പണം കയ്യിലുള്ളത് ഒരുബലമാണ് ,,എന്‍റെ അപ്പൂനും ആ ഒരു ബലം ഉണ്ടാകണം , അതുകൊണ്ടാണ് ,,”

“ഒരുപാട് താങ്ക്സ് വല്യമ്മേ ,,,”

“എന്‍റെ മോൻ എന്നോട് താങ്ക്സ് പറഞ്ഞാ ഞാൻ നല്ല തല്ലു തല്ലും ,,,”

“അയ്യോ ,,, ,,,,,,തല്ലണ്ടേ ,,” എന്ന് പറഞ്ഞു കൊണ്ടവൻ വേഗം ഓടിച്ചെന്നു അവരെ കെട്ടിപിടിച്ചു ഒരു മുത്തം കൊടുത്തു

 

“സിന്നമച്ചാ ,,,,,,,,” എന്നൊരു അലർച്ച കേട്ട് എല്ലാരും തിരിഞ്ഞു നോക്കി

മീശയും പിരിച്ചു കൊണ്ട് പെരുമാൾ അവിടേക്കു വരുന്നു

Updated: September 22, 2021 — 11:21 pm

3,303 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.