അപരാജിതൻ 23[Harshan] 13393

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,303 Comments

  1. കൈലാസനാഥൻ

    പെരുമ്പറകൾ മുഴങ്ങട്ടെ , ദിഗന്തങ്ങൾ കുലുങ്ങട്ടെ , ശിവശൈലത്തിൻ നാഥൻ ഉണരട്ടെ, രുദ്രതേജൻ തൻ വീരേതിഹാസം പിറക്കട്ടെ .

  2. ബാക്കി പറയാൻ അവർ ജീവനോടെ കാണോ എന്തോ ?

  3. ഇനിയും എത്ര നാള്‍ കാത്തിരിക്കണം

  4. ആ വിളംബരം കേൾക്കാനായി കാത്തിരിക്കുന്നു രുദ്ര തേജ

  5. I’m waiting

  6. Wait for next part…

  7. രശ്മി ശ്രീ കുമാർ

    ??

  8. സംഹാര എന്ന നോവൽ എവിടെയാണ് ലഭിക്കുക…..
    പല കഥ പോജുകളിലും കയറിഇറങ്ങി മടുത്തു
    ആരെങ്കിലും ആ ലിങ്ക് ഒന്ന് അയക്കാമോ

      1. കുട്ടാപ്പി

        Pl എന്തോന്നാ ??

    1. Prethilibhi shivoham author name

  9. അൽ കുട്ടൂസ്

    ഹൊ ഇനി വന്നിട്ട് അന്നുതന്നെ വായിക്കാൻ പറ്റില്ലാലൊ ഹർഷേട്ടാ
    എല്ലാരൂടെ ഞങ്ങടെ എക്സാം നടത്താൻ നിക്കുവാ
    എന്ത് പറയാനാ കലികാലം

    ഇനി എക്സാം ഒക്കെ കഴിഞ്ഞിട്ട് ഫ്രീ ആയിട്ടെ വായിക്കാൻ പറ്റു

    അതുവരെയ്ക്കും വിട
    ശുഭ രാത്രി?

    പിന്നെ ഇവിടുത്തെ എല്ലാ മാമൻ മാർക്കും സുഗവാണല്ലൊ ലെ??

    1. Da മോനെ onnum pattilla, ഞങളുടെ ഡിഗ്രീ exams oke peak timile nadathiyathaane.

      1. അൽ കുട്ടൂസ്

        അത് അങ്ങനെ അല്ല സേട്ടാ
        എന്തേലും നാലക്ഷരം അറിഞ്ഞാൽ അല്ലെ എഴ്താൻ പറ്റുള്ളൂ?
        അപ്പൊ ഒന്ന് ആലോചിച്ച് നോക്കിക്കെ

        1. Evide 4,5,6 semester text and notes ellathe aane azhuthiye.ada mwone micro photo stat adukka annitte exam keera ne full pass aakum. online class okke verum moonjiya parupaade aane,exam date anne friend text vaagikka photostat kadayile pooka slip എടുക്കുക. that’s all

  10. 10 divsm koodi enich vaya??

    1. അൽ കുട്ടൂസ്

      നിങ്ങക്ക് ഇത് തന്നെ അണ്ണാ പണി?

      1. Da mona ????

      2. Nee kollam aanoda???

        1. അൽ കുട്ടൂസ്

          അല്ല അണ്ണാ നിങ്ങ കൊല്ലത്ത് ആണൊ നമ്മ കോഴിക്കോട്

    2. Urakkam onnum illedey ??

      1. അൽ കുട്ടൂസ്

        ആഹ് ചോയിക്ക്ന്ന സമയം നോക്കിയ മതി?

  11. ഹർഷേട്ട..കഥ ഇപ്പൊ ഒന്നൂടെ വായിച്ചു തുടങ്ങി..കഴിഞ്ഞ വർഷം ഒക്ടോബറിൽ ഞാൻ അക്‌സിഡന്റ ആയ് 2 മാസം കിടപ്പിൽ.ആയപ്പോ 3-4 ദിവസം മുഴുവൻ ഇരുന്ന് വായിച്ച കഥ ആണ് ഇത്..ഒരു രാത്രി വായിച്ചു വായിച്ചു ഉറങ്ങിയും ഇല്ല…അന്ന് വരെ വന്ന എല്ലാ ഭാഗവും വായിച്ചു അപ്പോൾ…അതിന്ന് ശേഷം വന്നതൊക്കെ വരുന്ന അന്ന് തന്നെയും…പിന്നെ ചില ഭാഗങ്ങൾ ഇടയ്ക്ക് ഇടയ്ക്ക് എടുത്തു വായിക്കും….ഇപ്പൊ വീണ്ടും ആദ്യം മുതൽ തുടങ്ങി…5 എത്തി…ഇപ്പൊ ഒരു സംശയം…നരനെ അപ്പു ആദ്യമായി കാണുന്നത് എപ്പോഴാണ്?? ഒരു call വന്നു എടുക്കുന്നത് വായിച്ചു..അപ്പൊ അവർ നേരത്തെ എങ്ങനെ ആയിരുന്നു പരിജയപ്പെട്ടത് … ഞാൻ വായിച്ചപ്പോൾ വിട്ടു പോയതാന്നേൽ shemikkenam…

    1. ഒരു രാത്രിയിൽ നരനെ ഗുണ്ടകൾ ആക്രമിക്കുമ്പോൾ ആദി അല്ലെ രക്ഷപെടുത്തിയത്

      1. അൽ കുട്ടൂസ്

        ആഹ് അവർക്ക് അന്ന് കണ്ടപ്പൊ തന്നെ ഒരു ആത്മബന്ധവൊക്കെ തോന്നിയ്ര്ന്ന്
        അങ്ങനാണ് പരിജയപ്പെടുന്നെ

  12. ഞാൻ ഇത് രണ്ടാമത് വായിച്ചു തുടങ്ങി….. അപ്പൊ ഈ ലോപമുദ്ര യുടെ ഭാഗം വന്നപ്പോൾ ഭയങ്കര കോണ്ഫ്യൂഷൻ …..ലോപമുദ്ര ശെരിക്കും ആരാണെന്ന് സ്റ്റോറിൽ പറയുന്നുണ്ടോ???

    1. LOPAMUDRA ORU BAVUL GAYIKA MATHRAMALLA
      ATHU MUNOTTU POKUMBOL CONFUSION MAARUM
      THATHKALAM ORU NIYOGAM ULLA PENNANENNU VICHARICHAL MATHI

      1. അൽ കുട്ടൂസ്

        ഹമ്മ മറ്റെ മുറാക്കബാ തീമിൽ ആവാനാണ് സാധ്യത??

    2. Lopamudra Lakshmi ammede rebirth aano

  13. മുട്ട ഇടുന്ന കോഴിക്കെ മൂടിൻെറ ദണ്ഡം അറിയൂ….

    1. നിങ്ങള്‍ poovan അല്ലെ ??

      1. Njanoru loka thathwam paranjathaa

    2. അറക്കളം പീലിച്ചായൻ

      വാസ്‌ലിൻ തേച്ചു നോക്ക്???

      1. എക്സ്പീരിയൻസ് ഉണ്ടെന്ന് തോന്നുന്നു ?

        1. മലദ്വാർ ഗോൾഡ് ആണോ

      2. ഇനി muttakozhiyude കൂടെ വാസ്‌ലിൻ free kodukkanam… jai അറക്കളം

      3. തമാസ് തമാസ് ???? പീലിച്ചായ

    3. Harshappyy.. Waiting.. ?

  14. എന്റെ ഹർഷേട്ട….
    ഇക്കഴിഞ്ഞ 5 മസത്തേക്കാൾ ബുദ്ധിമുട്ടാണ് ഇനിയുള്ള 11 ദിവസം…
    എന്റെ ഭാര്യ ഇന്ന് പറയുവാ…. “എന്റെ ചെക്കന്റെ മിന്നൽ മുരളി sep15 എങ്ങാണ്ട് വരുന്നുണ്ട്” എന്നു….
    എന്റെ മുഖത്തു വിരിഞ്ഞതോ വെറും പുച്ഛം… എങ്ങനെ വരാതിരിക്കും.. അപരാജിതന് വേണ്ടി കണ്ണിൽ ഈർക്കിലും കുത്തി ഇരിക്കുന്ന നമ്മളോടാണ്… ഹേ….ഞാനും വച്ചു കാച്ചി….”വരുന്നുണ്ട് മോളെ നമ്മുടെ ഹർഷൻ ഭായ് ടെ മാസ്റ്റർ പീസ്” 29 ണ് എന്നു…. ആദി ശങ്കരന്റെ മുന്നിൽ ബാക്കി ഒക്കെ ഞാഞ്ഞൂൽ ആണെന്ന്…. ആൾക്കും കഥ അറിയാം…പക്ഷെ…ആദി മാലിനി കൊച്ചമ്മേടെ അടുത്തു അനുഭവിച്ച കഷ്ടതകളൊക്കെ പറഞ്ഞത്‌ കരയുന്ന സീൻ ഇല്ലേ അവിടെ വരെ…. ആനി എനിങ്ക് മനസ്സിലായി…ഇതു എനിങ്ക് പണി ആണെന്ന്…. പിന്നെ കഥ വന്നിട്ടില്ലെന്നാണ് പറഞ്ഞേക്കുന്നെ… കാര്യം എന്താണെന്നല്ലേ..ആൾക് കഥ വായിക്കാൻ ഇഷ്ടമല്ല…കഥ കേൾക്കണം….എന്റെ ഒരു അവസ്ഥയെ…… അബദ്ധത്തിൽ പറഞ്ഞഹും പോയി…ഇപ്പൊ പെട്ടു…

    1. വിനാശകാലേ ഓപ്പോസിറ്റ് ബുദ്ധി.11th part വരെ പറഞ്ഞു കൊടുക്കാമായിരുന്നു കഥ എങ്കിൽ പൊളിച്ചേനെ ??

      1. ആള് കുറച്ചു കേൾക്കുമ്പോഴേ ഉറക്കമാകും.ഞാനന്നേൽ കഥ അങ്ങോട്ടു ഫീൽ ആയിട്ടു പറഞ്ഞത്‌ വരുമ്പോഴേക്കും ആള് ഉറക്കമാണ്…. എനിങ്കനെൽ പിന്നെ വീണ്ടും ആ sequence വായിക്കണം….അങ്ങനെ എത്ര വട്ടം…. ലങ്ങേരു ഒരു സംഭവം തന്നെ അല്ലെ… കണ്ണു കിട്ടാതിരിക്കട്ടെ… ആമീൻ

    2. ചുമ്മാ വായിച്ചു കൊടുക്ക് ???

      എനിക്ക് ഈ കമന്റ് വായിച്ചപ്പോൾ മനുവിനെയും അനുപമയെയും ആണ് ഓർമ്മയിൽ വന്നത്

      1. അനുപമ ഒക്കെ mass… ഇവള് ഉറങ്ങാനുള്ള ഓരോ അടവുമായി വന്നോളും ബാക്കി വന്നില്ലേ… ന്നും പറഞ്ഞത്‌…. നമ്മള് നോക്കുമ്പോ ആപരാജിതൻ അല്ലെ…. നമ്മുടെ ആദി ടെ കഥ അല്ലെ നും പറഞ്ഞ ചെല്ലും… ആള് ഉറക്കം തന്നെ ഉറക്കം.

    3. എന്നോഡോ ബാല…..10 13 കഥ പറഞ്ഞ് പെട്ടിരികുന്ന ഈ ഞാൻ എന്ത് പറയാൻ ആണ്..

    4. Khaane…. Enjoy ????
      Eni bharthuvinte kadhakal kett bharyakk urangaam…. ?? ningalkk urangaatheyum irikkam ?

      1. അല്ലേലും ഉറക്കമില്ല മച്ചാനെ… കഥ പറഞ്ഞു പറഞ്ഞു ഇപ്പൊ കുഞ്ഞിന് വയസ്സു 3 ആയി…

    5. Manikuttide chettayi....

      Enikkum atha patiye paranjupoyi ippol njan vayikkum full kadhayum paranju kelppikkanam wnthalle.. Rnthayalum aadhide nte appunte kadhayalle parayanum paranju kodukkanum ishtanu..

      1. ഹഹഹ… എന്റെ കഥയിൽ ഇപ്പോഴും ബാക്കി വന്നിട്ടില്ല…ഹർഷൻ ഭായ് എന്തു പോക്ക പോയെന്ന ഘടി ഇപ്പൊ ചോദിക്കുന്നെ…. അതും അങ്ങേർക്കു ഇരിക്കട്ടെ…. പാവം ഞാൻ …എന്താല്ലേ…

  15. സ്നേഹം മാത്രം

    ഇത് ഇനി എത്ര പാർട്ട്‌ കൂടെ ഉണ്ടാകും
    ക്ലൈമാക്സ്‌ ആകാൻ കുറെ time ആകുമോ

  16. മെ കോൻ ഹു ചുടലമാമാ ??

    1. നീ അന്ത 22 പാർട്ടിലെ 20 പേജിൽ പോങ്കടാ…

      ഇഷാനികയുടെ ചെകിട് പൊളിയുന്ന ശബ്ദം കേൾക്കാം….

      ഉഫ്‌ ?? ഒരു മനസുഖം ??

    2. വടകരക്കാരൻ

      തും ചണ്ടാലൻ കീ പത്നീ ഹെ ഹൈ ഹാം ഹൊ

  17. മനുകുട്ടൻ

    ഹർഷേട്ടാ
    സംഹരയിൽ പ്രണയം ഉണ്ടാകുമോ

  18. ഡോക്ടറോട് ഒരു മുന്നറിയിപ്പ്..
    29 നു സൈറ്റ് ഹാങ്ങ്‌ ആവാൻ സാധ്യതയുണ്ട്..
    Football world cup ഫൈനലിനു കറന്റ് പോയ അവസ്ഥ ആകരുത്.. ?

  19. കാത്തിരുപ്പിനും ഒരു സുഖമുണ്ടെന്ന് അറിഞ്ഞത് ഇപ്പോഴാണ് ഹർഷാപ്പീ.. 29നു വേണ്ടി കാത്തിരിക്കുന്നു..
    നന്ദി മാത്രമേ ഉള്ളു പകരം തരാൻ.. പിന്നെ നിറഞ്ഞ സ്നേഹവും ❤️❤️❤️❤️

  20. അപ്പോ 31 അപരാജിതന്റെ ക്ലെെമാക്സാണോ ..

  21. അപ്പു…. പാറു…. പ്രണയം അടുത്ത ഭാഗം(അതായത് ഈ പാർട്ട്‌ ക്ലൈമാക്സ്‌ കഴിഞ്ഞ് അടുത്ത സീരിയസ് അതാണ് ഞാൻ ഉദേശിച്ചത്‌ ) ഗംഭീരം ആയി എഴുതും എന്ന് ഹർഷൻ ചേട്ടൻ പറഞ്ഞത് ആയി ഓർക്കുന്നു (ഒരു ഒർമ്മ മാത്രേ ഉള്ളു കൺഫേം അല്ല)…..

    ഇപ്പോൾ പറയുന്നു ഈ പാർട്ട്‌ ക്ലൈമാക്സ്‌ ഓടെ ഈ സീരിയസ് അവസാനിപ്പിക്കാൻ പോകുന്നു എന്ന്….

    അപ്പോൾ അപ്പു… പാറു…. പ്രണയം ഞങ്ങൾ ലക്ഷം പ്രേക്ഷകർക്കു ആസ്വദിക്കാൻ പറ്റില്ല ആല്ലേ…..

    ചേട്ടന് കഥ എഴുത്ത് മാത്രം അല്ല പണി.. ജോബ് ഉണ്ട് കുടുംബം ഉണ്ട് എന്ന് അറിയാം…

    വായിക്കാൻ ഉള്ള കൊതി കൊണ്ടാണ്

    അപ്പു… പാറു…
    പ്രണയം അടുത്ത സീരിയസ് ആയി എഴുതുമോ…

    പറ്റില്ല അല്ലെ…..

    1. Total view divided by number of pages athaanu readers (approx)

      Evooraane
      Njan kaashiyil bhajanakk പോകുകയാണ്

      1. Bro quarantine aayappo vayichu thudangiyata full time room I’ll thanne aayatukond quarantine kazinjapolekkum full vayichu kazinju
        Eppol swapnathil okke kadhayile oro scene aanu kaanunth. Next partinayi katta waiting.. .

        Thanks bro

      2. കാശിയിൽ പോയാലും അവിടെ ഇരുന്ന് എഴുതാലോ….

        സമാധാനവും കിട്ടും….

        ????

      3. ശിവോഹം ??️

      4. ഹര്‍ഷു – ഇന്നലെ ഉന്ടായിരുന്ന ടീസര്‍ എവിടെയാ? കാണുന്നില്ലല്ലൊ. ഒന്നൂടെ വായിക്കാനാ – Please

  22. Pl ഇൽ കണ്ട കുറച്ചു വെടിക്കെട്ടുകൾ കണ്ടിട്ട് excitment അത് സഹിക്കാൻ പറ്റുന്നില്ല. ഇനി കാത്തിരിപ്പിന്റെ ദിവസങ്ങൾ mathram❤❤❤❤❤❤❤❤❤❤❤

Comments are closed.