അപരാജിതന്‍ 32 [Harshan] 8686

“മഹാദേവാ  ,,അമ്മെ ,,പരാശക്തി ,,എന്‍റെ പ്രാര്ഥന സ്വീകരിക്കണേ ,,, എന്‍റെ പ്രിയപ്പെട്ടവർ എന്താഗ്രഹിക്കുന്നുവോ  അത് നിങ്ങൾ തന്നെ സാധ്യമാക്കികൊടുക്കണേ ,, ‘

അവൻ മണ്ണിൽ നെറ്റി മുട്ടിച്ചു നമഃശിവായ ജപിച്ചു കൊണ്ട് എഴുന്നേറ്റു.

എന്നിട്ട് തിരികെ നടന്നു

“ചേച്ചി ” പോകും വഴി അവൻ കസ്തൂരിയെ  വിളിച്ചു

“എന്താ അനിയാ ,,,?”അവൾ അവനരികിൽ ചെന്നു

“ഇത് എന്താ സംഭവം ,, ആരാ ഇവിടത്തെ അവ്വയാർ,, അതും ഞാനറിയാത്ത ഒരാൾ ”

“ഒക്കെ പറയാം ,,അനിയാ ,,ഇത് കഴിഞ്ഞിട്ട് ഞാൻ വരാം ,, ”

“വേഗം വരണേ ,,എനിക്കിത്തിരി ചായ കുടിക്കണമെന്നുണ്ട് ,, എനിക്കിനി ചായ ഉണ്ടാക്കാനൊന്നും വയ്യ ,, അവിടെ നല്ല പണി ആയിരുന്നു”

‘ഞാൻ വേഗ൦ വരാം ,,അനിയാ “അവൾ പറഞ്ഞു

അവൻ നടന്നു വീടിന്‍റെ മുന്നിലെത്തി.

അവിടെ ശിവാനിയും ശങ്കരനും ഇരിക്കുന്നു

“എന്താടാ കുട്ടിശങ്കരാ ,,,,,,”ആദി നടന്നു വരും വഴി ചോദിച്ചു

അവനെ കണ്ടു ഇരുവരും എഴുന്നേറ്റു

ശിവാനിയുടെ മുഖത്ത് ആകെ ഒരു വിറയലും ഭയവും ഒക്കെയുണ്ടായിരുന്നു,

ആദി അവരുടെ സമീപമെത്തിയപ്പോൾ

“ഏച്ചി ,,അപ്പുവേട്ടൻ മുന്നിലുണ്ട് ,, “ശങ്കരൻ അവളോട് പറഞ്ഞു

അവൾ വേഗം കൈകൾ കൂപ്പി

നിറയുന്ന കണ്ണുകളോടെ മുഖം ഉയർത്തി

“എന്താ ശങ്കരാ ,,എന്തിനാ ശിവാനി കരയുന്നത് ,,,?”

“അപ്പുവേട്ടാ ,, രാവിലെ അപ്പുവേട്ടൻ തിരക്കിലായതുകൊണ്ടാ ഇങ്ങനെ കാണാൻ വരാഞ്ഞേ,”

എന്നുപറഞ്ഞു കൊണ്ട് അവൻ അപ്പുവിന്‍റെ   കാലിൽ തൊട്ടു.

“ഒരുപാട് നന്ദിയുണ്ട് അപ്പുവേട്ട,,എന്‍റെ ഏച്ചിയെ ആ ദുഷ്ടന്മാർക്ക്

കൊടുക്കാതെ കാത്തതിന് ,”എന്നുപറഞ്ഞവൻ കരയാൻ തുടങ്ങി

“ഓ,,,എന്താടാ ശങ്കരാ ,,ഇത് ,,” എന്നുപറഞ്ഞവൻ അവനെ എഴുന്നേൽപ്പിച്ചു

ശിവാനി തപ്പിത്തടഞ്ഞു കൊണ്ട് കുനിഞ്ഞു “അപ്പുവേട്ടാ ,,,,” എന്ന് വിളിച്ചു കരഞ്ഞുകൊണ്ട്

ആദിയുടെ കാലിൽ പിടിക്കാൻ നോക്കി

അവളെയും അവൻ തടഞ്ഞു

“നിങ്ങളു ആങ്ങളയും പെങ്ങളും എന്നെ കരയിപ്പിക്കാൻ വന്നതാണോ ?”ഇരുവരേയും ആശ്വസിപ്പിച്ചു .

“അപ്പുവേട്ടനില്ലായിരുന്നുവെങ്കിൽ അവരെന്നെ ,,” അവൾ വിഷമത്തോടെ പറഞ്ഞു നിർത്തി

“ഇല്ലല്ലോ ,,ഒന്നും സംഭവിച്ചില്ലല്ലോ ,, വിഷമിക്കല്ലേ ,, ”

‘ഇല്ല അപ്പുവേട്ടാ ,,മരിക്കും മുന്നേ എന്‍റെ ‘അമ്മ എന്നോട് പറഞ്ഞിരുന്നു ,, പിഴച്ചു കൊണ്ട് ഈ മണ്ണിൽ ജീവിക്കരുതെന്ന് ,, അങ്ങനെ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഞാൻ സ്വയം ഒടുക്കുമായിരുന്നു ”

അവൾ കൈകൾ കൂപ്പി സങ്കടത്തോടെ പറഞ്ഞു.

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.