അപ്രതീക്ഷിതായുള്ള ഒരു ഭയം അതേ സന്ദര്‍ഭത്തില്‍.
“കരയല്ലേ ,,,കരയല്ലേ അവ്വയാരെ ,,,” വിഷമത്തോടെ സ്വാമിമുത്തശ്ശൻ അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് ആശ്വസിപ്പിച്ചു.
“ശങ്കരനാ ,,ശങ്കരനാ ,, ഈ മണ്ണിന്‍റെ അവ്വയാറായി വാഴിച്ചത് ,,കരയല്ലേ ,,,” ആ പാവം മനുഷ്യൻ അവളെ ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു
“കരയല്ലേ ,,, ഞങ്ങടെ തായിയല്ലേ ,,ഞങ്ങടെ അന്നപൂർണേശ്വരിയല്ലേ ,, ” വൈദ്യർ മുത്തശ്ശനും അവളെ വിഷമത്തോടെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
ഒരു നിമിഷം , അപ്പു തന്നിൽ നിന്നും അകന്നു പോകുന്ന പോലെ അവൾക്കു തോന്നി
അവൾ മുഖം പൊത്തിപിടിച്ചു പൊട്ടിക്കരഞ്ഞു കൊണ്ടിരുന്നു
അവൾ കരയുന്നത് കണ്ടപ്പോൾ സകലഗ്രാമീണരും സ്വയമറിയാതെ വിഷമിച്ചു.
“കരയല്ലേ ,,,മോളെ ” കസ്തൂരി അവളുടെ ചുമലിൽ തലോടി
“എന്തിനാ കരയണെ ,,,” എന്നുപറഞ്ഞു സ്വാമി മുത്തശ്ശൻ അവളുടെ മുഖത്ത് നിന്നും കൈ മാറ്റാൻ ശ്രമിച്ചപ്പോൾ അവൾ കൂടുതൽ വിഷമത്തോടെ കരഞ്ഞു കൊണ്ട് ആ സാധു മനുഷ്യനെ കെട്ടിപിടിച്ചു.
അതദ്ദേഹത്തെ കൂടുതൽ വിഷമിപ്പിച്ചു
“എന്തിനാ ,,എന്തിനാ ഇങ്ങനെ കരയണെ ” അവളുടെ പുറത്തു തലോടി ആ വൃദ്ധൻ ചോദിച്ചു
“ശങ്കരനെന്നെ വേണ്ടാ മുത്തശ്ശാ ,,എന്നിൽ നിന്നും അകന്നു പോകാ ,,എന്നെ വേണ്ടാതെ പോകാ,,,” അവൾ ഏങ്ങി ഏങ്ങി പറഞ്ഞു
“ആരാ പറഞ്ഞേ ,,അങ്ങനെയൊന്നുമില്ല ,, അതൊക്കെ തോന്നലല്ലേ ”
“അല്ല മുത്തശ്ശാ ,,സത്യാ ,,എന്നെ ഇഷ്ടമല്ല ,,ശങ്കരനെന്നെ ഇഷ്ടമല്ല ,, ”
അദ്ദേഹം ഒന്നും മിണ്ടാതെ അവളുടെ പുറത്തു മെല്ലെ തട്ടി കൊണ്ടിരുന്നു
അവളങ്ങനെയിരുന്നു കരഞ്ഞു കൊണ്ടിരുന്നു.
“ഇങ്ങനെ കരയല്ലേ മോളെ,,,,” വൈദ്യര് മുത്തശ്ശൻ വിഷമത്തോടെ അവളുടെ കണ്ണുനീർ തന്‍റെ ചുമലിലെ മുണ്ടു കൊണ്ട് ഒപ്പി പറഞ്ഞു
“എനിക്ക് വേണ്ടി ,,എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കോ ..” അവൾ ഒരുപാട് സങ്കടത്തോടെ ചോദിച്ചു
“ഞങ്ങളുടെ പ്രാർത്ഥനയിൽ മോൾക്ക് ആയുസും ആരോഗ്യവും കൊടുക്കണെ എന്ന് പ്രാർത്ഥിക്കുന്നുണ്ടല്ലോ ”
“അതൊന്നും വേണ്ടാ മുത്തശ്ശാ ,, ആയുസും ആരോഗ്യവും അതൊന്നും എനിക്കുവേണ്ടാ ” അവൾ ഇടറുന്ന ശബ്ദത്തോടെ അവരോടു പറഞ്ഞു
“പിന്നെയെന്താ ,,പിന്നെയെന്താ ഞങ്ങളുടെ അവ്വയാര്‍ക്ക് വേണ്ടി പ്രാർത്ഥിക്കണ്ടത് ,,?”
പ്രായം കൊണ്ട് കൊച്ചുമകള്‍ എങ്കിലും , സ്ഥാനം കൊണ്ട് അവ്വയാറായ പാര്‍വ്വതി മോള്‍ , ഈ ഗ്രാമത്തിന്‍റെ തായിയാണ് , ഈ ഗ്രാമത്തിലെ സകലരുടെയും അമ്മ , ആ അമ്മയ്ക്ക് വേണ്ടി ഞങ്ങളെന്തും പ്രാര്‍ത്ഥിക്കും “ വൈദ്യര്‍ മുത്തശ്ശന്‍ അവളെ ആശ്വസിപ്പിച്ചു കൊണ്ട് ചോദിച്ചു.
വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?
തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.
അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??
❤️❤️❤️?❤️❤️❤️
❤️❤️❤️❤️♥️♥️♥️♥️
Appurath vannu
???