അപരാജിതന്‍ 32 [Harshan] 8687

അപ്പോളാണ് അതെല്ലാം കണ്ടു കൊണ്ട് അങ്ങോട്ടേക്ക് എത്തിയ ശ്യാം മറുപടി പറഞ്ഞത്

“ഞങ്ങളുടെ വല്യപ്പൂപ്പൻ ഒരു സന്യാസിയാ മുത്തശ്ശാ ,, അദ്ദേഹം കാശിയിലോ ഹിമാലയത്തിലോ മറ്റോ ദർശനത്തിനു പോയപ്പോൾ ഏതോ ഒരു യോഗി സമ്മാനിച്ചതാ, കുറെ നാൾമുമ്പ്  അദ്ദേഹം നാട്ടിൽ വന്നപ്പോൾ അത് കുടുംബക്ഷേത്രത്തിൽ പൂജയ്ക്ക് വെച്ച് ഇവളെ അണിയിപ്പിച്ചതാ ”

എല്ലാരും ശ്യാമിനെ നോക്കി

“സ്വാമി മുത്തശ്ശൻ പാർവ്വതിയുടെ വലത്തേ കൈ മെല്ലെ പിടിച്ചു നെറ്റിയോട് ചേർത്ത് വിതുമ്പിതുടങ്ങി.

“മോളെ ,, ഇതമൂല്യമായ അവ്വയാർ മുദ്രയാ , അഞ്ചു നൂറ്റാണ്ടുകൾ മുൻപ് ഞങ്ങളുടെ കാരണവർ ഈ മണ്ണിന്‍റെ അവ്വയാർക്ക് അണിയിച്ചു കൊടുത്ത മുദ്ര, അതാ പൊന്നുമോളുടെ കൈയിൽ ,, ”

സകലരും വേഗം എഴുന്നേറ്റു കൈകൾ കൂപ്പി ആദരവോടെ നിന്നു.

എല്ലാവർക്കും അത്ഭുതം തന്നെയായിരുന്നു.

“കണ്ടില്ലേ ,, എല്ലാരും കണ്ടില്ലേ ,, നമ്മളായി  ഈ കുഞ്ഞിനെ അവ്വയാർ ആക്കിയതല്ല , കാലങ്ങൾക്കു മുൻപേ ഇത് ഈ പുണ്യം പിറന്ന കൈയിൽ അണിഞ്ഞിരുന്നു , ഈ മണ്ണിലേക്ക് ആദ്യമായി കാൽ വെച്ചത് പോലും ഞങ്ങളുടെ  അവ്വയാർ ആയി തന്നെയാണ് , ശങ്കരാ ,,,നീ കാണിക്കുന്ന അത്ഭുതങ്ങൾ പൂർണ്ണമായും ഗ്രഹിക്കാൻ  ഒരു മനുഷ്യനുമാകില്ല ,,, മഹാദേവാ ” എന്നുപറഞ്ഞദ്ദേഹം കൈകൾ കൂപ്പി എഴുന്നേറ്റു

ഒപ്പം വൈദ്യർ മുത്തശ്ശനും

പാർവ്വതി മാത്രം കൈകൾ കൂപ്പി നിൽക്കുന്ന അത്രയും ആളുകൾക്കിടയിൽ ആശ്‌ചര്യവതിയായിരിക്കുകയായിരുന്നു.

“ഞങ്ങടെ അവ്വയാർ ഞങ്ങൾക്ക് വേണ്ടി തന്നെയാ ഈ നാട്ടിൽ വന്നത് ” വൈദ്യർ മുത്തശ്ശൻ എല്ലാരും കേൾക്കെ പറഞ്ഞു.

പാർവ്വതിയുടെ കണ്ണുകൾ എന്തിനെന്നറിയാതെ നിറയുകയായിരുന്നു.

“നമ്മുടെ അമ്മയാണ് ,,തായിയാണ് ,,അവ്വയാറാണ് , ശങ്കരന്‍റെ തീരുമാനമാ , അത് കൊണ്ടായിരിക്കാം അവ്വയാർ  ഈ മണ്ണില്‍ കാല്‍ വെച്ച അതേ നിമിഷം  അഷ്ടലക്ഷ്മി സാന്നിധ്യം ഉറപ്പാക്കിയ കാമധേനു  പിറന്നതും ഞങ്ങൾ അനുഭവിക്കുന്ന വേദനകളെ സംഹരിച്ചു കൊണ്ട് ശത്രുക്കൾ മരണപെട്ടതും ”  സ്വാമി മുത്തശ്ശൻ എല്ലാരും കേൾക്കെ പറഞ്ഞു

അതെ സമയം ശ്യാമിന് ഓഫീസിൽ നിന്നും ഫോണിൽ കോൾ വന്നപ്പോൾ സംസാരിക്കാനായി വീണ്ടും പുറത്തേക്ക് പോയി.

പാർവ്വതി മുഖം കുനിച്ചിരുന്നു വിതുമ്പുകയായിരുന്നു.

ആ ഒരു നിമിഷം അവളെ നൊമ്പരപെടുത്തിയത് അപ്പുവിനെ തനിക്ക് നഷ്ടപെടുമോ എന്നുള്ള ഭയമായിരുന്നു.

അങ്ങനെയൊരു ഭയം പെട്ടെന്നവളുടെ ഉള്ളിലേക്ക് ആവേശിച്ചുപോയി.

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.