അപരാജിതന്‍ 32 [Harshan] 8682

“മുത്തശ്ശാ ,,ആരെയെങ്കിലും വിളിച്ചു ഇവയെ തൊഴുത്തിലാക്കു ,,”; അവൾ സ്നേഹത്തോടെ പറഞ്ഞത് കേട്ട് ശങ്കരനും ശംഭുവും പോയി എല്ലാവരെയും വിളിച്ചു കൊണ്ടുവന്നു

അവരെല്ലാവരും ഒരുപാട് സന്തോഷത്തോടെ പശുക്കളെയും കിടാക്കളെയും തൊഴുത്തിലേക്ക് കൊണ്ട് പോയി കെട്ടാൻ തുടങ്ങി

പാര്‍വ്വതി ഗൌരിയെ , കിടാക്കളിൽ ഒരാഴ്‌ച പ്രായമുള്ള വെളുത്ത നെറ്റിയിൽ പുള്ളികൾ ഉള്ള കുഞ്ഞു കിടാവിന്‍റെ അടുത്തേക്ക് കൊണ്ടുപോയി

അതിനെ കണ്ടു ഗൗരി ചിരിക്കാൻ തുടങ്ങി

“ഇഷ്ടായോ വാവയ്ക്ക് ,?”

“ഹമ് ,,,”

“ആണോ ,,എന്നാലേ ,,ഇതെന്‍റെ വാവയ്ക്കുള്ളതാട്ടോ ,, ”

അവളെ താഴെ നിർത്തി ആ കുഞ്ഞു സുന്ദരികിടാവിനെ ഗൗരിമോളെ ഏല്പിച്ചു.

അവൾ സന്തോഷത്തോടെ ആ കുഞ്ഞു കിടാവിനെ കെട്ടിപ്പിടിച്ചു മുത്തം കൊടുത്തു

“എന്ത് പേരാ ഈ കിടാവിനു ഇടുന്നത് ?” പാർവതി ചോദിച്ചു

“കിങ്ങിണി ,,,വാവെടെ  കിങ്ങിണികുട്ടി ,,” ഗൗരി കിടാവിനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു

കിടാവ് അവളുടെ കവിളിൽ മെല്ലെ നക്കികൊണ്ടിരുന്നു.

“എന്നാലേ  ഇപ്പോ ഇതിനെ ഇതിന്‍റെ അമ്മയുടെ അടുത്തേക്ക് ഇവര് കൊണ്ടുപോയിക്കോട്ടെട്ടോ ,, അവിടെ കൊണ്ട് പോയി കെട്ടിയിട്ടു ആൻറിയുടെ വാവ പോയി കളിപ്പിച്ചോട്ടോ ”

 

“ഹമ് .,,,,,” എന്ന് മൂളി അവൾ പാർവതിയെ കെട്ടിപിടിച്ചു മുത്തം കൊടുത്തു.

ഗ്രാമീണർ പശുക്കളെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടുന്ന ജോലികൾ ചെയ്തു കൊണ്ടിരുന്നു.

പാർവതി അവിടെ നിന്നും ഗ്രാമത്തിലേക്ക് പ്രവേശിച്ചു

എല്ലാവരും സ്വാമി മുത്തശ്ശന്‍റെ വീട്ടിൽ ഒരുമിച്ചിരുന്നു

സ്വാമി മുത്തശ്ശനും തലേന്ന് നടന്ന സംഭവങ്ങളിലെ വേദന അവളോടു പങ്ക് വെച്ചു.

മക്കൾക്ക് ദുഃഖം ഉണ്ടാകുമ്പോൾ ഒരമ്മയ്ക്ക് എന്ത്  വികാരമാണോ അനുഭവപ്പെടുന്നത് അത് തന്നെയാണ് അവളിലും  അന്നേരം ഉണ്ടായിവന്നത്

“ഞങ്ങടെ അറിവഴകൻ ,,പാവം ഒരുപാട്,,  ഒരുപാടവൻ കഷ്ടപ്പെട്ടു ഞങ്ങൾക്കു വേണ്ടി ” വിഷമത്തോടെ തുളുമ്പുന്ന കണ്ണുകളൊപ്പി വൈദ്യർ  മുത്തശ്ശൻ പറഞ്ഞു

“പാവം , നടക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല , ഇഴഞ്ഞാ ഇവിടെ നിന്നും പോയത് “

തലേന്ന് അറിവഴകന് സംഭവിച്ചതെല്ലാം അവരുടെ കണ്‍മുന്നില്‍ കണ്ടത് അവളോടു  പറഞ്ഞു.

എല്ലാം കേട്ട് പാർവതി ഒരുപാട് സങ്കടത്തിലായി .

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.