മാനവേന്ദ്ര വർമ്മൻ ആലോചിച്ചു കൊണ്ട് കണ്ണടച്ച് ഇരിപ്പിടത്തിൽ ചാഞ്ഞിരുന്നു.
അയാൾ പെരുവിരൽ തുമ്പു കൊണ്ട് മറ്റു വിരലുകളുടെ മടവുകളിൽ മെല്ലെ സ്പർശിച്ചു എണ്ണമെടുത്തു കൊണ്ടിരുന്നു.
“ശ്രീ ധർമ്മാ ,,,,,,,”
“എന്താ ഇളയച്ചാ,,,,,?”
അയാൾ അല്പം നേരം വീണ്ടും ആലോചിച്ചു
“നമുക്കൊരു സംശയം പോലെ ,,,,,,”
“എന്ത് സംശയം ഇളയച്ചാ ,,,”
“ഇതൊരു മുന്നറിയിപ്പ് പോലെ ആണോ എന്ന് ,, ”
അയാൾ വിരൽ മടവുകളിലൂടെ പെരുവിരൽ തുമ്പു ഓടിച്ചു കൊണ്ട് പറഞ്ഞു.
“മുന്നറിയിപ്പോ ,,,,,?”
“അതെ ,,,,മുന്നറിയിപ്പ് തന്നെ ,,,,എന്ന് നമ്മുടെ മനസ് പറയുന്നു ,,അല്ലെങ്കിൽ ആ നായ , ആ ചണ്ഡാളന്‍റെ കോവിലിൽ ഓടി കയറില്ലല്ലോ ,,,,,”
മാനവേന്ദ്രവർമ്മൻ അവിടെ നിന്നും എഴുന്നേറ്റു
“നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണോ “ എന്നു പറഞ്ഞുകൊണ്ട്
അയാള്‍ ചിന്താമഗ്നനായി പുറത്തേക്ക് നടന്നു .
<<<<O>>>>
ശിവശൈലത്ത്
പോലീസ് ജീപ്പ് പാഞ്ഞു വന്നു സഡൻ ബ്രേക്കിട്ടു നിന്നു.
ഉള്ളിൽ നിന്നും ഗുണശേഖരനും ഷണ്മുഖനും മറ്റു രണ്ടു പോലീസ്കാരും പുറത്തേക്കിറങ്ങി.
അവരെ കണ്ടു രണ്ടു മുത്തശ്ശന്മാരും ഓടിവന്നു.
ഭയത്തോടെ ഗ്രാമീണരും അവരുടെ പുറകെ കൂട്ടമായി വന്നു.
ഗുണശേഖര൯ വേഗം സ്വാമി മൂത്തശ്ശന്‍റെ കഴുത്തിൽ കിടന്ന തോർത്തിൽ മുറുകെ പിടിച്ചു കൊണ്ട് കറക്കി
“പൊലയാടി മോനെ ,,,,,സത്യം പറഞ്ഞോ നീ ,,ആരാടാ അവരെയൊക്കെ കൊന്നത് ,,?”
കോപത്തോടെ ഗുണശേഖരൻ ചോദിച്ചു
“അയ്യോ അറിയില്ല ഏമാനെ ” എന്നുപറഞ്ഞു കൊണ്ട് മുത്തശ്ശൻ വലിയ വായിൽ
നിലവിളിച്ചു.
“നീയടക്കം ഇവിടെയുള്ള സകലതിനെയും തൂക്കിയെടുത്ത് സ്റ്റേഷനില്‍ കൊണ്ട് പോകേണ്ടങ്കില്‍ പറയടാ മൈരെ ,,ആരാ ആരാ അവരെ കൊന്നത് “കോപത്തോടെ ഗുണശേഖരൻ അലറി ചോദിച്ചു
“സാറേ , ഇവന്‍മാരുടെ കൂടെയുള്ള ഒരുത്തനില്ലേ , ഇന്നലെ വന്നു നമ്മുടെ കാല് പിടിച്ച ,,അറിവഴകന്‍ ,,അവനല്ലേ മോളിലേക്ക് വിളിപ്പിച്ചത് , അവനെ പൊക്കണം സാറേ “ എ എസ് ഐ ഷണ്‍മുഖന്‍ പറഞ്ഞു
“എവിടെടാ നിന്‍റെയൊക്കെ കൂടെയുള്ള അറിവഴകൻ ,,വിളിക്കെടാ ആ നായിന്‍റെ മോനേ ”
ഗുണശേഖരൻ അലറി
എല്ലാവരും പേടിച്ചരണ്ട് നിൽക്കുകയായിരുന്നു.
ഇന്ന് എന്തും സംഭവിക്കാം എന്ന ഭയം
വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?
തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.
അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??
❤️❤️❤️?❤️❤️❤️
❤️❤️❤️❤️♥️♥️♥️♥️
Appurath vannu
???