അപരാജിതന്‍ 32 [Harshan] 8687

 

ചന്തയിലും കമ്മോർവാഡയിലും  അരുണേശ്വത്തെ പോലീസ് വന്നു അന്വേഷിച്ചിരുന്നുവെങ്കിലും ഒരു തെളിവുകളും കിട്ടിയതുമില്ല.

ജനപഥ ജില്ലയിൽ കൊലപാതകങ്ങളും ഗുണ്ടാസംഘങ്ങളും നിത്യകാഴ്ച ആയതു കൊണ്ട് തന്നെ ഇതും തെളിയിക്കപെടാത്ത കേസായി തന്നെ എഴുതിതള്ളേണ്ടി വരും എന്നതും വാസ്തവമാണ്.

 

തിമ്മയ്യനും മാവീരനുമെല്ലാം വിളറിപിടിച്ചു നടക്കുകയാണ്.

ഒന്നും രണ്ടും പേരെയല്ല  മുപ്പതോളം ആളുകളാണ് ഒരേയൊരു രാത്രിയിൽ കൊല്ലപ്പെട്ടിരിക്കുന്നത്.

അതും അത്രയേറെ മൃഗീയമായ രീതിയിൽ.

അതിനുമപ്പുറം കോടികളുടെ നഷ്ടം.

അവരിരുവരും ചന്ദ്രവല്ലി ചന്തയിൽ ആയിരുന്നു

അപ്പോളാണ് മാവീരന്‍റെ ഫോൺ റിങ് ചെയ്തത്.

മാരിയപ്പ ചെട്ടിയാരെ സഹായിക്കുവാൻ തിമ്മയ്യൻ പറഞ്ഞതിനാൽ മാവീരൻ ശിങ്കിടികളെ നൽകിയിരുന്നു.അതിൽ മർദ്ദനമേറ്റു ബോധം പോയ ആൾ ആശുപത്രിയിൽ വെച്ച് കൂട്ടിനു നിന്ന ആളോട് അവ്യക്തമായി സംസാരിച്ച കാര്യം പറയാൻ വിളിക്കപ്പെട്ട ഫോൺ ആയിരുന്നു.

അയാൾ പറഞ്ഞ കാര്യം കേട്ട്

ഒരു നടുക്കത്തോടെ മാവീരൻ നിന്നുപോയി.

തിമ്മയ്യൻ വിവരം തിരക്കി

മാവീരൻ തിമ്മയ്യനോട് പറഞ്ഞു

മുൻപ് ഒരു തീയറ്ററിൽ വെച്ച് മാവീരന്‍റെ ആളുകളെ കൈകാര്യം ചെയ്ത അതെ ആൾ തന്നെയാണ് തങ്ങളെ ആക്രമിച്ചതും മാരിയപ്പതേവരയൊക്കെ  കൊന്നതും എന്ന് ,

അതുപറഞ്ഞയാൾ അപ്പോൾ തന്നെ ബോധം കെടുകയും  ചെയ്തു.

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.