അപരാജിതന്‍ 32 [Harshan] 8686

എല്ലാം കേട്ട് വിസ്മയത്തോടെ തുറന്നു പോയ വായിൽ കൈ പൊത്തി പിടിച്ചു നിൽക്കുന്ന കസ്തൂരിയെ  ആദി നോക്കി

“ഇനിയെന്താ എന്‍റെ ഉടപ്പിറന്നോള്ക്ക് അറിയേണ്ടത് ,,,,എല്ലാം ഈ അനിയന്‍റെ ചെയ്തികൾ തന്നെയാണ് ,,,,ചെയ്യിപ്പിച്ചത് സാക്ഷാൽ മഹാദേവനും ,,പക്ഷെ ഇന്നലെ എനിക്കെന്തോ  വയ്യായ്ക വന്നുപോയി ,, പക്ഷെ രാത്രി അതെല്ലാം ഭേദമായി ,, ”

“മാമാ ,,,,,,,” എന്നുള്ള വിളി മുഴങ്ങി

ഗൗരി മോൾ ഓടിവരികയാണ്

“മാമന്‍റെ പൊന്നെ ,,,,,” എന്ന് പറഞ്ഞുകൊണ്ട് അവൻ വേഗമവളെ വാരിയെടുത്തു.

കവിളിൽ മുത്തി

“മാമാ ,,നോവുന്നു ,, ” അവൾ തലേന്ന് അടികൊണ്ട കവിളിൽ തടവി പറഞ്ഞു

“എന്‍റെ കുഞ്ഞിനെ ആരും ഇനി നോവിക്കില്ലാട്ടോ ,,,,,” എന്ന് പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ  തലോടി

“ മാരിയപ്പതേവർ ,, കുഞ്ഞുങ്ങളെ ഭിക്ഷാടനത്തിനു അയക്കുന്ന ആൾ ,, അയാളുടെ രണ്ടു ശിങ്കിടികൾ ഉവനേശൻ , കട്ടപ്പ  അവരാണ് കുഞ്ഞുങ്ങളെ വൈകല്യപ്പെടുത്തുന്നത് ..

എന്‍റെ കുഞ്ഞിനെ കണ്ടപ്പോൾ മാരിയപ്പതേവർ എന്ന അന്‍പത് കഴിഞ്ഞ കിളവന്  കാമം കയറി ,, അതുകൊണ്ടവന്‍റെ അവയവ൦ ഞാൻ മുറിച്ചെടുത്തു അവനെ കൊണ്ട് തന്നെ തീറ്റിപ്പിച്ചു , അവന്‍റെ നെഞ്ചിൽ കരിങ്കല്ല് കയറ്റി കൊന്നു , അവന്‍റെ ശിങ്കിടികളെയും കൊന്നു  തിമ്മയ്യന്‍റെ കടകൾക്ക് ഇന്നലെ തീവെച്ചു , ഇവിടത്തെ  പെൺകുട്ടികളെ ഉപദ്രവിച്ചവരെ കൊന്നതും  പശുക്കളെ കൊന്നവരെയും ഇവിടെ  ആക്രമണം നടത്തിയവരെയും  അവർ അർഹിക്കുന്ന പോലെ മോക്ഷം കൊടുത്ത് കൈലാസത്തിലേക്ക് അയച്ചിട്ടുണ്ട്.. ഇന്നലെ ഇവിടെ കുഞ്ഞുങ്ങളെ കൊണ്ട് വന്നതും മണ്ണ് കുഴച്ചു മഹാദേവനെ ഈ കവാടത്തിനു കാവലായി പ്രതിഷ്ഠിച്ചതുമെല്ലാം എന്റെയാളുകൾ തന്നെയാണ്”

കസ്തൂരി ഭയത്തോടെ ആദിയെ നോക്കി.

“അവരൊന്നും മരണത്തില്‍ പോലും  മര്യാദയര്‍ഹിക്കുന്നില്ല , അതാണ് ഹീനമായി തന്നെ ഇല്ലാതെയാക്കിയത് , അതിലൂടെ മാത്രമേ മറ്റുള്ളവരില്‍ ഭയം ജനിപ്പികാന്‍ സാധിക്കൂ “

കസ്തൂരി എല്ലാം ഭയപ്പാടോടെ കേട്ടുകൊണ്ടിരുന്നു.

അവളാകെ വിറയ്ക്കുകയായിരുന്നു.

 

“പേടിയുണ്ടോ  എന്നെ ?” ആദി ചോദിച്ചു

അതുകേട്ടു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി

പുഞ്ചിരിച്ചു കൊണ്ടു  കസ്തൂരി വിതുമ്പി പറഞ്ഞു

“ഈ സംഹാരത്തെ എനിക്കു ഭയമാ , പക്ഷേ എന്‍റെ അനിയനെ  ഞാൻ ഭയക്കുമോ ,,,,,,?”

ആദി അതുകേട്ട് പൊട്ടിച്ചിരിച്ചു

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.