അപരാജിതന്‍ 32 [Harshan] 8687

അവർ കൂട്ടമായി നടന്നു കൊണ്ട് ശിവശൈലത്തെത്തി

ആളുകൾ പലതും പറഞ്ഞു പല അഭിപ്രായങ്ങളും

സ്വാമി മുത്തശ്ശനും വൈദ്യർ മുത്തശ്സനും മറ്റുള്ളവരും  ഒന്നും ആ കാഴ്‌ച കണ്ട പകച്ചിലിൽ നിന്നും മോചിതരായിട്ടില്ല.

“എനിക്ക് വയ്യ മുത്തശ്ശ൯മാരെ ,,എന്നാലും ഇതൊരു ചെയ്ത്തായിപോയി ,, കൊന്നോ പക്ഷെ മര്യാദയോടെ കൊല്ലണം ,,എന്താ അവിടെ കണ്ടത് ,,ഇങ്ങനെയൊക്കെ മനുഷ്യരോട് ചെയ്യാൻ പാടുണ്ടോ , മൃഗങ്ങൾ പോലും ഇങ്ങനെ ചെയ്യില്ല ,, ഒരു സർക്കാർ ,,,,എന്റമ്മേ ,,,” ആദി ആകെ ഭയം അഭിനയിച്ചു.

“എടാ ശങ്കരാ ,, ”

“എന്താ അപ്പുവേട്ടാ ,,,”

“ഈ സർക്കാരിനെയാണോടാ നീ  തെങ്ങിന്‍റെ മുകളിലും കോണകപ്പുറത്ത് ബീഡി വലിക്കുന്നതും  കണ്ടത് , സര്‍ക്കാര്‍ ഇതൊന്നും  അറിയണ്ട ”

അത് കേട്ടപ്പോൾ ശങ്കരൻ ആകെ പേടിച്ചു

‘ഞാൻ ഒരു തമാശക്ക് പറഞ്ഞതാ അപ്പുവേട്ടാ ,,, സർക്കാർ എന്നെ വല്ലതും ചെയ്യോ അപ്പുവേട്ടാ ,,എനിക്ക് പേടിയാകാ, ചിലപ്പോ എനിക്കിങ്ങനെ ആവേശം വന്നുപോകും അപ്പുവെട്ടാ, അറിയാതെ പറഞ്ഞുപോയതാ  “ അവന്‍ ഭയന്ന് വിറച്ച് കൊണ്ട് പറഞ്ഞു.

“പേടിക്കണ്ട ,,എന്തായാലും ഈ സർക്കാർ എന്ന ജീവി , ശിവശൈലത്തെ ഒരാൾക്കും ദ്രോഹം ചെയ്യില്ല ,,”

“മുത്തശ്ശൻമാരെ ,,മരണം കണ്ടു വന്നതല്ലേ നന്നായി ഒന്ന് കുളിച്ചോ എല്ലാരും ,,ഞാനും പോയി കുളിക്കട്ടെ ,,ഇന്നിനി  എനിക്ക് ഭക്ഷണം ഇറങ്ങൂല്ല ,,, ”

ആദി നടന്നു വീട്ടിലേക്ക് പോയി

പിന്നിലൂടെ പോയി കുളിച്ചു കൊണ്ട് മുത്തശ്ശി നട്ട കൂവളചുവട്ടിൽ വന്നു കണ്ണുകള്‍ അടച്ചു നിന്നു.

“അനിയാ ,,,,,,,”

ആ വിളികേട്ട് ആദി തിരിഞ്ഞു നോക്കി

കസ്തൂരി , തന്‍റെ  കൂടപ്പിറപ്പ്

കസ്തൂരി ആകെ ഭയത്തിലായിരുന്നു.

“എന്താ ചേച്ചി ,,,,,?”

“എനിക്കൊന്നും മനസ്സിലാകുന്നില്ല അനിയാ ,,,, ഒരു സഹോദരിയായി എന്നെ കാണുന്നുവെങ്കിൽ എന്നോട് സത്യം പറയു ,, അനിയന് ഇതിൽ ,പങ്കുണ്ടോ , എന്തായാലും ഒറ്റയ്ക്ക് ഒരാളെ കൊണ്ടും ഇത് ചെയ്യാൻ സാധിക്കില്ല ,,എന്നോടെങ്കിലും ഒന്ന് പറ അനിയാ ,,,,,”അവൾ കൈകൾ കൂപ്പി കേണു

തന്‍റെ  മുന്നിൽ തൊഴുകൈകളോട് കൂടെ നിന്ന് അപേക്ഷിക്കുന്നത് തന്‍റെ  ചോരയാണ് .

അവനൊന്നു ചിരിച്ചു

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.