കാണാൻ ധൈര്യമുള്ളവർ പോയി കണ്ടു വരുന്നുമുണ്ട്
ആദിയും മുത്തശ്ശന്മാരും ആദ്യം നടന്നു, അവര്‍ക്ക് പുറകെ മറ്റുള്ളവരും
ആ മൃഗീയമായ കാഴ്ച കണ്ടു വൈദ്യർ മുത്തശ്ശനും സ്വാമി മുത്തശ്ശനും തലയ്ക്ക് കൈ കൊടുത്തു മണ്ണിലിരുന്നുപോയി.
പലരും കണ്ട മാത്രയിൽ പേടിച്ചു പിന്നിലേക്ക് ഓടി.
ചിലര്‍ ഓക്കാനിക്കാന്‍ തുടങ്ങി.
ഒരു വശത്തു തലയിലാത്ത നഗ്നമായ മനുഷ്യശരീരങ്ങൾ കമ്പിയിൽ കുത്തി നിർത്തിയിരിക്കുന്നു.
കഴുത്തിനു മുകളിലൂടെ കമ്പി പൊങ്ങി നിൽക്കുന്നു.
അപ്പുറത്തു കൂവള മരത്തിൽ കൈകാലുകൾ ഛേദിക്കപ്പെട്ട ശിരസോട് കൂടിയ ഉടലുകൾ കെട്ടിത്തൂക്കി നിർത്തിയിരിക്കുന്നു.
ചിലര്‍ വയര്‍ കീറി അവയങ്ങള്‍ പറിഞ്ഞു കിടക്കുന്നു.
കൈകാലുകൾ പലയിടങ്ങളിലായി ചിതറികിടക്കുന്നു.
എങ്ങും ചോരയും മനുഷ്യമാംസവും.
പട്ടികളും കാക്കകളും ഇറച്ചി കടിച്ചു പോകുന്നു.
വീശുന്ന ഇളംകാറ്റിന് പഴകാന്‍ തുടങ്ങുന്ന രക്തത്തിന്റെയും മാംസത്തിന്റെയും മടുപ്പികുന്ന ഗന്ധം.
കാട്ടിലെ വലിയ ഈച്ചകൾ ആ ശവശരീരങ്ങളെ പൊതിഞ്ഞുകൊണ്ടു ചുറ്റും പാറുന്നു.
കസ്തൂരിയും അതു കാണാനായി വന്നുവെങ്കിലും കമ്പിയിൽ കൊരുത്ത തലയില്ലാത്ത ശരീരങ്ങൾ കണ്ടപ്പോൾ തന്നെ വിറയലോടെ ആദിയെ പിടിച്ചു
എല്ലാവരും വേഗം തന്നെ താഴേക്കിറങ്ങി.
അപ്പോളാണ് ഒരു ജീപ്പിൽ ഡോഗ് സ്‌ക്വഡ് വന്നത്.
അതുകണ്ടപ്പോൾ അവനൊന്നു ശങ്കിച്ചു.
പക്ഷെ നായ്ക്കൾ വന്നു അവിടെ മൊത്തം മണ൦ പിടിച്ച് പൊളിഞ്ഞ വൃഷഭേശ്വര കോവിലിനുള്ളിലേക്ക് കയറി.
പാതി തകർത്തു കളഞ്ഞ ശിവലിംഗത്തിൽ മണം പിടിച്ചു നിന്നു കുരച്ചു കൊണ്ടിരുന്നു.
കൊലയാളി ആരെന്നു പോലും ഒരു തുമ്പുമില്ല
വിരൽ ചൂണ്ടുന്നത് ക്ഷേത്രത്തിലെ പാതി തകർത്ത ശിവലിംഗത്തിലേക്ക്
പൊലീസിന് പോലും എന്ത് റിപ്പോർട്ട് എഴുതണമെന്നു സംശയമായി.
തലേദിവസം മഴകൂടെ പെയ്‌തെതിനാൽ കണ്ടുപിടിക്കാവുന്ന ഒരു തെളിവും കിട്ടിയതുമില്ല.
ഗ്രാമവാസികൾ ആ മൃഗീയമായ കാഴ്ച കണ്ടു വിറയലോടെ തിരികെ ഗ്രാമത്തിലേക്ക് നടന്നു.
ഇന്നവർക്കു ഭക്ഷണം പോലും കഴിക്കാനാകില്ല
രാവിലെ കണ്ട ഉടലില്ലാത്ത ശിരസുകൾ
ഇപ്പോൾ കണ്ട ഹീനമായ കൊലപാതകം ചെയ്ത മൃതദേഹങ്ങള്‍
വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?
തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.
അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??
❤️❤️❤️?❤️❤️❤️
❤️❤️❤️❤️♥️♥️♥️♥️
Appurath vannu
???