അനുരാഗപുഷ്പങ്ങൾ [രുദ്ര] 144

” ഞാൻ പറഞ്ഞതല്ലേ ഈ സാധനം കുടിക്കരുതെന്ന്…. എന്നിട്ട് കെട്ടോ…. ഒറ്റ കുപ്പി മൊത്തം കുടിച്ചിരിക്കുന്നു…. എന്നിട്ട് ഇപ്പോ നേരെ നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയായി….. ഞാൻ എത്ര നേരം എവിടൊക്കെ തിരിഞ്ഞുന്ന് അറിയാവോ…. ശരിക്കും പേടിച്ചു പോയി…..”
അവൾ ഓരോന്ന് പറഞ്ഞുകൊണ്ട് അവനെയും പിടിച്ചു പുറത്തേക്ക് നടന്നു…. പുറത്തെത്തിയപ്പോളേക്കും മഴ ഉറച്ചിരുന്നു…. വരമ്പിലെ ചെളിയിൽ തെന്നി രണ്ടുപേരും പിന്നെയും വീണു…. അതോടെ ഒരാളുടെ മുടന്ത് രണ്ടുപേർക്കും പകർന്നു കിട്ടി… ഒരു വിധം ഏന്തിവലിഞ്ഞ് രണ്ടുപേരും വീട്ടിലെത്തി…. അമൽ റൂമിലേക്കു കയറി വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു……

വീണ്ടും അതേ സ്വപ്നം…. ഇന്ദു അവനിൽ നിന്നും അകന്നു പോകുന്നു…. ഒരു മിന്നൽപിണർ അവളെ ചാമ്പലാക്കുന്നു…. അതേ സ്വപ്നം തന്നെ കണ്ട് അവൻ ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു…

” ആഹാ…. നീ എഴുന്നേറ്റോ….. എന്തൊരു ഉറക്കമാഡാ ഇത്…. ഞാൻ വന്നത് പോലും നീ അറിഞ്ഞില്ലല്ലോ…. ”
തൊട്ടടുത്ത് ഇരുന്ന അരവിന്ദ് അവനോടു ചോദിച്ചു …..

” നീ വന്നായിരുന്നോ…. എന്നിട്ട് ഇന്റർവ്യൂ എന്തായി???”
കട്ടിലിൽ നിന്നും എഴുന്നേറ്റുകൊണ്ട് അമൽ ചോദിച്ചു….

” ഓ… പതിവ് പോലെ…. അതൊന്നും വല്യ പ്രതീക്ഷ ഇല്ലടാ…. അല്ല നീ എവിടോ മറിഞ്ഞു വീണുന്ന് ഇന്ദു പറഞ്ഞല്ലോ… എന്താ പറ്റിയെ.??… ”
അമൽ രാവിലെ തൊട്ട് നടന്ന സംഭവങ്ങൾ എല്ലാം അവനോടു പറഞ്ഞു…. രാജുവിനെ കണ്ടതും…. അടിയുണ്ടായതും…. ചാരായം കുടിച്ചതും… ഇന്ദുവും അവനും കൂടി മറിഞ്ഞു വീണതുമെല്ലാം….

” ആഹാ… അപ്പൊ അങ്ങനെ വരട്ടെ…. നിന്നോടുള്ള ദേഷ്യത്തിലാണല്ലേ ഒരാൾ ചവിട്ടി തുള്ളി അമ്പലത്തിൽ പോയത്… ഞാൻ വിചാരിക്കുകയും ചെയ്തു ഇവൾ എന്തിനാ മുടന്തുന്നെന്ന്…. നീ വെള്ളവും അടിച്ച് എന്റെ കൊച്ചിനേം കൊണ്ടു പോയി മറിച്ചിട്ടല്ലേ…. എന്നാലും ഇത്രയും നാളായിട്ട് എന്നെ പോലും അതിന്ന് ഒരു തുള്ളി കുടിക്കാൻ അവൾ സമ്മതിച്ചിട്ടില്ല… നീ അവളറിയാതെ ഒപ്പിച്ചല്ലോ…. സമ്മതിച്ചിരിക്കുന്നു…. നിനക്ക് അവളുടെ ഭർത്താവ് ഉദ്യോഗത്തിനുള്ള യോഗ്യതയുണ്ട്…. ”
അരവിന്ദ് ഒരു ചിരിയോടെ പറഞ്ഞു….

” ഏഹ്.. ഇന്ദു അമ്പലത്തിൽ പോയോ…. എന്നിട്ട് എന്നെ വിളിച്ചില്ലല്ലോ…. അമ്പലത്തിൽ വച്ച് അവളോട്‌ എല്ലാം പറയാമെന്ന് അല്ലായിരുന്നോ പ്ലാൻ…. ശോ… സമയം എന്തായി… ഞാൻ വേഗം അമ്പലത്തിൽ പോകാൻ റെഡിയാവട്ടെ…. ”
അമൽ ചാടി എഴുന്നേറ്റു ബാത്‌റൂമിലേക്ക് ഓടി…..

” നിന്റെ പ്ലാൻ കൊണ്ടുപോയി ഉപ്പിലിട്ട് വയ്ക്ക്…. ഇനിയിപ്പോൾ നീ അമ്പലത്തിൽ ഒന്നും പോകണ്ട…. ഇന്ദു തിരിച്ചു വരാനുള്ള സമയമാകുന്നു…. തല്കാലം നമ്മുക്ക് അച്ഛനോടും അമ്മയോടും കാര്യങ്ങൾ പറയാം…. പിന്നെ ഇന്ദു വന്നിട്ട് അവരുടെ മുന്നിൽ വച്ചു തന്നെ അവളോട്‌ ചോദിക്കാം അതാ നല്ലത്… തല്കാലം കുളിച്ചു റെഡിയായി വാ…. നമ്മുക്ക് കല്യാണം ഉറപ്പിക്കണ്ടേ…. ”
കള്ളുകുടിക്കാൻ തോന്നിയ സമയത്തെ പഴിച്ചുകൊണ്ട് അവൻ കുളിക്കാൻ കയറി….

അമലും അരവിന്ദും കൂടി കാര്യങ്ങൾ എല്ലാം തന്മയത്വത്തോടെ അച്ഛനെയും അമ്മയെയും അറിയിച്ചു….. അവർക്ക് അത് സന്തോഷമുള്ള കാര്യമായിരുന്നു…. ഇന്ദുവും അമലും നല്ല ചേർച്ചയാണെന്ന് അവർക്ക് നേരത്തെ തോന്നിയിരുന്നു…. പക്ഷെ അത് അമൽ എങ്ങനെ എടുക്കും എന്നുള്ള വിഷമം കൊണ്ടാണ് അവർ ഒന്നും പറയാതിരുന്നത്…. എല്ലാം അറിഞ്ഞുകൊണ്ടു ഇന്ദുവിനെ സ്നേഹിച്ച അമലിനോട് അവരുടെ സ്നേഹം ഇരട്ടിച്ചു…. അവർക്ക് ആകെ തോന്നിയ വിഷമം അമലിന്റെ വീട്ടുകാർ പ്രശ്നം ഉണ്ടാക്കും എന്നുള്ളതായിരുന്നു…. ഇന്ദുവിന്റെ കല്യാണം വലിയ രീതിയിൽ നടത്തുന്നത് അവർ സ്വപ്നം കണ്ടിരുന്നു…. പക്ഷെ അതൊന്നും അവർക്ക് അപ്പോൾ ഉണ്ടായ സന്തോഷത്തെ അകറ്റാൻ പ്രാപ്തമുള്ളതായിരുന്നില്ല….

എല്ലാവരും ഇന്ദുവിന്റെ വരവിനായി ഉമ്മറത്തു തന്നെ കാത്തിരുന്നു…. മാനം കറുത്തു…. അടുത്ത മഴ വീണ്ടും തുടങ്ങി…. ഇന്ദു വരാനുള്ള സമയം കഴിഞ്ഞുപോയിട്ടും അവളെ കണ്ടില്ല…. സമയം വീണ്ടും കടന്നു പോയി…. മഴ വീണ്ടും കരുത്തു പ്രാപിച്ചുകൊണ്ടിരുന്നു….. വരാനുള്ള സമയം കഴിഞ്ഞു മണിക്കൂറുകൾ വീണ്ടും കടന്നു പോയിട്ടും അവളെ കാണാത്തത് എല്ലാവരിലും ആശങ്ക സൃഷ്ടിച്ചു….. അമ്മ പേടിച്ചു കരയുമെന്ന അവസ്ഥയിലെത്തി…. ഇനിയും കാത്ത് നിൽക്കുന്നത് ബുദ്ധിമോശമാണെന്ന് തോന്നിയ അമലും അരവിന്ദും മഴയെ വക വയ്ക്കാതെ ബൈക്കുമെടുത്ത് പുറത്തേക്ക് ഇറങ്ങി…. അവർ പടിപ്പുര കടക്കുന്നതിന് മുൻപ് ഇന്ദു വീട്ടു മുറ്റത്തേക്ക് നടന്നു വന്നു….

“അയ്യോ മോളെ…. നിനക്ക് എന്തുപറ്റി….
കരഞ്ഞുകൊണ്ട് അമ്മ അവളെ കെട്ടിപിടിച്ചു…. അവളാകെ നനഞ്ഞിരുന്നു…. വസ്ത്രത്തിൽ മൊത്തം ചെളി പറ്റി പിടിച്ചു കിടന്നിരുന്നു… നെറ്റിയിലും കൈ മുട്ടിലുമായി മുറിവുകൾ…. അമ്മയുടെ മുറവിളി കൂടുതൽ ഉച്ചത്തിലായി…. അരവിന്ദും അമലും തിരിച്ച് ഓടി വന്നു…

” എന്താ ഇന്ദു…. എന്താ പറ്റിയെ…. എന്താ ലേറ്റായത്…..”
അമൽ അവളോട് ചോദിച്ചു….

“അത്…. ഞാൻ…. മഴ… മഴയായിരുന്നു…. പിന്നെ തെന്നി വീണു…. ”
അവൾ എങ്ങനെയോ അത്രയും പറഞ്ഞു… അമ്മ അവളെയും കൊണ്ട് അകത്തേക്ക് പോയി….
അന്നത്തെ ദിവസം അങ്ങനെ കടന്നു പോയി…. ഇന്ദുവിനോട് ഒന്നും ചോദിക്കാനോ പറയാനോ ആർക്കും കഴിഞ്ഞില്ല.

Updated: September 16, 2021 — 10:54 pm

21 Comments

  1. ഉണ്ണിക്കുട്ടൻ

    പ്രിയ സുഹൃത്തേ….ഇനിയും ഇതുപോലുള്ള നല്ല സൃഷ്ടികൾക്കു വേണ്ടി കാത്തിരിക്കുന്നു…

  2. ?????

  3. ഒത്തിരി ഇഷ്ടമായിട്ടൊ. എനിക്ക് ഏറ്റവും ഇഷ്ടമായത് അവസാന ഭാഗം ആണ്. മഹാദേവൻ മുത്തശ്ശൻ മിന്നുവിനെ കൊഞ്ചിക്കുന്നത്.
    സ്നേഹത്തോടെ❤️

  4. ഒത്തിരി ഇഷ്ടായി ❤️

  5. കൈലാസനാഥൻ

    രുദ്ര
    അതിമനോഹരമായ കഥ അവതരിപ്പിച്ച രീതിയാണ് അതിശയകരം. അമലിന്റെ വിരഹ വേദനയിൽ തുടങ്ങി , അമലും അരവിന്ദും തമ്മിലുള്ള സൗഹൃദത്തിന്റെ മഹാസൗധവും ഒക്കെ വർണിച്ചിരിക്കുന്നത് എത്ര മനോഹരമായി എന്ന് പറഞ്ഞറിയിക്കാനാവുന്നില്ല. അമലിന്റേയും ഇന്ദുവിന്റേയും നിശബ്ദ പ്രണയത്തിന്റെ മധുരവും കുഞ്ഞു കുഞ്ഞ് പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ഹൃദയസ്പർശിയായിരുന്നു.

    കാര്യമറിയാതെ പ്രണയിച്ച പെണ്ണിന്റെ വാക്കുകളിലൂടെ ഹൃദയം നുറുങ്ങുന്ന പരിഹാസവുമേറ്റ് കണ്ണു നീരാൽ പടിയിറങ്ങുന്ന അമലിന്റെ രൂപം ഒരു നീറ്റലായി മാറി.

    പ്രണയിനിയുടെ വിവാഹം കൂട്ടാൻ വന്ന അമലിനെ സ്വീകരിക്കുന്ന ആരതി അവനെ പ്രണയിക്കുനത് മുമ്പ് ഇന്ദുവിലൂടെ അറിഞ്ഞിട്ടുണ്ടായിരുന്നെങ്കിലും അതൊക്കെ വിവരിച്ചതൊക്കെ വളരെ അത്ഭുതം ഉണർത്തി.

    തന്റെ കാമപൂരണത്തിനും വാശിക്കും വേണ്ടി മാത്രം ഇന്ദുവിനെ വിവാഹം കഴിക്കാൻ കൗശലനക്കാരനായ കുറുക്കനായി എത്തുന്ന രാജുവിനെ അവതരിപ്പിച്ചത് ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു.

    വിവാഹത്തിന് രണ്ട് ദിവസം മുമ്പ് മാത്രം ഇന്ദു തന്റെ മനസ്സ് ആരതിക്ക് മുമ്പിൽ തുറക്കുന്നതും സഹോദരസ്ഥാനത്തുള്ള അരവിന്ദ് അത് ഒളിഞ്ഞ് നിന്ന് കേൾക്കുന്നതും ഉറക്കം വരാതെ കല്യാണം എങ്ങനെ മുടക്കാമെന്ന് ചിന്തിച്ച് സ്വന്തം അമ്മയെ വിളിച്ച് ഉപദേശം തേടുന്നതൊക്കെ ഞെട്ടിച്ചു കളഞ്ഞു.

    സ്വന്തം കുഞ്ഞിന്റെ പിതൃത്വം അറിഞ്ഞ് പ്രാണനായ പ്രണയിനിയുടെ മടിയിൽ കിടക്കുന്നതും ഉദരത്തിലുള്ള കുഞ്ഞിന് മുത്തം കൊടുക്കുന്നതും ഒക്കെ അവന്റെ പ്രണയ തീവ്രതയും ഒളിപ്പിച്ചു വെച്ച അവളുടെ ഉള്ളിലെ പ്രണയ നൊമ്പരവും എല്ലാം ഒരു വിസ്മയം തന്നെ.

    അവസാന നിമിഷം പൊതുമദ്ധ്യത്തിൽ തന്റെ പിതൃത്വം അവകാശപ്പെടുത്തുന്നതും അമൽ അവന്റെ സ്വപ്നത്തിൽ (മദ്യലഹരിയിൽ ) പ്രാപിച്ച മത്സ്യകന്യകയെ സ്വന്തമാക്കുന്നതും ആദ്യ രാത്രിയിൽ അത് ചോദിക്കുന്നതും ഒക്കെ ആശങ്കയും നർമ്മവും ഉണർത്തി.

    കർക്കശക്കാരനായ അച്ഛനിൽ നിന്നും മുത്തശ്ശനായി പേരക്കുട്ടിയെ കൊഞ്ചിക്കുന്ന മഹാദേവൻ മറ്റൊരു വിസ്മയവും അമൽ യീണിതനായി വന്ന് അച്ഛനോട് പറയുന്നതും മഹാദേവൻ മറനോട് തിരിച്ച് പറയുന്നതും ഒക്കെ അത്ഭുതം ആണോ ആശങ്കയാണോ നർമ്മാണോ ചുണ്ടിൽ വിരിയിച്ചത് എന്ന് ഒരു പിടിയും കിട്ടിയില്ല പക്ഷേ എല്ലാത്തിന്റേയും ഒരു സമ്മിശ്ര വികാരമായിരുന്നു.

    വായനാന്ത്യം നല്ലൊരു സദ്യയ്ക്ക് ശേഷം അമ്പലപ്പുഴ പാൽപ്പായസം കൂടി കുടിച്ച പ്രീതി ഉണ്ടായിരുന്നു. അഭിനന്ദനങ്ങൾ

    1. കൈലാസനാഥാ….. ഇത്രയും അവലോകനം നടത്തികൊണ്ടുള്ള ഒരു കമന്റ്‌ എനിക്ക് ആദ്യമായാ ണ് കിട്ടുന്നത്…. അതിന് ആദ്യം തന്നെ നന്ദി പറയട്ടെ…. ? പലപ്പോളും എന്റെ സങ്കൽപ്പങ്ങളിൽ വന്ന കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാനുള്ള എന്റെ ശ്രെമം ആണ് ഓരോ കഥകളും…. അവിടെ നിങ്ങളെ പോലുള്ളവരുടെ ഒരു വാക്ക് നൽകുന്ന ഊർജം പറഞ്ഞറിയിക്കാൻ കഴിയില്ല…. ഇനിയും ഒരുപാട് പേരെ സപ്പോർട്ട് ചെയ്യുക…. ഒരിക്കൽ കൂടി ഒരായിരം നന്ദി…. ?❤️❤️❤️

  6. Thanks bro ? wonderful story
    ,??❣️?????????♥️??????❤️??????????❤️?????♥️?

    1. Thank youu☺️☺️☺️

  7. എന്റെ favourite സ്റ്റോറി ❤❤❤

    Kk യിൽ കുറെ പ്രാവശ്യം വായിച്ചിട്ടുണ്ട്. Climax മാത്രം പെട്ടെന്നു തീർന്നു പോയി, കുറച്ചും കൂടി നീട്ടമായിരുന്നു….

    1. Favorite സ്റ്റോറി ആണെന്ന് അറിഞ്ഞതിൽ സന്തോഷം…. ❤️… ക്ലൈമാക്സ്‌ വലിച്ചു നീട്ടണ്ടായെന്ന് കരുതിയാണ്…. ചിലപ്പോൾ ബോറയാലോ… ?

  8. വിശ്വനാഥ്

    ???????

    1. ☺️☺️❤️❤️

  9. മുത്തേയ്… ???

    1. ????

  10. Ith kk yill ondallo

    1. എന്റെ ഇഷ്ടപ്പെട്ട story ❤❤❤

      Climax മാത്രം പെട്ടെന്നു തീർന്നുപോയീ, kkയിൽ ഇടക്ക് ഇടക്ക് വായിക്കാറുണ്ട്.

    2. യെസ്… അവിടെയും ഞാൻ ആണ് ഇട്ടത്… ?

Comments are closed.