സ്നേഹത്തിന്റെ അർത്ഥം [രുദ്ര] 103

Views : 1819

സ്നേഹത്തിന്റെ അർത്ഥം

Author : രുദ്ര

 

( എഴുത്ത് മനസ്സിൽ കയറിക്കൂടിയ സമയത്ത് എനിക്കായി ഞാൻ തന്നെ എഴുതിയ ഒരു കുഞ്ഞിക്കഥയാണിത്….. അല്ല കുറിപ്പാണിത്…. പേജ് കുറവാകും…. കാരണം ഇതിലും കൂടുതൽ പേജിൽ ഇത് എഴുതാൻ എനിക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല…. എന്റെ മറ്റു കഥകളെ പോലെ ഇതും നിങ്ങൾ സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു….. ഇഷ്ട്ടപെട്ടില്ലെങ്കിൽ ക്ഷെമിക്കുക, വായിച്ചിട്ടില്ലെന്ന് കരുതുക…. സ്നേഹത്തോടെ….. 🙂)

“ഇന്നെന്താ നേരത്തെ വന്നല്ലോ…”… അവന്റെ കൈയിൽ നിന്നും ബാഗ്‌ വാങ്ങിക്കൊണ്ട് അവൾ ചോദിച്ചു…
അവൻ അവളെ ഇമവെട്ടാതെ വിടർന്ന കണ്ണുകളോടെ നോക്കി … കല്യണം കഴിഞ്ഞ് രണ്ടു വർഷത്തിനിടയിൽ ഇത് ആദ്യത്തെ സംഭവം ആണിത്….അതിന് പറ്റിയ ദിവസം ഇത് തന്നെയാണ്….. ഒരു നിമിഷം വേദനയുടെ ഒരു ചിരി അവന്റെ മുഖത്ത് മിന്നി മറഞ്ഞു….

” ഇന്ന് ഒരു വിശേഷപ്പെട്ട ദിവസമാണ്… അതുകൊണ്ട് നേരത്തെ ഇറങ്ങി… “… അവൻ മറുപടി കൊടുത്തു…

” അതെന്താ മാഷേ അത്ര വിശേഷപ്പെട്ട ദിവസം… അതും ഞാനറിയാത്തത്… ”
അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ വീണ്ടും ചോദിച്ചു….

അവന്റെ അത്ഭുതത്തിന്റെ കാരണം മറ്റൊന്നുമല്ലായിരുന്നു ഇതാണ് ഇത്രയും നാളായി അവരുടെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യം ഏറിയ സംഭാഷണം….

“പറയാം… ഞാൻ കുളിച്ചിട്ട് വരാം… കഴിക്കാൻ എടുത്ത് വയ്ക്കാമോ?? “… അവളുടെ മറുപടിക്കായി അവൻ കാത്തുനിന്നു…

” ശെരി … കുളിച്ചിട്ട് വരൂ… ഞാൻ ഭക്ഷണം എടുത്ത് വയ്ക്കാം .. ”
വീണ്ടും വീണ്ടും അവൾ അത്ഭുതപെടുത്തിക്കൊണ്ടിരുന്നു…. അവൻ അവളെ ഒന്ന് നോക്കി… ഇന്നവൾ ഏറെ സുന്ദരിയായിരിക്കുന്നു… കല്യാണത്തിന് ഉടുത്തതുപോലെയുള്ള ചുവന്ന സാരി…. സീമന്തരേഖയിൽ ആദ്യമായെന്നപോലെ വർഷങ്ങള്ക്ക് ശേഷം കുങ്കുമ ചുവപ്പ്…. ഒപ്പം വെളിച്ചത്തിൽ തിളങ്ങുന്ന താലി മാലയും…. അവളുടെ കൈയിൽ ആ താലി ഇപ്പോളും ഉണ്ടായിരുന്നുവോ എന്ന് അവൻ അത്ഭുതപ്പെട്ടു…..

തലയിൽ തണുത്ത വെള്ളം വീഴുമ്പോൾ അവന്റെ ചിന്തകൾ പഴയ കാലത്തേക്ക് ഒന്നുപോയി….. ചെറിയ ക്ലാസിൽ തുടങ്ങിയ ദിവ്യപ്രണയം…. അല്ല അതിനെ പ്രണയം എന്ന് പറയാൻ പറ്റില്ലല്ലോ… തനിക്ക് മാത്രമായിരുന്നു പ്രണയം…. അവള്ക്ക് ഇന്ന് വരെ അത് തന്നോട് തോന്നിയിട്ടില്ല…. ഇനി അതിന് സമയവും ഇല്ല… അവളെ സ്വന്തമാക്കണമെന്ന വാശിക്കാണ് പഠിച്ചത്…. പഠിച്ചു ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനായി അവളുടെ വീട്ടിൽ പെണ്ണ് ചോദിച്ചപ്പോൾ ആർക്കും എതിർപ്പുണ്ടായിരുന്നില്ല….അവൾക്ക് ഒഴികെ… എന്റെ ഇഷ്ടത്തിന് ഒരിക്കൽ പോലും എതിരുനിൽകാത്ത അച്ഛനും എനിക്കൊപ്പം ഉണ്ടായിരുന്നു…. അമ്മ ചെറുപ്പത്തിലേ മരിച്ചു പോയവൻ അവളിൽ സ്വന്തം അമ്മയെ കൂടി കണ്ടിരുന്നു… അതുകൊണ്ട് ആ എതിർപ്പിനെ അവഗണിക്കാൻ സ്വാർത്ഥത തീരുമാനിച്ചു…

അവളുടെ കഴുത്തിൽ താലിയണിയിച്ചപ്പോൾ ഞാൻ സന്തോഷിച്ചപ്പോൾ അവൾ വിതുമ്പുന്നത് എന്റെ ഉള്ളു പൊള്ളിച്ചിരുന്നു…. ആദ്യരാത്രിയിൽ അവൾ എന്നോട് പറഞ്ഞത് ഇന്നും കാതിൽ മുഴങ്ങുന്നു…

” എനിക്ക് നിങ്ങളെ ഒരിക്കലും ഭർത്താവായി അംഗീകരിക്കാൻ കഴിയില്ല…. ഞാൻ മറ്റൊരാളെ സ്നേഹിക്കുന്നു…. നിങ്ങൾക്ക് വേണ്ടത് എന്റെ ശരീരം ആണെങ്കിൽ നിങ്ങൾക്ക് അത് എടുക്കാം… പക്ഷെ പിന്നെ നിങ്ങൾ കാണുന്നത് എന്റെ ശവത്തെ ആയിരിക്കും…” ചുവുന്ന് കലങ്ങിയ കണ്ണുകളോടെ അവൾ അത് പറഞ്ഞവസാനിപ്പിച്ചപ്പോൾ നിർവികാരമായ ഒരു പുഞ്ചിരിയോടെ ഞാൻ തലയിണയും ബെഡ്ഷീറ്റും എടുത്ത് നിലത്തേക്ക് മാറി…. ഇന്നും അത് അത്പോലെ തുടരുന്നു… ഒരിക്കൽ പോലും ഒരുമിച്ചിരുന്നു സംസാരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തിട്ടില്ല… എന്റെ അച്ഛൻ മരിച്ചു വിറങ്ങലിച്ചു കിടന്നുപോളും ഒരു ആശ്വാസവാക്ക് ഉണ്ടായിട്ടില്ല… ഞാൻ അത് പ്രേതീക്ഷിച്ചതുമില്ല…. ഇന്ന് ഞാൻ തീർത്തും അനാഥനായി തീർന്നു…. വീട്ടുകാർക്ക് അപമാനം ഉണ്ടാകുമെന്ന് കരുതി ഇന്നും അവൾ എന്റെ ഭാര്യ പദവി അലങ്കരിക്കുന്നു…

” അതെ…. സമയം കുറേ ആയല്ലോ…. കുളിച്ചിട്ട് ഇറങ്ങിയില്ലേ…. കഴിക്കാം… ”
അവളുടെ ശബ്ദമാണ് ചിന്തയിൽ നിന്നും ഉണർത്തിയത്

ജീവിതത്തിൽ ആദ്യമായി അവൾ അവന് ഭക്ഷണം വിളമ്പി കൊടുത്തു… അവൾ അവൻ കഴിക്കുന്നതും നോക്കി ഇരുന്നു….

” ഞാൻ ഒരു സാധനം ബാഗിൽ വച്ചിട്ടുണ്ട്… ഒന്ന് എടുത്ത് നോക്കു… ” അവൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ പറഞ്ഞു…

അവൾ ആശയ കുഴപ്പത്തോടെ കുറച്ച് നേരം അവനെ നോക്കി നിന്നു… എന്നിട്ട് റൂമിലേക്ക് പോയി അവന്റെ ബാഗ്‌ തുറന്നു… അതിൽ വർണ കടലാസ്സിൽ പൊതിഞ്ഞ ഒരു ലെറ്റർ ഉണ്ടായിരുന്നു…. അവൾ അത് പൊട്ടിച്ചു… ഒരു കത്താണ്…. അതിൽ ഇങ്ങനെ എഴുതിയിരുന്നു…

” എന്നെന്നും എന്റെ പ്രീയപെട്ടവളായിരുന്നവൾക്ക്….

Recent Stories

The Author

13 Comments

  1. പലപ്പോഴും മനസ്സിൽ ഉള്ളതു തുറന്നു പറയാന്‍ താമസിക്കുന്നത് നഷ്ടങ്ങള്‍ മാത്രമേ nalkarullu…

    കുഞ്ഞു കുറിപ്പ് ഇഷ്ടമായി…👌👌

  2. 💔💔💔💔💔💔

  3. 🥰

  4. കൈലാസനാഥൻ

    രുദ്ര
    ചുരുങ്ങിയ വാക്കുകൾ കൊണ്ട് ഹൃദയത്തിൽ നടുക്കം സൃഷ്ടിച്ചു. സ്നേഹം ഒരിക്കലും വില കൊടുത്ത് വാങ്ങാൻ പറ്റുന്നതല്ല അതോടൊപ്പം അങ്ങനെ ഒരു വികാരം ഉടലെടുക്കാൽ അത് പ്രകടിപ്പിക്കുക തന്നെ വേണം മറിച്ചായാൽ ദുരന്തം വരുത്തി വെക്കും എന്നുള്ള പാഠം ഓർമ്മിപ്പിക്കുന്നു. മറ്റൊരു പാഠം ” ശരീരത്തിൽ മുറിവേറ്റാൽ അത് സഹിക്കാം പക്ഷേ ഹൃദയത്തിന് മുറിവേറ്റാൽ സഹിക്കാനാവില്ല ” . സസ്നേഹം കൈലാസനാഥൻ

    1. Thankyouu….എപ്പോളോ മനസ്സിൽ തോന്നിയ കഥയാണിത്….. ഇഷ്ട്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം കൈലാസനാഥാ… 🥰

  5. വിശ്വനാഥ്

    🌹🌹🌹🌹

    1. 🥰

    1. 🥰

  6. I too lost someone….
    Just because I was afraid…
    I know it’s late…
    But….

    ഇത് വായിച്ചപ്പോൾ ഒന്ന് പുറകിലേക്ക് സഞ്ചരിക്കാൻ പറ്റിയെങ്കിൽ എന്ന് വീണ്ടും തോന്നി…

    1. സോറി… 😶

  7. ജോൺ ഹോനായി

    പ്രകടമാക്കത്തെ സ്നേഹം എന്നും ഒരു കണ്ണുനീർ മാത്രം ആയിരിക്കും ❤

    1. അതേ… 😅😅

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com