അനുരാഗപുഷ്പങ്ങൾ [രുദ്ര] 144

പിറ്റേന്ന് രാവിലെ രണ്ടുപേരും താമസിച്ചാണ് എഴുന്നേറ്റത്… ഉറക്കക്ഷീണം അത്രയ്ക്കുണ്ടായിരുന്നു…. ഇന്ദുവിന്റേയും ചേച്ചിയുടെയും കൂടെ ഡ്രസ്സ്‌ എടുക്കാൻ പോകണമെന്ന് രാവിലേ അരവിന്ദ് പറഞ്ഞിരുന്നു…. രാവിലേ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഇന്ദു അവിടെ ഉണ്ടായിരുന്നില്ല….. പോകാൻ ഇറങ്ങിയപ്പോളാണ് അവളെ പിന്നീട് കണ്ടു കിട്ടുന്നത്…. ഒരു നീല ചുരിദാറായിരുന്നു വേഷം… പതിവ് പോലെ കറുത്ത കുഞ്ഞുപൊട്ടും വളകളും… ഒരു ചന്ദനകുറിയും…. അവൾ പുറത്തേക്ക് ഇറങ്ങി അമൽ മാത്രമേ അപ്പോൾ കാറിനടുത്ത് ഉണ്ടായിരുന്നുള്ളൂ…. അതറിയാതെ അവൾ കാറിനടുത്തേക്ക് വന്നു….
അതായിരുന്നു ആ നിമിഷം…. അവളോട് അവൻ ആദ്യമായി സംസാരിക്കുന്ന നിമിഷം… അവന്റെ ഉള്ളിലെ കാമുകന് ഒരിക്കലും മറക്കാൻ കഴിയാത്ത അസുലഭ നിമിഷം….

അവൾ കാറിനടുത്ത് എത്തിയപ്പോൾ അമൽ ഡ്രൈവിംഗ് സീറ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങി… അവനെ കണ്ടപ്പോൾ അവൾ പരിഭ്രമത്തോടെ നിന്നു… തിരികെ നടക്കാനാണ് അവളുടെ ഭാവം എന്ന് മനസ്സിലാക്കിയപ്പോൾ അവൻ അവളെ വിളിച്ചു….

” ഇന്ദു…. ഒരു നിമിഷം … ”
ബ്രേക്ക്‌ ഇട്ടത് പോലെ അവൾ പെട്ടന്ന് നിന്നു… എന്താണെന്നുള്ള ഭാവത്തിൽ അവനെ നോക്കി…

” അത്… ഞാൻ അന്ന്…. ആദ്യം വന്നപ്പോൾ…. കുളത്തിൽ… അത്… അറിഞ്ഞുടാരുന്നു സ്ത്രീകളുടെതാണെന്ന്…. സോറി… ”
വിക്കി വിക്കി ഒരുവിധം അവൻ പറഞ്ഞൊപ്പിച്ചു…. അവൾ മറുപടിയൊന്നും പറഞ്ഞില്ല… ആ മുഖത്ത് നാണത്തോടെ ഒരു പുഞ്ചിരി വിരിഞ്ഞു… അത് മതിയായിരുന്നു അവന്…. അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി…

” പിന്നെ…. ചുരിദാറിനേക്കാൾ തനിക്ക് ചേരുന്നത് ദാവണിയാണ് ട്ടോ…”
അവൻ ഒരു ചിരിയോടെ പറഞ്ഞു…. അവൾ ഒന്ന് തിരിഞ്ഞു നോക്കി…. ഒന്നും മിണ്ടാതെ ഉമ്മറത്തേക്ക് ഓടി കയറി…. അവളുടെ പാദസരത്തിന്റെ ശബ്ദം അവിടെ മുഴുവൻ നിറഞ്ഞു നിന്നു…

അധികം വൈകാതെ അരവിന്ദും ചേച്ചിയും ഇന്ദുവും ഒരുമിച്ചെത്തി…. ടൗണിലേക്ക് യാത്ര തുടങ്ങി…. യാത്രയിലുടനീളം അവർ ഓരോന്ന് സംസരിച്ചെങ്കിലും ഇന്ദു മാത്രം മൗനിയായിരുന്നു… കടയിലെത്തിയപ്പോൾ അരവിന്ദ് പറഞ്ഞത് പോലെ ഇന്ദുവിനുള്ള ഡ്രസ്സ്‌ എല്ലാം സെലക്ട്‌ ചെയ്യുന്നത് ചേച്ചി തന്നെയാണ്… ഓരോ സാരിയും എടുത്ത് അവളുടെ തോളിൽ വച്ചു നോക്കുന്നു…. ഇഷ്ടപ്പെടാതെ അടുത്തത് എടുക്കുന്നു… അങ്ങനെ നീണ്ടു പോയി…. അരവിന്ദ് സെയിൽസ് ഗേളിനോട് സൊള്ളുന്നു…. അപ്പോളാണ് ചുവന്ന നിറത്തിൽ ഗോൾഡൻ വർക്കിൽ മയിലിന്റെ രൂപം ചെയ്തിട്ടുള്ള ഒരു സാരി അതിനിടയ്ക്ക് കിടക്കുന്നത് അവന്റെ ശ്രദ്ധയിൽ പെടുന്നത്…. അവൻ അതെടുത്ത് നോക്കി… ഇന്ദുവിന് അത് നന്നായി ഇണങ്ങും എന്നവന്റെ മനസ്സു പറയുന്നുണ്ടായിരുന്നു… പക്ഷെ അത് അവളോട് നേരിട്ട് പറയാൻ പറ്റില്ലല്ലോ…. അതിനുമാത്രമുള്ള പരിചയം അവർ തമ്മിലും ഉണ്ടായിരുന്നില്ല….. അവൻ ആ സാരി തിരികെ വച്ചിട്ട് അരവിന്ദിനടുത്തേക്ക് നടന്നു…. ഇടയ്ക്ക് തിരിഞ്ഞ് നോക്കിയ അവൻ കാണുന്നത് ആ സാരിയും കൈയിൽ പിടിച്ച് അവനെ നോക്കുന്ന ഇന്ദുവിനെയാണ്…. ആ കണ്ണുകളിൽ അന്ന് കണ്ട ഭാവം ഇന്നും അവന് അജ്ഞാതമാണ്…. അത് പ്രണയമായിരുന്നുവോ…. ആയിരിക്കില്ല…..

ബില്ല് പേ ചെയ്യാൻ അരവിന്ദ് കൗണ്ടറിലേക്ക് മാറി… കൂടെ ഇന്ദുവും…. അമലും ചേച്ചിയും അവിടെ തനിച്ചായി…. പരിചയക്കാർ ആരും അടുത്തില്ലന്ന് ഉറപ്പു വരുത്തിക്കൊണ്ട് അവൻ ചോദിച്ചു….

” ചേച്ചിക്ക് കോളേജിൽ വച്ച് ഒരു സീരിയസ് റിലേഷൻ ഉണ്ടായിരുന്നല്ലേ…. എന്തിനാണ് അയാൾ ചേച്ചിയെ വേണ്ടാന്ന് വച്ചുപോയത്… ”

അവന്റെ ചോദ്യം ചേച്ചിയുടെ മുഖത്ത് ഒരു ഞെട്ടൽ ഉണ്ടാക്കി…. പെട്ടെന്ന് തന്നെ അത് ഒരു പുഞ്ചിരിയായി മാറി…. വിഷാദം നിറഞ്ഞ ഒരു പുഞ്ചിരി…. അതിന്റെ പ്രതിഫലനം ആ കണ്ണുകളിലും കാണാൻ കഴിഞ്ഞിരുന്നു…. അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു…
അമലും കൂടുതൽ ഒന്നും ചോദിച്ചില്ല… എല്ലാവരും ബോൾഡ് എന്ന് പറയുന്ന ചേച്ചിയുടെ മാറ്റത്തിൽ നിന്നും അവന് മനസ്സിലാക്കാമായിരുന്നു എല്ലാം….

ചേച്ചി ഇന്ദുവിനെ കോളജിൽ വിടാതെ തടയാൻ കാരണം എന്താകും എന്ന ആലോചന ചെന്നെത്തിച്ച ഒരു നിഗമനം മാത്രമായിരുന്നു അത്…. ശരിയാണെന്ന് പറയാതെ പറഞ്ഞും കഴിഞ്ഞു….
ഒരാൾക്ക് ഏറ്റവും കൂടുതൽ വേദന സഹിക്കേണ്ടിവരുന്നത് മരണത്തിൽ നിന്നല്ല…. ചതിക്കപ്പെടുമ്പോളാണ്… സ്നേഹിച്ചവർ പിന്നിൽ നിന്നും കുത്തുമ്പോൾ ഉണങ്ങാത്ത മുറിവ് ഉണ്ടാകുന്നത് മനസ്സിനാണ്…. ചൂട് വെള്ളത്തിൽ വീണ പൂച്ചയ്ക്ക് പച്ചവെള്ളത്തോട് പോലും തോന്നുന്ന ഭയമായിരിക്കാം തള്ളകോഴി കുഞ്ഞിനെ ചിറകിനിടയ്ക്ക് ഒളിപ്പിച്ചു വയ്ക്കുന്നത് പോലെ ഇന്ദുവിനെ ചേച്ചി പിടിച്ചു നിർത്താൻ കാരണം …. പുറത്ത് കാത്തിരിക്കുന്നത് ചതിയുടെ ലോകമാണ്…. പിടിച്ചു നിൽക്കാൻ കഴിയാത്തവർ പിടഞ്ഞു വീഴേണ്ടി വരുന്ന ചതിയുടെ ലോകം…..

തിരിച്ചുള്ള യാത്ര തീർത്തും നിശബ്ദമായിരുന്നു…. അമലിന്റെ കണ്ണുകൾ ഇടയ്ക്കിടെ മിററിലൂടെ ഇന്ദുവിനെ തേടി ചെന്നു… പലപ്പോഴും കണ്ണുകൾ തമ്മിൽ കോർത്തു…. പെട്ടന്ന് എന്തോ ഓർത്തപോലെ ചേച്ചി പറഞ്ഞു….

“കേട്ടോ അരവിന്ദേ….. ഇന്ന് ജീവിതത്തിൽ ആദ്യമായി ഇവൾ ഒരു സാരി സെലക്ട്‌ ചെയ്യുതു…. ”
അത് കേട്ടപ്പോൾ അറിയാതെ അരവിന്ദിന്റെ കാല് ബ്രേക്കിൽ അമർന്നു …

” എന്താ… എന്താ പറഞ്ഞത്…. “

Updated: September 16, 2021 — 10:54 pm

21 Comments

  1. ഉണ്ണിക്കുട്ടൻ

    പ്രിയ സുഹൃത്തേ….ഇനിയും ഇതുപോലുള്ള നല്ല സൃഷ്ടികൾക്കു വേണ്ടി കാത്തിരിക്കുന്നു…

  2. ?????

  3. ഒത്തിരി ഇഷ്ടമായിട്ടൊ. എനിക്ക് ഏറ്റവും ഇഷ്ടമായത് അവസാന ഭാഗം ആണ്. മഹാദേവൻ മുത്തശ്ശൻ മിന്നുവിനെ കൊഞ്ചിക്കുന്നത്.
    സ്നേഹത്തോടെ❤️

  4. ഒത്തിരി ഇഷ്ടായി ❤️

  5. കൈലാസനാഥൻ

    രുദ്ര
    അതിമനോഹരമായ കഥ അവതരിപ്പിച്ച രീതിയാണ് അതിശയകരം. അമലിന്റെ വിരഹ വേദനയിൽ തുടങ്ങി , അമലും അരവിന്ദും തമ്മിലുള്ള സൗഹൃദത്തിന്റെ മഹാസൗധവും ഒക്കെ വർണിച്ചിരിക്കുന്നത് എത്ര മനോഹരമായി എന്ന് പറഞ്ഞറിയിക്കാനാവുന്നില്ല. അമലിന്റേയും ഇന്ദുവിന്റേയും നിശബ്ദ പ്രണയത്തിന്റെ മധുരവും കുഞ്ഞു കുഞ്ഞ് പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ഹൃദയസ്പർശിയായിരുന്നു.

    കാര്യമറിയാതെ പ്രണയിച്ച പെണ്ണിന്റെ വാക്കുകളിലൂടെ ഹൃദയം നുറുങ്ങുന്ന പരിഹാസവുമേറ്റ് കണ്ണു നീരാൽ പടിയിറങ്ങുന്ന അമലിന്റെ രൂപം ഒരു നീറ്റലായി മാറി.

    പ്രണയിനിയുടെ വിവാഹം കൂട്ടാൻ വന്ന അമലിനെ സ്വീകരിക്കുന്ന ആരതി അവനെ പ്രണയിക്കുനത് മുമ്പ് ഇന്ദുവിലൂടെ അറിഞ്ഞിട്ടുണ്ടായിരുന്നെങ്കിലും അതൊക്കെ വിവരിച്ചതൊക്കെ വളരെ അത്ഭുതം ഉണർത്തി.

    തന്റെ കാമപൂരണത്തിനും വാശിക്കും വേണ്ടി മാത്രം ഇന്ദുവിനെ വിവാഹം കഴിക്കാൻ കൗശലനക്കാരനായ കുറുക്കനായി എത്തുന്ന രാജുവിനെ അവതരിപ്പിച്ചത് ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു.

    വിവാഹത്തിന് രണ്ട് ദിവസം മുമ്പ് മാത്രം ഇന്ദു തന്റെ മനസ്സ് ആരതിക്ക് മുമ്പിൽ തുറക്കുന്നതും സഹോദരസ്ഥാനത്തുള്ള അരവിന്ദ് അത് ഒളിഞ്ഞ് നിന്ന് കേൾക്കുന്നതും ഉറക്കം വരാതെ കല്യാണം എങ്ങനെ മുടക്കാമെന്ന് ചിന്തിച്ച് സ്വന്തം അമ്മയെ വിളിച്ച് ഉപദേശം തേടുന്നതൊക്കെ ഞെട്ടിച്ചു കളഞ്ഞു.

    സ്വന്തം കുഞ്ഞിന്റെ പിതൃത്വം അറിഞ്ഞ് പ്രാണനായ പ്രണയിനിയുടെ മടിയിൽ കിടക്കുന്നതും ഉദരത്തിലുള്ള കുഞ്ഞിന് മുത്തം കൊടുക്കുന്നതും ഒക്കെ അവന്റെ പ്രണയ തീവ്രതയും ഒളിപ്പിച്ചു വെച്ച അവളുടെ ഉള്ളിലെ പ്രണയ നൊമ്പരവും എല്ലാം ഒരു വിസ്മയം തന്നെ.

    അവസാന നിമിഷം പൊതുമദ്ധ്യത്തിൽ തന്റെ പിതൃത്വം അവകാശപ്പെടുത്തുന്നതും അമൽ അവന്റെ സ്വപ്നത്തിൽ (മദ്യലഹരിയിൽ ) പ്രാപിച്ച മത്സ്യകന്യകയെ സ്വന്തമാക്കുന്നതും ആദ്യ രാത്രിയിൽ അത് ചോദിക്കുന്നതും ഒക്കെ ആശങ്കയും നർമ്മവും ഉണർത്തി.

    കർക്കശക്കാരനായ അച്ഛനിൽ നിന്നും മുത്തശ്ശനായി പേരക്കുട്ടിയെ കൊഞ്ചിക്കുന്ന മഹാദേവൻ മറ്റൊരു വിസ്മയവും അമൽ യീണിതനായി വന്ന് അച്ഛനോട് പറയുന്നതും മഹാദേവൻ മറനോട് തിരിച്ച് പറയുന്നതും ഒക്കെ അത്ഭുതം ആണോ ആശങ്കയാണോ നർമ്മാണോ ചുണ്ടിൽ വിരിയിച്ചത് എന്ന് ഒരു പിടിയും കിട്ടിയില്ല പക്ഷേ എല്ലാത്തിന്റേയും ഒരു സമ്മിശ്ര വികാരമായിരുന്നു.

    വായനാന്ത്യം നല്ലൊരു സദ്യയ്ക്ക് ശേഷം അമ്പലപ്പുഴ പാൽപ്പായസം കൂടി കുടിച്ച പ്രീതി ഉണ്ടായിരുന്നു. അഭിനന്ദനങ്ങൾ

    1. കൈലാസനാഥാ….. ഇത്രയും അവലോകനം നടത്തികൊണ്ടുള്ള ഒരു കമന്റ്‌ എനിക്ക് ആദ്യമായാ ണ് കിട്ടുന്നത്…. അതിന് ആദ്യം തന്നെ നന്ദി പറയട്ടെ…. ? പലപ്പോളും എന്റെ സങ്കൽപ്പങ്ങളിൽ വന്ന കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാനുള്ള എന്റെ ശ്രെമം ആണ് ഓരോ കഥകളും…. അവിടെ നിങ്ങളെ പോലുള്ളവരുടെ ഒരു വാക്ക് നൽകുന്ന ഊർജം പറഞ്ഞറിയിക്കാൻ കഴിയില്ല…. ഇനിയും ഒരുപാട് പേരെ സപ്പോർട്ട് ചെയ്യുക…. ഒരിക്കൽ കൂടി ഒരായിരം നന്ദി…. ?❤️❤️❤️

  6. Thanks bro ? wonderful story
    ,??❣️?????????♥️??????❤️??????????❤️?????♥️?

    1. Thank youu☺️☺️☺️

  7. എന്റെ favourite സ്റ്റോറി ❤❤❤

    Kk യിൽ കുറെ പ്രാവശ്യം വായിച്ചിട്ടുണ്ട്. Climax മാത്രം പെട്ടെന്നു തീർന്നു പോയി, കുറച്ചും കൂടി നീട്ടമായിരുന്നു….

    1. Favorite സ്റ്റോറി ആണെന്ന് അറിഞ്ഞതിൽ സന്തോഷം…. ❤️… ക്ലൈമാക്സ്‌ വലിച്ചു നീട്ടണ്ടായെന്ന് കരുതിയാണ്…. ചിലപ്പോൾ ബോറയാലോ… ?

  8. വിശ്വനാഥ്

    ???????

    1. ☺️☺️❤️❤️

  9. മുത്തേയ്… ???

    1. ????

  10. Ith kk yill ondallo

    1. എന്റെ ഇഷ്ടപ്പെട്ട story ❤❤❤

      Climax മാത്രം പെട്ടെന്നു തീർന്നുപോയീ, kkയിൽ ഇടക്ക് ഇടക്ക് വായിക്കാറുണ്ട്.

    2. യെസ്… അവിടെയും ഞാൻ ആണ് ഇട്ടത്… ?

Comments are closed.