അനുരാഗപുഷ്പങ്ങൾ [രുദ്ര] 144

അന്നൊരു ദിവസം അവൻ ഇന്ദുവിൽ നിന്നും മാറി നിന്നു…. പക്ഷെ അടുത്ത ദിവസം തൊട്ട് ഇന്ദു അവന്റെ മുൻപിൽ എത്താതെയായി…. ചായ കൊടുക്കാനോ ഭക്ഷണം കൊടുക്കാനോ അവൾ വന്നില്ല….. എപ്പോളും അടുക്കളയിലാണെന്ന് അവൻ ഊഹിച്ചു…. എന്ത് കാരണം പറഞ്ഞ് അവിടെ ചെന്ന് കയറും…. അടുക്കളയിൽ കയറാൻ അമ്മ സമ്മതിക്കില്ല…. പണ്ടേ അങ്ങനാണത്രെ….. പുരുഷൻമാർ അടുക്കളയിൽ കയറാൻ പാടില്ലെന്ന്…. അപ്പോളാണ് ശരിക്കും അവന് അതിന്റെ ബുദ്ധിമുട്ട് മനസ്സിലായി…. അവളുടെ മുൻപിൽ നിന്നും മാറുന്നതിനേക്കാൾ കഠിനമായിരുന്നു അവളെ കാണാതിരിക്കാൻ…. ഉച്ച വരെ എങ്ങനെയോ കഴിച്ചുകൂട്ടി….. പിന്നീട് ഇരിക്കപ്പൊറുതി ഇല്ലാതെ നടക്കാൻ തുടങ്ങി…. തിരിച്ചു പോയാലോന്നു കൂടി ചിന്തിച്ചു…. പക്ഷെ പോയാൽ ഇനിയൊരു തിരിച്ചു വരവ്…. അത് ബുദ്ധിമുട്ടാണ്…. മനസ്സിന് അൽപ്പം ആശ്വാസം കിട്ടാനായി അവൻ കുളക്കടവിലേക്ക് നടന്നു…. കുളത്തിന്റെ പടവിലെത്തിയപ്പോളെക്കും തണുത്തകാറ്റ് അവനെ തഴുകിക്കൊണ്ട് കടന്നു പോയി…. ഒരു ദീർഘനിശ്വാസത്തോടെ ചുറ്റും നോക്കിയപ്പോളാണ് അവിടെ മൂലയ്ക്ക് മാറി കുനിനഞ്ഞിരിക്കുന്ന ഇന്ദുവിനെ കാണുന്നത്….. ചൂടുപിടിച്ച മനസ്സ് ഒരു നിമിഷം കൊണ്ട് തണുത്ത് മഞ്ഞുപോലെയാകുന്നത് അവൻ അറിഞ്ഞു….. കാൽപ്പെരുമാറ്റം കേട്ട് അവൾ തലയുയർത്തി നോക്കി…. അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു….. അവനെ കണ്ടപ്പോൾ പെട്ടന്ന് അവൾ മുഖം തിരിച്ച് കണ്ണുകൾ തുടച്ചു ഒരു പുഞ്ചിരി മുഖത്തണിഞ്ഞു…..

” ഇന്ദു…. എന്ത് പറ്റി…. താൻ എന്തിനാ ഇവിടെ ഇരുന്ന് ഇങ്ങനെ കരയുന്നത്??…. ”
അവളുടെ അടുത്ത് ഇരുന്നുകൊണ്ട് അവൻ ചോദിച്ചു….

” യേ…. ഒന്നുമില്ല….. വെറുതെ…. ”
ഒരു പുഞ്ചിരി എടുത്തണിഞ്ഞ് അവൾ പറഞ്ഞു….

” വെറുതെയോ…. വെറുതെ ആരെങ്കിലും കരയുമോ???… ഇന്നലെ അമ്പലത്തിൽ നിന്നും ഇറങ്ങിയത് തൊട്ട് ഇങ്ങനാണല്ലോ…. ആരതി എന്താ പറഞ്ഞത്??… നിങ്ങൾ തമ്മിൽ എന്തെങ്കിലും വഴക്കിട്ടോ???…. ”

” മ്മ് മ്മ്… ”
വഴക്ക് ഒന്നും ഇട്ടില്ലന്നുള്ള രീതിയിൽ അവൾ തലയാട്ടിക്കൊണ്ട് മൂളി….

” പിന്നെ…. ഇനി…. ഞാൻ അവിടെ വച്ച് തന്റെ കൈയിൽ പിടിച്ചതുകൊണ്ടാണോ???… അതുകൊണ്ടാണോ എന്റെ മുൻപിൽ വരാതെ മാറി നിൽക്കുന്നത്…. അത് ശരിക്കും അറിയാതെ….. ഞാൻ അങ്ങനെ ഓർത്തില്ല…. ”
അമൽ വിഷമത്തോടെ പറഞ്ഞു….

” അതിന് ഞാനല്ലല്ലോ ആരുടേയും മുന്നിൽ പെടാതെ നടക്കുന്നത്….. എന്നെയല്ലേ ഒഴിവാക്കുന്നത്…. ”
അവളത് പറഞ്ഞപ്പോൾ അവന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി…. ഇനി ഞാൻ ഒഴിവാക്കുന്നതാണോ അവളുടെ സങ്കടം എന്നൊരു ചിന്ത അവന്റെയുള്ളിൽ മൊട്ടിട്ടു….

” അതേ…. ”
ചിന്തയിലായിരുന്ന അവന് അവളുടെ അടുത്ത വിളി വന്നു….. എന്തോ സംശയം ഉള്ളിലുള്ളത് പോലെ അവന് തോന്നി… ഒപ്പം നീരസവും….

” എടൊ….. താൻ ആദ്യം ഈ അതേ ഇതേ എന്നുള്ള വിളി നിർത്ത്….?
അൽപ്പം നീരസത്തോടെ അവൻ പറഞ്ഞു….

” പിന്നെ….. ഞാൻ….. എന്താ… ”

” ഓഹോ…. എന്താ വിളിക്കണ്ടതെന്ന് അറിയില്ലല്ലേ…. അന്ന് എന്നെ ഫോൺ ചെയ്തപ്പോൾ വിളിച്ചത് എനിക്കിപ്പോഴും ഓർമയുണ്ട്…. അത് തന്നെ വിളിച്ചാൽ മതി…. ”
ഒരു ചെറു ചിരിയോടെ അവൻ പറഞ്ഞു…. അത് എന്താണെന്നുള്ള രീതിയിൽ അവൾ അവന്റെ മുഖത്തേക്ക് നോക്കി…. പെട്ടന്ന് മനസ്സിലായത് പോലെ തല താഴ്ത്തി…

” അത്… ഞാൻ…. അപ്പൊ…. പെട്ടന്ന്… ”
അവൾ വിക്കി വിക്കി പറഞ്ഞു….

Updated: September 16, 2021 — 10:54 pm

21 Comments

  1. ഉണ്ണിക്കുട്ടൻ

    പ്രിയ സുഹൃത്തേ….ഇനിയും ഇതുപോലുള്ള നല്ല സൃഷ്ടികൾക്കു വേണ്ടി കാത്തിരിക്കുന്നു…

  2. ?????

  3. ഒത്തിരി ഇഷ്ടമായിട്ടൊ. എനിക്ക് ഏറ്റവും ഇഷ്ടമായത് അവസാന ഭാഗം ആണ്. മഹാദേവൻ മുത്തശ്ശൻ മിന്നുവിനെ കൊഞ്ചിക്കുന്നത്.
    സ്നേഹത്തോടെ❤️

  4. ഒത്തിരി ഇഷ്ടായി ❤️

  5. കൈലാസനാഥൻ

    രുദ്ര
    അതിമനോഹരമായ കഥ അവതരിപ്പിച്ച രീതിയാണ് അതിശയകരം. അമലിന്റെ വിരഹ വേദനയിൽ തുടങ്ങി , അമലും അരവിന്ദും തമ്മിലുള്ള സൗഹൃദത്തിന്റെ മഹാസൗധവും ഒക്കെ വർണിച്ചിരിക്കുന്നത് എത്ര മനോഹരമായി എന്ന് പറഞ്ഞറിയിക്കാനാവുന്നില്ല. അമലിന്റേയും ഇന്ദുവിന്റേയും നിശബ്ദ പ്രണയത്തിന്റെ മധുരവും കുഞ്ഞു കുഞ്ഞ് പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ഹൃദയസ്പർശിയായിരുന്നു.

    കാര്യമറിയാതെ പ്രണയിച്ച പെണ്ണിന്റെ വാക്കുകളിലൂടെ ഹൃദയം നുറുങ്ങുന്ന പരിഹാസവുമേറ്റ് കണ്ണു നീരാൽ പടിയിറങ്ങുന്ന അമലിന്റെ രൂപം ഒരു നീറ്റലായി മാറി.

    പ്രണയിനിയുടെ വിവാഹം കൂട്ടാൻ വന്ന അമലിനെ സ്വീകരിക്കുന്ന ആരതി അവനെ പ്രണയിക്കുനത് മുമ്പ് ഇന്ദുവിലൂടെ അറിഞ്ഞിട്ടുണ്ടായിരുന്നെങ്കിലും അതൊക്കെ വിവരിച്ചതൊക്കെ വളരെ അത്ഭുതം ഉണർത്തി.

    തന്റെ കാമപൂരണത്തിനും വാശിക്കും വേണ്ടി മാത്രം ഇന്ദുവിനെ വിവാഹം കഴിക്കാൻ കൗശലനക്കാരനായ കുറുക്കനായി എത്തുന്ന രാജുവിനെ അവതരിപ്പിച്ചത് ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു.

    വിവാഹത്തിന് രണ്ട് ദിവസം മുമ്പ് മാത്രം ഇന്ദു തന്റെ മനസ്സ് ആരതിക്ക് മുമ്പിൽ തുറക്കുന്നതും സഹോദരസ്ഥാനത്തുള്ള അരവിന്ദ് അത് ഒളിഞ്ഞ് നിന്ന് കേൾക്കുന്നതും ഉറക്കം വരാതെ കല്യാണം എങ്ങനെ മുടക്കാമെന്ന് ചിന്തിച്ച് സ്വന്തം അമ്മയെ വിളിച്ച് ഉപദേശം തേടുന്നതൊക്കെ ഞെട്ടിച്ചു കളഞ്ഞു.

    സ്വന്തം കുഞ്ഞിന്റെ പിതൃത്വം അറിഞ്ഞ് പ്രാണനായ പ്രണയിനിയുടെ മടിയിൽ കിടക്കുന്നതും ഉദരത്തിലുള്ള കുഞ്ഞിന് മുത്തം കൊടുക്കുന്നതും ഒക്കെ അവന്റെ പ്രണയ തീവ്രതയും ഒളിപ്പിച്ചു വെച്ച അവളുടെ ഉള്ളിലെ പ്രണയ നൊമ്പരവും എല്ലാം ഒരു വിസ്മയം തന്നെ.

    അവസാന നിമിഷം പൊതുമദ്ധ്യത്തിൽ തന്റെ പിതൃത്വം അവകാശപ്പെടുത്തുന്നതും അമൽ അവന്റെ സ്വപ്നത്തിൽ (മദ്യലഹരിയിൽ ) പ്രാപിച്ച മത്സ്യകന്യകയെ സ്വന്തമാക്കുന്നതും ആദ്യ രാത്രിയിൽ അത് ചോദിക്കുന്നതും ഒക്കെ ആശങ്കയും നർമ്മവും ഉണർത്തി.

    കർക്കശക്കാരനായ അച്ഛനിൽ നിന്നും മുത്തശ്ശനായി പേരക്കുട്ടിയെ കൊഞ്ചിക്കുന്ന മഹാദേവൻ മറ്റൊരു വിസ്മയവും അമൽ യീണിതനായി വന്ന് അച്ഛനോട് പറയുന്നതും മഹാദേവൻ മറനോട് തിരിച്ച് പറയുന്നതും ഒക്കെ അത്ഭുതം ആണോ ആശങ്കയാണോ നർമ്മാണോ ചുണ്ടിൽ വിരിയിച്ചത് എന്ന് ഒരു പിടിയും കിട്ടിയില്ല പക്ഷേ എല്ലാത്തിന്റേയും ഒരു സമ്മിശ്ര വികാരമായിരുന്നു.

    വായനാന്ത്യം നല്ലൊരു സദ്യയ്ക്ക് ശേഷം അമ്പലപ്പുഴ പാൽപ്പായസം കൂടി കുടിച്ച പ്രീതി ഉണ്ടായിരുന്നു. അഭിനന്ദനങ്ങൾ

    1. കൈലാസനാഥാ….. ഇത്രയും അവലോകനം നടത്തികൊണ്ടുള്ള ഒരു കമന്റ്‌ എനിക്ക് ആദ്യമായാ ണ് കിട്ടുന്നത്…. അതിന് ആദ്യം തന്നെ നന്ദി പറയട്ടെ…. ? പലപ്പോളും എന്റെ സങ്കൽപ്പങ്ങളിൽ വന്ന കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാനുള്ള എന്റെ ശ്രെമം ആണ് ഓരോ കഥകളും…. അവിടെ നിങ്ങളെ പോലുള്ളവരുടെ ഒരു വാക്ക് നൽകുന്ന ഊർജം പറഞ്ഞറിയിക്കാൻ കഴിയില്ല…. ഇനിയും ഒരുപാട് പേരെ സപ്പോർട്ട് ചെയ്യുക…. ഒരിക്കൽ കൂടി ഒരായിരം നന്ദി…. ?❤️❤️❤️

  6. Thanks bro ? wonderful story
    ,??❣️?????????♥️??????❤️??????????❤️?????♥️?

    1. Thank youu☺️☺️☺️

  7. എന്റെ favourite സ്റ്റോറി ❤❤❤

    Kk യിൽ കുറെ പ്രാവശ്യം വായിച്ചിട്ടുണ്ട്. Climax മാത്രം പെട്ടെന്നു തീർന്നു പോയി, കുറച്ചും കൂടി നീട്ടമായിരുന്നു….

    1. Favorite സ്റ്റോറി ആണെന്ന് അറിഞ്ഞതിൽ സന്തോഷം…. ❤️… ക്ലൈമാക്സ്‌ വലിച്ചു നീട്ടണ്ടായെന്ന് കരുതിയാണ്…. ചിലപ്പോൾ ബോറയാലോ… ?

  8. വിശ്വനാഥ്

    ???????

    1. ☺️☺️❤️❤️

  9. മുത്തേയ്… ???

    1. ????

  10. Ith kk yill ondallo

    1. എന്റെ ഇഷ്ടപ്പെട്ട story ❤❤❤

      Climax മാത്രം പെട്ടെന്നു തീർന്നുപോയീ, kkയിൽ ഇടക്ക് ഇടക്ക് വായിക്കാറുണ്ട്.

    2. യെസ്… അവിടെയും ഞാൻ ആണ് ഇട്ടത്… ?

Comments are closed.