അനുരാഗപുഷ്പങ്ങൾ [രുദ്ര] 144

” അതോ… അവൾ അങ്ങനെ ആരോടും വഴക്ക് ഒന്നും ഉണ്ടാക്കാറില്ല… പാവമാ… ”
അരവിന്ദ് ചിരിച്ചുകൊണ്ട് പറഞ്ഞു…

” ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ???.. ശരിക്കും അവൾ ആരാ???… ”

” അത്… അത് ഞാൻ പറഞ്ഞില്ലേ…. അനിയത്തിയാണെന്ന്…. ”

” ഓ പിന്നെ…. നിനക്ക് ആകെ ഒരു ചേച്ചിയെ ഉള്ളുന്ന് നീ എന്നോട് പറഞ്ഞതായിട്ട് എനിക്ക് നല്ല ഓർമയുണ്ട് …. ഇത്രയും നാൾ ഇല്ലാത്ത ഒരു അനിയത്തി ഞാൻ ഇവിടെ വന്നപ്പോൾ എങ്ങനെ പൊട്ടി മുളച്ചു… എന്തോ ഉടായിപ്പ് മണക്കുന്നുണ്ടല്ലോ…. നീ അനിയത്തിയാണെന്ന് പറഞ്ഞപ്പോ നിന്റെ അമ്മയുടെ മുഖം മാറുന്നതും ഞാൻ കണ്ടു…. അതുകൊണ്ട് നീ ഉള്ള സത്യം അങ്ങ് പറയുന്നതാണ് നല്ലത് … ”

” നീ അമ്മയെ ശ്രദ്ധിച്ചിരുന്നവല്ലേ…. ”
അരവിന്ദ് ഒരു ജ്യാളിതയോടെ പറഞ്ഞു…

” ഉവ്വ… അപ്പൊ പറ… ഏതാണ് ആ പെൺകുട്ടി….”

” ഡാ… അത്… ശരിക്കും അവൾ ഞങ്ങളുടെ ആരെങ്കിലും ആണോന്ന് ചോദിച്ചാൽ ആരുമല്ല ….. പക്ഷെ ആരുമല്ലേന്ന് ചോദിച്ചാൽ അല്ലെന്ന് പറയാനും പറ്റില്ല….”

“നീ ചുമ്മ പാതിരാത്രി കടങ്കഥ പറയാതെ ഉള്ള കാര്യം അങ്ങ് പറ…. ”
അമൽ ദേഷ്യപ്പെട്ടു…

” അത്… പണ്ട്… എന്റെയൊക്കെ കുട്ടിക്കാലത്ത്….. വീട്ടിൽ ജോലിക്ക് ഒരു ചേച്ചി വന്നു…. ആ ചേച്ചിയുടെ കൈയും പിടിച്ചു നിൽക്കുന്ന ഒരു കുഞ്ഞു പാവാടക്കാരി…. അതായിരുന്നു ഇന്ദു…. ആ ചേച്ചി ഒറ്റയ്ക്ക് ഈ നാട്ടിൽ ഒരു കുഞ്ഞുമായി വന്ന് താമസമാക്കിയതാണ് …. ആരാണെന്നോ എവിടെ നിന്നാണെന്നോ ഒന്നും അറിഞ്ഞുട…. ചോദിച്ചാൽ ഒന്നും പറയുകയുമില്ല…. നാട്ടുകാർ അവരെ പറ്റി എന്തൊക്കെയോ പറഞ്ഞു പരത്തി….. പക്ഷെ അച്ഛൻ അതൊന്നും കാര്യമക്കാതെ അവരെ വീട്ടിൽ ജോലിക്ക് വച്ചു…. ഇന്ദുവും പണ്ട് തൊട്ടേ അവളുടെ അമ്മയുടെ കൂടെ വീട്ടിൽ വരുമായിരുന്നു…. കൂടുതൽ സമയവും അവൾ ഈ വീട്ടിൽ തന്നായിരുന്നു…. ആദ്യമൊന്നും എനിക്കും ചേച്ചിയ്ക്കും അത് ഇഷ്ടമായിരുന്നില്ല….. നമ്മുടെ രാജ്യത്ത് അതിക്രമിച്ച് കടന്ന തീവ്രവാദിയോട് തോന്നുന്ന ഒരു ദേഷ്യമില്ലേ…. അതായിരിന്നു ഞങ്ങൾക്ക് അന്ന്…. ”
അത് പറഞ്ഞപ്പോൾ അവൻ അറിയാതെ ഒന്ന് ചിരിച്ചു… നിർജീവമായ ഒരു ചിരി അമലും ചിരിച്ചു…..

“പതിയെ പതിയെ അവൾ ഞങ്ങളുടെ കൊച്ചനുജത്തിയായി മാറി…. പെട്ടന്ന് ഒരു ദിവസമാണ് അവളുടെ അമ്മ മരിച്ചു പോയന്ന് അറിയുന്നത് …. എന്തോ അസുഖമായിരുന്നെന്ന്… ചികിത്സ ഒന്നും നടത്തിയിരുന്നില്ല….പണമില്ലാഞ്ഞിട്ടാകും… അമ്മയുടെ ശവശരീരത്തിന് മുന്നിൽ ഒരു ആറു വയസ്സുകാരി ഇരുന്നു കരയുന്നത് ഇന്നും എന്റെ ഓർമയിലുണ്ട്…. അന്ന് അവൾ ഒറ്റയ്ക്കായപ്പോൾ അവളെ അച്ഛൻ വീട്ടിലേക്ക് കൊണ്ടുവന്നു… അന്ന് തൊട്ട് ഇന്ന് വരെ അവളും വീട്ടിലുണ്ട്… എന്റെ കുഞ്ഞനുജത്തിയായി….. ”
അരവിന്ദ് പറഞ്ഞു കഴിഞ്ഞിട്ടും കുറെ നേരം അമൽ ഒന്നും മിണ്ടിയില്ല…. അവന്റെ മനസ്സിലും അപ്പോൾ അമ്മയുടെ ജഡത്തിന് മുന്നിലിരുന്ന് കരയുന്ന ആറു വയസ്സുകാരിയുടെ ചിത്രമായിരുന്നു….

” അല്ലടാ… അപ്പൊ നിന്റെ അമ്മയ്ക്ക് ഇന്ദുവിനെ ഇഷ്ടമല്ലേ…. നീ അനിയത്തിയാണെന്ന് പറഞ്ഞപ്പോൾ ആ മുഖം മാറിയത് ഞാൻ കണ്ടതാണല്ലോ… ”
അമൽ വീണ്ടും അവന്റ സംശയം ചോദിച്ചു….

” മ്മ്…. അമ്മയ്ക്ക് ആദ്യം അവളോട്‌ വിരോധമൊന്നും ഉണ്ടായിരുന്നില്ല…. പക്ഷെ ഇന്ദുവിന്റെ അമ്മയുടെ മരണ ശേഷം അവളെ അച്ഛൻ വീട്ടിൽ വിളിച്ചുകൊണ്ട് വന്നപ്പോൾ നാട്ടുകാർ ഓരോന്ന് പറയാൻ തുടങ്ങി…. അവൾ അച്ഛന്റെ ജാര സന്തതി ആണെന്ന് വരെ പറഞ്ഞു…. അച്ഛൻ അതോന്നും കാര്യമാക്കിയില്ല… പക്ഷെ അതിന് ശേഷം അമ്മയ്ക്കും ചേച്ചിയ്ക്കും അവളോടുള്ള മനോഭാവം മാറി….. മറ്റു ചില ബന്ധുക്കൾക്കാണെങ്കിൽ അവളെ തീരെ പിടിത്തമല്ല … പാവം ആരോടും പരാതി പറയില്ല…. ”

” അപ്പൊ ഇന്ദു പഠിക്കാൻ പോണില്ലേ??… ”

” മ്മ്… അവൾ പ്ലസ് ടു വരെ പോയതാണ്… പഠിക്കാൻ മണ്ടിയൊന്നുമായിരുന്നില്ല… പക്ഷെ പിന്നീട് പഠിക്കണ്ടാന്ന് എല്ലാവരും കൂടി തീരുമാനിച്ചു…. അവളെ ഒറ്റയ്ക്ക് ദൂരെ കോളേജിലൊക്കെ വിടാൻ ആർക്കും തലപര്യമില്ലായിരുന്നു ….. ഇവിടെയെങ്ങും കോളേജ് ഇല്ലതാനും…. ഞാൻ കുറെ പറഞ്ഞു നോക്കി… ആര് കേൾക്കാൻ…. അവളും അവസാനം കോളേജിൽ പോണില്ലാന്ന് പറഞ്ഞു… ”

” മ്മ്… ”
അമൽ ഒന്ന് മൂളുക മാത്രം ചെയ്തു….

” എന്നും പറഞ്ഞ് നമ്മൾ സിനിമയിലും സീരിയലിലും കാണുന്നത് പോലെ അവളെ ഇവിടെ ഇട്ട് കഷ്ടപ്പെടുത്തുന്ന അമ്മയും ചേച്ചിയും ന്നുമല്ല കേട്ടോ…. പണ്ടത്തെ പോലെയുള്ള സ്നേഹ പ്രകടനങ്ങൾ ഇല്ലന്നേയുള്ളു…. ഇപ്പോളും അവളെ ഇഷ്ടമൊക്കെയാ…. പക്ഷെ അമ്മയ്ക്ക് എപ്പോളും ആദിയാ…. അവൾ അച്ഛന്റെ ജാരസന്തതിയാണെന്ന് ഓരോരുത്തർ പറയുമ്പോൾ ഉണ്ടാകുന്ന ഒരു ചൊരുക്ക്…

Updated: September 16, 2021 — 10:54 pm

21 Comments

  1. ഉണ്ണിക്കുട്ടൻ

    പ്രിയ സുഹൃത്തേ….ഇനിയും ഇതുപോലുള്ള നല്ല സൃഷ്ടികൾക്കു വേണ്ടി കാത്തിരിക്കുന്നു…

  2. ?????

  3. ഒത്തിരി ഇഷ്ടമായിട്ടൊ. എനിക്ക് ഏറ്റവും ഇഷ്ടമായത് അവസാന ഭാഗം ആണ്. മഹാദേവൻ മുത്തശ്ശൻ മിന്നുവിനെ കൊഞ്ചിക്കുന്നത്.
    സ്നേഹത്തോടെ❤️

  4. ഒത്തിരി ഇഷ്ടായി ❤️

  5. കൈലാസനാഥൻ

    രുദ്ര
    അതിമനോഹരമായ കഥ അവതരിപ്പിച്ച രീതിയാണ് അതിശയകരം. അമലിന്റെ വിരഹ വേദനയിൽ തുടങ്ങി , അമലും അരവിന്ദും തമ്മിലുള്ള സൗഹൃദത്തിന്റെ മഹാസൗധവും ഒക്കെ വർണിച്ചിരിക്കുന്നത് എത്ര മനോഹരമായി എന്ന് പറഞ്ഞറിയിക്കാനാവുന്നില്ല. അമലിന്റേയും ഇന്ദുവിന്റേയും നിശബ്ദ പ്രണയത്തിന്റെ മധുരവും കുഞ്ഞു കുഞ്ഞ് പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ഹൃദയസ്പർശിയായിരുന്നു.

    കാര്യമറിയാതെ പ്രണയിച്ച പെണ്ണിന്റെ വാക്കുകളിലൂടെ ഹൃദയം നുറുങ്ങുന്ന പരിഹാസവുമേറ്റ് കണ്ണു നീരാൽ പടിയിറങ്ങുന്ന അമലിന്റെ രൂപം ഒരു നീറ്റലായി മാറി.

    പ്രണയിനിയുടെ വിവാഹം കൂട്ടാൻ വന്ന അമലിനെ സ്വീകരിക്കുന്ന ആരതി അവനെ പ്രണയിക്കുനത് മുമ്പ് ഇന്ദുവിലൂടെ അറിഞ്ഞിട്ടുണ്ടായിരുന്നെങ്കിലും അതൊക്കെ വിവരിച്ചതൊക്കെ വളരെ അത്ഭുതം ഉണർത്തി.

    തന്റെ കാമപൂരണത്തിനും വാശിക്കും വേണ്ടി മാത്രം ഇന്ദുവിനെ വിവാഹം കഴിക്കാൻ കൗശലനക്കാരനായ കുറുക്കനായി എത്തുന്ന രാജുവിനെ അവതരിപ്പിച്ചത് ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു.

    വിവാഹത്തിന് രണ്ട് ദിവസം മുമ്പ് മാത്രം ഇന്ദു തന്റെ മനസ്സ് ആരതിക്ക് മുമ്പിൽ തുറക്കുന്നതും സഹോദരസ്ഥാനത്തുള്ള അരവിന്ദ് അത് ഒളിഞ്ഞ് നിന്ന് കേൾക്കുന്നതും ഉറക്കം വരാതെ കല്യാണം എങ്ങനെ മുടക്കാമെന്ന് ചിന്തിച്ച് സ്വന്തം അമ്മയെ വിളിച്ച് ഉപദേശം തേടുന്നതൊക്കെ ഞെട്ടിച്ചു കളഞ്ഞു.

    സ്വന്തം കുഞ്ഞിന്റെ പിതൃത്വം അറിഞ്ഞ് പ്രാണനായ പ്രണയിനിയുടെ മടിയിൽ കിടക്കുന്നതും ഉദരത്തിലുള്ള കുഞ്ഞിന് മുത്തം കൊടുക്കുന്നതും ഒക്കെ അവന്റെ പ്രണയ തീവ്രതയും ഒളിപ്പിച്ചു വെച്ച അവളുടെ ഉള്ളിലെ പ്രണയ നൊമ്പരവും എല്ലാം ഒരു വിസ്മയം തന്നെ.

    അവസാന നിമിഷം പൊതുമദ്ധ്യത്തിൽ തന്റെ പിതൃത്വം അവകാശപ്പെടുത്തുന്നതും അമൽ അവന്റെ സ്വപ്നത്തിൽ (മദ്യലഹരിയിൽ ) പ്രാപിച്ച മത്സ്യകന്യകയെ സ്വന്തമാക്കുന്നതും ആദ്യ രാത്രിയിൽ അത് ചോദിക്കുന്നതും ഒക്കെ ആശങ്കയും നർമ്മവും ഉണർത്തി.

    കർക്കശക്കാരനായ അച്ഛനിൽ നിന്നും മുത്തശ്ശനായി പേരക്കുട്ടിയെ കൊഞ്ചിക്കുന്ന മഹാദേവൻ മറ്റൊരു വിസ്മയവും അമൽ യീണിതനായി വന്ന് അച്ഛനോട് പറയുന്നതും മഹാദേവൻ മറനോട് തിരിച്ച് പറയുന്നതും ഒക്കെ അത്ഭുതം ആണോ ആശങ്കയാണോ നർമ്മാണോ ചുണ്ടിൽ വിരിയിച്ചത് എന്ന് ഒരു പിടിയും കിട്ടിയില്ല പക്ഷേ എല്ലാത്തിന്റേയും ഒരു സമ്മിശ്ര വികാരമായിരുന്നു.

    വായനാന്ത്യം നല്ലൊരു സദ്യയ്ക്ക് ശേഷം അമ്പലപ്പുഴ പാൽപ്പായസം കൂടി കുടിച്ച പ്രീതി ഉണ്ടായിരുന്നു. അഭിനന്ദനങ്ങൾ

    1. കൈലാസനാഥാ….. ഇത്രയും അവലോകനം നടത്തികൊണ്ടുള്ള ഒരു കമന്റ്‌ എനിക്ക് ആദ്യമായാ ണ് കിട്ടുന്നത്…. അതിന് ആദ്യം തന്നെ നന്ദി പറയട്ടെ…. ? പലപ്പോളും എന്റെ സങ്കൽപ്പങ്ങളിൽ വന്ന കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാനുള്ള എന്റെ ശ്രെമം ആണ് ഓരോ കഥകളും…. അവിടെ നിങ്ങളെ പോലുള്ളവരുടെ ഒരു വാക്ക് നൽകുന്ന ഊർജം പറഞ്ഞറിയിക്കാൻ കഴിയില്ല…. ഇനിയും ഒരുപാട് പേരെ സപ്പോർട്ട് ചെയ്യുക…. ഒരിക്കൽ കൂടി ഒരായിരം നന്ദി…. ?❤️❤️❤️

  6. Thanks bro ? wonderful story
    ,??❣️?????????♥️??????❤️??????????❤️?????♥️?

    1. Thank youu☺️☺️☺️

  7. എന്റെ favourite സ്റ്റോറി ❤❤❤

    Kk യിൽ കുറെ പ്രാവശ്യം വായിച്ചിട്ടുണ്ട്. Climax മാത്രം പെട്ടെന്നു തീർന്നു പോയി, കുറച്ചും കൂടി നീട്ടമായിരുന്നു….

    1. Favorite സ്റ്റോറി ആണെന്ന് അറിഞ്ഞതിൽ സന്തോഷം…. ❤️… ക്ലൈമാക്സ്‌ വലിച്ചു നീട്ടണ്ടായെന്ന് കരുതിയാണ്…. ചിലപ്പോൾ ബോറയാലോ… ?

  8. വിശ്വനാഥ്

    ???????

    1. ☺️☺️❤️❤️

  9. മുത്തേയ്… ???

    1. ????

  10. Ith kk yill ondallo

    1. എന്റെ ഇഷ്ടപ്പെട്ട story ❤❤❤

      Climax മാത്രം പെട്ടെന്നു തീർന്നുപോയീ, kkയിൽ ഇടക്ക് ഇടക്ക് വായിക്കാറുണ്ട്.

    2. യെസ്… അവിടെയും ഞാൻ ആണ് ഇട്ടത്… ?

Comments are closed.