അനുരാഗപുഷ്പങ്ങൾ [രുദ്ര] 144

” മോനെ… പക്ഷെ… അവൾ…. ”
അച്ഛൻ എന്തോ പറയാനാഞ്ഞു…. അപ്പോളേക്കും ഇന്ദുവിന്റെ ശബ്ദം അവിടെ മുഴങ്ങി….

” എനിക്ക് സമ്മതമല്ല…. ഈ കല്യാണത്തിന് എനിക്ക് സമ്മതമല്ല…. ”
അവൾ വിളിച്ചു കൂവി…. എല്ലാവരും അത്ഭുതത്തോടെ അവളെ നോക്കി….

” അതെന്താടി നിനക്ക് സമ്മതമല്ലാത്തെ…”
ആ ശബ്ദം അമലിന്റേതായിരുന്നു…. ഇപ്രാവശ്യം ഇന്ദുവും ആരതിയും അച്ഛനും അമ്മയും എല്ലാവരും ഞെട്ടി…. അത്രയ്ക്ക് ദേഷ്യത്തിലായിരുന്നു അവൻ….

” എന്താടി നിന്റെ നാവിറങ്ങി പോയോ???… പറയടി…. എന്താ നിനക്ക് സമ്മതമല്ലാത്തെ…???.. ”
അവൻ അവളുടെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു…. അവന്റെ ഭാവം അവളെ ഭയത്തിലാഴ്ത്തി…. അവനെ തടയാൻ തുനിഞ്ഞ അച്ഛനെ അരവിന്ദ് തടഞ്ഞു നിർത്തി….

” അത്… അത്… ഞാൻ ഗർഭിണിയാണ്.. ”
അവൾ അവന്റെ മുഖത്തേക്ക് നോക്കാനാവാതെ പറഞ്ഞു…

” ശരി….എങ്കിൽ ആ കൊച്ചിന് ഒരു അച്ഛൻ ഉണ്ടകുല്ലോ… ആരാ അത്…??.. ”
അപ്പോളേക്കും അവൻ അവളുടെ അടുത്ത് എത്തിയിരുന്നു…. ഇന്ദു ഒന്നും മിണ്ടാതെ നിന്നു….

” ചോദിച്ചത് കേട്ടില്ലെടി….പറയടി… ”
അവന്റെ കൈകൾ ശക്തമായി അവളുടെ കവിളിൽ പതിഞ്ഞു…. വേച്ചുപോയ അവളെ ആരതി പിടിച്ചു നിർത്തി…. അവൻ വീണ്ടും അവളുടെ കൈയിൽ പിടിച്ചു വലിച്ച് നേരെ നിർത്തി ഒരടി കൂടി കൊടുത്തു…. ഇന്ദുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ പുറത്തേക്ക് വന്നു…. അവനെ പിടിച്ചു മാറ്റാൻ ആരെയും അരവിന്ദ് അനുവദിച്ചില്ല…

” ഈ നിൽക്കുന്ന ആളുകളെയെല്ലാം സാക്ഷിയാക്കി നെഞ്ചിൽ കൈ വച്ചു നിനക്ക് പറയമോടി നിന്റെ വയറ്റിൽ വളരുന്ന കൊച്ചിന്റെ അച്ഛൻ ഞാനല്ലന്ന്…. ഞാനും നീയും തമ്മിൽ ഒരു ബന്ധവുമില്ലന്ന്…. നീ എന്നെ സ്നേഹിച്ചിട്ടില്ലന്ന്…. ”
അവനും അപ്പോളേക്കും കരഞ്ഞിരുന്നു…. അമലിന്റെ ആ ചോദ്യത്തിൽ ഇന്ദുവും ചുറ്റും കൂടി നിന്നവരും ഒരുപോലെ ഞെട്ടി…. ഇന്ദു തൂണിൽ ചാരി നിന്നു വാ വിട്ടു കരയാൻ തുടങ്ങി…. അവൻ വീണ്ടും അവളുടെ അടുത്തേക്ക് നടന്നു…. അവളെ പിടിച്ചു മുൻപിലേക്ക് നിർത്തി കൈകളാൽ മുഖം കോരിയെടുത്തു….

” എന്റെ കുഞ്ഞിനെ പോലും എന്നിൽ നിന്നും അകറ്റാൻ മാത്രം എന്ത് തെറ്റാണ് മോളെ ഞാൻ നിന്നോട് ചെയ്തേ…. ഒന്ന് പറഞ്ഞുകൂടാരുന്നോ നിനക്ക് എന്നോട്… ”
കരഞ്ഞുകൊണ്ട് അവനത് ചോദിച്ചപ്പോൾ പിടിച്ചു നിൽക്കാനാവാതെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു….. ചുറ്റും നിന്നവരുടെ കണ്ണുകളും അറിയാതെ ഒന്ന് നിറഞ്ഞു….എങ്കിലും എല്ലാവർക്കും സംശയം ബാക്കിയായിരുന്നു…. സീൻ സെന്റിയാണെന്ന് മനസ്സിലായ അരവിന്ദും ആരതിയും ഇന്ദുവിനെയും അമലിനെയും അവിടെ നിർത്തി ബാക്കിയുള്ളവരെ പുറത്തേക്ക് ഇറക്കി…..

ഏറെ നേരം അവന്റെ നെഞ്ചിൽ ചാഞ്ഞ് അവൾ നിന്നു…. അവളുടെ സങ്കടമെല്ലാം അവന്റെ ഷർട്ട്‌ നനച്ചുകൊണ്ട് പെയ്തൊഴിഞ്ഞു….
അവനിൽ നിന്നും അകന്ന് മാറി എന്തോ പറയാൻ തുനിഞ്ഞ അവളെ അവൻ വീണ്ടും ചേർത്ത് പിടിച്ചു….

” ഒന്നും പറയണ്ടാ…. എല്ലാം ഞാനറിഞ്ഞു….എന്റെ അച്ഛൻ എന്തെങ്കിലും പറഞ്ഞെന്ന് പറഞ്ഞ് എന്റെ കുഞ്ഞിനെ എന്നിൽ നിന്നും അകറ്റിയല്ലോ ദുഷ്ടെ നീ…. എന്ത് മനസാടി…. ”
അവൻ ഒരു ചിരിയോടെ പറഞ്ഞു…. അതിനൊരു മറുപടി ഇല്ലാതെ അവൾ അവനോട് കൂടുതൽ ചേർന്നു….

” അതേ പരാതിയും പരിഭവവും പറഞ്ഞു കഴിഞ്ഞെങ്കിൽ രണ്ടുപേരുടെ മണ്ഡപത്തിലേക്ക് ഒന്ന് വന്നാട്ടെ…. മുഹൂർത്തം കഴിയാറായേ…. ”
അരവിന്ദ് അകത്തേക്ക് കയറി വന്നുകൊണ്ട് പറഞ്ഞു…. അവനെ കണ്ടതും ഇന്ദു അമലിനെ വിട്ട് പെട്ടന്ന് മാറി….

” അയ്യടാ…. എന്തൊരു നാണം…. എന്തിനാടി നീ ഇപ്പോൾ മാറുന്നെ… ഓരോന്ന് ചെയ്തു വച്ചിട്ട്….”
അരവിന്ദ് ഒരു ചിരിയോടെ പറഞ്ഞ് അമലിനെയും വിളിച്ചുകൊണ്ട് പുറത്തേക്ക് പോയി…. അവൻ അവളെ വിട്ട് പോകാൻ താല്പര്യമില്ലത്തത് പോലെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി പുറത്തേക്ക് ഇറങ്ങി….. അവർ പുറത്ത് ഇറങ്ങിയതും ആരതിയും ചേച്ചിയും കൂടി അകത്തേക്ക് വന്ന് ഒന്നുകൂടി അവൾക്ക് മേക്കപ്പിന്റെ പരുപാടി തുടങ്ങി…. ഇടയ്ക്കിടെ അവളെ ഒന്നാക്കാനും അവർ മറന്നില്ല…..

തീരുമാനിച്ച സമയത്തു തന്നെ ഇന്ദുവിന്റെ വിവാഹം കഴിഞ്ഞു…. അമലുമായി….അവൻ അവളുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ വർഷങ്ങളായുള്ള തന്റെ കാത്തിരിപ്പ് സമ്പൂർണമായതിന്റെ നിർവൃതിയിൽ അവൾ കണ്ണടച്ചിരുന്നു…. അവളുടെ സീമന്ത രേഖ അവന്റെ കൈകളാൽ ചുവക്കുമ്പോൾ മരണം വരെ അത് മയരുതേയെന്ന് അവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു…. ശോകമൂകമായിരുന്ന അന്തരീക്ഷം വളരെ പെട്ടന്ന് തന്നെ സന്തോഷമയമായി…. മാസങ്ങൾക്ക് ശേഷം അമലും ഇന്ദുവും മനസ്സറിഞ്ഞു സന്തോഷിച്ച ഒരു ദിവസം അതായിരുന്നു…..

അന്ന് രാത്രി…. ഇന്ദുവിന്റേയും അമലിന്റെയും ആദ്യരാത്രി….

ഇന്ദുവിന്റെ മുറിയിൽ കട്ടിലിലിരുന്ന് എന്തോ ഗഹനമായ ആലോചനയിലായിരുന്നു അമൽ…. ഇന്ദു ഒരു ഗ്ലാസ്‌ പാലുമായി മുറിക്കുള്ളിലേക്ക് വന്നു…. അവൾ വന്നത് പോലും അറിയാതെ അവൻ ആലോചനായിൽ തന്നെയാണ്…. ഇന്ദു പാൽ ഗ്ലാസ്‌ ടേബിളിൽ വച്ചു….

” അതേ… എന്താണ് ഇത്ര വലിയ ആലോചന…??.. ”
അവന്റെ ഇരിപ്പ് കണ്ട് അവൾ ചോദിച്ചു…

Updated: September 16, 2021 — 10:54 pm

21 Comments

  1. ഉണ്ണിക്കുട്ടൻ

    പ്രിയ സുഹൃത്തേ….ഇനിയും ഇതുപോലുള്ള നല്ല സൃഷ്ടികൾക്കു വേണ്ടി കാത്തിരിക്കുന്നു…

  2. ?????

  3. ഒത്തിരി ഇഷ്ടമായിട്ടൊ. എനിക്ക് ഏറ്റവും ഇഷ്ടമായത് അവസാന ഭാഗം ആണ്. മഹാദേവൻ മുത്തശ്ശൻ മിന്നുവിനെ കൊഞ്ചിക്കുന്നത്.
    സ്നേഹത്തോടെ❤️

  4. ഒത്തിരി ഇഷ്ടായി ❤️

  5. കൈലാസനാഥൻ

    രുദ്ര
    അതിമനോഹരമായ കഥ അവതരിപ്പിച്ച രീതിയാണ് അതിശയകരം. അമലിന്റെ വിരഹ വേദനയിൽ തുടങ്ങി , അമലും അരവിന്ദും തമ്മിലുള്ള സൗഹൃദത്തിന്റെ മഹാസൗധവും ഒക്കെ വർണിച്ചിരിക്കുന്നത് എത്ര മനോഹരമായി എന്ന് പറഞ്ഞറിയിക്കാനാവുന്നില്ല. അമലിന്റേയും ഇന്ദുവിന്റേയും നിശബ്ദ പ്രണയത്തിന്റെ മധുരവും കുഞ്ഞു കുഞ്ഞ് പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ഹൃദയസ്പർശിയായിരുന്നു.

    കാര്യമറിയാതെ പ്രണയിച്ച പെണ്ണിന്റെ വാക്കുകളിലൂടെ ഹൃദയം നുറുങ്ങുന്ന പരിഹാസവുമേറ്റ് കണ്ണു നീരാൽ പടിയിറങ്ങുന്ന അമലിന്റെ രൂപം ഒരു നീറ്റലായി മാറി.

    പ്രണയിനിയുടെ വിവാഹം കൂട്ടാൻ വന്ന അമലിനെ സ്വീകരിക്കുന്ന ആരതി അവനെ പ്രണയിക്കുനത് മുമ്പ് ഇന്ദുവിലൂടെ അറിഞ്ഞിട്ടുണ്ടായിരുന്നെങ്കിലും അതൊക്കെ വിവരിച്ചതൊക്കെ വളരെ അത്ഭുതം ഉണർത്തി.

    തന്റെ കാമപൂരണത്തിനും വാശിക്കും വേണ്ടി മാത്രം ഇന്ദുവിനെ വിവാഹം കഴിക്കാൻ കൗശലനക്കാരനായ കുറുക്കനായി എത്തുന്ന രാജുവിനെ അവതരിപ്പിച്ചത് ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു.

    വിവാഹത്തിന് രണ്ട് ദിവസം മുമ്പ് മാത്രം ഇന്ദു തന്റെ മനസ്സ് ആരതിക്ക് മുമ്പിൽ തുറക്കുന്നതും സഹോദരസ്ഥാനത്തുള്ള അരവിന്ദ് അത് ഒളിഞ്ഞ് നിന്ന് കേൾക്കുന്നതും ഉറക്കം വരാതെ കല്യാണം എങ്ങനെ മുടക്കാമെന്ന് ചിന്തിച്ച് സ്വന്തം അമ്മയെ വിളിച്ച് ഉപദേശം തേടുന്നതൊക്കെ ഞെട്ടിച്ചു കളഞ്ഞു.

    സ്വന്തം കുഞ്ഞിന്റെ പിതൃത്വം അറിഞ്ഞ് പ്രാണനായ പ്രണയിനിയുടെ മടിയിൽ കിടക്കുന്നതും ഉദരത്തിലുള്ള കുഞ്ഞിന് മുത്തം കൊടുക്കുന്നതും ഒക്കെ അവന്റെ പ്രണയ തീവ്രതയും ഒളിപ്പിച്ചു വെച്ച അവളുടെ ഉള്ളിലെ പ്രണയ നൊമ്പരവും എല്ലാം ഒരു വിസ്മയം തന്നെ.

    അവസാന നിമിഷം പൊതുമദ്ധ്യത്തിൽ തന്റെ പിതൃത്വം അവകാശപ്പെടുത്തുന്നതും അമൽ അവന്റെ സ്വപ്നത്തിൽ (മദ്യലഹരിയിൽ ) പ്രാപിച്ച മത്സ്യകന്യകയെ സ്വന്തമാക്കുന്നതും ആദ്യ രാത്രിയിൽ അത് ചോദിക്കുന്നതും ഒക്കെ ആശങ്കയും നർമ്മവും ഉണർത്തി.

    കർക്കശക്കാരനായ അച്ഛനിൽ നിന്നും മുത്തശ്ശനായി പേരക്കുട്ടിയെ കൊഞ്ചിക്കുന്ന മഹാദേവൻ മറ്റൊരു വിസ്മയവും അമൽ യീണിതനായി വന്ന് അച്ഛനോട് പറയുന്നതും മഹാദേവൻ മറനോട് തിരിച്ച് പറയുന്നതും ഒക്കെ അത്ഭുതം ആണോ ആശങ്കയാണോ നർമ്മാണോ ചുണ്ടിൽ വിരിയിച്ചത് എന്ന് ഒരു പിടിയും കിട്ടിയില്ല പക്ഷേ എല്ലാത്തിന്റേയും ഒരു സമ്മിശ്ര വികാരമായിരുന്നു.

    വായനാന്ത്യം നല്ലൊരു സദ്യയ്ക്ക് ശേഷം അമ്പലപ്പുഴ പാൽപ്പായസം കൂടി കുടിച്ച പ്രീതി ഉണ്ടായിരുന്നു. അഭിനന്ദനങ്ങൾ

    1. കൈലാസനാഥാ….. ഇത്രയും അവലോകനം നടത്തികൊണ്ടുള്ള ഒരു കമന്റ്‌ എനിക്ക് ആദ്യമായാ ണ് കിട്ടുന്നത്…. അതിന് ആദ്യം തന്നെ നന്ദി പറയട്ടെ…. ? പലപ്പോളും എന്റെ സങ്കൽപ്പങ്ങളിൽ വന്ന കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാനുള്ള എന്റെ ശ്രെമം ആണ് ഓരോ കഥകളും…. അവിടെ നിങ്ങളെ പോലുള്ളവരുടെ ഒരു വാക്ക് നൽകുന്ന ഊർജം പറഞ്ഞറിയിക്കാൻ കഴിയില്ല…. ഇനിയും ഒരുപാട് പേരെ സപ്പോർട്ട് ചെയ്യുക…. ഒരിക്കൽ കൂടി ഒരായിരം നന്ദി…. ?❤️❤️❤️

  6. Thanks bro ? wonderful story
    ,??❣️?????????♥️??????❤️??????????❤️?????♥️?

    1. Thank youu☺️☺️☺️

  7. എന്റെ favourite സ്റ്റോറി ❤❤❤

    Kk യിൽ കുറെ പ്രാവശ്യം വായിച്ചിട്ടുണ്ട്. Climax മാത്രം പെട്ടെന്നു തീർന്നു പോയി, കുറച്ചും കൂടി നീട്ടമായിരുന്നു….

    1. Favorite സ്റ്റോറി ആണെന്ന് അറിഞ്ഞതിൽ സന്തോഷം…. ❤️… ക്ലൈമാക്സ്‌ വലിച്ചു നീട്ടണ്ടായെന്ന് കരുതിയാണ്…. ചിലപ്പോൾ ബോറയാലോ… ?

  8. വിശ്വനാഥ്

    ???????

    1. ☺️☺️❤️❤️

  9. മുത്തേയ്… ???

    1. ????

  10. Ith kk yill ondallo

    1. എന്റെ ഇഷ്ടപ്പെട്ട story ❤❤❤

      Climax മാത്രം പെട്ടെന്നു തീർന്നുപോയീ, kkയിൽ ഇടക്ക് ഇടക്ക് വായിക്കാറുണ്ട്.

    2. യെസ്… അവിടെയും ഞാൻ ആണ് ഇട്ടത്… ?

Comments are closed.