അനുരാഗപുഷ്പങ്ങൾ [രുദ്ര] 144

” മ്മ്… പിന്നെ തനിക്ക് ഈ രാജുവിന്റെ വീട് അറിയാമോ…. ഇന്ദുവിനെ കെട്ടാൻ പോകുന്ന….”
അമൽ മറ്റാരും കേൾക്കാതെ ശബ്ദം താഴ്ത്തി അവളോട്‌ ചോദിച്ചു….

” ഉവ്വ… ആ പാടം കടന്ന് അപ്പുറത്ത് പോയാൽ മതി… എല്ലാവരും പറഞ്ഞു തരും…. എന്തിനാ ഇപ്പൊ അയാളുടെ വീട്ടിൽ പോകുന്നെ…. ആൾ അത്ര നല്ലവനല്ല കെട്ടോ… ”
അവൾ ഒരു താക്കീത് പോലെ പറഞ്ഞു…

” ഞാനും… ”
ഒരു ചിരിയോടെ അവനും പറഞ്ഞു…

” ആരതി…ചുമ്മ സൊറ പറഞ്ഞിരിക്കാതെ നീ ഇങ്ങോട്ട് ഒന്ന് വരണുണ്ടോ??…”
പിന്നിൽ നിന്നും ഒരു ശബ്ദം കേട്ട് അവർ രണ്ടു പേരും തിരിഞ്ഞ് നോക്കി…. ഇന്ദുവായിരുന്നു അത്…. അന്ന് അമ്പലത്തിൽ വച്ച് തന്നെയും ആരതിയെയും ഒരുമിച്ച് കണ്ടപ്പോൾ മുഖത്തു വന്ന അതേ ഭാവമല്ലേ അതെന്ന് അമലിന് തോന്നി…. ആരതി അവളുടെ അടുത്ത് ചെന്നിട്ടും അതേ പോലെ തന്നെ അവൾ അവനെ നോക്കി നിന്നു…. അൽപ്പം കഴിഞ്ഞ് ചവിട്ടി കുലുക്കി അകത്തേക്ക് പോയി….

കുറച്ചു നേരം കൂടി അവിടെ ഇരുന്നിട്ട് ആരും കാണാതെ അമൽ അവിടെ നിന്നും ഇറങ്ങി നടന്നു…. രാജുവിനെ കാണണം എന്നുള്ളതായിരുന്നു ലക്ഷ്യം…. പാടത്തിലൂടെ നടന്ന് അവന് പഴയ ഓലപ്പുരയുടെ അടുത്തെത്തി… അപ്പോളാണ് അവിടെ നിന്നും ആരൊക്കെയോ സംസാരിക്കുന്നത് അവൻ കേട്ടത്…. അതിനിടയ്ക്ക് ആരോ ഇന്ദുവെന്ന് പറയുന്നതും എല്ലാവരും കൂടി ആർത്തു ചിരിക്കുന്നതും കേട്ട് അവൻ നടത്തം അവസാനിപ്പിച്ചു…. അവൻ ഓലപ്പുരയുടെ പിന്നിൽ പോയി നിന്ന് അത് ആരൊക്കയാണെന്ന് വിടവിലൂടെ നോക്കി…. ഒന്ന് രാജുവായിരുന്നു… കൂടെ ഒരു നാലഞ്ചു പേരുകൂടി ഇരുന്നു മദ്യപിക്കുകയാണ്…. എല്ലാവരും എന്തോ പറഞ്ഞു ചിരിക്കുന്നുമുണ്ട്….

” എന്നാലും മുതലാളിയെ സമ്മതിച്ചിരിക്കുന്നു… ഒരിക്കലും പിടി തരില്ലെന്ന് പറഞ്ഞു മാറിക്കൊണ്ടിരുന്ന ആ ഇന്ദുവിന്റെ വയറ്റിലും ഉണ്ടാക്കി നാളെ കഴിഞ്ഞ് കെട്ടാനും പോകുന്നു….വേറെ ആരെ കൊണ്ട് പറ്റും… ”
അതിലൊരുത്തൻ പറഞ്ഞു….

” എങ്കിലും സാധാരണ ആവശ്യം കഴിഞ്ഞാൽ മുതലാളി എല്ലാ പെണ്ണുങ്ങളെയും ഒഴിവാക്കാറാണല്ലോ പതിവ്…. പക്ഷെ ഇവിടെ എന്ത് പറ്റി… ”

” അതിന് അവൾ എവിടോ പോയി ആരുടെയോ കൊച്ചിനെ വയറ്റിൽ ഇട്ടോണ്ട് വന്നാൽ എന്റെ ആവശ്യം എങ്ങനാടാ തീരുക….”
ഒരു ചിരിയോടെ രാജു പറഞ്ഞു…. അതു കേട്ട് അമലും അവിടെ ഇരുന്നവരും ഒരുപോലെ ഞെട്ടി….

” മുതലാളി ഇത് എന്താ പറയുന്നേ???.. ”
വേറെ ഒരുത്തൻ ചോദിച്ചു….

“‘സത്യമാഡാ…. അവളെ ഞാൻ ഒന്ന് തൊട്ടിട്ടു കൂടിയില്ല…. അവളുടെ കൊച്ചിന്റെ തന്ത വേറെ ആരോ ആണ്… എനിക്കതിൽ യാതൊരു പങ്കുമില്ല…. ”
അപ്പോളും അയാളുടെ ക്രൂരമായ ചിരി മാഞ്ഞിട്ടുണ്ടായിരുന്നില്ല…..

” അവിടെ പുറം പണിക്ക് പോയ ഒരുത്തനാണ് അവൾ ഗർഭിണി ആണെന്നും ആരൊക്കെ എത്രയൊക്കെ പലതരത്തിൽ ചോദിച്ചിട്ടും അവൾ കൊച്ചിന്റെ തന്ത ആരാണെന്ന് പറഞ്ഞില്ലെന്നും അറിയുന്നേ…. പിന്നെ എല്ലാം ഒരു ഞാണിൻ മേൽ കളിയായിരുന്നു മോനെ…. ആ കുഞ്ഞ് എന്റേതാണെന്ന് ഞാൻ തന്നെ നാട്ടിൽ അങ്ങ് പറഞ്ഞു പരത്തി…. അവളുടെ വീട്ടിൽ പോയി പ്രശ്നം ഉണ്ടാക്കി…. അവളുടെ ഭാഗം കേൾക്കാൻ പോലും ആരും സമ്മതിച്ചിട്ടുണ്ടാകില്ല….. അവസാനം അവളുടെ ഒരു ബന്ധുവിനെ ചാക്കിലാക്കി ഇതെല്ലാം അവളോടുള്ള ഇഷ്ടം കൊണ്ടാ ഞാൻ ഇതൊക്കെ ചെയ്തതെന്ന് വിശ്വസിപ്പിച്ചു … അങ്ങനെ ആ കല്യാണം അങ്ങ് ഉറച്ചു….. മോഹിച്ചതൊക്കെ സ്വന്തമക്കിട്ടേയുള്ളൂ…. എന്റെ ഒരുപാട് ഉറക്കം കെടുത്തിയ അവൾ അവസാനം എന്റെ കിടപ്പറയിൽ എന്നോടൊപ്പം ഉറങ്ങും…. ”
ഒരു വികട ചിരിയോടെ മുന്പിലിരുന്ന് ഗ്ലാസ്‌ അയാൾ കാലിയാക്കി…. ചുറ്റും ഉള്ളവരുടെ മുഖത്താകെ അമ്പരപ്പായിരുന്നു….

” എന്നാലും അവൾ കൊള്ളാല്ലോ…. മുതലാളിക്ക് നല്ല മണി മണി പോലത്തെ എത്ര പെണ്ണുങ്ങളെ കിട്ടിയേനെ…. എന്തിനാ ആ വിഴുപ്പിനെ…. ”
പലരും പല കമന്റുകളും പറഞ്ഞു…

” നിർത്തിനെഡാ…. നിങ്ങൾ എന്താ വിചാരിച്ചേ…. അവളെ കെട്ടിലമ്മയായിട്ടു വഴിക്കാനാണ് ഞാൻ അവളെ കെട്ടാൻ പോകുന്നതെന്നോ….തുഫൂ… ”
അയാൾ നിലത്തേക്ക് ആഞ്ഞു തുപ്പി

” അവൾ അനുഭവിക്കാൻ പോകുന്നതേയുള്ളു…. പലയിടങ്ങളിൽ നാട്ടുകാരുടെ മുന്പിലിട്ട് അവൾ എന്നെ അപമാനിച്ചു… മുഖത്തു കാർക്കിച്ചു തുപ്പി… അവസാനം അവളുടെ പേര് പറഞ്ഞ് ഏതോ ഒരു വരുത്തൻ എന്റെ ദേഹത്ത് കൈ വച്ചു… നരകിപ്പിക്കും അവളെ ഞാൻ… കാൽക്കീഴിലിട്ട് ചവിട്ടിയരയ്ക്കും…. ”
വീറോടെ ഒരു ഗ്ലാസ് കൂടി വായിലേക്ക് കമത്തിക്കൊണ്ട് അയാൾ പറഞ്ഞു….

” എന്നാലും ആരായിരിക്കും ആ കൊച്ചിന്റെ തന്ത..??.. ”
ഏതോ ഒരുത്തൻ അതിനിടയ്ക്ക് ചോദിച്ചു…

” ആ…. ഒരുത്തൻ നടക്കുന്നുണ്ടായിരുന്നല്ലോ അനിയത്തികുട്ടിയാ അനിയത്തികുട്ടിയാന്ന് പറഞ്ഞ്…. ചിലപ്പോൾ അവൻ തന്നാകും… ആ അരവിന്ദൻ… എന്തൊക്കെ പറഞ്ഞാലും സ്വന്തം ചോരയൊന്നും അല്ലല്ലോ…. അല്ലെങ്കിൽ പിന്നെ ആ പെണ്ണ് വാ തുറന്ന് പറയില്ലായിരുന്നോ…. “

Updated: September 16, 2021 — 10:54 pm

21 Comments

  1. ഉണ്ണിക്കുട്ടൻ

    പ്രിയ സുഹൃത്തേ….ഇനിയും ഇതുപോലുള്ള നല്ല സൃഷ്ടികൾക്കു വേണ്ടി കാത്തിരിക്കുന്നു…

  2. ?????

  3. ഒത്തിരി ഇഷ്ടമായിട്ടൊ. എനിക്ക് ഏറ്റവും ഇഷ്ടമായത് അവസാന ഭാഗം ആണ്. മഹാദേവൻ മുത്തശ്ശൻ മിന്നുവിനെ കൊഞ്ചിക്കുന്നത്.
    സ്നേഹത്തോടെ❤️

  4. ഒത്തിരി ഇഷ്ടായി ❤️

  5. കൈലാസനാഥൻ

    രുദ്ര
    അതിമനോഹരമായ കഥ അവതരിപ്പിച്ച രീതിയാണ് അതിശയകരം. അമലിന്റെ വിരഹ വേദനയിൽ തുടങ്ങി , അമലും അരവിന്ദും തമ്മിലുള്ള സൗഹൃദത്തിന്റെ മഹാസൗധവും ഒക്കെ വർണിച്ചിരിക്കുന്നത് എത്ര മനോഹരമായി എന്ന് പറഞ്ഞറിയിക്കാനാവുന്നില്ല. അമലിന്റേയും ഇന്ദുവിന്റേയും നിശബ്ദ പ്രണയത്തിന്റെ മധുരവും കുഞ്ഞു കുഞ്ഞ് പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ഹൃദയസ്പർശിയായിരുന്നു.

    കാര്യമറിയാതെ പ്രണയിച്ച പെണ്ണിന്റെ വാക്കുകളിലൂടെ ഹൃദയം നുറുങ്ങുന്ന പരിഹാസവുമേറ്റ് കണ്ണു നീരാൽ പടിയിറങ്ങുന്ന അമലിന്റെ രൂപം ഒരു നീറ്റലായി മാറി.

    പ്രണയിനിയുടെ വിവാഹം കൂട്ടാൻ വന്ന അമലിനെ സ്വീകരിക്കുന്ന ആരതി അവനെ പ്രണയിക്കുനത് മുമ്പ് ഇന്ദുവിലൂടെ അറിഞ്ഞിട്ടുണ്ടായിരുന്നെങ്കിലും അതൊക്കെ വിവരിച്ചതൊക്കെ വളരെ അത്ഭുതം ഉണർത്തി.

    തന്റെ കാമപൂരണത്തിനും വാശിക്കും വേണ്ടി മാത്രം ഇന്ദുവിനെ വിവാഹം കഴിക്കാൻ കൗശലനക്കാരനായ കുറുക്കനായി എത്തുന്ന രാജുവിനെ അവതരിപ്പിച്ചത് ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു.

    വിവാഹത്തിന് രണ്ട് ദിവസം മുമ്പ് മാത്രം ഇന്ദു തന്റെ മനസ്സ് ആരതിക്ക് മുമ്പിൽ തുറക്കുന്നതും സഹോദരസ്ഥാനത്തുള്ള അരവിന്ദ് അത് ഒളിഞ്ഞ് നിന്ന് കേൾക്കുന്നതും ഉറക്കം വരാതെ കല്യാണം എങ്ങനെ മുടക്കാമെന്ന് ചിന്തിച്ച് സ്വന്തം അമ്മയെ വിളിച്ച് ഉപദേശം തേടുന്നതൊക്കെ ഞെട്ടിച്ചു കളഞ്ഞു.

    സ്വന്തം കുഞ്ഞിന്റെ പിതൃത്വം അറിഞ്ഞ് പ്രാണനായ പ്രണയിനിയുടെ മടിയിൽ കിടക്കുന്നതും ഉദരത്തിലുള്ള കുഞ്ഞിന് മുത്തം കൊടുക്കുന്നതും ഒക്കെ അവന്റെ പ്രണയ തീവ്രതയും ഒളിപ്പിച്ചു വെച്ച അവളുടെ ഉള്ളിലെ പ്രണയ നൊമ്പരവും എല്ലാം ഒരു വിസ്മയം തന്നെ.

    അവസാന നിമിഷം പൊതുമദ്ധ്യത്തിൽ തന്റെ പിതൃത്വം അവകാശപ്പെടുത്തുന്നതും അമൽ അവന്റെ സ്വപ്നത്തിൽ (മദ്യലഹരിയിൽ ) പ്രാപിച്ച മത്സ്യകന്യകയെ സ്വന്തമാക്കുന്നതും ആദ്യ രാത്രിയിൽ അത് ചോദിക്കുന്നതും ഒക്കെ ആശങ്കയും നർമ്മവും ഉണർത്തി.

    കർക്കശക്കാരനായ അച്ഛനിൽ നിന്നും മുത്തശ്ശനായി പേരക്കുട്ടിയെ കൊഞ്ചിക്കുന്ന മഹാദേവൻ മറ്റൊരു വിസ്മയവും അമൽ യീണിതനായി വന്ന് അച്ഛനോട് പറയുന്നതും മഹാദേവൻ മറനോട് തിരിച്ച് പറയുന്നതും ഒക്കെ അത്ഭുതം ആണോ ആശങ്കയാണോ നർമ്മാണോ ചുണ്ടിൽ വിരിയിച്ചത് എന്ന് ഒരു പിടിയും കിട്ടിയില്ല പക്ഷേ എല്ലാത്തിന്റേയും ഒരു സമ്മിശ്ര വികാരമായിരുന്നു.

    വായനാന്ത്യം നല്ലൊരു സദ്യയ്ക്ക് ശേഷം അമ്പലപ്പുഴ പാൽപ്പായസം കൂടി കുടിച്ച പ്രീതി ഉണ്ടായിരുന്നു. അഭിനന്ദനങ്ങൾ

    1. കൈലാസനാഥാ….. ഇത്രയും അവലോകനം നടത്തികൊണ്ടുള്ള ഒരു കമന്റ്‌ എനിക്ക് ആദ്യമായാ ണ് കിട്ടുന്നത്…. അതിന് ആദ്യം തന്നെ നന്ദി പറയട്ടെ…. ? പലപ്പോളും എന്റെ സങ്കൽപ്പങ്ങളിൽ വന്ന കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാനുള്ള എന്റെ ശ്രെമം ആണ് ഓരോ കഥകളും…. അവിടെ നിങ്ങളെ പോലുള്ളവരുടെ ഒരു വാക്ക് നൽകുന്ന ഊർജം പറഞ്ഞറിയിക്കാൻ കഴിയില്ല…. ഇനിയും ഒരുപാട് പേരെ സപ്പോർട്ട് ചെയ്യുക…. ഒരിക്കൽ കൂടി ഒരായിരം നന്ദി…. ?❤️❤️❤️

  6. Thanks bro ? wonderful story
    ,??❣️?????????♥️??????❤️??????????❤️?????♥️?

    1. Thank youu☺️☺️☺️

  7. എന്റെ favourite സ്റ്റോറി ❤❤❤

    Kk യിൽ കുറെ പ്രാവശ്യം വായിച്ചിട്ടുണ്ട്. Climax മാത്രം പെട്ടെന്നു തീർന്നു പോയി, കുറച്ചും കൂടി നീട്ടമായിരുന്നു….

    1. Favorite സ്റ്റോറി ആണെന്ന് അറിഞ്ഞതിൽ സന്തോഷം…. ❤️… ക്ലൈമാക്സ്‌ വലിച്ചു നീട്ടണ്ടായെന്ന് കരുതിയാണ്…. ചിലപ്പോൾ ബോറയാലോ… ?

  8. വിശ്വനാഥ്

    ???????

    1. ☺️☺️❤️❤️

  9. മുത്തേയ്… ???

    1. ????

  10. Ith kk yill ondallo

    1. എന്റെ ഇഷ്ടപ്പെട്ട story ❤❤❤

      Climax മാത്രം പെട്ടെന്നു തീർന്നുപോയീ, kkയിൽ ഇടക്ക് ഇടക്ക് വായിക്കാറുണ്ട്.

    2. യെസ്… അവിടെയും ഞാൻ ആണ് ഇട്ടത്… ?

Comments are closed.