അനുരാഗപുഷ്പങ്ങൾ [രുദ്ര] 144

” അല്ല… ഞാൻ ആലോചിക്കുവായിരുന്നു… നീ ആയിരുന്നല്ലേ ആ മത്സ്യകന്യക…. ”
അവൻ എന്തോ കണ്ടുപിടിച്ച മുഖഭാവത്തോടെ അവളോട്‌ ചോദിച്ചു…

” ഏത് മത്സ്യകന്യക…. ഇയാൾക്ക് വട്ടായോ..??.. ”
അവന്റെയടുത്ത് ഇരുന്നുകൊണ്ട് അവൾ ചോദിച്ചു….

” അല്ലെടി…. അന്ന് വാറ്റ് ചാരായം അടിച്ചു ബോധം പോയി ഓലപുരയിൽ കിടന്നില്ലേ…. അന്ന് ഞാൻ ഒരു മത്സ്യകന്യകയെയാണ് സ്വപ്നം കണ്ടെത്…. അപ്പോളായിരിക്കും നീ കയറി വന്നത്… ”
അവൻ ഒരു ചിരിയോടെ പറഞ്ഞു…

” ദേ വികടത്തരം പറഞ്ഞാൽ കെട്ടിയോനാണ് എന്റെ കുഞ്ഞിന്റെ അച്ഛനാണെന്ന് ഒന്നും ഞാൻ നോക്കില്ല… ”
അവന്റെ വയറ്റിൽ ഒരു കുത്ത് കൊടുത്തുകൊണ്ട് അവൾ പറഞ്ഞു…

” ആ… ഇതെന്താണിത്…. ഇത്രയും നാൾ അമലേട്ടാന്ന് വിളിച്ചു നടന്ന പെണ്ണാ… ഇപ്പൊ ഉപദ്രവവും തുടങ്ങി…. ഇത് പണിയാകും… ”

” ഉവ്വ… സഹിച്ചോ…. ഓരോന്ന് ഒപ്പിച്ചു വച്ചിട്ടല്ലേ…. ”
അവൾ പതിയെ അവന്റെ നെഞ്ചിലേക്ക് ചാരി…

” ഏട്ടൻ എങ്ങനെ അറിഞ്ഞു… സത്യങ്ങളെല്ലാം…. ”
അവൾ തലയുയർത്തി നോക്കിക്കൊണ്ട് ചോദിച്ചു….അവൻ ഒന്നു ചിരിച്ചു…

” എന്റെ ഇന്ദൂട്ടി രണ്ടു ദിവസം മുൻപ് കുളക്കടവിൽ വച്ച് ഒരു കുമ്പസാരം നടത്തിയില്ലായിരുന്നോ…. അത് നിന്റെ പൊന്നാങ്ങള വൃത്തിയായി ഒളിഞ്ഞു കേട്ടു… അന്ന് രാജുവിന്റെ ശരിക്കുമുള്ള ഉദ്ദേശം മനസ്സിലായിട്ട് ഉള്ള ഉറക്കവും പോയി രാത്രിയിൽ അമ്മയുടെ ഉറക്കവും കളഞ്ഞ് എന്നിട്ടും സമാധാനമാകാതെ കിടക്കുന്ന ടൈമിലാണ് എന്റെ പൊന്നളിയൻ ദൈവം ദൂതനെപ്പോലെ വരുന്നത്…. അപ്പോൾ തന്നെ പിന്നേം അമ്മയെ വിളിച്ച് മരുമോളെ കൊണ്ടുവരാനുള്ള അനുവാദം അങ്ങ് വാങ്ങി….. ഞാൻ പറഞ്ഞില്ലേ അന്ന് രാത്രിയിൽ എനിക്കൊരു ലൈഫ് ടൈം ബമ്പർ അടിച്ചെന്ന്…. ഇതാണ് ആ ബമ്പർ…. ഒരു വലിയ ലോട്ടറിയും കൂടെ ഒരു കുഞ്ഞു ലോട്ടറിയും… ആ പാതിരാത്രി തന്നെ അളിയൻ റിപ്പോർട്ടു ചെയ്തത്തിന്റെ ധൈര്യത്തിലല്ലേ പെണ്ണേ ഞാൻ എന്റെ കുഞ്ഞിന് ഒരു ഉമ്മ കൊടുത്തത്… അല്ലെങ്കിൽ ഈ ട്രെയിനിന് ആരെങ്കിലും തല വയ്ക്കുവോ.. ”
അവൻ പറഞ്ഞു തീർന്നതും അവൾ കേറുവോടെ അവന്റെ നെഞ്ചിൽ നിന്നും മാറി തിരിഞ്ഞിരുന്നു…. പെട്ടന്ന് എന്തോ ആലോചിച്ചത് പോലെ വീണ്ടും അവന്റെയടുത്തേക്ക് തിരിഞ്ഞു…

” അപ്പോൾ ആ രാജുവിനെ എങ്ങനെ ഓടിച്ചു… ”

” നീ കൊള്ളാല്ലോ… കാര്യം അറിയാൻ ഭയങ്കര സ്നേഹം…. അല്ലാത്തപ്പോ ആലുവ മണൽപുറത്തു വച്ചു കണ്ട പരിചയമില്ല… ”
അവൻ വീണ്ടും അവൾക്കിട്ട് ചൊറിഞ്ഞു… അവൾ പിന്നെയും കെറുവിച്ച് തിരിഞ്ഞിരുന്നു… അവൻ ഒരു ചിരിയോടെ പിന്നിൽ നിന്നും അവളെ ചേർത്ത് പിടിച്ചു…

“ആദ്യം ഞാനും അരവിന്ദും അവനോട് മര്യാദയ്ക്ക് പറഞ്ഞു… കേൾക്കില്ലന്ന് ആയപ്പോൾ കൈയും കാലും തല്ലിയോടിച്ച് മെഡിക്കൽ കോളേജിലാക്കി…. അവന്റെ ഒരു കൂട്ടാളിയെ രാവിലേ വിവരം പറയാൻ വരാൻ ഏർപ്പാടാക്കി…. ”
അവൾ അത്ഭുതത്തോടെ അവനെ തിരിഞ്ഞു നോക്കി….

” നീ ഇങ്ങനെ ഉണ്ട കണ്ണ് ഇട്ട് ഉരുട്ടണ്ട…. അവൻ ഇത് ആദ്യമയല്ല എന്റെ കൈയിൽ നിന്നും കിട്ടുന്നെ…. തന്നെയുമല്ല അവന് അത് അത്യാവശ്യമായിരുന്നു… ”

” അമലേട്ടൻ ഇനി അടിയ്ക്കും വഴക്കിനും ഒന്നും പോകണ്ട കെട്ടോ… എനിക്ക് പേടിയാ… ”
അവൾ അവനോട് കൂടുതൽ ചേർന്നു…

” ഉറപ്പില്ല പെണ്ണേ…. ഒന്നുമില്ലങ്കിലും ഞാൻ മഹാദേവൻ മുതലാളിയുടെ സന്താനമല്ലേ… ആ ഗുണം കാണാതിരിക്കുമോ… ”
ആ പേര് കേട്ടപ്പോൾ അവൾക്കുണ്ടായ ഭയം ആ കണ്ണിൽ നിന്നും അവന് മനസ്സിലായി…. കുറച്ചു നേരത്തേക്ക് അവർ ഒന്നും മിണ്ടിയില്ല….

” അല്ല പെണ്ണേ… ഞാൻ ആലോചിക്കുവായിരുന്നു… ”
അല്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം അവൻ പറഞ്ഞു…

” എന്തേ… ”

” കഞ്ചാവിട്ടു വാറ്റിയ ചാരായത്തിന് നല്ല വീര്യമാണെന്ന് നീ പറഞ്ഞപ്പോൾ ഇത്രയും വീര്യം ഞാൻ പ്രതീക്ഷിച്ചില്ല…. ”
സാരിക്ക് മുകളിലൂടെ അവളുടെ വയർ ഒന്നും ഉഴിഞ്ഞുകൊണ്ട് അവൻ പറഞ്ഞു…

” പോ.. വൃത്തികെട്ടതെ…”
അവൾ നാണത്തോടെ അവന്റെ നെഞ്ചിൽ ഇടിക്കാനും കുത്താനും ഒക്കെ തുടങ്ങി… അധികം വൈകാതെ അവളുടെ കൈയിൽ പിടിച്ചു വലിച്ച് അവളെ കെട്ടി പിടിച്ചു…

” ഇന്ദൂട്ടി…. ”
അവൻ പതിയെ വിളിച്ചു… അവൾ മുഖം ഉയർത്താതെ മൂളുക മാത്രം ചെയ്തു…

Updated: September 16, 2021 — 10:54 pm

21 Comments

  1. ഉണ്ണിക്കുട്ടൻ

    പ്രിയ സുഹൃത്തേ….ഇനിയും ഇതുപോലുള്ള നല്ല സൃഷ്ടികൾക്കു വേണ്ടി കാത്തിരിക്കുന്നു…

  2. ?????

  3. ഒത്തിരി ഇഷ്ടമായിട്ടൊ. എനിക്ക് ഏറ്റവും ഇഷ്ടമായത് അവസാന ഭാഗം ആണ്. മഹാദേവൻ മുത്തശ്ശൻ മിന്നുവിനെ കൊഞ്ചിക്കുന്നത്.
    സ്നേഹത്തോടെ❤️

  4. ഒത്തിരി ഇഷ്ടായി ❤️

  5. കൈലാസനാഥൻ

    രുദ്ര
    അതിമനോഹരമായ കഥ അവതരിപ്പിച്ച രീതിയാണ് അതിശയകരം. അമലിന്റെ വിരഹ വേദനയിൽ തുടങ്ങി , അമലും അരവിന്ദും തമ്മിലുള്ള സൗഹൃദത്തിന്റെ മഹാസൗധവും ഒക്കെ വർണിച്ചിരിക്കുന്നത് എത്ര മനോഹരമായി എന്ന് പറഞ്ഞറിയിക്കാനാവുന്നില്ല. അമലിന്റേയും ഇന്ദുവിന്റേയും നിശബ്ദ പ്രണയത്തിന്റെ മധുരവും കുഞ്ഞു കുഞ്ഞ് പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ഹൃദയസ്പർശിയായിരുന്നു.

    കാര്യമറിയാതെ പ്രണയിച്ച പെണ്ണിന്റെ വാക്കുകളിലൂടെ ഹൃദയം നുറുങ്ങുന്ന പരിഹാസവുമേറ്റ് കണ്ണു നീരാൽ പടിയിറങ്ങുന്ന അമലിന്റെ രൂപം ഒരു നീറ്റലായി മാറി.

    പ്രണയിനിയുടെ വിവാഹം കൂട്ടാൻ വന്ന അമലിനെ സ്വീകരിക്കുന്ന ആരതി അവനെ പ്രണയിക്കുനത് മുമ്പ് ഇന്ദുവിലൂടെ അറിഞ്ഞിട്ടുണ്ടായിരുന്നെങ്കിലും അതൊക്കെ വിവരിച്ചതൊക്കെ വളരെ അത്ഭുതം ഉണർത്തി.

    തന്റെ കാമപൂരണത്തിനും വാശിക്കും വേണ്ടി മാത്രം ഇന്ദുവിനെ വിവാഹം കഴിക്കാൻ കൗശലനക്കാരനായ കുറുക്കനായി എത്തുന്ന രാജുവിനെ അവതരിപ്പിച്ചത് ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു.

    വിവാഹത്തിന് രണ്ട് ദിവസം മുമ്പ് മാത്രം ഇന്ദു തന്റെ മനസ്സ് ആരതിക്ക് മുമ്പിൽ തുറക്കുന്നതും സഹോദരസ്ഥാനത്തുള്ള അരവിന്ദ് അത് ഒളിഞ്ഞ് നിന്ന് കേൾക്കുന്നതും ഉറക്കം വരാതെ കല്യാണം എങ്ങനെ മുടക്കാമെന്ന് ചിന്തിച്ച് സ്വന്തം അമ്മയെ വിളിച്ച് ഉപദേശം തേടുന്നതൊക്കെ ഞെട്ടിച്ചു കളഞ്ഞു.

    സ്വന്തം കുഞ്ഞിന്റെ പിതൃത്വം അറിഞ്ഞ് പ്രാണനായ പ്രണയിനിയുടെ മടിയിൽ കിടക്കുന്നതും ഉദരത്തിലുള്ള കുഞ്ഞിന് മുത്തം കൊടുക്കുന്നതും ഒക്കെ അവന്റെ പ്രണയ തീവ്രതയും ഒളിപ്പിച്ചു വെച്ച അവളുടെ ഉള്ളിലെ പ്രണയ നൊമ്പരവും എല്ലാം ഒരു വിസ്മയം തന്നെ.

    അവസാന നിമിഷം പൊതുമദ്ധ്യത്തിൽ തന്റെ പിതൃത്വം അവകാശപ്പെടുത്തുന്നതും അമൽ അവന്റെ സ്വപ്നത്തിൽ (മദ്യലഹരിയിൽ ) പ്രാപിച്ച മത്സ്യകന്യകയെ സ്വന്തമാക്കുന്നതും ആദ്യ രാത്രിയിൽ അത് ചോദിക്കുന്നതും ഒക്കെ ആശങ്കയും നർമ്മവും ഉണർത്തി.

    കർക്കശക്കാരനായ അച്ഛനിൽ നിന്നും മുത്തശ്ശനായി പേരക്കുട്ടിയെ കൊഞ്ചിക്കുന്ന മഹാദേവൻ മറ്റൊരു വിസ്മയവും അമൽ യീണിതനായി വന്ന് അച്ഛനോട് പറയുന്നതും മഹാദേവൻ മറനോട് തിരിച്ച് പറയുന്നതും ഒക്കെ അത്ഭുതം ആണോ ആശങ്കയാണോ നർമ്മാണോ ചുണ്ടിൽ വിരിയിച്ചത് എന്ന് ഒരു പിടിയും കിട്ടിയില്ല പക്ഷേ എല്ലാത്തിന്റേയും ഒരു സമ്മിശ്ര വികാരമായിരുന്നു.

    വായനാന്ത്യം നല്ലൊരു സദ്യയ്ക്ക് ശേഷം അമ്പലപ്പുഴ പാൽപ്പായസം കൂടി കുടിച്ച പ്രീതി ഉണ്ടായിരുന്നു. അഭിനന്ദനങ്ങൾ

    1. കൈലാസനാഥാ….. ഇത്രയും അവലോകനം നടത്തികൊണ്ടുള്ള ഒരു കമന്റ്‌ എനിക്ക് ആദ്യമായാ ണ് കിട്ടുന്നത്…. അതിന് ആദ്യം തന്നെ നന്ദി പറയട്ടെ…. ? പലപ്പോളും എന്റെ സങ്കൽപ്പങ്ങളിൽ വന്ന കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാനുള്ള എന്റെ ശ്രെമം ആണ് ഓരോ കഥകളും…. അവിടെ നിങ്ങളെ പോലുള്ളവരുടെ ഒരു വാക്ക് നൽകുന്ന ഊർജം പറഞ്ഞറിയിക്കാൻ കഴിയില്ല…. ഇനിയും ഒരുപാട് പേരെ സപ്പോർട്ട് ചെയ്യുക…. ഒരിക്കൽ കൂടി ഒരായിരം നന്ദി…. ?❤️❤️❤️

  6. Thanks bro ? wonderful story
    ,??❣️?????????♥️??????❤️??????????❤️?????♥️?

    1. Thank youu☺️☺️☺️

  7. എന്റെ favourite സ്റ്റോറി ❤❤❤

    Kk യിൽ കുറെ പ്രാവശ്യം വായിച്ചിട്ടുണ്ട്. Climax മാത്രം പെട്ടെന്നു തീർന്നു പോയി, കുറച്ചും കൂടി നീട്ടമായിരുന്നു….

    1. Favorite സ്റ്റോറി ആണെന്ന് അറിഞ്ഞതിൽ സന്തോഷം…. ❤️… ക്ലൈമാക്സ്‌ വലിച്ചു നീട്ടണ്ടായെന്ന് കരുതിയാണ്…. ചിലപ്പോൾ ബോറയാലോ… ?

  8. വിശ്വനാഥ്

    ???????

    1. ☺️☺️❤️❤️

  9. മുത്തേയ്… ???

    1. ????

  10. Ith kk yill ondallo

    1. എന്റെ ഇഷ്ടപ്പെട്ട story ❤❤❤

      Climax മാത്രം പെട്ടെന്നു തീർന്നുപോയീ, kkയിൽ ഇടക്ക് ഇടക്ക് വായിക്കാറുണ്ട്.

    2. യെസ്… അവിടെയും ഞാൻ ആണ് ഇട്ടത്… ?

Comments are closed.