Wonder 7 [Nikila] 2416

കാലിന് വല്ലാത്ത ഭാരം അനുഭവപ്പെട്ടു. ഇത്രയ്ക്ക് കഷ്ടപ്പാട് തോന്നാൻ മാത്രം ഇന്നലെ രാത്രി ഒന്നും ഉണ്ടായില്ലല്ലോ എന്ന് ഞാനോർത്തു. പിന്നെ നേരെ വാഷ്റൂം ലക്ഷ്യമാക്കി നടന്നു.

 

ബെഡ്റൂമിനു പുറത്തേക്കിറങ്ങിയപ്പോഴാണ് ഞാൻ മിഖിയേയും റോയിയേയും കണ്ടത്. രണ്ടു പേരും ഉറക്കത്തിൽ നിന്നും എണീറ്റിട്ടില്ല. അടുത്തുള്ള സോഫയിൽ രണ്ടും പേരും രണ്ടറ്റത്തോട്ട് തല ചായ്ച്ചിട്ട് ഇപ്പോഴും ഉറങ്ങുകയാണ്. അതിൽ റോയ് ഒരു പ്ലാസ്റ്റിക് ബാറ്റും കെട്ടിപ്പിടിച്ചോണ്ടാണ് ഉറങ്ങുന്നത്. കാര്യം ഇത്രയേയുള്ളൂ, എന്റെ ശല്യം സഹിക്കാൻ പറ്റാത്തതോണ്ടാണ് രണ്ടു പേരും ഉറക്കം സോഫയിലോട്ട് മാറ്റിയത്?. ഇന്നലെ രാവിലെ നടന്ന സംഭവങ്ങള് രണ്ടു പേരും മറന്നട്ടില്ലാന്ന് തോന്നുന്നു ?. എന്തായാലും ആ തീരുമാനം നന്നായി. ആരുടേയും കരച്ചിൽ കേൾക്കാണ്ട് ഉണരാൻ പറ്റിയല്ലോ. അതു തന്നെ ഭാഗ്യം ?. പക്ഷെ റോയിയുടെ കയ്യിലുള്ള പ്ലാസ്റ്റിക്ക് ബാറ്റ്?. ഇവനിത് എപ്പോ ഒപ്പിച്ചു. ഇന്നലത്തെ പോലെ ഞാൻ ചവിട്ടാൻ വന്നാൽ എന്നെ തിരിച്ചടിക്കാൻ വേണ്ടി കയ്യിൽ കരുതിയതാവും. എന്തായാലും നേരം വെളുത്തു. ഇവരെക്കൂടി വിളിച്ചേക്കാം.

 

“റോയ്….

 

മിഖി….”

 

രണ്ടു പേർക്കും അനക്കമില്ല.

 

“ടാ, റോയ്…..” ഞാനവനെ കുലുക്കി വിളിച്ചു. എന്നിട്ടും എണീക്കാതായപ്പോൾ അവന്റെ പുറത്തു ഞാനൊരു കൊട്ടു കൊടുത്തു.

 

“അയ്യോ!…….” റോയ് എണീറ്റതാ ?

 

“അമ്മേ!…….” ഇതു റോയിയുടെ ഒച്ച കേട്ട് മിഖി എണീറ്റത്.

 

“ആരാടാ അത്……” റോയ്.

 

മുന്നിൽ നിൽക്കുന്നത് ഞാനാണെന്ന് പോലും ഓർക്കാതെ അവനെന്റെ നേരെ പ്ലാസ്റ്റിക്ക് ബാറ്റ് ഓങ്ങി. അടി കിട്ടിയില്ലെങ്കിലും ഇനി കിട്ടുമോന്ന് പേടിച്ചു പുറകിലേക്ക് നീങ്ങിയ ഞാൻ ആ ഫോഴ്സില് താഴോട്ടു വീണു.

 

“നിന്നെ ഞാൻ….?.”

 

“ടാ റോയ്. ഇതു ഞാനാടാ, ജോ”

 

അടിക്കാൻ വന്ന അവൻ എന്നെ സൂക്ഷിച്ചു നോക്കി. പിന്നെയൊരു ചമ്മിയ എക്സ്പ്രഷൻ. അതു കഴിഞ്ഞ് ബാറ്റ് താഴെക്കിട്ട് താഴെ കിടന്ന എന്നെയവൻ വലിച്ചു പൊക്കി. മിഖി ഉറക്കത്തിൽ നിന്നും എണീറ്റതിന്റെ ക്ഷീണം കാരണം തല കുടയുന്നു.

 

“എന്തോന്നാടാ ഇത് ? ?” ഞാൻ

 

“ചുമ്മാ, ഒരു സെൽഫ് പ്രൊട്ടക്ഷൻ ?” റോയ്.

 

“എന്ത് സെൽഫ് പ്രൊട്ടക്ഷൻ ?”

 

“ഇവിടെയൊരു പട്ടി ശല്യമുണ്ടെടാ”

 

“നമ്മുടെ റൂമിലേക്ക് ഏതു പട്ടി വരാനാ ?”

 

“ഇതു പുറത്തു നിന്നുള്ള പട്ടിയല്ല, അകത്തുള്ളതാ”

 

ഇവൻ എനിക്കിട്ട് താങ്ങിയതാണോ ?, ഏയ്.

 

“ശരി, മേലാൽ ഈ ബാറ്റും കൊണ്ട് എന്റെ വീട്ടിലേക്ക് വന്നേക്കരുത്. അവിടെ ഡഗ്ഗ് ഉള്ളതാ. ആ പാവം ജീവിച്ചു പോട്ടേന്നേ”

 

“?”

 

“ജോ, ഗുഡ് മോർണിംഗ്” മിഖി.

 

“ഗുഡ്മോർണിംഗ് മിഖി”

62 Comments

  1. Bro innu varille?

  2. bro next part annaaa

    1. എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.

  3. Next part undavo udane

    1. എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല?. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു?.

      1. Ok we are waiting

  4. നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site

  5. ഈ ഭാഗവും പൊളിച്ചൂട്ടാ ?
    ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
    മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു ?
    എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
    സ്നേഹത്തോടെ ❤️
    ആർവി

  6. ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.

    ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം ?

  7. Super

  8. Super ❤️❤️❤️❤️

  9. കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ ?. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ്‌ തന്നു ??.

    കാത്തിരിക്കുന്നു ?❣️

  10. °~?അശ്വിൻ?~°

    ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️

    1. °~?അശ്വിൻ?~°

      ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…???

  11. Bro valiche neetiyade pole
    Adya part kalil ulla entertainment kittiyilla
    Sorry to say

  12. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥

  14. Adipoli❤️❤️❤️

  15. Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle

  16. Super ❤️❤️?????

Comments are closed.