Wonder 7 [Nikila] 2416

“റോയ് വന്നെന്നു തോന്നുന്നു. മിഖി, നീ ലൈറ്റെല്ലാം ഓഫാക്കി റൂമിന്റെ താക്കോലെടുത്തു വന്നോ”

 

ഞാൻ റൂമിന്റെ വാതിൽ തുറന്നതും റോയിയെ പ്രതീക്ഷിച്ച ഞാൻ കണ്ടത് ഞങ്ങളുടെ റൂമിന്റെ വാതിൽക്കൽ ഒരു കൂട്ടം ആളുകള് കൂടി നിൽക്കുന്നതാണ്. ഞാൻ പുറത്തിറങ്ങിയതും എല്ലാവരും എന്റെ മുന്നില് വട്ടം കേറി നിന്നു. ചക്ക് ദേ ഇന്ത്യ ?. പക്ഷെ ഈ സംഭവം ഏതാ വകുപ്പെന്ന് മാത്രം മനസിലായില്ല. ഇന്ന് പകല് ഞങ്ങള് നടത്തിയ കലാപരിപാടികളുടെ ബാലൻസ് വല്ലതുമാണോ ?. അല്ലെങ്കിൽ ഇവിടെ ഞാനറിയാതെ മിഖി പരിചയപ്പെടാൻ പോയ ആരെങ്കിലുമാണോ ?. ഇതിപ്പോ ആരോടാ ഒന്ന് ചോദിക്കാ ?. എന്തു മാരണമായാലും വന്നവരുടെയെല്ലാം നോട്ടം കണ്ടാൽ ഏതാണ്ടെന്നേ ഭിത്തിയില് തേച്ചോട്ടിക്കാൻ വന്ന പോലെയുണ്ട്. മിക്കവാറും ഇന്ന് ഞാൻ ഇടി വാങ്ങിച്ചു കൂട്ടും. എന്തായാലും ഇന്ന് രാത്രി ഊട്ടിയിലെ ആശുപത്രിയും കൂടി ചുറ്റിക്കാണാനുള്ള ഭാഗ്യമുണ്ടാവുമെന്ന് തോന്നുന്നു. ജോസഫ്, നീ പതറരുത്?. ഞാൻ എന്നോട് തന്നെ പറഞ്ഞു.

 

റൂമിന്റെ താക്കോലും വിരലിലിട്ടു കറക്കിക്കൊണ്ട് മൂളിപ്പാട്ടും പാടിക്കൊണ്ട് വന്ന മിഖിയും ആൾക്കൂട്ടം കണ്ടു പതറി പോയി. അവൻ കാര്യം മനസ്സിലാകാതെ എന്നെ നോക്കി. അപ്പോൾ ഇവര് ഇവന്റെ കൂട്ടുക്കാരല്ലാന്ന് ഉറപ്പായി. എന്നാലും ആ സംശയമങ്ങ് തീർത്തേക്കാം. ഞാൻ മെല്ലെ അവന്റെയടുത്തേക്ക് ആൾക്കൂട്ടത്തിനിടയിലൂടെ നീങ്ങിക്കൊണ്ട് ചോദിച്ചു.

 

“ടാ, മിഖി. ഞാൻ നേരെത്തെ പുറത്തേക്ക് പോയ ഗ്യാപ്പില് നീയാരുടെയെങ്കിലും റൂമിൽ കേറി പടക്കം പൊട്ടിച്ചോ ?”

 

അവനെനെ കത്തുന്ന മാതിരി നോട്ടം നോക്കി.

 

“പിന്നേയ്, ആ പടക്കം ഇതു വരെ ഞാൻ പൊട്ടിച്ചിട്ടില്ല. സാധനം ഇപ്പോഴും എന്റെ കയ്യീ തന്നെയുണ്ട്”

 

“അയ് ശരി. ഇപ്പോഴും നീയത് കളഞ്ഞിട്ടില്ലല്ലേ. ഇനിയും ആരൊക്കെയോ ബലിയാടാവാനുണ്ടെന്ന് ഉറപ്പായി?”

 

അവനൊന്നും മിണ്ടിയില്ല.

 

“പിന്നെ ഇതെന്തോന്നാടാ വല്ലാത്തൊരു ആൾക്കൂട്ടം, വണ്ടി പിടിക്കാനായിട്ട് ഇത്രേം പേര് പോയോ ??”

 

“ഇതതല്ല ജോ, നേരത്തെ ഇവിടെ ആളാവാൻ വേണ്ടി അലറി കളിച്ചില്ലേ. അപ്പൊ ആലോചിക്കണായിരുന്നു”

 

ഞാൻ ആൾക്കൂട്ടത്തെ നോക്കി. എല്ലാവർക്കും കലിപ്പ്. നേരത്തെ റോയിയോട് അലറിയത് കുറച്ചു ഉച്ചത്തിലായിപ്പോയെന്ന് ഇപ്പോഴാ ഓർമ്മ വന്നത്. അപ്പോൾ അതാണ് കാര്യം, ഞാൻ തെണ്ടീ എന്ന് ഇടയ്ക്ക് അലറിവിളിച്ചിരുന്നു. ആ വിളി കേട്ട് എത്തിയതാണ് ഇവര്?. മുന്നില് വന്നവരൊക്കെ പൊട്ടിത്തെറിക്കാൻ തയ്യാറായാ നിൽപ്പ്. ഞാനവരെ നവരസങ്ങളിലൊന്നായ കരുണാ ഭാവമിട്ട് നോക്കി. ചിലപ്പോ പാവം തോന്നി തല്ലാതെ വിട്ടാലോ?.

 

അപ്പോഴേക്കും റോയ് എവിടെ നിന്നോ പാഞ്ഞിങ്ങോട്ടെത്തി.

 

“ജോ, ഒരു വണ്ടി കിട്ടിയിട്ടുണ്ട്”

 

അവൻ കയ്യിലിരുന്ന താക്കോല് പൊക്കി കാണിച്ചു. മിഖി ആ നേരം കൊണ്ട് റൂമിന്റെ വാതില് പൂട്ടിയിരുന്നു. റോയിയെ ആൾക്കൂട്ടം തിരിഞ്ഞു നോക്കിയ ഗ്യാപ്പില്  ഞാൻ മിഖിയുടെ കയ്യും പിടിച്ചുകൊണ്ട് റോയിയെയും കൂട്ടി പുറത്തോട്ടൊരു ഓട്ടമായിരുന്നു. അവര് ഞങ്ങളുടെ പിന്നെ വരുന്നുണ്ടോ എന്നറിയാനായി തിരിഞ്ഞു നോക്കാൻ പോലും പറ്റിയില്ല. ഓടുന്ന വഴിക്ക് റീനയെ കണ്ടു. അവളെന്നെ വിളിച്ചെങ്കിലും ഞാൻ നിന്നില്ല. ഞങ്ങള് മൂന്നു പേരും ഓടി പുറത്തേക്കിറങ്ങി റോയ് ചൂണ്ടിക്കാണിച്ച കാറുമെടുത്ത് റെസ്റ്റോറന്റിലോട്ട് വിട്ടു. ഇത്തവണ ഗൂഗിൾ മാപ്പിനോട് സഹായം ചോദിച്ചപ്പോൾ അതു കഴിഞ്ഞ തവണത്തേപ്പോലെ ചതിച്ചില്ല. നല്ലൊരു ഫൈവ് സ്റ്റാർ റെസ്റ്റോറന്റിലോട്ടുള്ള വഴി മാപ്പ് വച്ചു കണ്ടു പിടിച്ച് ഞങ്ങള് അങ്ങോട്ട് ലക്ഷ്യമാക്കി കാറും കൊണ്ട് നീങ്ങി.

 

കാറ് ഓടിക്കുന്നത് റോയ് ആയിരുന്നു. ഞാൻ സൈഡ് സീറ്റിലും മിഖി പുറകിലും ഇരുന്നു. കാറിനകത്ത് കേറിയപ്പോ തൊട്ട് എല്ലാവരും സൈലന്റായി. എന്നാപ്പിന്നെ ഞാൻ തന്നെ സംസാരിച്ചു തുടങ്ങാമെന്ന് കരുതി.

 

“റോയ്…”

 

“ഉം”

 

“നീ വന്നത് കറക്റ്റ് സമയത്താട്ടോ. അൽപ്പം കൂടി വൈകിയിരുന്നെങ്കിൽ ഞങ്ങളുടെ എല്ലും നഖവും മാത്രേ ബാക്കി കിട്ടുള്ളോയിരുന്നു”

 

“ഞങ്ങളുടെയല്ല, ജോയുടെ മാത്രം. എനിക്കു കുട്ടിയാണെന്ന പരിഗണനെയെങ്കിലും കിട്ടും. വെറുതെ അലറി ആളെക്കൂട്ടുമ്പോൾ ഓർക്കണായിരുന്നു”

 

ഞാൻ റോയിയെ നോക്കി അവനപ്പോഴും മിണ്ടാട്ടമില്ല. എന്നെ നോക്കാതിരിക്കാൻ മുഖം മറച്ചിരിക്കുന്നു. ഇനിയിപ്പോ ഞാൻ നേരത്തെ ഒച്ച വച്ചത് ഇവന് ഫീലായി കാണോ. ശ്ശേ! വേണ്ടായിരുന്നു.

62 Comments

  1. Bro innu varille?

  2. bro next part annaaa

    1. എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.

  3. Next part undavo udane

    1. എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല?. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു?.

      1. Ok we are waiting

  4. നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site

  5. ഈ ഭാഗവും പൊളിച്ചൂട്ടാ ?
    ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
    മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു ?
    എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
    സ്നേഹത്തോടെ ❤️
    ആർവി

  6. ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.

    ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം ?

  7. Super

  8. Super ❤️❤️❤️❤️

  9. കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ ?. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ്‌ തന്നു ??.

    കാത്തിരിക്കുന്നു ?❣️

  10. °~?അശ്വിൻ?~°

    ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️

    1. °~?അശ്വിൻ?~°

      ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…???

  11. Bro valiche neetiyade pole
    Adya part kalil ulla entertainment kittiyilla
    Sorry to say

  12. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥

  14. Adipoli❤️❤️❤️

  15. Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle

  16. Super ❤️❤️?????

Comments are closed.